പ്രതീക്ഷ തെറ്റിച്ചു കൊണ്ട് പത്ത് മിനുട്ടിനുള്ളിൽ അവളിറങ്ങി വന്നു. ബസ്‌ സ്റ്റോപ്പിലെത്തിയപ്പോ….

നാത്തൂൻ

Story written by Nijila Abhina

============

നല്ല അസ്സലൊരു തേപ്പ് കിട്ടിയതോണ്ട് തന്നെ ഇനിയൊരു പെണ്ണിനേം പ്രേമിക്കൂല എന്നത് എന്റെ വാശിയായിരുന്നു…

വാശി ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മടെ കലാപരിപാടിക്ക് ഒരു കുറവുo ഉണ്ടാരുന്നില്ലട്ടോ… ഏത്… മ്മടെ വായിനോട്ടം….. അമ്പലപ്പറമ്പുo പള്ളി മുറ്റവും ബസ്‌ സ്റ്റാന്റും ഒക്കെ നമ്മടെ സ്ഥിരം ഏരിയ ആയിരുന്നു..

പതിവ് പോലെ രാവിലെ ഒരുങ്ങി ഇറങ്ങിയപ്പോഴാ പിറകിന്ന്‌ പെങ്ങളുടെ വിളി വന്നത് എടാ ഏട്ടാ എന്നെക്കൂടി ടൌണിൽ ഒന്നാക്ക്ന്ന്‌…

ഞാൻ തിരിഞ്ഞ് നോക്കീപ്പോ പെണ്ണാണേൽ ഒരുങ്ങിട്ടും ഇല്ല.. മേക്കപ്പും കലാപരിപാടിയും കഴിഞ്ഞു അവൾ വരുമ്പോഴേക്കും ബസ്‌ സ്റ്റോപ്പിലെ കിളികളൊക്കെ കൂട്ടിൽ കേറും… അപ്പഴേ എന്റെ മുഖത്ത് ശോകഭാവം വന്നിരുന്നു…കൂട്ടാതെ പോയാൽ കാന്താരിടെ കയ്യീന്ന് അസലു പണി കിട്ടുംന്ന്‌ അറിയുന്നതോണ്ടന്നെ മനസില്ലാമനസോടെ അവളെ കാത്തു നിന്നു..

പ്രതീക്ഷ തെറ്റിച്ചു കൊണ്ട് പത്ത് മിനുട്ടിനുള്ളിൽ അവളിറങ്ങി വന്നു.. ബസ്‌ സ്റ്റോപ്പിലെത്തിയപ്പോ അവിടെ ഏകദേശം കാലിയായിരുന്നു…

നിരാശയോടെ അവളെയിറക്കി ചുറ്റുമൊന്നു കണ്ണോടിച്ചപ്പോൾ ഒരു കിളി നാദം…

“എന്താ ആതീ ഇന്ന് വൈകിയേ. അല്ലെങ്കിൽ എന്നും നേരത്തെ പോകുന്നതാണല്ലോ. “

അതിനിവള്ടെ ഒരുക്കം കഴിഞ്ഞിട്ട് വേണ്ടേ എന്ന എന്റെ വാക്കിന് മറുപടിയായി കിളിനാദം മൊഴിഞ്ഞു..

“ഇത് നിന്റെട്ടനാരുന്നോ ആതീ…. നീ ഏട്ടനെപ്പറ്റി പറഞ്ഞപ്പോ ഞാനിങ്ങനെയൊന്നും അല്ല പ്രതീക്ഷിച്ചെ… ഏട്ടൻ എന്നും ഇവിടെ കാണാലോ ?”

കലിപ്പോടെ എന്നെ നോക്കിയ പെങ്ങളെ കണ്ടപ്പഴേ മനസിലായി ഇന്നത്തെ അങ്കത്തിനുള്ള വകയായി എന്ന്…

അവള്ക്കിട്ടൊരു പണി കൊടുക്കണം എന്ന് മനസ്സിൽ കരുതിയാണ് ഞാനവിടെ നിന്ന് പോയത്‌…

അന്ന് തന്നെയാ കിളി നാദത്തിന്റെ ഉടമയെ പലവട്ടം കണ്ടു മൂക്കുത്തിയിട്ട ചന്ദനക്കുറി തൊട്ട ഒരു നാടൻ പെണ്ണ്.. അവളെ കാണുമ്പോഴോക്കെ എന്റെ ദേഷ്യം അലിഞ്ഞില്ലാതാവുന്നത് ഞാനറിഞ്ഞു…

കിളിനാദത്തിന്റെ പേരറിയാൻ അനിയത്തിയുടെ റൂമിലെത്തിയ എന്നെയവൾ ബുക്ക്‌ വച്ചു തലയ്ക്കടിച്ചു..

പേരറിയാൻ എത്തിയതാന്നറിഞ്ഞപ്പോ പെണ്ണ് ചോദിക്കുവാ നീയവളെ കെട്ടുവോടാ ഏട്ടാന്ന്….

പെണ്ണ് കാണാൻ പോയപ്പോ കിളി.. അല്ല ദക്ഷ ഒരൊറ്റ കാര്യമേ പറഞ്ഞുള്ളൂ.. ‘ ഇനി വായി നോക്കാൻ പോയാൽ കണ്ണ് കുത്തിപൊട്ടിക്കുംന്ന്.. നമ്മടെ കലാവാസനയെ ആണവൾ എതിർത്തതെങ്കിലും ഞാനങ്ങു സമ്മതിച്ചു…

പിന്നീടെല്ലാം പെട്ടെന്നാരുന്നു.. ഉറപ്പിക്കലുo കല്യാണവും എല്ലാം…

കല്യാണത്തിന് ഏറ്റവും സന്തോഷം എന്റെ കാന്താരിക്കായിരുന്നു.. സ്നേഹത്തോടെ ഞാനവളുടെ അടുത്തു ചെന്നു പറഞ്ഞു. ‘നീയാടീ സ്നേഹമുളള പെങ്ങളെന്ന് ‘

“സ്നേഹം കൊണ്ടല്ലെടാ ഏട്ടാ… അന്നവളെന്നെ നാണം കെടുത്തിലെ.. എന്റേട്ടനെ വായി നോക്കീന്ന്‌ വിളിച്ചില്ലേ… അപ്പഴേ ഞാൻ മനസ്സിൽ കരുതീതാ ഇവൾക്കിട്ട് എട്ടിന്റെ പണി കൊടുക്കണംന്ന്‌ ഇപ്പഴാ എനിക്ക് സമാധാനായെ “എന്നായവള്ടെ വാക്ക് കേട്ട് എന്റെ ബാല്യവും യൗവ്വനവും എല്ലാം ഞെട്ടി…..

അപ്പൊ നാത്തൂൻ പോരു കാണാൻ എന്റെ ജീവിതം ഇനിയും ബാക്കി…. എന്താ ചെയ്യാ ല്ലേ….