“എന്ത് കണ്ടിട്ടാ അവര് നിങ്ങളെ കെട്ടാൻ സമ്മതിച്ചേക്കുന്നതെന്നു എവിടെ കൂടിയിരിക്കുന്ന എല്ലാവർക്കും അറിയാം…”

ഒരു കല്യാണ ചർച്ച

Story written by MIYA MIYA

“എന്തായാലും 78 – 80 വയസ്സുണ്ടാവും ഉറപ്പു….ആളുടെ ആ ചുമ ..ഹയ്യോ ഓർക്കാനെ വയ്യ… പിന്നെ അഹ് നടത്തവും… ഹോ…ഇങ്ങേർക്ക് ഇപ്പൊ ഇതു എന്തിന്റെ ആവശ്യം ആണോ?? എന്തായാലും അഹ് ജ്യോതിസനെ ഒന്ന് കാണണം… പണ്ഡിതൻ അല്ലെ പണ്ഡിതൻ.. ഹോ.. എന്നാലും അങ്ങേരുടെ ഒരു കാര്യം…

നീ എന്താടി ഇരുന്നു പിറുപിറുക്കുന്നെ…? കുളിച്ചു ഇറങ്ങി വന്ന മനു ശ്രുതിയോട് ചോദിച്ചു..

അല്ല മനുവേട്ട.. ഒരു പാട്ടു ഇല്ലേ… ഈ കോട്ടയത്തെ പറ്റി… അത് ഓർത്തതാ…

കോട്ടയത്തെ പറ്റി എന്ത് പാട്ടു? ഞാൻ കെട്ടിട്ടില്ല…

ഹ… ഉണ്ട് മനുവേട്ട… എത്ര ജില്ലകൾ ഉണ്ടായിട്ടും അഹ് കവിക്ക് കോട്ടയം തന്നെ എടുക്കാൻ തോന്നിയല്ലോ… ഞാൻ അത് ഓർക്കുവായിരുന്നു….

പിന്നെ.. കോട്ടയം എന്നാ സുമ്മാവ..? നീ പാട്ടു പാട് മോളെ… ചേട്ടൻ കേൾക്കട്ടെ.. ഉറക്കെ പാടിക്കോ.. നിന്റെ അച്ഛനും അമ്മയും കൂടി കേൾക്കട്ടെ…

പിന്നെ എന്താ പാടല്ലോ…” കേട്ടില്ലേ കോട്ടയാതൊരു മൂത്ത പിളേച്ഛൻ.. 90 കഴിഞ്ഞപ്പോ പെണ്ണുകെട്ടാൻ പോയി…താലി വാങ്ങി വന്നു മാല വാങ്ങി വന്നു..താനും കൂട്ടുകാരും പന്തലിൽ ചെന്നൂ..ഹേ…….”””

മതി മതി പതുക്കെ…ഈ പാട്ടിനെ പറ്റിയാണോ നീ ഇത്ര ആലോചിച്ചത്..ഇതിൽ എന്താ ഇത്ര ആലോചിക്കാൻ ഉള്ളത്?

മനു വേട്ട… ഞാൻ പറയുന്നത് കേട്ടാൽ മനുവേട്ടനും ഈ പാട്ടു തന്നെ ആലോചിക്കും.. ചിലപ്പോ ഇതു പോലെ പാടുകയും ചെയ്യും…

നീ കാര്യം പറ

അശ്വതി ചേച്ചി വിളിച്ചിരുന്നു… നിങ്ങളുടെ വല്യച്ഛൻ പെണ്ണ് കെട്ടാൻ തീരുമാനീച്ചുന്നു..അതിനു ഇന്ന് എല്ലാവരേം ക്ഷണിച്ചിരിക്കുവാ…അഭിപ്രായം ചോദിക്കാൻ ആണെന്ന അശ്വതി ചേച്ചി പറഞ്ഞത്…തീരുമാനിച്ചു കഴിഞ്ഞു എന്ത് അഭിപ്രായം ആണോ എന്തോ?? ചിലപ്പോ മനവാട്ടിക്കു ഡ്രസ്സ് എടുക്കാൻ കൂടെ ചെല്ലണം എന്നൊക്കെ പറയാൻ ആവും അല്ലെ മനുവേട്ട…

വല്യച്ഛൻ കല്യാണം…ഇപ്പോ… എയ്‌..അശ്വതി ചേച്ചി നിന്നെ പറ്റിക്കാൻ പറഞ്ഞതാവും…

പിന്നെ ഒക്ടോബറിൽ ആണല്ലോ ഏപ്രിൽ ഫൂൾ ആഘോഷിക്കുന്നത്… നിങ്ങൾ വേണമെങ്കിൽ ശരൺ ച്ചേട്ടനെ വിളിച്ചു ചോദിക്.. എന്നിട്ട് വേഗം റെഡി ആവൂ.. നമുക്ക് വേഗം പോയേക്കാം… മ് വെറുതെ അല്ല ഡൈ ഒക്കെ ചെയ്‌തു നടക്കുന്നത്…

ഹോ… തിരിച്ചു വീട്ടിൽ പോകുന്ന കാര്യംപറഞ്ഞപ്പോ എന്തോകെ excuse ആയിരുന്നു…ഇപ്പൊ കണ്ടില്ലേ വേഗം റെഡി ആവാൻ…എന്നാലും.. ഹോ വെറുതെ അല്ല കവി കോട്ടയം എടുത്തത് അങ്ങേർക്കു അറിയായിരുന്നു അവിടെ ഇങ്ങനെ ഉള്ളതൊക്കെ നടക്കും എന്നു….

°°°°°°°°°°°°°°°°°°°°°°°

സമയം 4 മണി…ഏകദേശം എല്ലാവരും ഒത്തു കൂടിയിട്ടുണ്ട്…കൊച്ചച്ചൻ മാരുണ്ട്, കുഞ്ഞമ്മ മാരുണ്ട്, ചിറ്റ മാർ എത്തിയിട്ടില്ല.. ഗായത്രി ചേച്ചി ഒറ്റയ്ക്കണല്ലോ…അശ്വതി ചേച്ചി ടെ അച്ഛൻ അമ്മ…പിന്നെ മനുവേട്ടന്റെ അച്ഛൻ അമ്മ ഏട്ടൻ ഏടത്തി…പിള്ളേര്..ഹോ.. ഒരു ചെറിയ പഞ്ചായത്തു സമ്മേളനം പോലെ ഉണ്ട്…

പക്ഷെ നമ്മുടെ മണവാളൻ വല്യച്ഛൻ മാത്രം വേദിയിൽ എത്തിയിട്ടില്ല.. ഇനി അങ്ങേരു നാണിച്ചു റൂമിൽ ഇരിക്കുവാണോ???

അഹ് ദ എത്തിയല്ലോ… ഇനി ചർച്ച….!!!

°°°°°°°°°°°°°°°°

“അച്ചായി ടെ തീരുമാനം നടക്കില്ല.. എന്റെ അമ്മേടെ സ്ഥാനത്തു വേറെ ഒരാളും വരില്ല.. അത് ഞാൻ തീർത്തു പറയുവ… അത് തന്നെയാണ് എനിക്കും പറയാൻ ഉള്ളത്… ഞങ്ങൾ എന്താ അച്ഛയിയെ നോക്കുന്നില്ല? ശരൺ ചേട്ടനും ഗായത്രി ചേച്ചിയും ആണ്.. വല്യച്ഛന്റ മക്കൾ.. രണ്ടു പേരും വിവാഹിതർ .

അച്ചായി ക്കു കല്യാണം കഴിക്കണമെങ്കിൽ അമ്മ പോയപ്പോൾ കെട്ടണം ആയിരുന്നു.. ഈ പ്രായത്തിൽ അല്ല.. അച്ഛയിക്കു ഇല്ലാത്ത രോഗം ഉണ്ടോ??? എന്നിട്ടാ ഇനി ഒരു കല്യാണം കൂടി…അതും അല്ല..ഇപ്പൊ കണ്ടു വെച്ചേക്കുന്നവർ കുടുംബം കലക്കി എന്നാ കേട്ടേ…

അമ്പട കള്ളാ….മ്‌ അപ്പോ പെണ്ണ് കാണൽ ഒക്കെ അപ്പൊ കഴിഞ്ഞോ… ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ…ഹോ ഇങ്ങേരു എല്ലാം ഫിക്സ് ചെയ്തിട്ടാണോ ഈ ചർച്ച വെച്ചേക്കുന്നത് .. എന്നാലും ഒരു കുടുംബം കലക്കി..ഹോ..? (ആത്മഗതം ആണ് കേട്ടോ.. എനിക്ക് എവിടെ വോയിസ് ഇല്ല.. അത് കൊണ്ട് ആത്മ മാത്രം…)

“എന്ത് കണ്ടിട്ടാ അവര് നിങ്ങളെ കെട്ടാൻ സമ്മതിച്ചേക്കുന്നതെന്നു എവിടെ കൂടിയിരിക്കുന്ന എല്ലാവര്ക്കും അറിയാം…”

( അതെന്തായിരിക്കും… ??അങ്ങേരുടെ സൗന്ദര്യം ആണന്നു മാത്രം പറയല്ലേ കണ്ണാ…?..)

ഈ വീടും സ്ഥലോം കണ്ടിട്ട് മാത്രം ആണ്..ദേ കണ്ടോ.. എന്റെ ഭാര്യയും മക്കളും…എനിക്ക് ഒന്നും ഇല്ല… സ്വന്തം ആയിട്ട് ഇവർ അല്ലാതെ.. വരുന്ന സ്ത്രീ ഞങ്ങളെ ഇറക്കി വിട്ടാൽ ഞങ്ങൾ എങ്ങോട്ട് പോകും അച്ചായി പറ…

( മ്.. ശരിയാ റോഡ് സൈഡ് ഇൽ വീടും സ്ഥലോം… വന്നു കേറുന്ന പെണ്ണ് ഇങ്ങേർക്കു വല്ല സൈനൈഡ് ഉം കൊടുത്തു ഈ സോത്തൊക്കെ കൈക്കലാക്കിയാൽ… ചാൻസ് ഉണ്ട്..? കെട്ടി കൊണ്ട് വന്നാൽ equal റൈറ്റ് ആണേ… പ്രേമം കൂടി അവരുടെ പേരിൽ എഴുതിയാൽ പിന്നെ പറയേം വേണ്ട… ഹയ്യോ… പാവം അശ്വതി ചേച്ചി…!!!)

“നീ പറഞ്ഞു തീർത്തിട്ട് ഞാൻ പറയാം…!!!”

“എനിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല.. ഇതു നടക്കില്ല..! അച്ഛയിടെ കല്യാണം!!!”

“അങ്ങനെ തീർത്തു പറയണ്ട…ഞാൻ കഴിഞ്ഞ ദിവസം ഒരു ജ്യോത്സനെ കണ്ടു..പുള്ളി പറഞ്ഞു എനിക്ക് 104 വയസു വരെ ആയുസ് ഉണ്ടന്ന്.. അതു കൊണ്ടു എനിക്ക് കല്യാണം കഴിക്കണം… എനിക്ക് സംരക്ഷണം വേണം…അശ്വതിക്കു ആണെങ്കിൽ ഒന്നിനും സമയം ഇല്ല.. ഭക്ഷണം പോലും കൃത്യ സമയത്തു നൽകുന്നില്ല…!!

(എന്റെ കണ്ണാ… എന്ത് നുണയാ ഈ കാർനൊരു പറയുന്നേ…? കഴിഞ്ഞ ആഴ്ച കണ്ടതാണല്ലോ.. ഇങ്ങേരെ നിർബന്ധിച്ചു തീറ്റിക്കുന്നത്…ഇന്നലെ യും കൂടി അങ്ങേരുടെ favourite കപ്പ ബിരിയാണി ഉണ്ടാക്കി കൊടുത്തതാ ചേച്ചി…അയ്യോ പാവം അശ്വതി ചേച്ചി… മ്‌… അഹ് ജ്യോത്സനെ ഒന്ന് കാണട്ടെ…)

“അല്ല വല്യച്ഛൻ സംരക്ഷണം എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താ?? വല്യച്ഛൻ കിടപ്പിലൊന്നും ആയിട്ടില്ലല്ലോ.. സ്വന്തം കാര്യം ചെയ്യാൻ ഒക്കെ പറ്റുന്നുണ്ട്.. പിന്നെ എന്താ…??”

ഹോ.. മനു വെട്ടൻ ആണ്..ഞാൻ സൂപ്പർ എന്ന് ആക്ഷൻ കാണിച്ചു…

“അത് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല… നിനക്ക് സ്വന്തം ആയിട്ടു ഭാര്യാ ഉണ്ടല്ലോ…”

ഞാൻ മനുവേട്ടനെ നോക്കി…പിന്നെ അങ്ങേരേം… ( ഇങ്ങേർക്കു പ്രേമം മൂത്തു ഭ്രാന്തായോ?… സ്വന്തം അല്ലാതെ വാടകയ്ക്കു ഭാര്യയെ കിട്ടോ?????)

എനിക്ക് എന്തായാലും സംരക്ഷണം വേണം…

(ഇങ്ങേരെ ഒരു ചില്ലു കൂട്ടിൽ ഇട്ടു വെച്ചാലോ… ? എന്നിട്ട് പൊടിയും മാറാലയും കയറാതെ സംരക്ഷിക്കാം…. എന്റെ കൃഷ്ണ.. എന്തൊക്കെയാ ഈ വല്യച്ഛൻ പറയുന്നേ… കൃത്യ സമയത്തു ഭക്ഷണം.., വസ്ത്രം.., കളി പറഞ്ഞു ഇരിക്കാൻ രണ്ടു താങ്കകുടം പോലത്തെ പേര കുട്ടികളും… പിള്ളേർക് വല്ല കഥയും പറഞ്ഞു രാമ നാമം ജപിച്ചു ഇരിക്കേണ്ട പ്രായത്തിൽ ഇങ്ങേർക് കല്യാണം…യ്യോ…)

പിന്നെയും ചർച്ച നീണ്ടു പോയി..ഒരു കാര്യം അതിലൂടെ മനസിലായി..പുള്ളി 5 പേരെ പെണ്ണ് കണ്ടിട്ടുണ്ട്… 3 പേരെ ഇഷ്ടപ്പെട്ടു…ഒരാൾക്ക് വാക്കും കൊടുത്തു…ഇനി എല്ലാരും മുന്നിൽ നിന്ന് അതങ്ങു നടത്തി കൊടുതാ മതി……!! എവിടെ ചെറുപ്പക്കാർക്ക് പെണ്ണ് കിട്ടുന്നില്ല…അപ്പോഴാ…!

ഇവിടെ ശരൺ ചേട്ടന്റേം അശ്വതി ചേച്ചി ടെ ഭാഗത്തു തെറ്റുണ്ടെൽ അതെങ്കിലും ചൂണ്ടി കാണിച്ചു വല്യച്ഛന്റെ ഭാഗത്ത് നിൽകാമായിരുന്നു… ഇത് പക്ഷെ മക്കൾക്ക് എങ്ങനെ പണി കൊടുക്കണം എന്ന് ആലോചിച്ചു ജീവിക്കുന്ന ആളെ എങ്ങനെ സപ്പോർട്ട് ചെയാനാ…

എന്തായാലും വരുന്ന പോലെ വരട്ടെ…കാട്ടുകോയിൽക്കെന്തിനു ശനിയും സംക്രാന്തിയും….!!!!

അവസാനിച്ചു…!!!

ഇനി ആരും ബാക്കി ചോദിക്കല്ലേ….!! ഇതു ഇത്രയും ഉള്ളു…?