എന്റെ ദേവേട്ടൻ ~ ഭാഗം 04, എഴുത്ത്: ആമി അജയ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

പിറ്റേദിവസം വൈകുന്നേരം ക്ഷേത്രത്തിലേക്ക് പോകുന്ന ദേവയെ ശാരദാമ്മ നോക്കി നിന്നു.

എന്താ അമ്മ എന്നെ ആദ്യമായി ആണോ കാണുന്നേ?

അമ്പലത്തിലേക്ക് ഇറങ്ങാൻ നേരം തന്നെ തന്നെ നോക്കി നിൽക്കുന്ന അമ്മയെ കണ്ടു ദേവ ചോദിച്ചു.

നിന്നെ എത്ര നാളായി ഇങ്ങനെ നിന്നെ കണ്ടിട്ട്. നേരത്തെ നീ ഇതുപോലെ ആയിരുന്നു നേരം കിട്ടുമ്പോൾ അമ്പലത്തിൽ പോയി…കളിച്ചു ചിരിച്ചു നിങ്ങൾ രണ്ടാളും കൂടെ ഈ വീടൊരു സ്വർഗം ആക്കി. എന്നാൽ കൊറച്ചു നാളായി നീ ഒരുപാട് മാറി. രാത്രി ബോധമില്ലാതെ കയറി വരും. ആരോടും മിണ്ടുന്നില്ല. വീട്ടിൽ നിന്നു ഭക്ഷണം കഴിക്കുന്നില്ല . നിന്റെ അച്ഛൻ എത്ര വിഷമിക്കുണ്ട് എന്നു നിനക്ക് അറിയോ? അദേഹത്തിന്റെ മനസ്സ് വിഷമിക്കുന്നത് എനിക്ക് മാത്രേ അറിയൂ…എന്നു പറഞ്ഞു കണ്ണുനിറക്കുമ്പോൾ. അമ്മയുടെ തോളത്തു കൈ വെച്ചു ഒന്നും പറയാതെ പുഞ്ചിരിച്ചു പുറത്തേക്കിറങ്ങി.

ക്ഷേത്രത്തിൽ തന്നെ കാത്തുനിക്കുന്ന കുട്ടനെ കണ്ടു. അടുത്തുചെന്നപ്പോളേക്കും ദേവാ എന്നു പറഞ്ഞു കുട്ടൻ ദേവയെ ചേർത്തുപിടിച്ചു.രണ്ടാളും ക്ഷേത്രത്തിൽ കയറി തൊഴുതു. തൊഴുത് ഇറങ്ങിയപ്പോൾ ദേവ കുട്ടനോട് പറഞ്ഞു… എല്ലാം നമ്മൾ വിചാരിച്ച പോലെ തന്നെ അല്ലേ നടക്കുന്നെ?…

അതെ… എന്നാലും അമ്മുനെ ചതിക്കുകയാണ് എന്നൊരു തോന്നൽ…

കുട്ടാ.. ആ തോന്നലിന്റെ ആവിശ്യം ഇല്ല…ഞാൻ അവളോട് പറഞ്ഞതാ എന്റെ ഇഷ്ട്ടവും. അവന്റെ സ്വഭാവവും. എന്നിട്ട് ഇത്രയും ആയിട്ടും അവൾക് അവനെ വേണം അല്ലേ…

അവനെ വേണം എന്നല്ല അമ്മു പറഞ്ഞത്. അവനോട് എല്ലാം ഞാൻ പറയണം. മനഃപൂർവം ചതിച്ചട്ടില്ല എന്നു പറയണം. അത്രേ അമ്മു പറഞ്ഞോളൂ .

മ്മ്മ്… കുട്ടാ… നീ ഇനി വീട്ടിൽ ചെല്ലുമ്പോൾ അവളോട് പറയണം. അവളുടെ മറ്റവനെ കണ്ടു. അവനു ഇനി അവളെ വേണ്ടാന്നു.

കുട്ടാ അങ്ങനെ അവനെ ഒന്നു കാണുകപോലും ചെയ്യാതെ അങ്ങനെ പറഞ്ഞാൽ…അവള് അവനെ വിളിച്ചാൽ അറിയില്ലേ ഞാൻ രാഹുലിനെ കണ്ടിട്ടില്ല എന്നും. ഞാൻ അമ്മുനോട് കള്ളം പറയുകയാണെന്നും…ഞാൻ ഇപ്പോ അവനെ കണ്ടാൽ ഒന്നു സംസാരിച്ചാൽ അമ്മുവിന്റെ കാര്യം പറയുമ്പോൾ അവൻ തനിയെ ഒഴിഞ്ഞുപോകില്ലേ. പിന്നെ എന്തിനാ കള്ളം പറയുന്നേ…

കുട്ടാ അവൻ അമ്മുവിനെ വേണ്ട എന്നു ഒരിക്കലും പറയില്ല. പിന്നെ അമ്മു അവനോട് സംസാരിച്ചാൽ അല്ലേ എല്ലാം അറിയുകയുള്ളൂ.. ഇനി ഒരിക്കലും അവനോട് അവൾ സംസാരിക്കില്ല…

ദേവ നീ എന്താ പറയുന്നേ. അവൻ എവിടെ… അവനു എന്തുപറ്റി…

ദേവ പൊട്ടിച്ചിരിച്ചു… ദേവയുടെ ചിരി കണ്ടപ്പോൾ കുട്ടനും ഭയം തോന്നി.

ദേവ രാഹുൽ എവിടെ? നീ അവനെ എന്തെങ്കിലും ചെയ്തോ?

അവൻ എന്റെ അടുത്തുണ്ട്. ഇപ്പോ ഞാൻ അവനെ ഒന്നും ചെയ്തട്ടില്ല. എന്നാൽ എനിക്ക് അമ്മുനെ കിട്ടിയില്ലെങ്കിൽ… അപ്പോ ഞാൻ അവനെ എന്തെങ്കിലും ചെയ്യും…

ദേവ നീ ഇങ്ങനെ ദേഷ്യം കാണിക്കാതെ. അവനെ ഒന്നും ചെയ്യരുത്… .

ഇല്ല….. ഞാൻ ഒന്നും ചെയ്യില്ല. നീ ഇപ്പോൾ അവളുടെ അടുത്തേക് ചെല്ല് എന്നിട്ട് അവനെ കണ്ടു…അവനു അവളെ വേണ്ടാന്നും കാണനോ മിണ്ടാനോ താല്പര്യമില്ല എന്നും പറ…പിന്നെ അച്ഛനും ഞാനും നാളെ അവളെ പെണ്ണുചോദിക്കാൻ അങ്ങോട്ട് വരുന്നുണ്ട്.

അമ്മു സമ്മതിക്കും എന്നു എനിക്ക് തോന്നുന്നില്ല ദേവ. അവൾക് അത്രയും ദേഷ്യവും വാശിയും ആണ് നിന്നോട്.

അവള് സമ്മതിക്കും. ഇല്ലെങ്കിൽ ഈ ദേവ സമ്മതിപ്പിക്കും.

കുട്ടൻ വീട്ടിൽ ചെന്നു അമ്മുന്റെ അടുത്തു ചെന്നതും അമ്മു കുട്ടന്റെ വാക്കുകൾക്കായി കാതോർത്തു…

അമ്മു …

കുട്ടേട്ടാ രാഹുലിനെ കണ്ടോ.

മ്മ്… കണ്ടു

എന്നിട്ട് എന്തുപറഞ്ഞു..

എന്റെ അമ്മുനെ ഇനി അവനു വേണ്ടാന്നു ഇനി അവനെ കാണണോ വിളിക്കണോ പാടില്ലെന്നു….

കുട്ടേട്ടാ…എന്നെ ഒന്നു കാണണം എന്നു പോലും പറഞ്ഞില്ലേ രാഹുൽ. എന്നെ വേണം എന്നു പറഞ്ഞില്ലേ

ഇല്ല അമ്മു…

കുട്ടൻ പെട്ടന്നു തന്നെ അവിടെ നിന്നും പോയി. ഒരുപാട് നേരം കള്ളം പറഞ്ഞു നില്കാൻ അവനാകുമായിരുന്നില്ല. കുട്ടന്റെ വാക്കുകൾ പ്രേതിക്ഷിച്ചായിരുന്നു. എങ്കിലും ‘അവളുടെ ശരീരത്തെക്കാൾ എനിക്ക് അവളുടെ മനസ്സാണ് പ്രധാനം എന്നു രാഹുൽ പറയുമെന്ന് വെറുതെ മോഹിച്ചു. അങ്ങനെ പറഞ്ഞാലും താൻ പോകില്ല ഒരിക്കലും രാഹുലിന്റെ ജീവിതത്തിലേക്ക് എന്നാലും…. വെറുതെ അമ്മു ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. ഇനി വിളിക്കരുത് എന്നു പറഞ്ഞെങ്കിലും. വിളിക്കണ്ട എന്നു വിചാരിച്ചെങ്കിലും അമ്മു രാഹുലിനെ വിളിക്കാൻ തീരുമാനിച്ചു. ഫോൺ എടുത്തു രാഹുലിന്റെ നമ്പറിൽ വിളിച്ചു. ബെൽ അടിച്ചു നില്കുന്നതല്ലാതെ അപ്പുറത്ത് നിന്നു ഒരു അനക്കവും കേട്ടില്ല. അത് അവളിൽ പിന്നെയും വിഷമം ഉണ്ടാക്കുകയാണ് ചെയ്തത്.

മോനെ കുട്ടാ… എന്താ അമ്മുവിന് പറ്റിയത്. കൊറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. പഴയപോലെ മിണ്ടുന്നില്ല. മുറിയുടെ പുറത്തുപോലും ഇറങ്ങുന്നില്ല എന്തുപറ്റിടാ അവൾക്…

അമ്മയുടെ ചോദ്യം കേട്ടു എന്തുപറയണം എന്നു അറിയാതെ ഇരിക്കുകയായിരുന്നു കുട്ടൻ…

എന്തുപറ്റി അമ്മേ… അമ്മു എവിടെ…

അത്താഴം കഴിക്കാൻ വിളിക്കാൻ പോയതാ അമ്മുവിനെ… അപ്പോൾ അവൾ ഉറങ്ങാ… കരഞ്ഞു തളർന്നു ഉറങ്ങുന്ന പോലെ…മുഖമൊക്കെ ആകെ തളർന്നു.

ഒന്നുമില്ല അമ്മേ… കുട്ടൻ അമ്മയുടെ മുഖത്തുനോക്കാതെ പറഞ്ഞു.

അമ്മക്കറിയാം എന്റെ മക്കൾക്കെന്തോ പറ്റിയിട്ടുണ്ടെന്ന്. അമ്മടെ അടുത്ത് പറയാൻ പറ്റില്ലെങ്കിൽ പറയണ്ട. എന്നാൽ അമ്മുന് എന്തു പ്രശ്നം വന്നാലും നീ അത് നോക്കും എന്നു അമ്മക്കറിയാം…ശെരി മോൻ പോയി അമ്മുവിനെ വിളിച്ചിട്ട് വാ…

വേണ്ട അമ്മേ … അവൾ ഉറങ്ങട്ടെ ഇനി എഴുന്നേപികണ്ട…

ശെരി….

അമ്മ പോയതും കുട്ടൻ നാളെ ദേവയും മാധവവർമയും വരുമ്പോൾ അച്ഛനും അമ്മുവും എങ്ങനെ പ്രീതികരിക്കും എന്ന ചിന്തയിൽ ആയിരുന്നു.

രാവിലെ തന്നെ മുറ്റത്തു മംഗലശ്ശേരിയിലെ കാർ വന്നുനിൽകുന്നത് കണ്ടാണ് രാഘവനും കുട്ടനും പുറത്തേക് വന്നത്. വണ്ടിയിൽ നിന്നും മാധവവർമ്മ ഇറങ്ങുന്നത് കണ്ട രാഘവൻ വിശേഷം ചോദിച്ചു അടുത്തേക് ചെന്നു. ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ ദേവയെ നോക്കി പുഞ്ചിരിച്ചു.

എന്താ മാധവാ രാവിലെ തന്നെ എന്തെങ്കിലും വിശേഷമുണ്ടോ…രാഘവൻ അവരെ അകത്തേക്കു ക്ഷണിച്ചുകൊണ്ടു ചോദിച്ചു.

വിശേഷം ഉണ്ടെങ്കിൽ മാത്രേ എനിക്ക് ഇവിടെ വരാൻ പാടൊള്ളു എന്നുണ്ടോ രാഘവാ.. മാധവവർമ്മ ചിരികൊണ്ടു അകത്തേക്കു കയറി ഇരുന്നു. ദേവയും.

സുമിത്രേ…അമ്മു… ഇത് ആരാ വന്നേക്കുന്നെ എന്നു നോകിയെ… രാഘവൻ അകത്തേക്കു നോക്കിവിളിച്ചു.

സുമിത്രയും അമ്മുവും അങ്ങോട്ടു വന്നതും ദേവയെ കണ്ടു ദേഷ്യത്തോടെ നോക്കുകയായിരുന്നു അമ്മു…

രാഘവാ… ഞങ്ങൾ വന്നത് നമ്മടെ അമ്മുവിനെ ദേവക് വേണ്ടി ആലോചിക്കാൻ ആണ്.. മാധവവർമ്മ വളരെ എളിമയോടെ രാഘവനോട് പറഞ്ഞു…

മാധവൻ പറഞ്ഞതുകേട്ട് ഞെട്ടി നിൽക്കുകയായിരുന്നു അമ്മു. ദേവ അമ്മുനെ നോക്കുബോൾ തന്നെ തന്നെ നോക്കി വെറുപ്പോടെ നോക്കുന്നതാണ് കണ്ടത്.

സുമിത്രയുടെയും അമ്മുവിന്റെയും മുഖത്തെ താല്പര്യമില്ലായ്മ മനസിലാക്കിയ രാഘവൻ എന്താ മാധവനോട് പറയണ്ടേ എന്നറിയാതെ ഇരിക്കുകയായിരുന്നു.

അമ്മുവിന് ഇഷ്ടമാണെങ്കിൽ നമുക്ക് ഈ വിവാഹം നടത്താം. ഇനി പറയേണ്ടത് രാഘവൻ ആണ്. മാധവൻ പറഞ്ഞു.

ഞങ്ങൾ അല്ല പറയണ്ടേ മാധവാ അമ്മുവാണ്…

‘എനിക്ക് ഈ വിവാഹത്തിന് താല്പര്യമില്ല’ എന്നു പറഞ്ഞു അകത്തേക്കു കയറിപ്പോക്കുകയാണ് അമ്മു ചെയ്തത്. കുട്ടനും ദേവയും പരസ്പരം നോക്കി കണ്ണുകൊണ്ട് എന്തൊക്കെയോ പറയുണ്ട്

എനിക്ക് അമ്മുവിനോട് ഒന്നു സംസാരിക്കണം…

ദേവ രാഘവനോട് പറഞ്ഞു. മാധവന്റെ മുന്നിൽ വെച്ചു ദേവ പറഞ്ഞപ്പോൾ രാഘവന് എതിർക്കാൻ പറ്റിയില്ല.

അതിനെന്താ മോൻ സംസാരിച്ചിട്ട് വരൂ…

ദേവ അവിടേക്കു വരുമ്പോൾ കട്ടിലിൽ കിടക്കുന്ന അമ്മുവിനെയാണ് കണ്ടത്. അമ്മുവിന്റെ മുറിയിൽ കയറിയതും ദേവ വാതിൽ അടച്ചു. വാതിൽ അടക്കുന്ന ശബ്‌ദം കേട്ട് അമ്മു എണീച്ചു.

നിങ്ങൾ എന്താ ഇവിടെ?

എന്താ അമ്മു എനിക്ക് ഇവിടെ എപ്പോൾ വേണമെങ്കിലും കയറിവരാം…

നിങ്ങളെന്താ വേണ്ടത്?

നീ കല്യാണത്തിന് സമ്മതിക്കണം അത്രയും മാത്രം മതി… ദേവ വളരെ ലാഘവത്തോടെ പറഞ്ഞു.

എന്താ നിങ്ങൾ പറഞ്ഞെ…എന്റെ ജീവിതം നശിപ്പിച്ചിട്ട്…എന്റെ എല്ലാം സ്വപ്നങ്ങളും തകർത്തിട്ട് ഇനിയും ഞാൻ നിങ്ങളുടെ കൂടെ ജീവിക്കണമെന്നോ നാണമില്ലേ നിങ്ങൾക്കിത് എന്നോട് പറയാൻ…

നിന്റെ നശിപ്പിച്ച ജീവിതം തിരികെ തരാൻ ആണ് ഞാൻ ഇപ്പോൾ വന്നത്…

നിങ്ങളുടെ താലി ഞാൻ സ്വീകരിച്ചാൽ നിങ്ങൾ ചെയ്തതൊക്കെ നിങ്ങളുടെ കണ്ണിൽ ശെരിയാകുമായിരികാം. എന്നാൽ നിങ്ങൾ എന്റെയടുത്തു ചെയ്തതിനു നിങ്ങൾ ഒരു ആയുഷ്കാലം മൊത്തം എന്റെ കാൽകീഴിൽ കിടന്നാലും ദേവിയോട് അമ്മുവിനു ക്ഷമികാൻ സാധിക്കില്ല.

അമ്മു ഇത് കണ്ടോ… ദേവയുടെ ഫോണിലേക്ക് നോക്കിയ അമ്മു കാണുന്നത് ഒരുപാട്പേർ കെട്ടിയിട്ടു അടിക്കുന്ന രാഹുലിനെയാണ്… ബോധം പോയ അവന്റെ ശരീരമാണ്.

രാഹുൽ… എന്നു പറഞ്ഞു ഏങ്ങലടിച്ചു കരയുന്ന അമ്മുവിനോട് ദേവ പതുകെ പറഞ്ഞു…നീ കല്യാണത്തിന് സമ്മതിച്ചാൽ അവനെ ഞാൻ ജീവനോടെവെക്കും.സമ്മതിച്ചില്ലെങ്കിൽ കൊന്നു കളയും അവനെ… മംഗലശ്ശേരി ദേവദത്തൻ ആണ് പറയുന്നത്. ഉത്തരം പെട്ടന്നു പറയണം.

സമ്മതം…വാശിക്ക് അമ്മു പറഞ്ഞു എന്നാൽ ദേവ നീ ഒന്നോർത്തോ… ഈ കണ്ണീരിനു നീ ഉത്തരം പറയേണ്ടിവരും. അതിന്റെ ചൂടിൽ നീ പൊള്ളി മരിക്കും.

നീ പോടി. നീ അന്ന് എന്നോട് പറഞ്ഞില്ലേ നാട്ടിലെ പെണ്ണുങ്ങളെ തേടി പോകുന്ന ദേവയെ നീ അറിയുമെന്ന്. ആ നീ അറിഞ്ഞോ ആ നൂറിൽ ഒരു പെണ്ണാ നീയും….എന്നു പറഞ്ഞു ദേവ വാതിൽ തുറന്നു ഇറങ്ങി പോകുമ്പോൾ കത്തുന്ന കണ്ണുകളോടെ അവനെ എരിക്കാൻ ഉള്ള ദേഷ്യത്തോടെ ഇരിക്കുകയായിരുന്നു അമ്മു

അച്ഛാ എനിക്ക് സമ്മതമാണ് ഈ വിവാഹത്തിന്. അച്ഛൻ ഇത് ഉറപ്പിച്ചോളു…

ഇത്രയും പറഞ്ഞു തിരിച്ചു പോകുന്ന അമ്മുവിനെ ആശ്ചര്യത്തോടെ നോക്കിയിരിക്കുകയായികുകയായിരുന്നു മാധവവർമ്മയും രാഘവനും സുമിത്രയും.
അപ്പോൾ ദേവയുടെ ചുണ്ടിൽ ഒരു ചിരി വിരിയുകയായിരുന്നു എന്തിനോ വേണ്ടി.

തുടരും…

❤️❤️❤️❤️❤️❤️❤️❤️❤️