ഒടുവിൽ അവളുടെ വാശി ജയിക്കുകയായിരുന്നു പക്ഷെ അനിലിന്റെ മനസ്സിൽ ഒരു അഗ്നി പർവതം പുകയുകയായിരുന്നു ….

എഴുത്ത്: ജിമ്മി ചേന്ദമംഗലം

രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അനിലിന്റെ നെഞ്ചിൽ തലവച്ചു കിടന്നു അന്നത്തെ സ്കൂളിലെ വിശേഷങ്ങൾ പറയുന്നതിനിടയിൽ അവൾ ചോദിച്ചു അനിലേട്ടനു എന്നോട് എപ്പോളെങ്കിലും വെറുപ്പ് തോന്നിയിട്ടില്ലേ

തോന്നിയിട്ടുണ്ട് ഇടക്കുള്ള നിന്റെ കൂതറ സ്വഭാവം കാണുമ്പോൾ എന്നുള്ള അവന്റെ കളിയാക്കൽ കേട്ടിട്ട് ചിരിക്കാതെ കുറച്ചു ഗൗരവത്തിൽ അവൾ വീണ്ടും ചോദിച്ചു

നീ ഒന്ന് കിടന്നു ഉറങ്ങാൻ നോക്ക്…ഒരു ദിവസവും ഇല്ലാത്ത ചില ചോദ്യങ്ങളുമായി വന്നിരിക്കുന്നു

അതല്ല ഏട്ടാ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ പത്തു വർഷം കഴിഞ്ഞു ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം നമുക്ക് ഉണ്ടായില്ലല്ലോ…എന്റെ കുഴപ്പം ആണെന്ന് അറിയാം എന്നിട്ടും ഏട്ടന് എന്നോട് ദേഷ്യം തോന്നുന്നില്ലേ

ദൈവം എല്ലാവർക്കും കുട്ടികൾ ഉണ്ടാകാനുള്ള ഭാഗ്യം കൊടുക്കില്ലല്ലോ….എനിക്ക് നീയും നിനക്ക് ഞാനും അത് മതി ,

നമ്മൾ എത്രയോ ചികിത്സകൾ നടത്തി എത്രയോ അമ്പലങ്ങളിലും പള്ളിയിലും കയറി ഇറങ്ങി എന്നിട്ടും ദൈവം അനുഗ്രഹിച്ചില്ലെകിൽ ദൈവത്തിനു മറ്റെന്തോ പ്ലാൻ കാണും

നീ വെറുതെ ഓരോന്നും ആലോചിച്ചു തലപുകക്കാതെ ലൈറ്റ് കിടത്തി കിടക്കാൻ നോക്ക്

അനിലും രേണുവും രണ്ടു ജാതിയിൽ പെട്ടവർ ആയിരുന്നു മൂന്നു വർഷത്തെ പ്രണയത്തിനു ശേഷമാണു അവർ വിവാഹിതരായതു

…അന്യ ജാതി ആയതു കൊണ്ട് രണ്ടു വീട്ടുകാരും വിവാഹത്തിന് എതിർപ്പായിരുന്നു

എല്ലാവരുടെയും എതിർപ്പിനെ അവഗണിച്ചു കൊണ്ടുള്ള വിവാഹം ആയതു കൊണ്ട് തന്നെ ബന്ധുക്കൾ എന്ന്‌ പറയാൻ ആരും ഉണ്ടായിരുന്നില്ല

വർഷങ്ങൾ കഴിഞ്ഞു രേണുവിന്‌ കുട്ടികൾ ഉണ്ടാകില്ല എന്നറിഞ്ഞപ്പോൾ അനിലിന്റെ വീട്ടുകാർ അവളെ ഉപക്ഷിച്ചു വേറെ ഒരു പെണ്ണിനെ കെട്ടാൻ ഒരുപാടു പറഞ്ഞു നോക്കി

പക്ഷെ അതിന്റെ പേരിൽ ഇനി വീട്ടിൽ വരരുതെന്ന് ശക്തമായ താക്കീതോടെ അനിൽ അവരെ പറഞ്ഞയച്ചു

ദിവസങ്ങൾ കടന്നുപോകുതോറും രേണുവിന്റെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി ..

വല്ലാതെ ഒരു ഡിപ്രെഷൻ അവസ്ഥയിലേക്ക് അവൾ നടന്നു തുടങ്ങി ..

ഒന്നിലും ഒരു ശ്രദ്ധയും ഇല്ലാതെ …..

സാധാരണ അനിൽ ജോലി കഴിഞ്ഞു വരുന്ന ടൈം ആകുമ്പോൾ ബാൽക്കണിയിൽ അവൾ കാത്തു നിൽക്കുമായിരുന്നു അന്ന് രേണുവിനെ അവിടെ കണ്ടില്ല

കുറെ നേരം ബെല്ലടിച്ചിട്ടും കാണാതായപ്പോൾ അനിൽ മൊബൈലിൽ വിളിച്ചു അതും സ്വിച്ച് ഓഫ് ആയിരുന്നു

കുറെ ദിവസമായുള്ള രേണുവിന്റെ പെരുമാറ്റം അവനെ ഭയപെടുത്തിയിരുന്നു

പതിയെ ജനലിലൂടെ അകത്തേക്ക് നോക്കിയ അനിൽ ഞെട്ടി പോയി

രക്തം വാർന്നു ഒഴുകുന്ന കൈകളോടെ രേണു കട്ടിലിൽ കിടക്കുന്നു

വാതിൽ പൊളിച്ചു അകത്തേക്ക് ചെല്ലുമ്പോൾ ജീവന്റെ ഒരു ചെറിയ കണിക മാത്രം ഉണ്ടായിരുന്നുള്ളു

വണ്ടി പിടിച്ചു ഹോസ്പിറ്റലിൽ എത്തിയപ്പോളേക്കും അവളുടെ ശ്വാസം നേർത്തു നേർത്തു ഇല്ലാതെ ആയിരുന്നു …

പ്രതീക്ഷകൾ നഷ്ടപെട്ട അവൻ ഓപ്പറേഷൻ തീയറ്ററിന്റെ മുന്നിൽ തളർന്നിരുന്നു സമയം ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി

ഒടുവിൽ അവിടത്തെ നിശബദ്ധതയെ കീറി മുറിച്ചു കൊണ്ട് വാതിൽ തുറക്കപ്പെട്ടു ഡോകട്ർ അടുത്തേക്ക് വന്നു തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു വിഷമിക്കണ്ട കുറച്ചു രക്തം നഷ്ടപ്പെട്ടിട്ടുണ്ട് പേടിക്കാൻ ഒന്നും ഇല്ല..

കുറച്ചു സമയത്തിനു ശേഷം വാർഡിലേക്ക് കൊണ്ട് വന്ന രേണുവിന്റെ കൈകളിൽ പിടിച്ചു കണ്ണുകളിൽ നോക്കി ഇരിക്കുമ്പോൾ അനിൽ ഒന്നും മിണ്ടിയില്ല നിറഞ്ഞു ഒഴുകുന്ന അവളുടെ കണ്ണുകൾ തുടച്ചു കൊണ്ടിരുന്നു

അനിലേട്ടാ മാപ്പു എന്ന് പറഞ്ഞത് മുഴിവാക്കാൻ സമ്മതിക്കാതെ അവൻ അവളുടെ വായ പൊത്തി

എന്നാലും എന്നെ തനിച്ചാക്കി നീ ഒറ്റയ്ക്ക് പോകാനുള്ള മനസ്സ് വന്നല്ലോ …നിന്റെ കൂടെ മരണത്തിൽ ആണെകിലും വരാൻ..ഞാൻ ഉണ്ടാകും …

കുറച്ചു ദിവസങ്ങൾക്കു ശേഷം രേണു ഹോപ്‌സിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ തിരിച്ചെത്തി

പഴയ പോലെ ചിരി കളികൾ അധികം ഇല്ലെങ്കിലും സന്തോഷവതിയായിരുന്നു

ഒരു ദിവസം അനിൽ ഓഫീസിൽ ഇരിക്കുമ്പോൾ ആണ് രേണുവിന്റെ ഫോൺ വന്നത്

എന്താ മോളു

അത് ഇന്ന് കുറച്ചു നേരത്തെ വരുമോ

എന്തിനാ

അതൊക്കെ പറയാം

വരുമ്പോൾ എനിക്ക് ചോക്ലേറ്റ് വാങ്ങി കൊണ്ട് വരണം

പതിവില്ലാതെ ഇങ്ങനെ പറയുന്നത് കേട്ട് എന്താണെന്നു കുറെ ചോദിച്ചു എങ്കിലും അവൾ ചിരിക്കുക മാത്രം ചെയ്തു

വീട്ടിൽ എത്തിയപ്പോൾ ഒരു വലിയ സർപ്രൈസ് അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു

ഒരുപാടു നാളത്തെ കാത്തിരിപ്പുകൾക്കു ശേഷം അവർക്കൊരു കുഞ്ഞുണ്ടാകാൻ പോകുന്നു

സന്തോഷം കൊണ്ട് അനിൽ അവളെ എടുത്തു വട്ടം കറക്കി. അവരുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി

ദേ ഇനി എന്നെ പഴയപോലെ നുള്ളാനും പിച്ചാനും വന്നാൽ ചോദിയ്ക്കാൻ ഒരാൾ ഉണ്ടാട്ടോ എന്ന ഓർമ്മ വേണം

മാത്രമല്ല രാത്രി ഇനി അധികം കുസൃതി ഒന്നും വേണ്ട എന്നും പറഞ്ഞു അവൾ ചിരിച്ചു

ഏട്ടന് ആണാണോ പെണ്ണാണോ വേണ്ടത്

നിന്നെപ്പോലെ ഒരു സുന്ദരി കുട്ടി മതി എന്നും പറഞ്ഞു അവൻ അവളുടെ കവിളിൽ ഒരു ഉമ്മ നൽകി

മൂന്നാം മാസത്തിലെ പതിവ് ചെക്കപ്പിന് പോയപ്പോൾ ആണ് ആണ് നടുക്കുന്ന മറ്റൊരു സത്യം അവരെ കാത്തിരുന്നത്

കൊച്ചിന്റെ തലച്ചോറിലെ സ്രവം അമ്മയുടെ രക്തത്തിൽ കലരുന്നു , അമ്മയുടെ ജീവൻ തന്നെ അപകടത്തിൽ ആകാം അത് കൊണ്ട് അബോർഷൻ വേണം

ഡോകറ്ററുടെ വാക്കുകൾ കേട്ട് അവർ തരിച്ചിരുന്നു ..

ആറ്റു നോറ്റിരുന്നു വർഷങ്ങൾക്കു ശേഷം കിട്ടാൻ പോകുന്ന പൊന്നോമനയുടെ മുഖം ഒന്നും കാണാൻ ഉള്ള ഭാഗ്യം പോലും ഇല്ലാത്തവർ ആണോ തങ്ങൾ എന്നോർത്ത് അവൾ പൊട്ടി കരഞ്ഞു …

നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു അനിൽ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു …

അടുത്ത ആഴ്ച വരുമ്പോൾ അബോർഷൻ ചെയ്യാം എന്ന ഡോക്ടറുടെ വാക്കുകൾ കേട്ട് അവർ അവിടെ നിന്നിറങ്ങി …

അടുത്ത തവണ ഡോക്ടറുടെ മുന്നിൽ ചെന്നിരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നില്ല മുഖത്ത് പണ്ടില്ലാത്തവിധം ഒരു ധൈര്യം നിറഞ്ഞു നിന്നിരുന്നു

വരൂ ഓപ്പറേഷൻ തീയേറ്ററിലേക്ക് പോകാം എന്ന ഡോക്ടറുടെ വിളി കേട്ട് അവൾ പതിയെ മുഖ ഉയർത്തി

ഇല്ല ഡോകട്ർ ഞാൻ അബോർഷൻ ചെയ്യുന്നില്ല എനിക്ക് ഈ കുഞ്ഞിനെ പ്രസവിക്കണം …

അതിനിടയിൽ ഞാൻ മരിച്ചാൽ എന്റെ പൊന്നോമനയുടെ മുഖം ഒന്ന് കാണാൻ ഉള്ള ഭാഗ്യം മാത്രം ദൈവം എനിക്ക് തന്നാൽ മതി

ഡോക്ടറും അനിലും ഒരുപാടു നിർബന്ധിച്ചിട്ടും അവളുടെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല

90 % റിസ്ക് ഉള്ളത് കൊണ്ടാണ് ഞാൻ നിർബന്ധിക്കുന്നത് കുട്ടികൾ ഇനിയും ഉണ്ടാകാൻ ഉള്ള ചാൻസ് ഉണ്ടല്ലോ എന്ന മറുപടി ഒന്നും അവൾ കേട്ടില്ല

ഒടുവിൽ അവളുടെ വാശി ജയിക്കുകയായിരുന്നു പക്ഷെ അനിലിന്റെ മനസ്സിൽ ഒരു അഗ്നി പർവതം പുകയുകയായിരുന്നു ….

ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്ന പോലെ അവൻ അവളുടെ കൂടെ എപ്പോളും ഉണ്ടായിരുന്നു ..

സംഭവിക്കാൻ പോകുന്ന വലിയ അപകടം അത് ഏതു നിമിഷവും മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു യാത്ര അതായിരുന്നു അനിലിന്റെ ജീവിതം …

ഓരോ തവണയും ഡോക്ടറെ കാണുമ്പോൾ അവളുടെ അപകട സാധ്യത കൂടി കൂടി വന്നു …

ഒഴിവു സമയങ്ങളിൽ കുഞ്ഞു വാവക്ക് വേണ്ട ഉടുപ്പുകൾ തുന്നതു കാണുമ്പോൾ അവന്റെ നെഞ്ച് പിടയുകയായിരുന്നു …

വിളിക്കാത്ത ദൈവങ്ങൾ ഇല്ല നേരാത്ത നേർച്ചകൾ ഇല്ല …അവൾക്കൊന്നും വരുത്തരുതേ എന്നു മാത്രമായിരുന്നു അവന്റെ പ്രാർത്ഥന

ദിവസങ്ങളും മാസങ്ങളും കടന്നു പോയി ….

ഒരു ദിവസം രാത്രി അവളുടെ കരച്ചിൽ കേട്ട് എഴുന്നേറ്റപ്പോൾ അവൾ ബെഡിൽ ഇരുന്നു വയറിൽ കൈവച്ചു കരയുന്നു …അപ്പോൾത്തന്നെ വണ്ടി എടുത്തു അവളെയും കൂട്ടി ആശുപത്രീയിലേക്കു പോയി ….

ഓപ്പറേഷൻ തീയേറ്ററിലേക്ക് അവളെ കൊണ്ട് പോകുമ്പോൾ അവളുടെ കൈപിടിച്ച് അവൻ കൂടെ നടന്നു …

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുണ്ടായിരുന്നു

ഏട്ടൻ വിഷമിക്കരുത് ഒരു പക്ഷെ ഞാൻ തിരിച്ചു വരില്ല എന്നാലും ഏട്ടന് ഒരു മോളെ തന്നു കൊണ്ടാണല്ലോ ഞാൻ പോകുന്നത് എന്നൊരു ആശ്വാസം എനിക്കുണ്ട് ..

ആവശ്യമില്ലാത്തതൊന്നും പറയണ്ട നിനക്ക് ഒന്നും സംഭവിക്കില്ല ദൈവം നമ്മുടെ കൂടെ ഉണ്ട്

നമ്മുടെ മോൾ ചോദിച്ചാൽ ഏട്ടൻ പറയണം അമ്മയ്ക്ക് അവളെ ഒരു പാട് ഇഷ്ടമായിരുന്നു എന്ന്‌..

മോളുടെ മുഖം ഒന്നും കാണാൻ വേണ്ടിയാണു ഈ ‘അമ്മ സ്വന്തം ജീവിതം പോലും വേണ്ട എന്ന്‌ വച്ചതെന്ന് …

ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറ്റുമ്പോൾ അനിലിന്റെ കൈ ചേർത്ത് പിടിച്ചു അവൾ പറഞ്ഞു ഏട്ടാ എനിക്ക് എന്തോ പേടിയാകുന്നു …എന്റെ ഏട്ടനെ ഇനി എനിക്ക് കാണാൻ പറ്റില്ലേ …

അവൻ അവളെ ചേർത്ത് പിടിച്ചു നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾക്കൊരു ഉമ്മ കൊടുത്തു അടുത്ത് കണ്ട കസേരയിലേക്ക് അവൻ തളർന്നിരുന്നു …

സമയം പതിയെ നീങ്ങി കൊണ്ടിരുന്നു ഓരോ പ്രാവശ്യവും ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലുകൾ തുറക്കുമ്പോൾ പ്രതീക്ഷയുടെ അവൻ നോക്കി ഇല്ല രേണുവിന്റെ കാര്യം മാത്രം ആരും പറയുന്നില്ല ..

അവസാന ടെസ്റ്റിന് പോയപ്പോൾ ഡോക്ടർ പറഞ്ഞ വാക്കുകൾ അയാളുടെ മനസ്സിൽ നിറഞ്ഞു നിന്നു അമ്മയെയും കുഞ്ഞിനേയും ഒരുമിച്ചു കിട്ടാനുള്ള സാധ്യത കുറവാണു …

സമയം പോകുന്തോറും അകാരണമായ ഭയം അയാളെ പിടികൂടി ..

പെട്ടെന്ന് വാതിൽ തുറന്നു ഡോക്ടർ പുറത്തേക്കു വന്നു …

ഒരു കൊച്ചു കുഞ്ഞിനെ പോലെ അയാൾ ഓടി ഡോക്ടറുടെ മുൻപിൽ വന്നു ..

രേണു പ്രസവിച്ചു പെൺകുട്ടിയാണ് പക്ഷെ……

ബോധം കേട്ട്‌ താഴേക്ക് ബീഴുമ്പോൾ പിന്നീട് ഡോക്ടർ പറഞ്ഞതൊന്നും അയാൾ കേൾക്കുന്നുണ്ടായിരുന്നില്ല …

കണ്ണ് തുറന്നപ്പോൾ ആരൊക്കെയോ അരികിൽ ഉണ്ടായിരുന്നു …

എന്റെ രേണു എവിടെ അയാൾ ഉച്ചത്തിൽ ആരോടെന്നില്ലാതെ ചോദിച്ചു ആരും മറുപടി ഒന്നും പറഞ്ഞില്ല

അയാളുടെ ഒച്ച കേട്ട്‌ ഡോക്ടർ അടുത്തേക്ക് വന്നു

ഡോക്ടർ എന്റെ രേണു ..അയാൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ വിതുമ്പി

അനിലിനെയും കൂടി ഡോക്ടർ ഐ സി യൂലേക്ക് നടന്നു അവിടെ വരി വരി ആയി കുട്ടികളെ കിടത്തിയിരിക്കുന്നു

അപ്പോളും അനിലിന്റെ കണ്ണുകൾ രേണുവിനെ തിരയുകയായിരുന്നു

ഡോകട്ർ എന്റെ രേണു ഇവിടെ എന്നുള്ള ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കു ഡോക്ടർ മറുപടി ഒന്നും പറഞ്ഞില്ല

ഇതാണ് അനിലിന്റെ മോളു

കണ്ണടച്ചുറങ്ങുന്ന ആ കുഞ്ഞു മാലാഖയെ അയാൾ കൈകൾ കൊണ്ട് കോരി എടുത്തു ..

പൊന്നുമോൾക്കു രേണുവിന്റെ അതെ മുഖ ചായ ….

രേണു ഇല്ലാത്ത ഒരു ലോകത്തു നിന്നും അവളുടെ കൂടെ പോകണം എന്ന്‌ തീരുമാനിച്ച അനിൽ ആ കുഞ്ഞു മുഖത്തിന് മുന്നിൽ തോല്കുകയായിരുന്നു …

ഇനി അവൾക്കു വേണ്ടി ജീവിക്കണം തന്റെ രേണുവിന്റെ അവസാനം ആഗ്രഹംപോലെ എല്ലാം നടക്കണം എന്ന ഒരു തീരുമാനത്തിൽ കുഞ്ഞിനെ ബെഡിൽ കിടത്തി തിരിഞ്ഞു നോക്കുമ്പോൾ തന്റെ എല്ലാമായ രേണു ബെഡിൽ ……

രേണു …. എന്ന്‌ പൊട്ടി കരഞ്ഞു കൊണ്ട് അവൾക്കരുകിൽ ഇരുന്നു ..

ഡോക്ടറുടെ കൈകൾ പതിയെ അനിലിന്റെ തോളിൽ അമർന്നു ..

വിഷമിക്കണ്ട നിങ്ങൾക്ക് രേണുവിനെ നഷ്ടപ്പെട്ടിട്ടില്ല .. രേണു പ്രസവിച്ചത് പെൺകുട്ടി ആണ് പക്ഷെ ബിപി കൂടിയത് കൊണ്ട് ഐസിയുവിൽ ആണ് രേണു എന്ന്‌ പറയാൻ തുടങ്ങിയപ്പോളേക്കും നിങൾ തളർന്നു വീണിരുന്നു ..

മനുഷ്യന് അസാധ്യമായത് ചിലതു ദൈവത്തിനു സാധ്യമാണ് …….

അത്ഭുതങ്ങൾ അത് ദൈവത്തിന്റേതാണ്

നന്ദി പറയേണ്ടത് അവിടത്തോട് മാത്രം ..ഞാൻ എല്ലാം വെറും ജോലിക്കാർ മാത്രം …..

രേണു പതിയെ കണ്ണുകൾ തുറന്നു …..

അനിൽ അവളെ ചേർത്ത് പിടിച്ചു …..

അപ്പോളേക്കും നേഴ്സ് അവരുടെ പൊന്നോമനയെ അവൾക്കരുകിൽ കിടത്തി ….

നെറ്റിയിൽ ഉമ്മ നൽകി രേണു തങ്ക കുടത്തിനെ ചേർത്ത് പിടിച്ചു …