അവന് ബന്ധുക്കൾ എന്ന് പറയാൻ ആരൊണ്ടടി…അച്ഛനും അമ്മയുമില്ല…കൂടെപ്പിറപ്പുകൾ ഇല്ല…ആരെ വിശ്വാസിച്ചാടി ഞാൻ എന്റെ കുഞ്ഞിന് അവന്റെ കയ്യിൽ ഏല്പിക്കുന്നത്…

Story written by SMITHA REGHUNATH

കാത്തൂ ,മോളെ ഒന്നുകൂടി ആലോചിച്ചിട്ട് പോരെ മോളെ… രാത്രിയിലെ അത്താഴത്തിനിടയിൽ നടന്ന ആ സംസാരത്തിൽ ഒന്നൂ പറയാതെ അംബിക മാത്രം കഴിപ്പ് തുടർന്നു,,,

കഴിക്കാൻ എടുത്ത ചപ്പാത്തിയുടെ മുറി,വെജിറ്റബിൾ കറിയിലേക്ക് മുക്കി വായിലേക്ക് വെച്ചിട്ട് അത് കഴിച്ച് കൊണ്ട് തന്നെ അവൾ പറഞ്ഞൂ,,,,

ഇല്ല…. അച്ഛ,,,

എനിക്കൊരൂ വിവാഹം ഉണ്ടെങ്കിൽ അത് ആദിയൂമായ്,,,അവസാന വാക്കന്നവണ്ണം അവൾ അത് പറഞ്ഞിട്ട് കഴിച്ച് കൊണ്ടിരുന്ന പാത്രവും നീക്കിയിട്ട് അവൾ വാഷ് ബെയിസന്നരികിലേക്ക് നീങ്ങി… കൈകൾ കഴുകി മുറിയിലേക്ക് പോകുന്ന മകളെ നോക്കി ആ പിതാവ് ,,,,,

അംബിക തനിക്ക് ”’തനിക്കൊന്ന് പറയരുതോടെ അവളൊട് ..താൻ പറഞ്ഞാൽ അവൾ കേൾക്കില്ലേ… വിവശതയോടെ അയാൾ പറഞ്ഞതും …

ബൗളിൽ നിന്ന് അല്പം കറിയെടുത്തു കൊണ്ട് അവർ ഭർത്താവിനെ നോക്കി പറഞ്ഞൂ

ചേട്ടൻ പറഞ്ഞിട്ട് കേൾക്കുന്നില്ല; പിന്നെ അവൾ ഞാൻ പറഞ്ഞാൽ കേൾക്കൂമോ ..

എന്തിനും ഏതിനും അച്ഛന്റെ ഉപദേശം തേടുന്ന അവൾ എന്നോട് എന്നങ്കിലും എന്തിനെങ്കിലും അഭിപ്രായം ചോദിക്കാറുണ്ടോ” ?..

അവളുടെ ഏത് കാര്യത്തിനും ഒപ്പം നിൽക്കുകയും, സപ്പോർട്ട് ചെയ്യൂകയും ചെയ്യുന്നത്, ചേട്ടനാണ് അവിടെ ഞാൻ വെറുമൊര് കാഴ്ചക്കാരിയാണ് … അവളുടെ ഏത് ഇഷ്ടവും സാധിപ്പിച്ച് കൊടുക്കുന്നത് ഏട്ടൻ അല്ലേ…

‘അവൾക്ക് എല്ലാത്തിനും അച്ഛൻ മതിയല്ലോ.. പിന്നെ ഞാൻ പറഞ്ഞാൽ അവൾ കേൾക്കുമോ..

ചേട്ടൻ പറയൂ…. എന്ന് പറഞ്ഞ് കൊണ്ട് അംബിക അയാളെ നോക്കി

കസേര നീക്കിയിട്ട് കഴിച്ച പാത്രങ്ങളും എടുത്ത് അംബിക അടുക്കളയിലേക്ക് പോകുന്നത് നോക്കി അയാൾ ഇരുന്നു ,,,,

ശരിയാണ് അവൾ പറഞ്ഞത് .: എന്തിനും ഏതിനും മകൾക്ക് താൻ മതി” അത് തനിക്കറിവുള്ളതാണ്.. അത്രയ്ക്കിഷ്ടമാണ് അവൾക്ക് തന്നോട് … അംബിക പോലൂ അസൂയപ്പെട്ടിട്ടുണ്ട് തന്നോടുളള,അവളുടെ സ്നേഹത്തിൽ,,,,,

സിറ്റൗട്ടിൽ ചാരുകസേരയിൽ ഇരുന്ന് ഇളം കാറ്റും ഏറ്റ് രാത്രിയിലെ ആ ശാന്തതയിൽ ഇരിക്കുമ്പൊൾ …

അംബിക വന്ന് ‘അടുത്ത് ഇരുന്നിട്ട് …

ഏട്ടൻ എന്താ.. ആലോചിക്കുന്നത് ?.

കാത്തുവിനെ കുറ്റപ്പെടുത്തുവാനും മറ്റും അവൾ ഒരു തെറ്റ് ചെയ്തിട്ടില്ല: അവൾക്ക് ഒരു ചെറുപ്പക്കാരനെ ഇഷ്ടമായപ്പൊൾ അത് അവൾ നമ്മളൊട് പറഞ്ഞു,, ‘ ഞാൻ നോക്കിയിട്ട് അത് മോശമല്ലാത്തൊരൂ ബന്ധം ആണ്. നല്ല വിദ്യാഭ്യാസവും, നല്ലൊരു ജോലിയുംമുണ്ട് തരക്കേടില്ലാത്ത കുടുംബ പശ്ചത്താലവുംമുണ്ട്

പിന്നെ എന്താണ് വിശ്വേട്ടാ.. പ്രശ്നം നമ്മുടെ ജാതിയൂമാണ് ..

വിശ്വം ഭാര്യയെ ഒന്ന് നോക്കിയിട്ട് .. ജാതി മാങ്ങാത്തൊലി… അതൊന്നൂ ഇനിക്കൊരൂ പ്രശ്നമല്ലന്ന് നിനക്ക് അറിയാമല്ലോ.. പയ്യന് കൊള്ളാം സ്വഭാവും നല്ലതാണ്.. പക്ഷേ,,,,

പിന്നെയുംഎന്താണൊരൂ പക്ഷേ:

അത് ശരിയാവില്ല അംബികെ

അതാണ് ഞാൻ ചോദിച്ചത് എന്ത് കൊണ്ട് ശരിയാവില്ല. നിങ്ങളുടെ മനസ്സിൽ എന്താണ്..

അത്.. അവന് ബന്ധുക്കൾ എന്ന് പറയാൻ ആരൊണ്ടടി .. അച്ഛനും അമ്മയുമില്ല… കൂടെപ്പിറപ്പുകൾ ഇല്ല.. ആരെ വിശ്വാസിച്ചാടി ഞാൻ എന്റെ കുഞ്ഞിന് അവന്റെ കയ്യിൽ ഏല്പിക്കുന്നത് ..

ഒന്ന് പറയാതെ വിശ്വേട്ടന്റെ മുഖത്തേക്ക് സാകൂതം കുറെ നേരം ഞാൻ നോക്കിയിരുന്നു,,,

ഏട്ടാ.. ഇരൂപത് വർഷം മുമ്പ് എന്റെ അച്ഛൻ എന്റെ അമ്മയോട് ഇതേ ചോദ്യം ചോദിച്ചൂ… നമ്മൾ എന്ത് വിശ്വാസിച്ചാടി നമ്മുടെ മോളെ അവന് കെട്ടിച്ച് കൊടുക്കുന്നത് എന്ന്.

അന്ന് എന്റെ അമ്മ പറഞ്ഞത് എന്താണന്ന് ഏട്ടന് അറിയാമോ.. “കെട്ടുന്ന ചെറുക്കനെയാണ് “നമ്മൾ വിശ്വാസിക്കേണ്ടത് ”’നമ്മുടെ മോടെ ജീവിതം അവന്റെ കയ്യിൽ ഭദ്രമാണോ എന്നാണ് ചിന്തിക്കേണ്ടത്… അത് മാത്രം മതിയെന്ന്… ഒരക്ഷരം പറയാതെ വിശ്വനാഥൻ അകത്തേക്ക്പോകുന്നത് നോക്കി ചുണ്ടിൽ ഊറി വന്ന ചിരിയൂമായ്.. അംബികയും അകത്തേക്ക് പോയി,

പിന്നീട് അയാൾക്ക് ആലോചിക്കാൻ ഒന്നുമില്ലായിരുന്നു ..

മകളുടെ കയ്യ് ആദിയുടെകയ്യിലേക്ക് വെച്ച്കൊടുക്കുമ്പോൾ സന്തോഷത്താൽ ആ അച്ഛന്റെ കണ്ണ് നിറഞ്ഞൂ,,,,

,,,,,,,,,,,,,,,,,,,’,,,,,,,,,,,,,,,,,,,,,,,,,

കുറച്ച് ദിവസങ്ങൾക്ക് ശേഷം ആ അച്ഛനും ,അമ്മയും മകളെയും മരുമകനെയും കാണാൻ ചെന്നൂ വൻ സ്വീകരണമായിരുന്നു അവർക്ക് ലഭിച്ചത്… സ്വന്തം അച്ഛനോട് പോലെയുള്ള മരുമകന്റെ സ്നേഹം കണ്ട അവരുടെ മനസ്സ് … നിറഞ്ഞു

ഉച്ചയ്ക്കൂള്ള വിഭവസമൃദ്ധമായ വിഭവങ്ങൾ കണ്ട് അവർ അന്തിച്ച് നിന്നപ്പൊൾ ,,

അച്ഛാ.. ഇതെല്ലാം ഉണ്ടാക്കിയത് ഞാനാണന്നുള്ള മകളുടെ മറുപിടി കേട്ട് അവർ ഞെട്ടി

അച്ഛാ എല്ലാം ഉണ്ടാക്കിയത്.. കാർത്തൂവാണ്:,,, ആദി ചിരിച്ച് കൊണ്ട് പറഞ്ഞതും …

ശരിക്കും .. വിശ്വാസം വരാത്തത് പോലെ അയാൾ ചോദിച്ചും…

അയാളുടെ ചോദ്യം കേട്ടതും ആദി തിരക്കി..

എന്താ അച്ഛാ..

അങ്ങനെ ചോദിച്ചത്…

അതിന് മറുപിടിയായ് അംബിക പറഞ്ഞൂ എനിക്ക് സുഖമില്ലാതെയിരിക്കുമ്പൊൾ പോലും അടുക്കളയിൽ കയറാത്ത എന്റെ മോൾ.. ഇതെല്ലാം ഉണ്ടാക്കിയെന്ന് പറയൂമ്പൊൾ ….

അംബിക ഓർക്കുകയായിരുന്നു താനും ഇങ്ങനെ തന്നെ അല്ലായിരുന്നോ? അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും ഓമനയായ് വളർന്ന് തനിക്ക് അടുക്കള ഒരു ഒഴിഞ്ഞ മൂലയായിരുന്നു… വിഭവസമൃദ്ധമായ ആഹാരം വെച്ച് ഉണ്ടാക്കി ഊണ് മേശയിൽ എത്തൂമ്പൊൾ അസ്വാദിച്ച് കഴിക്കുകമാത്രമായിരുന്നു തന്റെയും പതിവ്…

എന്നാൽ വിവാഹശേഷം അടുക്കളയെ താൻ ഏറെ ഇഷ്ടപ്പെടാൻ തുടങ്ങി… അതേ അനുഭവം തന്നെ തന്റെ മകൾക്കും …

ഒരു കള്ളച്ചിരിയോടെ ഞങ്ങളെ നോക്കി നിൽക്കുന്ന ഞങ്ങളുടെ മകളെ കണ്ടപ്പൊൾ അഭിമാനം കൊണ്ട് ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു,,,

അഭിപ്രായം പറയണേ….