നിൻ്റെ മാത്രം ~ ഭാഗം-02 , എഴുത്ത്: ആനി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഹരി…… നീട്ടിയുള്ള വിളി കേട്ടാണ് അവൻ തിരിഞ്ഞു നോക്കുന്നത്…

“എന്താപ്പാ രാഘവേട്ട ഇങ്ങള് ഈ രാത്രിയിൽ…. “

ഉടുത്തിരുന്ന മുണ്ട് താഴേക്ക് താഴ്ത്തിയിട്ട് വിനയത്തോടെ ബസിൽ നിന്നറങ്ങി തലമുടി നരച്ചു തുടങ്ങിയ മനുഷ്യന്റെ അരികിലേക്ക് നീങ്ങി നിന്നു ഹരി ചോദിച്ചു….രാഘവേട്ടനാണ് ശരിക്കും ബസിന്റെ ആദ്യ ഡ്രൈവർ.. മുതലാളിയുടെ വിശ്വസ്ഥൻ..

അടുത്ത് കിടന്ന കസേര നീക്കിയിട്ട് അതിലേക്ക് ചാരിയിരുന്നു അയാൾ ചോദിച്ചു…

“ഹരി ഇന്ന് സാറിന്റെ മകളോട് എന്തെങ്കിലും പറഞ്ഞിരുന്നോ.. “

ഒരല്പനേരത്തെ മൗനത്തിനു ശേഷം ഹരി പറഞ്ഞു

“അത് പിന്നെ… എനിക്ക്.. ഞാൻ അറിയാതെ… എനിക്ക് അതിനെ കണ്ടപ്പോൾ ആരൊക്കെയോ ഓർമ്മ വന്നു അതിൽ പിന്നെ ഞാൻ ദേഷ്യപ്പെട്ടു എന്താല്ലാമോ പറഞ്ഞു… ചെയ്തത് തെറ്റായിപോയി എന്ന് അറിയാം…

രാഘവേട്ടൻ ഒന്ന് മൂളിയിട്ട് പറഞ്ഞു…”ശരിക്കും ആ കൊച്ചിനെ പ്രസവിക്കുമ്പോൾ ഡോക്ടർ പറഞ്ഞതാ അതിനെ കിട്ടില്ല എന്ന്.. ഒരുപാട് നേർച്ചയും വഴിപാടും പറഞ്ഞു കിട്ടിയ കൊച്ചാണ് അത് . സാറിന്റെ നെഞ്ചിൽ ഇട്ടാണ് അതിനെ വളർത്തിയത്…ഇജ്ജ് ഇപ്പോ അയിനോട് കാണിച്ചത് സർ അറിഞ്ഞാൽ അന്റെ ഉള്ള ജോലി കൂടെ പോവും കുട്ടിയെ….

ഹരിക്ക് നിന്ന നില്പിൽ ഒരു മിന്നൽ പാഞ്ഞു പോകുന്നത് പോലെ തോന്നി.. സത്യമായും മനപൂർവം ആയിരുന്നില്ല ആ കുട്ടിയോട് ദേഷ്യപ്പെട്ടത്…അവളെ കണ്ടപ്പോ മുൻപ് സ്നേഹിച്ച ഒരാളെ പോലെ തോന്നിച്ചു… ഒറ്റ നിമിഷത്തിൽ തനിച്ചാക്കിപോയവളോട് തോന്നിയ അമർഷം അറിഞ്ഞോ അറിയാതെയോ, മുന്നിൽ പുച്ഛത്തോടെ അലസമായി വന്നിരുന്ന പെൺകുട്ടിയോട് തീർക്കുകയായിരുന്നു…

നീണ്ടു നിവർന്നു നിന്നു വെല്ലുവിളിച്ചപ്പോൾ.. വീറോടെ വാശിയോടെ സംസാരിക്കുന്നത് കണ്ടപ്പോ നിയന്ത്രണം വിട്ടുപോയതാണ്… അതൊരിക്കലും അന്നം തരുന്ന വീട്ടിലെ കുട്ടിയാണ് എന്ന് അറിഞ്ഞിരുന്നില്ല.. അപരിചിത ആണെങ്കിൽ പോലും ചെയ്തു പോയത് തെറ്റ് തന്നെയാണ് എന്ന് നോവോടെ ഹരി ഓർത്തു…

കയ്യിൽ ഇരുന്ന സിഗരറ്റ് കൊള്ളി താഴേക്ക് ഇട്ടു കല്പാദങ്ങൾ കൊണ്ടു ചവിട്ടിയരച്ചു രാഘവേട്ടൻ പറഞ്ഞു…

“നിന്നോട് പത്മിനി കുഞ്ഞ് നാളെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട് കണ്ടിട്ട് ജോലിക്ക് കയറിയാൽ മതിയത്രേ…. “

അത് കേട്ടപ്പോ ഹരിയുടെ നെഞ്ചിൽ പേരറിയാത്ത ഒരു അസ്വസ്ഥത പൊട്ടി മുളച്ചു…

അന്ന് രാത്രി ഓട് മേഞ്ഞ വീടിന്റെ മുന്നിൽ ഇരുന്നു ഉറക്കം വരാതെ ഹരി നിലാവ് പൊഴിക്കുന്ന ചന്ദ്രനെ നോക്കി ആപ്പോഴായാൾക്ക് ഒരു പെണ്ണിനെ ഓർമ്മ വന്നു

ചുരുണ്ട മുടിയുള്ള നീണ്ട മൂക്കിൽ ഒരു തരി പൊന്നിന്റെ മൂക്കുത്തി ഇട്ട പെണ്ണിനെ… അവൾ “നിന്നെ തനിച്ചാക്കി ഒരിക്കലും പോവില്ല” എന്ന് പറയുന്നത് കാതുകളിൽ അലയടിക്കുന്ന പോലെ തോന്നിയവനു…

ആ പെണ്ണിന്റെ മുഖത്തിന്‌ ബസിനുള്ളിൽ അലസമായി ഇരിക്കുന്ന പെണ്ണിന്റെ മുഖം പോലെ തോന്നിയത് കണ്ടാണ് ഹരി അസ്വസ്ഥയോടെ മുഖം പൊത്തിയത്…

————————–

“ഹരി ജയരാമൻ… അല്ലെ… ഓഫീസിനുള്ളിലെ ac യുടെ തണുപ്പിന്റെ കൂടെ പത്മിനിയുടെ ഉറക്കെ ഉള്ള ചോദ്യം കേട്ടാണ്. അവൻ “അതെ “എന്ന് പറഞ്ഞത്

മുന്നിൽ ഒരു ചാരു കസേരയിൽ ചാരിയിരുന്നു ഹരിയുടെ സർട്ടിഫിക്കേറ്റ് അടങ്ങിയ ഫയൽ മുന്നിലേക്ക് വെച്ചുകൊണ്ട് അവൾ വീണ്ടും പറഞ്ഞു

“ഹരി MA വരെയും പഠിച്ച ഒരു വ്യക്തി ആണ്.. അതും ഉയർന്ന മാർക്കോട് കൂടെ…വീട്ടിൽ അച്ഛൻ, ഒരു അനുജൻ.. .. കണ്ടക്ടർ ആയി ജോലി തുടങ്ങിയിട്ട് ഇപ്പോ ഒരു വർഷം…അച്ഛന്റെ ഏറ്റവും ഇഷ്ടമുള്ള തൊഴിലാളിയായി മാറാൻ ഹരിക്ക് ഒരുപാട് താമസം ഉണ്ടായില്ല… വിശ്വസ്ഥൻ… ചെറിയ പ്രായത്തിലെ നന്നായി ജോലി ചെയ്യുന്ന പയ്യൻ എന്ന ഇമേജ് ധാരാളം ഉണ്ട്… ശരിയല്ലേ???

കയ്യിൽ ഇരുന്ന ഫയൽ മേശപ്പുറത്തേക്ക് ഇട്ടു പത്മിനി ചോദിച്ചു. ഹരി ഏറ്റവും നിശബ്ദമായി ഒന്ന് മൂളി….

ഹരി കണ്ടക്ടർ ജോലി അല്ലാതെ ആഴ്ചയിൽ ഒരിക്കൽ വന്നു കമ്പിനിയുടെ കണക്കുകൾ നോക്കാറുണ്ട്… ബില്ലെല്ലാം ശരിയാണോ എന്ന് പരിശോധിക്കാറുണ്ട്…അതിനു കണ്ടക്ടറിന്റെ ശമ്പളം അല്ലാതെ മറ്റൊരു തുക നിങ്ങള്ക്ക് നൽകുന്നും ഉണ്ട് ശരിയല്ലേ??… കസേരയിൽ നിന്നും എഴുനേറ്റ് നിന്നു ഹരിക്ക് നേരെ നിന്നു കൊണ്ടു അവൾ പറഞ്ഞു…ഹരി ഉറച്ച ശബ്ദത്തിൽ പറഞ്ഞു..

“ശരിയാണ്… “

“എങ്കിൽ ഇനി മുതൽ അത് വേണ്ട… ഞാൻ ഉണ്ട് ഇവിടെ ഞാൻ നോക്കിക്കോളാം കണ്ടക്ടർ കണ്ടക്ടർ പണി നോക്കിയാൽ മതി… അവന്റെ മുഖത്തു നോക്കി അവൾ അത് പറയുമ്പോൾ..

ഹരി ഒന്നും മിണ്ടാനാവാതെ അവളെ തലയുയർത്തി നോക്കി…

“തീർന്നില്ല ഒന്നുകൂടെ.. തവണകളായി വാങ്ങിയ പൈസക്കു പലിശ വേണ്ടാന്ന് അച്ഛൻ പറഞ്ഞിരുന്നു അല്ലെ.. പലിശ വേണ്ടാന്ന് വെക്കാൻ നിങ്ങൾ ഈ കുടുംബത്തിന്റെ കൊച്ചുമോൻ ഒന്നും അല്ലല്ലോ.. പലിശ ശമ്പളത്തിൽ നിന്നും തന്നാൽ മതി.. മുതല് മൊത്തമായും .. ഇനി സംശയങ്ങൾ എന്തെങ്കിലും ഉണ്ടോ “

ഹരി ഒന്നും മിണ്ടാനാവാതെ തരിച്ചു നിന്നു.. ഓർമ്മകളിൽ അപ്പോൾ.. പ്രേഷറ് കേറി നിന്ന നില്പിൽ വീണു പോയ ഒരച്ഛനെ ഓർമ്മ വന്നു… ഈ മാസം എങ്കിലും ഫീസ് അടയ്ക്കാൻ പറ്റുമോ എന്ന് ചോദിക്കുന്ന അനുജനെ ഓർമ്മ വന്നു… എന്നോ എടുത്ത ലോണിന്റെ ജപ്തി പേപ്പർ വീടിന്റെ ഓടിന്റെ ഇടയിൽ ഇരുന്നു പെറ്റുപെരുകുന്നത് ഓർമ്മ വന്നു..ഹരി ഒന്നും പറയാതെ തല കുനിച്ചു തിരിഞ്ഞു നടന്നു….

ബസിൽ കയറി ടിക്കറ്റ് കൊടുക്കുന്നതും ബാക്കി വാങ്ങുന്നതും വളവുകൾ താണ്ടുന്നതും ഒന്നും ഹരി അറിഞ്ഞില്ല.. മനസ്സിൽ അപ്പോ പ്രായമായ ഒരു മനുഷ്യന്റെ മുഖം തെളിഞ്ഞു വന്നു.. തളർന്നു കിടക്കുന്ന മെലിഞ്ഞു ഒട്ടിയ ശരീരം.. അവന്റെ തലയിൽ തഴുകുന്ന പോലെ തോന്നി.. ബസിലാണെന്നോ ജോലിയിൽ ആണെന്നോ ഓർക്കാതെ ഹരി ഉച്ചത്തിൽ വിളിച്ചു പോയ്‌.. അച്ഛാ….

ഒഴിവു കിട്ടിയ ഉച്ച നേരത്തു ജോലികൾ ഒതുക്കി വേഗം വീട്ടിലേക്ക് വരും. മരപ്പണിക്കിടെ ഒരിക്കൽ പ്രെഷർ കേറി വീണു പോയതാണ് ഹരിയുടെ അച്ഛൻ…അയാൾ അങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായി… വേറെ ഒരു ജോലിക്ക് പോവാൻ കഴിയാത്തതിന്റെ ഏറ്റവും വലിയ കാരണവും ഇത് തന്നെയാണ്. ഇതാകുകുമ്പോൾ ഇടയ്ക്ക് അച്ഛന്റെ അരികിൽ ഓടി വരാം… മൂത്രവിരിപ്പുകൾ മാറി ഇടാം.. കഞ്ഞിയോ വെള്ളമോ മാറ്റി വെക്കാം… ഇപ്പോഴും ജീവന്റെ തുടിപ്പുകൾ ബാക്കി ഉണ്ടെന്ന് ഉറപ്പിക്കാം…

അന്നും പതിവ് പോലെ ഹരി വീട്ടിലേക്ക് ചെല്ലുമ്പോൾ മുറ്റത്തു നിന്നു തന്നെ ഉയരത്തിൽ ഉള്ള ചുമ കേട്ടാണ് വേവലാതിയോടെ അകത്തേക്കു ഓടി ചെല്ലുന്നത്…പ്രായമായ മനുഷ്യൻ കട്ടിലിന്റെ ഒരു വശത്തേക്ക് ഇപ്പോ വീഴാറായത് പോലെ കിടക്കുന്നു… ഹരി ഞെട്ടലോടെ ഉറക്കെ വിളിച്ചു….

അച്ഛാ…

പ്രായമായ മനുഷ്യൻ ചുമച്ചു കുരച്ചുകൊണ്ടു അവനെ അയാസപ്പെട്ടു നോക്കി…ഹരിക്ക് കണ്ണ് നിറഞ്ഞു വന്നു… അമ്മ പോയതിൽ ആ ചുമച്ചു കണ്ണ് തള്ളി കിടക്കുന്ന മനുഷ്യന്റെ കൈകളിൽ ആണ് ഒരു കുറവും ഇല്ലാതെ വളർന്നത് എന്നാലോചിച്ചു അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…ഓടി ചെന്നു കൈകളിൽ താങ്ങിഎടുത്ത് നേരെ ഇരിക്കുമ്പോൾ ആ വൃദ്ധൻ ചെറുതായൊന്നു പുഞ്ചിരിച്ചു….

ഹരി അയാളുടെ മുഖത്തേക്ക് നോക്കാതെ കൈകൾ ചേർത്ത് പിടിച്ചു ചോദിച്ചു..

എന്തിനാ അച്ഛാ.. ആരുമില്ലാതെ എഴുന്നേൽക്കാൻ നോക്കിയത്….

ആ വൃദ്ധൻ കൊച്ചുകുട്ടി വികൃതി കാണിക്കുമ്പോൾ പിടിക്ക പെട്ടപോലെ മെല്ലെ പറഞ്ഞു…

ഇജ്ജ് ആ ട്യൂബ് വെച്ചേക്കുന്നേ ശരിയാണോ ഒന്ന് നോക്കിക്കേ… ഉടുപ്പിന്റെ പിന്നാമ്പുറത്തേക്ക് നനവ് തട്ടി അതാണ് ഞാൻ.. അയാൾ കുറ്റബോധത്തോടെ പറഞ്ഞപ്പോ ഹരി ഒരു ആന്തലോടെ തൊട്ട് നോക്കി…ശരിയാണ്… മൂത്രത്തിൽ നനഞ്ഞു കുതിർന്നു കിടന്ന മനുഷ്യനെ കണ്ടു ഹരിക്ക് ചങ്ക് പൊട്ടി..

പെട്ടന്ന് ഒരല്പം ചൂട് വെള്ളം കൊണ്ടു വന്നു. ദേഹം ഒരു തുണി കൊണ്ടു തുടച്ചു വൃത്തിയാക്കി.. മടക്കി വെച്ചിരുന്ന കൈലി മാറിയുടുപ്പിച്ചു തോർത്ത്‌ ദേഹത്തു വേറെ മാറ്റി വിരിച്ചിട്ടു… കുടിക്കാൻ അടുത്ത് ചൂട് വെള്ളം കൊണ്ടു വന്നു അടച്ചു വെച്ചു…റേഡിയോ ഓൺ ആക്കി അദ്ദേഹത്തിന്റെ അടുത്ത് കൊണ്ടു വെച്ചു.. രാവിലെ ഹരി മാറ്റി വെച്ച കുത്തരി കഞ്ഞി സ്പൂണിൽ കോരി വായിൽ വെച്ചു കൊടുത്തു… ഒരല്പം കുടിച്ചു മതിയെന്ന് പറഞ്ഞപ്പോ.. ഒരല്പം വെള്ളം കൊണ്ടു വന്നു വാ കഴുകി തുടച്ചു കൊടുത്തു…

അപ്പോഴേക്കും ഉച്ചയ്ക്കത്തെ ഓട്ടത്തിനായി ബസിന്റെ ഹോൺ അടി ശബ്ദം മുഴങ്ങി കേട്ടു.. അച്ഛനെ ഒന്നുകൂടി നോക്കിയ ശേഷം മുറ്റത്തേക്ക് ഇറങ്ങി പോകുന്ന മകനെ നോക്കി വൃദ്ധൻ പറഞ്ഞു..

“വല്ലോം കഴിച്ചിട്ട് പോ ഹരി….

ഇറങ്ങി ഓടി പോകുന്നതിന് ഇടയിൽ ഹരി ഉറക്കെ വിളിച്ചു പറഞ്ഞു….

“വിശപ്പില്ല അച്ഛാ…. “

ഓടി വന്നു ബസിന്റെ അരികിൽ ചെന്നു കേറുമ്പോൾ കഴിച്ചോ എന്ന് ചോദിച്ച ഡ്രൈവർ മനു ചേട്ടനെ നോക്കി കഴിച്ചു എന്ന് കള്ളം പറയുമ്പോഴും മനസ്സിൽ ഒരു പെണ്ണ് വന്നു കിട്ടികൊണ്ട് ഇരുന്ന പലആശ്വാസകാര്യങ്ങളും തെറ്റിത്തെരറുപ്പികുന്മ പോലെ തോന്നി ഹരിക്ക്…

മോള് കഴിച്ചു കഴിഞ്ഞോ… എങ്കിൽ അച്ഛന് അല്പം സംസാരിക്കാനുണ്ടാരുന്നു…. പത്മിനി കഴിച്ചു കൈ കഴുകുന്നതിടയിൽ അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് ഉറപ്പായിരുന്നു അത് ഹരിയുടെ കാര്യം പറയാൻ ആയിരിക്കുമെന്ന്… കൈ കഴുകി തുടച്ചു അച്ഛനരികിലേക്ക് ചെല്ലുമ്പോൾ ബാൽകണിയുടെ പിന്നിലായി നിലാവത്തേക്ക് നോക്കി നിൽക്കുകയായിരുന്നു… അച്ഛൻ എന്താണ് സംസാരിക്കണം എന്ന് പറഞ്ഞത്.. അച്ഛന്റെ അരികിലേക്ക് നീങ്ങി നിന്നുകൊണ്ട് പത്മിനി അത് ചോദിക്കുമ്പോൾ അയാൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നോക്കി… അല്പനേരത്തെ മൗനത്തിനു ശേഷം അയാൾ ചോദിച്ചു…

“നിനക്ക് എന്താണ് പറ്റിയത്.. ഒരിക്കലും ഇല്ലാത്ത പോലെ നീ ബിസിനസ് കാര്യങ്ങളിൽ ഇടപെടുന്നു..??എനിക്ക് അറിയാം നീയാണ് ഇനി ഇതെല്ലാം നോക്കി നടത്തേണ്ടത്. നിന്റെ കൈകളിൽ തന്നെയാണ് എല്ലാം… നിനക്ക് ഉള്ളതാണ് ഈ കാണുന്നതൊക്കെ..

പക്ഷെ ഒരു കാരണവും ഇല്ലാതെ ഹരിയെ നീ… അവൻ നല്ല പയ്യനാണ്… എല്ലാ കണക്കുകളും കൃത്യമായി അറിയാവുന്ന..എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന നല്ലൊരു പയ്യൻ… എന്തിനാണ് നീ…. നീ എന്തിനാണ് അവനെ പറഞ്ഞയച്ചത്???

ഉത്തരത്തിനായി കാത്തു നിന്ന അയാളെ നിരാശപ്പെടുത്തി അവൾ പറഞ്ഞു… പ്രതേകിച്ചു കാരണം ഒന്നും തന്നെയില്ല.. ഇനിയിപ്പോൾ ഞാൻ ഉണ്ടല്ലോ.. ഞാൻ നോക്കി നടത്തിക്കോളാം എല്ലാം…അവൾ നിസാരമായി പറഞ്ഞു കഴിഞ്ഞപ്പോ അയാൾ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു…

ഒരു കാരണവും ഇല്ലാതെ ഒരാളെ പറഞ്ഞയക്കുക അതും ഏറ്റവും വിശ്വാസം നിറഞ്ഞ ഒരാളെ… പപ്പിക്കുട്ടി നിനക്ക് എന്താണ് പറ്റിയത്…?? അയാൾ വീണ്ടും ചോദിച്ചപ്പോ തീർത്തും ശാന്തമായി അവൾ മറുപടി പറഞ്ഞു…

“അച്ഛന് എന്നേക്കാൾ വിശ്വാസം ഉള്ള ആരെങ്കിലും ഉണ്ടോ…???

അയാൾ നിരാശയോടെ പറഞ്ഞു..”ഇല്ലാ…. “പക്ഷെ…

“എങ്കിൽ ഞാൻ നോക്കിക്കോളാം അതെല്ലാം ഇനി.. അച്ഛൻ കുറച്ചു നാൾ ഒന്ന് വിശ്രമിക്കു… “അവൾ പറഞ്ഞു തീരുമ്പോൾ പ്രായമായ മനുഷ്യന്റെ അരികിലേക്ക് കുറച്ചു നീങ്ങി നിന്നു..അയാൾ അവളെ ചേർത്ത് പിടിച്ചു.. ജീവിതത്തിൽ മകളോളം മാറ്റാരേം അയാൾ അത്രമേൽ സ്നേഹിച്ചിട്ടില്ലല്ലോ എന്ന് ഒരല്പം വാത്സല്യത്തോടെ ഓർത്തു… ഒരു മകൾ അനുഭവിക്കുന്ന എല്ലാ സന്തോഷങ്ങൾക്കും കാരണക്കാരൻ അവളുടെ അച്ഛൻ ആവും എന്ന മനോഹരമായ തിരിച്ചറിവിൽ അവൾ അയാളുടെ നെറ്റിയിൽ അമർത്തിയൊന്നു ചുംബിച്ചു…

—————————-

പിറ്റേന്ന് രാവിലെ പത്മിനി അമ്പലത്തിൽ പോവാനായി ദാവണിയുടുത്തു തലയിൽ മുല്ലപ്പു ചൂടി പുറത്തേക്ക് ഇറങ്ങിയ സമയത്താണ് ഹരിയെ കണ്ടത്…

മുറ്റത്തെ മാവിന്റെ ചോട്ടിൽ അയാൾ ചാരി നിൽക്കുന്നത് കണ്ടാണ് അവൾ കാര്യസ്ഥനായ രാഘവേട്ടനും അടുത്ത് നിൽപ്പുണ്ട്.. പത്മിനിയെ കണ്ടതും ഹരി പെട്ടന്ന് ഒരല്പം വിനയത്തോടെ പിറകിലേക്ക് നീങ്ങി നിന്നു.. ഹരിയെ തുറിച്ചു നോക്കി അവൾ കാര്യമെന്താണ് എന്ന് ചോദിച്ചപ്പോൾ രാഘവേട്ടനാണ് മറുപടി പറഞ്ഞത്..

“കുഞ്ഞെ ഇവന്റെ ശമ്പളം ഈ മാസം അല്പം മുൻകൂറായി കൊടുക്കണം.. ഇടയ്ക്ക് പൈസക്ക് ആവിശ്യം വരുമ്പോൾ അങ്ങനെ സാധാരണ ചെയ്യാറുണ്ട്.. ഒരുപാട് പ്രാരാബ്ധങ്ങൾ ഉള്ള കൂട്ടത്തിലാണ്…

പത്മിനി അല്പം നീരസത്തോടെ മറുപടി പറഞ്ഞു…

” അതിപ്പോ രാഘവേട്ടാ.. ഈ പ്രാരാബ്ധങ്ങൾ ഇന്നു പറയുയുന്നത് എല്ലാവർക്കും ഉണ്ട്.. നോക്കു ഇവിടെ തന്നെ നമ്മൾ പോകുന്ന സമയത്ത് തന്നെ വേറെ ഒരു ബസും ഓടുന്നുണ്ട് സ്വഭാവികമായും നമ്മുടെ ബസിൽ ആളുകൾ കയറുന്നത് തന്നെ കുറച്ചു കുറഞ്ഞിട്ടുണ്ട്..നമ്മുടെ കമ്പനിയിൽ ലോഡ് വരാൻ പെന്റിങ് ആവുന്നുണ്ട്.. നമ്മൾ ഉദ്ദേശിച്ചതിലും ചില കമ്പിനികൾ നമ്മുടെ കമ്പനിയുമായുള്ള കരാറിൽ നിന്നും പിൻവാങ്ങുന്നുണ്ട്.. അതുകൊണ്ട് പ്രാരാബ്ദകണക്കുകൾ ദയവായി ആരും പറയാതിരിക്കുക.. അവൾ അത് പറഞ്ഞു കഴിഞ്ഞപ്പോ ഹരിയുടെ മുഖത്ത് നോവ് പടർന്നിരുന്നു…

“മോളെ അത്,, രാഘവേട്ടൻ തലച്ചോറിഞ്ഞു കൊണ്ടു അവളെ ദയനീയമായി ഒന്ന് നോക്കി… എങ്കിൽ പകുതി മതി . പകുതി മാസവസാനം കഴിഞ്ഞു കൊടുത്താൽ മതി.. പാവങ്ങളാണ് മോളെ…

” പിന്നെ രാഘവേട്ടാ എനിക്ക് അമ്പലത്തിൽ ഒന്ന് പോകണം.. അച്ഛനും അമ്മയും ചന്ദ്രമാമയുടെ വീട് വരെയും പോയിരിക്കുകയാണ്.. എന്നെ അമ്പലം വരെയും ഒന്ന് കൊണ്ടാക്കണം… അവൾ അത് പറഞ്ഞുകൊണ്ട് കാറിലേക്ക് കയറുമ്പോൾ.. രാഘവേട്ടൻ അവളെ തടഞ്ഞു കൊണ്ടു പറഞ്ഞു.. “കുഞ്ഞെ എനിക്ക് ഈ വണ്ടി ഓടിക്കാൻ അറിയില്ലല്ലോ.. അമ്പലത്തിൽ ഇന്ന് തന്നെ പോകണമെന്നുണ്ടോ എങ്കിൽ വേറെ ഒരു വണ്ടി ശരിയാക്കി തരാം…അവൾ അല്പ നേരം ചിന്തിച്ചിട്ടു പറഞ്ഞു… “അല്ലെങ്കിൽ വേണ്ട ഇയാൾക്ക് വണ്ടി ഓടിക്കാൻ അറിയുമോ???

ഹരിയെ നോക്കിയവൾ ചോദിക്കുമ്പോൾ ഒരല്പം വിക്കലൊടെ അറിയാം എന്നവൻ മറുപടി പറഞ്ഞു… എങ്കിൽ അയാള് വണ്ടി എടുക്കട്ടെ എന്നു പറഞ്ഞു ദാവണി ചുരുട്ടി പിടിച്ചു അവൾ വണ്ടിയിലേക്ക് കയറി…ഹരി താല്പര്യം ഇല്ലാഞ്ഞിട്ടും നിഷേധിക്കാൻ കഴിയാത്ത ഒരുതരം അസ്വസ്ഥയോടെ വന്നു വണ്ടിയെടുത്തു മുന്നിലേക്ക് കുതിച്ചു…

പത്മിനി അസ്വസ്ഥയോടെ മുഖം തിരിച്ചു എന്നിട്ട് പറഞ്ഞു.. ആലോചിക്കട്ടെ.. ആദ്യം ഇവന്റെ അഹങ്കാരം കുറച്ചൊന്നു കുറയാട്ടെ. പത്മിനി മുഖം കൊട്ടി പറയുമ്പോൾ അവൻമുഖം തിരിച്ചുകഴിഞ്ഞിരുന്നു…

അമ്പലത്തിലേക്ക് ഉള്ള വഴിയിൽ ആരും ആരോടും പരസ്പരം ഒന്നും .മിണ്ടിയില്ല ആലിന്റെ വക്കത് വണ്ടിയൊതുക്കി ഹരി മാറി നിന്നപ്പോഴാണ് പത്നിമിനി കാറിൽ ഇരുന്നു കൈകൊട്ടി വിളിച്ചത്… ഡോർ തുറന്നു തരു എന്ന അവളുടെ നിർദ്ദേശത്തിൽ ഒന്നും മിണ്ടാതെ അവൻ ഡോർ തുറന്നു കൊടുത്തു…ശരിക്കും കാറിൽ നിന്നറങ്ങിയ അവളെ കാണാൻ പ്രേത്യേക ഒരു ചന്തമായിരുന്നു…

നടന്നുപോകുന്ന പെണ്ണുങ്ങൾ കുശുമ്പോടെ അവളെ നോക്കി… ചെറുപ്പക്കാർ ഇവൾ ആര് എന്നുള്ള മട്ടിൽ ഞെട്ടി നോക്കി.. പ്രായമാവർ ഇവൾ ഏതു വീട്ടിലെ ആണെന്ന് പരസ്പരം ചോദിച്ചു..അവൾ പുഞ്ചിരിച്ചുകൊണ്ട് മുന്നിലേക്ക് നടന്നു നീങ്ങിയപ്പോ ഹരിയുടെ മനസ്സ്‌ കുറച്ചു പിറകിലേക്ക് പോയ്‌…

ഭയങ്കര മഴയുള്ള ഒരു സമയം ചുരുണ്ടു മുടിയുള്ള ഒരു പെണ്ണ് അവനെ വട്ടം ചുറ്റിപ്പിടിച്ചുകൊണ്ട് ആലിന്റെ കീഴിൽ ചേർന്ന് നിൽപ്പുണ്ട്… അവൾ ഇടയ്ക്ക് അവന്റെ കണ്ണിൽ നോക്കുന്നുണ്ട്… അവളുടെ നോട്ടം ചൂട് താങ്ങാനാവാതെ അവൻ അവളെ ചേർത്ത് പിടിക്കുന്നുണ്ട്.. ഇടി വെട്ടിയ സമയത്ത് അവൾ അവന്റെ കവിളത്തു ചേർത്ത് വെച്ചൊരു ചുംബനം നൽകിയത് ഓർത്തു…

ഹരി പെട്ടന്ന് ചെവി പൊത്തി പിന്നിലേക്ക് ഓടി.. അവളുടെ ഓർമ്മകൾ ശ്വാസം മുട്ടിക്കുമ്പോഴൊക്കെ ഹരി ഇങ്ങനെ ആണ്… അയാൾക്ക് പെടുന്നനെ ശ്വാസം മുട്ടുന്ന പോലെ തോന്നും.. ചിലപ്പോൾ നെഞ്ച് വേദനിക്കും … മുന്നിൽ എല്ലാവരയും അയാളെ നോക്കി പൊട്ടിച്ചിരിക്കുന്ന പോലെ തോന്നും…

ആ സമയത്തു പത്മിനി കണ്ണടച്ച് പ്രാർത്ഥിക്കുകയായിരുന്നു… അവളുടെ ഓർമ്മയിൽ അപ്പോൾ നാലാം തരം വരെയും ബോർഡിങ്ങിൽ പഠിച്ചിട്ട് മുടി തോളറ്റം വരെയും മുറിച്ചിട്ടയൊരു പെണ്ണിനെ ഓർമ്മ വന്നു… വെള്ളം കണ്ടാൽ പേടിച്ചു വിറയ്ക്കുന്ന ഒരു പെണ്ണ്.. അത് ഒരു അസുഖമാണെന്ന് പിന്നീട് അവൾ അറിഞ്ഞിരുന്നു… ഒരിക്കൽ രാഘവേട്ടന്റ കയ്യിൽ പിടിച്ചു പാലം കടന്നു വരുന്ന വഴി കൈ തെറ്റി വെള്ളത്തിലേക്ക് വീണതോർമ്മ വന്നു.. അന്ന് പെട്ടന്ന് ഷോക്ക് ആയി നിന്നുപോയ രാഘവേട്ടന് മുന്നിലൂടെ.. ഒരു മെലിഞ്ഞ പയ്യൻ അവളെ വാരിയെടുത്തത് അവൾ ഓർത്തു…

അബോധാവസ്ഥയിൽ ഏതോ ഭയാനകമായ ഒരു ലോകത്തു അവൾ കിടക്കുമ്പോഴും.. ചുറ്റും ആരോ അലറി വിളിക്കുന്നുണ്ട്.. ഹരി…. മുറുക്കെ പിടിച്ചോടാ….. ഹരീ….. ചേർത്ത് പിടിച്ചിരിക്കുന്നകൈകൾക്ക് ഒരു 12വയസ്സുകാരന്റെ പ്രായമേ ഉണ്ടാരുന്നോള്ളൂ..

കുറച്ചു കൂടെ മുതിർന്നപ്പോ പാടത്തു പന്തുരുട്ടി കളിക്കുന്നത് കണ്ടിട്ടുണ്ട്… മിണ്ടാൻ ആഗ്രഹിച്ചപ്പോഴൊക്കെ തന്നെയൊന്നു ശ്രെദ്ധിക്കുക പോലും ചെയ്യാതെ പോകുന്ന ഒരുവൻ….

ഒരിക്കൽ എങ്കിലും കാണുമ്പോൾ ഒരു നന്ദി വാക്ക് പറയണം എന്നാഗ്രഹിച്ചിട്ടുണ്ട്…പക്ഷെ എന്തോ ഒരു ഉൾ ഭയം ആയിരുന്നു.. ഒറ്റയ്ക്കു വളർന്നതിന്റെയോ പങ്കു വെക്കാൻ നല്ലൊരു കൂട്ടുകാർ ഇല്ലാത്തതുകൊണ്ടോ… പത്താം തരത്തിൽ പഠിക്കുന്ന ഒരു സമയത്ത് കാവിലെ കോടിയേറ്റത്തിന്റെ അന്ന് ഒരിക്കൽ മുന്നിൽ ചെന്നു സംസാരിക്കാൻ നിന്നിട്ടുണ്ട്..

“നീ ഏതാ കൊച്ചെ “എന്ന ഒറ്റ ചോദ്യത്തിൽ അന്ന് ഉരുകിയൊലിച്ചു പോയിരുന്നു .. പണ്ടെപ്പോഴോ വെള്ളത്തിൽ വീണു രക്ഷിച്ചതിന്റെ കണക്കും പറയാൻ ചെന്നിട്ട് ഒന്നും മിണ്ടാതെ പോയിട്ടുണ്ട്..

പിന്നെപ്പോഴൊക്കയോ കണ്ടിരുന്നു a… കാറിൽ താൻ സ്ക്കൂളിൽ പോകുമ്പോ ആരുടെയെങ്കിലും തോട്ടത്തിലെ മാവിൽ കല്ലെറിഞ്ഞോണ്ട് നിൽക്കുന്നത്, ബസ് കുട്ടികളെ കയറ്റില്ല എന്ന പരാതിയിൽ നെഞ്ച് വിടർത്തി ഒറ്റ കെട്ടായി സമരം നടത്തുന്നത്…

ഓണത്തിന്റെ പങ്കു പറ്റാൻ ക്ലബ്ബിലെ രസീതുമായി വീട്ടില് വരുന്നത്… ഏറ്റവും വെളുപ്പിനെ സ്കൂൾ യൂണിഫോം ഇട്ട് പത്രം ഇടാൻ വരുന്നത്… ഞായറാഴ്ച ദിവസങ്ങളിൽ അച്ചുവേട്ടന്റെ കൂടെ കാറ്ററിംഗിന് പോകുന്നത്.. അങ്ങനെ അറിയാതെ കാണാതെ എത്രയോ തവണ കണ്ടിരിക്കുന്നു…

ഏറ്റവും ദുഃഖം തോന്നിയത് ട്യൂഷൻ കഴിഞ്ഞു വരുന്ന വളവിൽ വെച്ചു ചുരുണ്ട മുടിയുള്ള ഒരു പെണ്ണിന്റെ കൈ പിടിച്ചു നടന്നു പോയത് കണ്ടപ്പോഴാണ്… സത്യം പറഞ്ഞാൽ ഒരിക്കൽ പോലും മിണ്ടാത്ത തന്നെയൊന്നു നല്ലപോലെ കാണുക പോലും ചെയ്യാത്ത മനുഷ്യൻ മറ്റൊരു പെണ്ണിനെ കൈ പിടിച്ചു ചേർന്ന് ഒരുമിച്ചു നടന്നു പോകുന്നത് കണ്ടു എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത് എന്ന് പലയാവർത്തി മനസ്സിനോട് ചോദിച്ച ചോദ്യം ആണ്.. ഇന്നും അറിയില്ല… ബസിൽ അന്ന് കണ്ടപ്പോ ശരിക്കും മിണ്ടണം എന്ന് കരുതിയത് തന്നെയാണ്..

പക്ഷെ അയാളെ കാണാൻ വേണ്ടി മാത്രം പോയപ്പോഴൊക്കെ ഒന്ന് നോക്കുക പോലും ചെയ്യാതിരുന്നതിന്റെ സങ്കടം മുഴുവൻ ഇങ്ങനെ തീർക്കുകയാണ് ചെയ്തത്…

അമ്പലത്തിന്റെ പടികൾ ഇറങ്ങി പത്മിനി വരുമ്പോൾ മടക്കി വെച്ചിരുന്ന മുണ്ട് താഴേക്ക് ഇട്ട് ഭാവ്യതയോടെ ഡോർ തുറന്നു കൊടുത്തത് കണ്ടപ്പോ ശരിക്കും പത്മിനിക്കു ചിരി പൊട്ടി….

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ….