അവസാനത്തിന്റെ ആരംഭങ്ങളിൽ ~ ഭാഗം 2, എഴുത്ത്: Shimitha Ravi

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

എന്തു പറ്റി?

ഡേവിഡ് സ്വാതിക്കരികിലേക്കു നീങ്ങി

ഇത് തുറക്കുന്നില്ല അവൾ ആവർത്തിച്ചു…

മാറ്… അവൻ സ്വാതിയുടെ കൈ പിടിച്ചു മാറ്റി ലോക്ക് തിരിച്ചു. ശരിയാണ്..തുറക്കുന്നില്ല…അവൻ കൂടുതൽ ശക്തിയോടെ ലോക്ക് തിരിച്ചുനോക്കി…ഇല്ല..ഇത് ലോക്കഡ് ആയിരിക്കുന്നു…

ആദ്യമായിട്ടാ ഇങ്ങനെ…

അവനു ടെൻഷൻ കയറിതുടങ്ങി…പതിനൊന്നു മണിക്ക് മുൻപ് പള്ളിയിൽ എത്തണം…അല്ലെങ്കിൽ…

അവൻ ധൃതിയിൽ വാതിലിൽ തട്ടി വിളിക്കാൻ തുടങ്ങി…ആരെങ്കിലും ഉണ്ടോ…ഇതൊന്ന് തുറക്കാമോ….

കുറച്ചു സമയത്തിനു ശേഷവും പ്രതികരണം ഒന്നും കാണാതായ പ്പോൾ അവൻ തിടുക്കത്തിൽ ജനലിനരികിലേക്കു നീങ്ങി..കർട്ടൻ മാറ്റി നോക്കിയപ്പോൾ മുറ്റത്തെ കാറുകളൊന്നും കാണാതെ അവനാകെ അസ്വസ്ഥനായി… ഇതെ ങ്ങനെ സംഭവിച്ചു? തന്നെ കൂട്ടാതെ അവരങ്ങനെ പോയി…ഇനി അബദ്ധത്തിൽ എങ്ങാനും….

പെട്ടെന്നാണ് അവന്റെ മനസ്സിലൂടെ ഒരു അപായസൂചന കടന്നുപോയത്…ഇനി ആരെങ്കിലും മനഃപൂർവം….

അവൻ ഞെട്ടലോടെ തിരിഞ്ഞുനോക്കി…സ്വാതി കട്ടിലിനരികിൽ നിന്നു മുഖം പൊത്തി കരയുന്നു… സ്വാതീ….

അവൻ ആന്തലോടെ വിളിച്ചു… അവ ളുടെ കണ്ണുനീർ തന്നെ ഇപ്പോഴും ദുർബലനാക്കുന്നു എന്നവനറിയുന്നുണ്ടായിരുന്നു…

സ്വാതീ….

അവൻ വീണ്ടും വിളിച്ചു…

കണ്ണുനീരിനിടയിലൂടെ അവൾ മുഖമുയർത്തി…

ഞാൻ കാരണം…

വാക്കുകൾ മുറിഞ്ഞു കണ്ണുനീർ ഒഴുകാൻ തുടങ്ങി…

നീ കാരണം എന്ത്…

അവനു ദേഷ്യം വന്നു..

വേണ്ടതിനും വേണ്ടാത്തതിനും സ്വയം കുറ്റപ്പെടുത്തുന്ന സ്വഭാവം ഇതുവരെ നിർത്തിയില്ലേ നീ…

സ്വാതി അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല..അവളുടെ മനസ്സിലപ്പോഴും മമ്മയും ഡേ വിഡിനെ കാത്തു പള്ളിയിൽ നിൽക്കുന്ന പെണ്കുട്ടിയും മാത്രമായിരുന്നു…

താൻ മൂലം ഒരിക്കൽ കൂടി എല്ലാവരും തല കുനിക്കാൻ പോവുന്നു എന്നുള്ള യാഥാർഥ്യം അവ ളുടെ ഉള്ളു പൊള്ളിച്ചു കൊണ്ടിരുന്നു…താൻ ഇന്ന് വരാതെ ഇരുന്നെങ്കിൽ…താൻ വന്നതുമൂലമാണ് ഈ പ്രശ്നങ്ങളൊക്കെ……

എല്ലാറ്റിനും കാരണം താൻ തന്നെ…

ഈ ലോകത്തിനു തന്നെ താനൊരു ഭാരമാണെന്നവൾക്കു തോന്നി…

ഒരു നിമിഷം ഭ്രാന്തമായ ആവേശത്തോടെ അവൾ എഴുന്നേറ്റു മുന്നോട്ടു കുതിച്ചു..വാതിലിൽ ശക്തമായി ഇരുകൈകളുമുയർത്തി ആഞ്ഞടിക്കുന്ന അവളെ നോക്കി ഡേവിഡ്‌ സ്തബ്ധനായി നിന്നു… കൈകളിൽ നിന്നു കാലുകളിലേക്കും പ്രഹരങ്ങൾ മാറിയപ്പോഴും അവനൊന്നും ചെയ്യാൻ കഴിഞ്ഞില്ല…എന്നാൽ തല കൊണ്ട് അവൾ ശക്തിയായി അടിക്കാൻ തുടങ്ങിയത്തോടെ കാര്യങ്ങൾ കൈവിട്ടു പോവുകയാണെന്നവന് തോന്നി..അവളെ പിടിച്ചുവലിച്ചു മാറ്റുമ്പോഴും അവൾ വല്ലാതെ കുതറിക്കൊണ്ടിരുന്നു… ഒടുവിൽ ഗത്യന്തരമില്ലാതെ അവനവളുടെ മുഖത്തു ആഞ്ഞടിച്ചു…അടിയുടെ ഊക്കിൽ അവൾ കട്ടിലിൽ തലയടിച്ചു വീണു…നിനക്കെന്താ ഭ്രാന്ത് പിടിച്ചോ…അവൻ കിതച്ചുകൊണ്ടു ചോദിച്ചു….

അതേ എനിക്ക് ഭ്രാന്താ…എനിക്ക് ചത്താൽ മതി…അവൾ വീണ്ടും വാതിലിനു നേരെ കുതിച്ചു..കൈകൾ നീട്ടി യവളെ ചേർത്തുപിടിക്കുമ്പോൾ മറ്റൊന്നും അവന്റെ മനസ്സിലില്ലായിരുന്നു… ആശ്രയമില്ലാതെ ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയെപ്പോലെ അവൾ തളർന്നുപോയെന്നു അവനറിയു ന്നുണ്ടായിരുന്നു….പക്ഷെ അതിന്റെ കാരണം മാത്രം അവനു വ്യക്തമായില്ല..എന്തിനാണ് ഇവൾ ഇത്ര ത്തോളം വികാര വിക്ഷോഭയാവുനത്

…എന്താണ് ഇവളെ ഇത്രത്തോളം പിടിച്ചുലക്കാൻ മാത്രം ഇവിടെ സംഭവിച്ചത്…ഒരു മുറിയിൽ തനിക്കൊപ്പം അകപ്പെട്ടുപോയതിനാണോ ഇവ ളിങ്ങനെ…അത്രത്തോളം അസ്സഹനീയമായോ ഇവൾക്കെന്റെ സാമീപ്യം…അവനു വല്ലാത്ത ദുഃഖം തോന്നി…തന്റെ നെഞ്ചിൽ അവ ളുടെ കണ്ണുനീർ പടരുന്നതും അവ ളുടെ ശരീരം തളരുന്നതും പൊള്ളുന്ന മനസ്സോടെ അവനറിഞ്ഞു…വാടിയ താമരത്തണ്ടു പോലെ അവൾ താഴെക്കൂർന്നുപോയപ്പോൾ അവനവളെ വേദനയോടെ ഒന്നുകൂടെ ചേർത്തുപിടിച്ചു…

നെറ്റിയിലെ മുറിവിൽ ബാൻഡ് എയ്ഡ് ഒട്ടിച്ചുകൊണ്ടു അവനവളുടെ മുഖത്തേക്ക് നോക്കി..അവൾ ശാന്തമായി ഉറങ്ങുകയായിരുന്നു…പാവം… ഇത്ര ചെറിയ പ്രായത്തിൽ അവളെന്തെല്ലാം അനുഭവിച്ചു…? ഒറ്റപെട്ടൊരു ജീവിതം..പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെട്ടു കൂട്ടം തെറ്റിപോയൊരു കുട്ടിയുടെ മനസ്സനാവൾക്കിപ്പോൾ..അതാണ് അവളിത്ര ദുര്ബലയവുന്നത്…ഓവർ റിയാക്ട് ചെയ്യുന്നത്…അവ ളുടെ മുഖത്തേക്ക് നോക്കുംതോറും അവനു അവളെ ചേർത്തുപു ണ രാൻ തോന്നി..

അകലെയായിട്ടും ഒരു വാക്ക് കൊണ്ടുപോലും എന്നെ ചേർത്തുനിർത്താതെ അകന്നുപോയിട്ടും മനസ്സിപ്പോഴും അവളെ തീവ്രമായി ആഗ്രഹിക്കുന്ന പോലെ…ഒരുപക്ഷേ മുന്പുണ്ടായിരുന്നതിനെക്കാൾ എത്രയോ തീവ്രമായി….അവൻ മെല്ലെ അവ ളുടെ മുഖത്തു തലോടി…മുടിയിഴകൾ ചെവിക്കു പിന്നിലേക്കു മാടി വച്ചു…

ആദ്യമൊക്കെ ദേഷ്യം തോന്നിയിരുന്നു…എന്നെ വിട്ടിട്ടു പോയതിന്.. ഒറ്റക്കാക്കിയത്തിന്… മനസ്സിലാക്കാത്തതിന്… പിന്നെ ഞാനും എന്റെ മനസ്സാക്ഷിയും നിന്നെ ചുറ്റി മാത്രം സഞ്ചരിക്കാൻ തുടങ്ങിയപ്പോഴാണ് നിന്റെ ഭാഗത്തു നിന്ന് ചിന്തിച്ചു തുടങ്ങിയത്… പതിയെ ആണെങ്കിലും ഞാൻ എല്ലാം തിരിച്ചറിഞ്ഞു തുടങ്ങി…സ്വയം ഒരു തെറ്റും ചെയ്യാതെ,സ്നേഹിച്ചവരെ നോവിക്കാതിരിക്കാനായി വേണ്ടെന്നു വച്ച സന്തോഷങ്ങൾ അവൾക്ക് നൽകിയ തിരിച്ചടികൾ..വേദന..ഒറ്റപ്പെടൽ..അവഗണന..എല്ലാം എനിക്കിപ്പോൾ ഉള്കൊകൊള്ളാനാകും… പക്ഷെ എന്നാലും പെണ്ണേ…എന്നെ വിട്ടിട്ടു നീ പൊയ്കളഞ്ഞല്ലോ… അത് മാത്രം… അത് മാത്രം എനിക്കിപ്പോഴും അംഗീകരിക്കാൻ കഴിയുന്നില്ല…

ഡേവിഡി ന്റെ കണ്ണുകൾ നിറഞ്ഞു…അവൾ ഉണരാൻ തുടങ്ങുന്നതറിഞ്ഞു അവൻ പെട്ടെന്ന് കൈകൾ പിൻവലിച്ചു ജനലിനരികിലേക്കു നീങ്ങി പുറം തിരിഞ്ഞു നിന്നു…കട്ടിലിൽ നിന്നും അവൾ എഴുന്നേൽക്കുന്ന ശബ്ദം അവനറിയുന്നുണ്ടായിരുന്നു..എന്തുകൊണ്ടോ അവനു തിരിഞ്ഞുനോക്കാൻ കഴിഞ്ഞില്ല…

നിമിഷങ്ങൾക്ക് ദൈ ർഘ്യം കൂടുന്ന പോലെ…അല്പസമയത്തിനു ശേഷം അവൻ മെല്ലെ തിരുഞ്ഞുനോക്കിയപ്പോൾ സ്വാതി അവനെ കണ്ണെടുക്കാതെ നോക്കി നിക്കുകയായിരുന്നു… അവൻ നോക്കുന്ന കണ്ട് അവൾ പെട്ടെന്ന് കണ്ണുകൾ പിൻവലിച്ചെങ്കിലും കണ്ണിൽ നിന്നടർന്നു വീണ ഹൃദയത്തിന്റെ പൊള്ളൽ പടർന്ന നീർത്തുള്ളികളെ അവൻ കാണുക തന്നെ ചെയ്തു…വയ്യ..ഇനിയും ഇങ്ങനെ കരയുന്ന കാണണ്ട എനിക്ക്…ഇത്രയും നാളുകൾ അവളോടൊപ്പം കുറച്ചുനേരം ഇരിക്കാൻ കൊതിച്ചിരുന്നു… പക്ഷെ ഇന്നിപ്പോൾ ഒരുമിച്ചു ഒരു മുറിയിലുണ്ടായിട്ടും വല്ലാത്ത വീർപ്പുമുട്ടൽ… ഡേവിഡ് പെട്ടെന്ന് തന്നെ ഫോണ് എടുത്തു അലക്സിന്റെ നമ്പർ ഡയല് ചെയ്തു…

എടാ നീയതെവിടെ?ഇവിടെ തുടങ്ങാറായ്… എല്ലാവരും നിന്നെ ചോദിച്ചുതുടങ്ങി.

അലക്സ് അറ്റൻഡ് ചെയ്തപാടെ ചോദിച്ചു…

ഒരബദ്ധം പറ്റിയെടാ.. റൂം ലോക്ക്

ആയിപ്പോയി…നീയൊന്നു വരാമോ….മമ്മിയുടെ കയ്യിൽ സ്‌പെയർ കീ കാണും…അത് വാങ്ങികൊണ്ടും വാ..

ഓ എന്റെ ഡേവിഡ്… നിന്റൊരു കാര്യം…നിന്റെ എല്ലാ കാര്യത്തിലും എന്തേലും ഒരു ട്രബിൾ ഉറപ്പാണല്ലോ…നീ നിക്ക് ഞാൻ ദാ എത്തി…

അവൻ ഫോണ് കട്ട് ചെയ്തു..

എനിക്ക് …എനിക്കൊന്നു മമ്മിയോട് സംസാരിക്കണം…

സ്വാതിയാണ്…

ഇപ്പൊ പറ്റില്ല…

അവനു പിന്നെയും ദേഷ്യം വന്നു..

എന്നോടൊന്നും സംസാരിക്കാനില്ല…ഇറങ്ങി പോയിട്ടു പോലും ഒരു വാക്ക് എന്നെ വിളിച്ച് പറയാത്തവളാ…ഇപ്പൊ വന്നിട്ടും എന്നോടൊരു വാക്ക് മൊഴിയാൻ വയ്യ തമ്പുരാട്ടിക്ക്…മമ്മിയോട് സംസാരിക്കണം പോലും..മമ്മിയാണോ ഇവളെ കെട്ടിയത്..?അല്ലേൽ തന്നെ വന്നു കേറിട്ടു മൂന്നുമാസം ഇപ്പറഞ്ഞ മമ്മിയും മോളും ഇവിടെ തന്നെ ഇല്ലായിരുന്നോ… ഞാൻ കണ്ടിട്ടില്ല ഒരു വാക്ക് പോലും മൊഴിയുന്നത്…ഡേവിഡ് പിറുപിറുത്തു..

സ്വാതിയപ്പോഴും മറ്റേതോ ലോകത്തിലായിരുന്നു…മമ്മി… പള്ളി…ഡേവിഡ്‌നേയും കാത്തു ആ പെണ്കുട്ടി… അവ ളുടെ നെഞ്ചിൽ അകാരണമായൊരു ഭയം നിറഞ്ഞു..ഡേവിഡ്ന്റെ മനസ്സമ്മതം മുടങ്ങുമോ എന്ന ഭയത്തേക്കാ ളുപരി അഴിച്ചുവച്ചെങ്കിലും മനസ്സിൽ വഹിക്കുന്ന തന്റെ താലിയുടെ അവകാശി മറ്റൊരാൾക്ക് സ്വന്തമാകുന്ന നിമിഷ ത്തെയായിരുന്നു താൻ ഭയക്കുന്നതെന്ന് അവൾ തിരിച്ചറിഞ്ഞില്ലെന്നു മാത്രം

എത്ര നേരമായി ഈ ഇരുപ്പ് തുടങ്ങിയിട്ട്…ഇപ്പൊ സമയ മെത്രയായി..സ്വാതി ചുറ്റും നോക്കി..

ഇടക്ക് അലക്സിന്റെ വണ്ടി വരുന്ന ശബ്ദം കേട്ടിരുന്നു…എന്നാൽ ലോക്ക് തുറക്കുന്നില്ലെന്നും മമ്മിയെ കൂട്ടി വരാമെ ന്നും പറഞ്ഞാണ് അവൻ മടങ്ങിയത്..മമ്മിയെ കൂട്ടി വരുന്ന കാര്യം ഓർത്തപ്പോൾ സ്വാതിയുടെ പെരുവിരലിൽ നിന്നും ഒരു തരിപ്പ് ശരീരത്തിലേക്ക് പടർന്നു…

എല്ലാവരും ഉണ്ടാകും മമ്മിയുടെ. കൂടെ..എന്തുകൊണ്ട് മനസ്സമ്മതം മുടങ്ങി എന്നറിയാൻ എല്ലാവരും വരും..അപ്പോൾ…അപ്പോൾ…തന്നെയും ഡേവിഡ്‌നെയും ഒരു മുറിയിൽ കണ്ടാലുള്ള അവസ്ഥ…അവൾക്ക് ശരീരം തളരുന്ന പോലെ തോന്നി..ഒരാശ്രയതിനെന്ന വണ്ണം അവൾ അടുത്തുകിടന്ന മേശയിൽ കയ്യൂന്നി…പലർക്കും അറിയില്ല തങ്ങളുടെ കല്യാണകാര്യം..അന്ന് വന്നപ്പോൾ കണ്ട നാട്ടുകാരെല്ലാം ഏതോ ബന്ധു ആണെന്നാണ് വിചാരിച്ചത്… താൻ പിന്നെ അങ്ങനെ പുറത്തേക്കൊന്നും ഇറങ്ങാത്തത് കൊണ്ടും ആർക്കും സംശയവും ഇല്ലായിരുന്നു..ഇത് പക്ഷെ..

അവൾക്കെന്തോ പെട്ടെന്നമ്മയെ ഓർമ വന്നു…അമ്മയുടെ ശബ്ദം കേൾക്കാൻ കൊതി തോന്നി…എന്നും താൻ തളർന്നുപോവുമ്പോൾ ‘അമ്മ തന്നെ ആയിരുന്നു ആശ്രയം എന്നവൾ കണ്ണീരോടെ ഓർത്തു… ഫോണും കയ്യിൽ പിടിച്ചു അക്ഷമയോടെ നിന്നിരുന്ന ഡേവിഡി ന്റെ കയ്യിൽ നിന്നും ഫോണ് തട്ടി പറിച്ചപ്പോൾ അവൻ അത്ഭുതത്തോടെ നോക്കി…

അപ്പുറത്തു ഫോണ് ബെല്ലടിച്ചപ്പോൾ തന്റെ ശ്വാസ ഗതി ക്രമാതീതമായി ഉയരുന്നത് സ്വാ തിയറിഞ്ഞു..എത്രയോ നാളുകൾക്കു ശേഷം അമ്മയുടെ സ്വരം കേൾക്കാൻ തോന്നുന്നു…

ഹലോ..

അവൾക്ക് ശബ്ദിക്കാൻ കഴിഞ്ഞില്ല..ഒരു തേങ്ങൽ അവ ളുടെ തോണ്ടകുഴിയിൽ തടഞ്ഞു

ഹലോ…

……………..

മോനേ…

…………….

എന്താ ഡേവിഡേ മിണ്ടാത്തത്?എന്റെ മോളെ കണ്ടുപിടിച്ചോ നീ…

സ്വാതിയുടെ നിയന്ത്രണം വിട്ടു..ഒരു പൊട്ടികരച്ചിലായി അവളുടെ ഹൃദയം കുത്തിയൊഴുകി…

അമ്മ….ഞാൻ….എന്നെ വെറുക്കല്ലേ അമ്മേ….

എങ്ങനെയോ അവൾ പറഞ്ഞൊപ്പിച്ചു…മറുപുറത്തു ആ അമ്മയുടെ ഹൃദയം അതുകേട്ട് നീറി…

എന്റെ പൊന്നുമോളെ…നിന്നെ വെറുക്കാൻ ഈ അമ്മക്ക് പറ്റോഡി….

കുറേനേരത്തെ കരച്ചിലിനും പറച്ചിലിനും ഇടയിലായി അവരുടെ കണ്ണീർപേമാരി പെയ്തൊഴിഞ്ഞു…

എല്ലാം കേട്ടുകൊണ്ട് ഡേവിഡ് തൊട്ടുപുറകിൽ ഉണ്ടെന്ന കാര്യം പോലും അവൾ വിസ്മരിച്ചിരുന്നു…അവനാ കട്ടെ നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി നിന്നു…അവന്റെ നെഞ്ചു വിങ്ങുന്നുണ്ടായിരുന്നു…അവളെ ഒന്നു ചേർത്തുപിടിക്കാൻ കഴിഞ്ഞെങ്കിൽ…ഈ നെഞ്ചിൽ ചേർത്തുനിർത്തി ആശ്വസിപ്പിക്കാനായെങ്കിൽ എന്നവന് വല്ലാത്ത ആഗ്രഹം തോന്നി..എന്റെ പെണ്ണല്ലേ അവൾ…എന്റെ പെണ്ണ്….!!അവന്റെ ഹൃദയം മന്ത്രിച്ചു..

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…