എന്ത് സുന്ദരി ആയിരുന്നു മാളു അവനോർത്തു. ഇപ്പോൾ ആകെ കോലം കെട്ടിരിക്കുന്നു…മാളൂനെ എന്നെ ഓർമ്മയുണ്ടോ…?

Story written by ANU JOSEPH THOBIAS

തീവണ്ടി കുക്കി വിളിച്ചപ്പോഴാണ് അയാൾ ഓർമയിൽ നിന്നും ഉണർന്നത്….

വർഷങ്ങൾക്കിപ്പുറം…ദേവൻ.. മണക്കേലെ ദാമോദരൻ നായരുടെ മകൻ അത് മാത്രം ആയിരുന്നു തന്റെ മേൽവിലാസം എന്നുള്ള ആ കാലം…അതിൽ നിന്നും ഇന്ത്യയിലെ അറിയപെടുന്ന ലീഡിങ് കമ്പനിയുടെ ഉടമസ്ഥൻ ആയി മാറിയത്…പഴയ ഓർമകളിലേക്കു ഒരു മടങ്ങി വരവ് അതാണ് ഈ തീവണ്ടി യാത്ര

ഓർമ്മകൾ വീണ്ടും പിന്നോട് പോയി തുടങ്ങി….ട്രെയിനിൽ ഒരു സ്ത്രീ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നു കണ്ടപ്പോൾ ദേവൻ ഓർത്തു. ആദ്യമായി അച്ഛനോടും അമ്മയോടും ഒപ്പമുള്ള തിരുപ്പതി യാത്ര.. ആദ്യമായി മുടി വടിച്ചു സ്കൂളിൽ ചെന്നപ്പോൾ സഹപാഠികളുടെ മോട്ടേ എന്നുള്ള വിളി.. അയാൾ വെറുതെ ചിരിച്ചു..

സാറെ ടീ.. മ്മ്മ്മ്…അയാൾ ടീ വാങ്ങി.. അയാൾ ടീ കൊടുത്ത ആളെ ഒന്ന് നോക്കി.

അയാൾ എങ്ങനെ ആയിരിക്കും ജീവിക്കുക…അയാൾക്കു ഈ പൈസ കൊണ്ട് ജീവിക്കാൻ ആകുമോ??? വെറുതെ വീണ്ടും കുറെ ചിന്തകൾ

സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ അറിയാം…മാളു…. എന്ന് വിളിക്കുന്ന മാലിനി….മനസിൽ ഇഷ്ടം തോന്നിയ ഒരേ ഒരു പെൺകൊടി…ഡിഗ്രി കഴിഞ്ഞു ആദ്യമായി അവളോട് പ്രണയം പറയാൻ ചെന്നപ്പോൾ അറിഞ്ഞു…പാവം മ്മടെ കൂട്ടുകാരനുമായി കട്ട പ്രേമം ആണെന്ന് പിന്നെ അതിനു മിനക്കെട്ടില്ല. അവനോട് കുറച്ചു ദേഷ്യവും തോന്നി…എല്ലാവരെയും കാണണം….. വർഷങ്ങൾക്കിപ്പുറം ദേവൻ..എന്തായി മാറി എന്ന് എല്ലാവരെയും അറിയിക്ണം ഇതൊക്കെയാ ഈ യാത്രയുടെ ഉദ്ദേശം.

തീവണ്ടി പാലക്കാട് സ്റ്റേഷനിൽ അടുക്കുന്നു.. തനിക്കു ഇറങ്ങാൻ സമയമായി..തീവണ്ടി നിന്നു.. സാർ.. പെട്ടി എടുക്കണോ? മ്മ്മ്മ് ….

പോർട്ടർ പെട്ടി എടുത്തു പുറത്തോട്ടു നടന്നു..ആദ്യം കണ്ട ഓട്ടോയിൽ പെട്ടി വെച്ച് അയാൾ പോർട്ടർക്കു പൈസ കൊടുത്തിട്ടു.. ഓട്ടോക്കാരനോട് പറഞ്ഞു..കണ്ണാടി പോണം..കണ്ണാടിയി എങ്ങോട്ടാ സാറെ…സ്കൂളിന്റെ അടുത്ത്…ശരി സാർ . ഓട്ടോ മുന്നോട്ടു നീങ്ങി.

താൻ ജനിച്ചു വളർന്ന ഗ്രാമം ആകെ മാറിപോയിരിക്കുന്നു. ഓട്ടോയിൽ ഇരുന്നു അയാൾ ചിന്തിച്ചു…. നെൽവയലുകൾ ഇരുനില്ല കെട്ടിടങ്ങൾക്കു വഴി മാറി ഇരിക്കുന്നു…അമ്പലകുളം ഇപ്പോഴും ഉണ്ടാകുമോ??? അയാൾ ഓർത്തു അമ്പലകുളത്തിൽ കുട്ടികാലത്തു കുളിക്കാൻ പോകുന്നത്….

സാറെ സ്കൂളിന്റെ അടുത്ത് എവിടെയാ?? ഓട്ടോ കാരന്റെ ചോദ്യം അയാളെ ചിന്തകളിൽ നിന്നും ഉണർത്തി….അവിടെ ഒരു ദാമോദരാൻ മാഷ്.. പുള്ളിയുടെ വീട്ടിൽ ആ പോകണ്ടെത്തു അയാൾ മറുപടി പറഞ്ഞു….

ദാമോദരൻ മാഷ് മരിച്ചിട്ടു കുറച്ചു കലായി സാറെ…ഇപ്പോൾ ടീച്ചർ മാത്രേ ഉള്ളു അവിടെ…ഒരു മോൻ ഉണ്ടാരുന്നു പണ്ടെങ്ങോ നാട് വിട്ടതാ…. ജീവിച്ചിരുപ്പുണ്ടോ എന്നൊന്നും ആർക്കും അറില്ല…അല്ല സാറിന് അവിടെ ആരെ കാണാനാ???

ദേവൻ ആകെ പരുങ്ങി…ടീച്ചറെ.. ടീച്ചറെ കാണാൻ.. ടീച്ചർ പഠിപ്പിച്ചിട്ടുണ്ടേ…..

ഒരിക്കലും നന്നാവില്ല എന്ന് പറഞ്ഞ അച്ഛന്റെ കാലിൽ വീണു അച്ഛ”അച്ഛൻ…. പറഞ്ഞ വാക്കുകളിൽ ആണ് ഈ ദേവൻ ഇവിടം വരെ എത്തിയത് എന്ന് പറഞ്ഞു.. അച്ഛനെ കെട്ടിപിടിച്ചു കരയാൻ ഒന്ന് ആഗ്രഹിച്ചു…

ഓട്ടോ മണക്കാല് തറവാടിന്റെ മുറ്റത്തു ചെന്ന് നിന്നു…. ആരാ കുട്ടിയെ അത് ഒന്ന് നോകിയെ.,.. മ്മ്മ്മ്മ്…. കവിൾ ഒട്ടി കണ്ണ് കുഴിഞ്ഞ ഒരു സ്ത്രീ വന്നു ദേവനെ നോക്കി..

അറിയില്ല ടീച്ചറമ്മേ…ആരാ സ്ത്രീ ചോദിച്ചു….. എനിക്ക് ടീച്ചറെ ഒന്ന് കാണാനാണ്….

ടീച്ചറെ കാണാൻ ആണെന്ന്.. അകത്തോട്ടു പോന്നോളൂ….

ആരാ…കണ്ണിനു ലേശം കാഴ്ച കുറവുണ്ട്.. കുട്ടി ആരാ.. എവിടുന്നാ???

ദേവന് പിന്നെ പിടിച്ചു നിക്കാൻ ആയില്ല.. അമ്മേ…. ദേവൻ അലറി വിളിച്ചു…. ടീച്ചർ ആകെ വിറങ്ങലിച്ചു…ദേവി……ഞാൻ കാണുന്നത് സത്യമോ…ദേവ…ദേവരാജൻ എന്റെ മോൻ…. ഈ അമ്മയെ കാണാൻ ടീച്ചറിന് വിശ്വസിക്കാൻ കഴിയുന്നില്ല.. അമ്മേ എന്നോട് ക്ഷമിക്കു…. എന്റെ തെറ്റുകൾ…. പെട്ടെന്നു ദേവകി ടീച്ചർ പുറകോട്ടു മാറി…

ദേവാ, അമ്മയ്ക്കറിയാരുന്നു ന്റെ കുട്ടി അങ്ങനെ ചെയ്യില്ലെന്നു.. ആ സാഹചര്യം മാഷുക് സഹിക്കാൻ പറ്റില്ല കുട്ടിയെ.. ആയിരകണക്കിന്‌ കുട്ടികളെ പഠിപ്പിച്ച ഒരു അധ്യപകന്റെ മകനെ അങ്ങനെ ഒരു അവസ്ഥയിൽ കാണേണ്ടി വരുന്നത് എങ്ങനെയാ സഹിക്കുക…മരിക്കുന്നിടം വരെ മാഷുക് ഒന്നേ പറയാനുള്ളരുന്നു ന്റെ കുട്ടി വരും…സത്യങ്ങൾ അറിഞ്ഞ അന്ന് വീണതാ മാഷ്.. നിന്റെ ഇഷ്ടങ്ങൾ അറിയാൻ വൈകി പോയി കുട്ട്യേ…

ടീച്ചറമ്മേ ചായ…. പിൻവിളി കേട്ടു..

ദേവകി അമ്മ തിരിഞ്ഞുകൊണ്ട ചോദിച്ചു നിനക്കറിയില്ലേ ഈ കുട്ടിയെ…നാരായൻനായരുടെ മോൾ മാലിനി….. ഒന്ന് ഞെട്ടി കൊണ്ട് ദേവൻ മൂളി.

മ്മ്മ്മ്…

ഇഷ്ടാരുന്നു അല്ലെ നിനക്കു…പാവം കുട്ടി . കല്യാണം കഴിഞ്ഞു വരുന്ന വഴി ഒരു ആക്‌സിഡന്റ്, പയ്യൻ അവിടെ വെച്ച് തന്നെ.. മാലിനി കരഞ്ഞു കൊണ്ട് ഉളിലോട്ടു പോയി…നാരായൻനായര് ഉം പോയി…അമ്മയില്ലാതെ വളരണം കുട്ടിയാലേ ആരുമില്ലാതെ ആയപ്പോൾ ഒരു സഹയത്തിന് അല്ല മകൾ ആയിട്ടു തന്നെ മാഷ് കൊണ്ട് വന്നതാ..

ന്റെ കുട്ടിയെ ഇനി എങ്ങും വിടില്ല പോയി കുളിച്ചു വാ…മാളു ആ തോർത്ത്‌ ഇങ്ങു എടുത്തു കൊടുക്ക്…സോപ്പ്പും തോർത്തുമായി മാളു വന്നു…എന്ത് സുന്ദരി ആയിരുന്നു മാളു അവനോർത്തു…ഇപ്പോൾ ആകെ കോലം കെട്ടിരിക്കുന്നു…

മാളൂനെ എന്നെ ഓർമ്മയുണ്ടോ??? മ്മ്മ് അവൾ തലയാട്ടി. പവി???ചോദിച്ചു തീരും മുൻപ് അവൾ കരഞ്ഞു കൊണ്ട് അകത്തോട്ടോടി….

കുളക്കടവിൽ ഇരുന്നുകൊണ്ടേ ദേവൻ കഴിഞ്ഞ കാലം ഓർത്തു…. കൂട്ടുകാർ തമ്മിലുള്ള വഴക്കിന്റെ ഇടയിൽ പിടിച്ചു മാറ്റാൻ ചെന്നതായിരുന്നു ദേവൻ. അതിനിടയിൽ ഒരുത്തൻ കത്തി എടുത്തു കുത്തി.. കുത്തിയവൻ ഓടി മറഞ്ഞപ്പോൾ കൊലയാളി ദേവൻ ആയി മാറി.. കോടതി ദേവൻ കുറ്റവാളി അല്ല എന്ന് മനസിലാക്കിയിട്ടും ദാമോദരൻ മാഷ് സ്വന്തം മോനെ വിശ്വാസച്ചിലാ…എല്ലാം മനസിലാക്കി വന്നപ്പോഴേക്കും ദേവൻ കണ്ണാടിയിൽ നിന്നും പോയി കഴ്ഞ്ഞിരുന്നു….

ദുരിത പൂർണമായ ബോംബെ ജീവിതത്തിൽ കുറെ ജോലികൾ ചെയ്തു.. ഹോട്ടൽ പണി തോറ്റു ഡോബി വരെ…അവസാനം ലാൻഡ്രി കൊണ്ടുവരുന്ന വീട്ടിലെ സേട്ട് ദേവന് അവിടെ ഡ്രൈവർ ജോലി കൊടുത്തു….

അവന്റെ കഴിവ് തിരിച്ചറിഞ്ഞ സേട്ട് അവനെ അയാളുടെ സ്ഥാപങ്ങൾ നടത്താൻ ദേവനെ എല്ല്പിച്ചു.. മക്കൾ ഇല്ലാത്ത അവർക്കു മകനെ പോലെ ആയിരുന്നു സേട്ട്.. സേട്ട് മരിച്ച ശേഷം എല്ലാ സ്ഥാപങ്ങളും ദേവന്റെ പേരിൽ ആക്കിയിരുന്നു..

കഴിഞ്ഞില്ലേ ദേവാ.. അമ്മയുടെ വിളി കേട്ട ദേവൻ ചിന്തയിൽ നിന്നും ഉണർന്നത്.. ദാ വരുന്നു അമ്മേ….. ന്റെ കുട്ടിക്ക് ഇഷ്ടമയുള്ള റവ ദോശ അമ്മ ഉണ്ടാക്കിട്ടുണ്ട് വേഗം വാ….

അമ്മയുടെ കൈയിൽ നിന്നും വർഷങ്ങൾക്കു ശേഷം കഴിക്കുന്ന ഭക്ഷണം അതുവരെ താൻ കഴിച്ച ഭക്ഷണങ്ങൾ ഒന്നുമല്ല എന്നയാൾക്ക് തോന്നി…ഭക്ഷണം കഴിച്ചിട്ടു ഉമ്മറത്തെ ചാരു കസാലയിൽ കിടക്കുമ്പോൾ അച്ഛന്റെ ഓർമ്മകൾ മാത്രമായിരിക്കുന്നു അയാളുടെ ഉള്ളിൽ. ദേവാ…അമ്മയുടെ വിളി കേട്ടു അയാൾ എന്നിട്ടിരുന്നു..

അമ്മ ഒരു കാര്യം പറഞ്ഞാൽ ന്റെ കുട്ടി കേൾക്കുമോ???? മ്മ്മ്മ് എന്നയാൾ തലയാട്ടി…അമ്മ ഇനി എത്ര നാൾ ഉണ്ടാകും എന്നറിയില ന്റെ കുട്ടി ഒരു വിവാഹ ചെയ്യണം…എന്ത് പറയണം എന്ന് ദേവന് നിശ്യമില്ലാരുന്നു..

അച്ഛന്റെ ആഗ്രഹമാണ് അമ്മ പറയുന്നത്. മാളൂനെ മോനെ ഇഷ്ടമായിരുന്നു എന്ന് അച്ഛന് അറിയാരുന്നു. ആരുമില്ലാത്തയപ്പോൾ അച്ഛൻ അതാ ആ കുട്ടിയെ ഇങ്ങു കൊണ്ട് വന്നേ..

അമ്മേ…മാളു…ദേവൻ പതിയെ പറഞ്ഞു..

ന്തേയ്‌ ന്റെ കുട്ടിക്ക് ഇഷ്ടക്കുറവുണ്ടോ??

അതല്ല മാളൂനെ???

അവൾക്കു ഒരു ഇഷ്ടക്കേടുമില്ല.. എന്റെ മോൻ സമ്മതിക്ണം.

നിക് മാളുനോട് ഒന്ന് സംസാരിക്കണം….

ആവാം കുട്ട്യേ…മാളു…ദേവകി അമ്മ നീട്ടി വിളിച്ചു

മാളു.. അയാളുടെ സ്വരം തണുത്തുറഞ്ഞ ഐസ് കട്ട പോലെ ആയിരുന്നു…

മം മാളു മൂളി…

മാളൂനെ ഓർമ്മയുണ്ടോ?? നമ്മുടെ കുട്ടി കാലം.

മ്മ്മ് …എന്നോട് ദേഷ്യമുണ്ടോ??? എന്തിനു മാളു മറുപടി പറഞ്ഞു….

പവി ആണ് ചന്ദ്രനെ കുത്തിയത് എന്ന് എനിക്ക് അറിയാരുന്നു….പവിയേട്ടൻ എന്നോട് എല്ലാം പറഞ്ഞിരുന്നു….എല്ലാം അറിഞ്ഞു വന്നപ്പോഴേക്കും ഇയാൾ അല്ല ദേവേട്ടൻ നാട് വിട്ടിരുന്നു…ഒരുമിച്ചു ജീവിക്കാൻ ഉള്ള ഭാഗ്യം പോലും ദൈവം ഞങ്ങൾക്ക് തന്നില്ല ദേവേട്ടനോടെ ചെയ്ത പാപം കാരണം.,..

ഇല്ല മാളു.. ദൈവം എല്ലാം നിശ്ശയിച്ചു വെച്ചിട്ടുണ്ടേ അങ്ങനെ മാത്രമേ നടക്കു…

മ്മ്മ് ദൈവ നിശ്ചയത്തെ ആർക്കും മാറ്റാൻ ആവില്ല കുട്ടേ…ദേവകി അമ്മ അവരുടെ ഇടയിൽ കേറി വന്നു പറഞ്ഞു….

ഇതാണ് ദൈവത്തിന്റെ തീരുമാനം…ദേവനും മാളുവും ഒന്നിക്കണം….

രാത്രയിൽ ആകാശത്തെ ഒരു നക്ഷത്രം ദേവനെയും മാളൂനെയും നോക്കി സന്തോഷത്തോടെ ചിരിക്കുന്നതായി അവർക്കു തോന്നി……പവിയോ അതോ ദാമോദരാൻ മാഷോ ആയ നക്ഷത്രം……???????