ഇനി നിങ്ങൾ അങ്ങോട്ട് ഒന്ന് തിരിഞ്ഞ് കിടക്ക്, ഞാനീ സാരിയഴിച്ചിട്ട് ഒരു നൈറ്റിയിടട്ടെ…

ഹൈദരുടെ രണ്ടാം കെട്ട്…

Story written by Saji Thaiparambu

===============

കോഴി ബിരിയാണി കഴിച്ചിട്ട്, കോലായിലെ ചാരുകസേരയിൽ ചാരിക്കിടന്ന്, കാലുകൾ രണ്ടും കസേരയുടെ നീളൻ കൈകളിൽ കയറ്റി വച്ച് പരന്ന് കിടക്കുന്ന നെൽപാടങ്ങളിൽ നിന്നും വരുന്ന ഇളംകാറ്റു കൊണ്ട് അങ്ങനിരിക്കുമ്പോൾ, ഹൈദർക്കൊരു ഉൾക്കുളിര് തോന്നി…

ഉള്ളിൽ നിന്നൊരു ഉന്മാദം ഉയിർത്തെഴുന്നേല്കുന്നത് പോലൊരു തോന്നൽ.

“സൈനബാ ”’

അയാളുടെ വിളി കേട്ട് അകത്തെ മുറിയിലിരുന്നു, വേലക്കാരിയെ കൊണ്ട് നടുവിന് കൊട്ടൻ ചുക്കാദി തൈലം തേച്ച് പിടിപ്പിക്കുകയായിരുന്നു അവർ.

“ഓഹ് എന്താ വേണ്ടേ?

ആ വിളിയുടെ മാധുര്യം കേട്ടപ്പോഴെ അവർക്ക് കാര്യം മനസ്സിലായെങ്കിലും, അനിഷ്ടത്തോടെ ചോദിച്ചു.

“നീ ആ കിടക്കയൊന്ന് കുടഞ്ഞിട്. വല്ലാത്ത ക്ഷീണം ,ഒന്ന് നടു നിവർക്കണം”

അത് കേട്ട് വേലക്കാരി റുഖിയാ, അവരെ നോക്കി അർത്ഥം വച്ച് ചിരിച്ചിട്ട് പറഞ്ഞു.

“ഇങ്ങനെ പോയാൽ ഈ തൈലം ഇടുന്നത് കൊണ്ട് വല്യ പ്രയോജനമൊന്നുo കിട്ടുമെന്ന് തോന്നുന്നില്ല.

നിങ്ങടെ നടുവേദന മാറണമെങ്കിൽ ഹൈദർ ക്കായെ കൊണ്ട് മറ്റൊരു പെണ്ണ് കൂടെ കെട്ടിക്ക് എന്നാലെ നിങ്ങൾക്ക് ഒരു റെസ്റ്റ്. കിട്ടു.”

വേലക്കാരിയാണെങ്കിലും, അവള് പറഞ്ഞതിലും കാര്യമുണ്ടെന്ന് അവർക്ക് തോന്നിതുടങ്ങീട്ട് കാലം കുറെയായി. കല്യാണം കഴിഞ്ഞിട്ട് പത്ത് മുപ്പത് കൊല്ലമായി. തനിക്ക് വയസ്സ് അൻപത്, ഹൈദർക്കാക്ക് അൻപത്തിയഞ്ചും.

പക്ഷേ നാൽപത് കഴിഞ്ഞപ്പോഴെ, തന്റെ ഓജസ്സെല്ലാം മങ്ങി തുടങ്ങിയിരുന്നു. കൂട്ടിന് ജന്മനാ കിട്ടിയ നടുവേദനയും. എല്ലാം കഴിയുമ്പോൾ അതൃപ്തിയോടെ ഹൈദർക്കാ പറയും.

“വെറുതെ ശരീരം അശുദ്ധിയാക്കി, ഇനി സുബ്ഹിക്ക് ഈ തണുപ്പത്തെഴുന്നേറ്റ് കുളിക്കണമല്ലോ”എന്ന്… ഇപ്പോഴും തന്റെ കെട്ടിയോൻ ഓച്ചിറ കാളയെ പോലെ ഉശിരുള്ള ഒരാണ് തന്നെ.

അദ്ദേഹത്തിന്റെ ഉത്സാഹത്തിന് ഒപ്പമെത്താൻ ഒരിക്കലും തനിക്ക് കഴിഞ്ഞിട്ടില്ല. എന്ന് മാത്രമല്ല, ഈ തറവാട്ടിനൊരു അടുത്ത അവകാശിയെ നല്കാനുo തനിക്കായിട്ടില്ല. അതിന്റെ പേരിലും തന്നെ ഇടയ്ക്കിടെ കുത്തിനോവിക്കുന്നുണ്ട്.

“പായ വിരിച്ചോ “?

കോലായീന്ന് വീണ്ടും ചോദ്യമുയർന്നു.

“ദേ ഹൈദർക്കാക്ക് ഇരിപ്പുറക്കുന്നില്ല, ഞാൻ പുഴയിലേക്ക് തുണി കഴുകാൻ പോവാ ഇനി നിങ്ങളായി നിങ്ങളുടെ പാടായി. “

അതും പറഞ്ഞ് റുഖിയാ നി തം ബം കുലുക്കി എഴുന്നേറ്റു പോയി.

“എടീ എന്റെ പാവാടയൊന്ന് മേളോട്ട് വച്ച് കെട്ടിയിട്ട് പോടി “

കുഴമ്പിടാനായി കിടപ്പുമുറിയിലെ ദിവാൻ കോട്ടിൽ അർദ്ധ ന ഗ്ന യായി കമിഴ്ന്നു കിടക്കുകയായിരുന്ന, അവർ വിളിച്ച് പറഞ്ഞു.

“ഓഹ് എന്തിനാ ഹൈദർക്കാക്ക് അത്രയും ജോലി കുറഞ്ഞിരിക്കും.”

അതും പറഞ്ഞവൾ അടുക്കള ഭാഗത്തേക്ക് പോയി. ശരീരത്തിൽ ഉയർന്ന് പൊന്തിയ ചൂടിനെ തണുപ്പിക്കാനുള്ള വ്യഗ്രതയിൽ ഹൈദർ അകത്തേക്ക് കയറി വന്നു.

ഈ സമയം പാതി തുറന്ന ശരീരത്തിനെ, മേൽമുണ്ട് താഴ്ത്തി മറയ്ക്കാനുള്ള പാഴ്ശ്രമത്തിലായിരുന്നു.സൈനബ.

അത് കണ്ട ഹൈദർ, കുത്തഴിഞ്ഞ സ്വന്തം ഉടുമുണ്ട് മുറുകെ പിടിച്ചു.

*******************

“ഇങ്ങനെ പോയാൽ ഞാനൊരു പെണ്ണ് കൂടി കെട്ടേണ്ടി വരുമല്ലോ സൈനബാ “

പാതി വഴിയിലിറങ്ങേണ്ടി വന്ന, നിരാശയിൽ അയാൾ പറഞ്ഞപ്പോൾ, സൈനബ അതിനെ ശരിവച്ച് കൊണ്ട് ഒന്ന് നീട്ടി മൂളി.

“ഞാനത് നിങ്ങളോട് എപ്പോഴെ പറഞ്ഞിട്ടുള്ളതാ, പടച്ച റബ്ബ് എന്റെ വയറ്റിൽ ഒരു കുരുന്നിനെ, തരില്ലെന്ന് ഉറപ്പായപ്പോഴെ ഞാൻ നിങ്ങളെ ഉപദേശിച്ചതല്ലേ, വേറെ പെണ്ണ് കെട്ടാൻ, അതന്ന് ചെയ്തിരുന്നെങ്കിൽ നിങ്ങളുടെ കൊച്ചു മക്കളെ കളിപ്പിച്ച് ഞാനീ അകത്തളങ്ങളിൽ ഒതുങ്ങിയിരുന്നേനെ “

ഒന്നുമില്ലെങ്കിലും, തന്റെ നടുവേദനക്കെങ്കിലും, തെല്ലൊരാശ്വാസം കിട്ടുമല്ലോ എന്നവർ മനസ്സിൽ പറഞ്ഞു.

“ഓഹ് ഇനീപ്പോ, ഈ പ്രായത്തിൽ ആര് പെണ്ണ് തരാനാ, പണ്ടത്ത പോല വിവരമില്ലാത്ത പെൺകുട്ട്യോ ളൊന്നുമല്ല, ഇപ്പോ ഒള്ളത്.

അല്പം നിരാശയോടെ അയാൾ ചോദിച്ചു.

“അതിന് നിങ്ങൾ പെണ്ണന്വേഷിച്ച് ദൂരെയെങ്ങും പോവണ്ട, ഇവിടെ നമ്മുടെ റുഖിയ ഒണ്ടല്ലോ, അത് കേട്ടപ്പോൾ ഹൈദർ പുച്ഛത്തോടെ ചോദിച്ചു

“ങ് ഹേ ആ വേലക്കാരിയോ “

“ഉം അതേ, അവൾക്കെന്താ ഒരു കുറവ്, കാണാൻ നല്ല മൊഞ്ചത്തിയല്ലേ, പണത്തിന്റെയൊരു കുറവുള്ളത് കൊണ്ടും, വീട്ടിലവൾക്ക് കെട്ടിച്ച് വിടാൻ ഉത്തരവാദിത്ത പെട്ട ആരുമില്ലാതിരുന്ന കൊണ്ടും ഓളിങ്ങനെ നിക്കാഹ് നടക്കാതെ നിന്ന് നിന്ന് മുപ്പത് വയസ്സായി പോയി, പിന്നെ നിങ്ങക്ക് ഓളുടെ മേൽ ഒരു വല്ലാത്ത നോട്ടമുള്ളത്, ഞാനിടയ്ക്കിടയ്ക്ക് കാണുന്നുണ്ട് “

അത് കേട്ട് ഇളിഭ്യനായ അയാൾ, അവരുടെ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു.

“ആ നിനക്ക് അതാണിഷ്ടമെങ്കിൽ പിന്നെ എനിക്കൊന്നും പറയാനില്ല.”

********************

സൈനബായുടെ വായിൽ നിന്ന് വീണവർത്തമാനം കേട്ടപ്പോൾ, റുഖിയാക്ക് ഓർക്കാപ്പുറത്ത് തലയിൽ ഒരു തേങ്ങാ വീണത് പോലെ തോന്നി. ഏറെ നേരത്തെ ആലോചനക്ക് ശേഷം, പിറ്റേന്ന് വീട്ടിൽ പോയി വന്നിട്ടാണ് അവളതിന് മറുപടി പറഞ്ഞത്.

“വീട്ടിൽ ഉമ്മയ്ക്ക് എതിർപ്പൊന്നുമില്ല, പിന്നെ അനുവാദം ചോദിക്കാൻ ഞങ്ങൾക്ക് വേറാരുമില്ലല്ലോ, സൈനബാടെ ഇഷ്ടം പോലെ ആയിക്കോളാൻ ഉമ്മ പറഞ്ഞു. “

അത് പറഞ്ഞ് കഴിഞ്ഞപ്പോൾ ഇത് വരെയില്ലാതിരുന്ന ഒരു ലജ്ജ അവളുടെ മുഖത്ത് വിടരുന്നതായി സൈനബ കണ്ടു.

“ഓഹ് പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ, നിന്നെ തന്നെ ഞാൻ അങ്ങേർക്ക് കണ്ടെത്തിയത്, എന്റെ വയ്യായ്കയും, അങ്ങേരുടെ ആക്രാന്തവും നിനക്ക് നന്നായി അറിയാമല്ലോ. എന്നോർത്താ ‘ മാത്രമല്ല വേറൊരുത്തിവന്നാൽ പിന്നെ എന്റെ സ്ഥാനം പുറത്തായിരിക്കും. നീയാകുമ്പോൾ എന്നെ ഒരു ജ്യേഷ്ടത്തിയെ പോലെ നന്നായി നോക്കി കൊള്ളുമല്ലോ?

അതും പറഞ്ഞ് റുഖിയായെ മുതുകിൽ അരുമയായി തഴുകി, അകത്തേക്ക് കൂട്ടികൊണ്ട് പോയി

പഴയ തടി അലമാര തുറന്ന് അതിനകത്തിരുന്ന ആമാടപ്പെട്ടിയിലെ നൂറ് പവനോളം വരുന്ന പഴയതും പുതിയതുമായ ആഭരണങ്ങൾ അവൾക്ക് കൊടുത്തിട്ട് പറഞ്ഞു.

“ഇതൊക്കെ ഇനി നിനക്കുള്ളതാണ്. ഇതിട്ട് വേണം ഞായറാഴ്ച നടക്കുന്ന നിക്കാഹിന് ഒരുങ്ങാൻ “

സൈനബ അത് പറയുമ്പോൾ, റുഖിയ ഒരു സ്വപ്ന ലോകത്തായിരുന്നു.

**********************

ഞായറാഴ്ച മഹല്ല് കമ്മിറ്റിയിലെ ഒന്ന് രണ്ട് പേരും, മുസലിയാരും വന്നു. സൈനബയുടെ വീട്ടുകാർക്ക് ഈ വിവാഹത്തോട് എതിർപ്പായിരുന്നത് കൊണ്ട് അവിടുന്ന് ആരുമെത്തിയിരുന്നില്ല. ഹൈദറുടെ അനുജന്മാരും കുടുംബവും അടങ്ങുന്ന ചെറിയ സദസ്സിനെ സാക്ഷിയാക്കി, റുഖിയായുടെ മൈലാഞ്ചി ചോപ്പുള്ള കൈയ്യിലേക്ക് ഹൈദർ, അഞ്ച് പവൻ തൂക്കമുള്ള മഹറ് വച്ച് കൊടുത്തു. നെഞ്ചിലൊരു വിങ്ങലുണ്ടായെങ്കിലും, എല്ലാം നല്ലതിനെന്നാശ്വസിച്ച് സൈനബാ, തുളുമ്പിയ കണ്ണീർ തുടച്ചു.

*********************

രാത്രി, ഗ്ളാസ്സിൽ ചൂട് പാലുമായി, റുഖിയയെ കിടപ്പ് മുറിയിലേക്ക് പറഞ്ഞയച്ചിട്ട് കൊട്ടൻ ചുക്കാദി തൈലവുമായി സൈനബ അടുത്ത മുറിയിലേക്ക് പോയി.

തന്റെ നേരെ നീട്ടിയ പാൽഗ്ലാസ്, വാങ്ങി മേശപ്പുറത്ത് വച്ചിട്ട് അയാൾ വേഗം ചെന്ന് കതകിന്റെ സാക്ഷകളെല്ലാം ഇട്ടു.

എന്നിട്ട് പുതിയ പതുപതുത്ത ബെഡ്ഡിന്റെ മുകളിൽ ഇരുന്നിട്ട് നമ്രമുഖിയായി നിന്ന റുഖിയായുടെ മിനുസമുള്ള കൈയ്യിൽ പിടിച്ച് അടുത്തിരിക്കാൻ പറഞ്ഞു.

“അയ്യോ, വേണ്ട ഇന്ന് ഞാൻ താഴെ കിടന്നോളാം, സന്ധ്യ കഴിഞ്ഞപ്പോ എന്റെ കുളി തെറ്റി. നിങ്ങള് എന്നോട് ക്ഷമിക്കിൻ “

തിളച്ച് പൊങ്ങിയ പാൽ, സ്റ്റൗ ഓഫാക്കിയ പോലെ താഴ്ന്നു.

നിരാശ മൂത്ത് കട്ടിലിന്റെ ക്റാസിയിൽ കൈ കൊണ്ട്അടിച്ചിട്ട് അയാൾ എഴുന്നേറ്റു, ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് വിൽസ് സിഗററ്റിൻെറ പായ്ക്കറ്റ് എടുത്ത് അതിൽ നിന്ന് ഒരു സിഗരറ്റെടുത്ത് ചുണ്ടിൽ വച്ചു. കത്തിക്കാൻ ഒരുങ്ങിയപ്പോൾ അവൾ അയാളുടെ കയ്യിൽ കടന്ന് പിടിച്ചു.

“വേണ്ട! ഇനി മുതൽ ഈ ദു:ശ്ശീലമൊന്നും വേണ്ട. രണ്ട് മൂന്ന് ദിവസത്തേയ്ക്ക് ഞാൻ മാറി കിടക്കുമെന്നേയുള്ളു. അത് കഴിയുമ്പോൾ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ഞാൻ തീർത്ത് തരും. ഇനി നിങ്ങളെ ഉപ്പാ ,എന്ന് വിളിക്കേണ്ട ആൾ ഈ വയറ്റിൽ മുളക്കുന്നത് വരെയെങ്കിലും നിങ്ങളിനി വലിക്കരുത്.

എന്നും പറഞ്ഞ് അവൾ, ചുണ്ടിലെ സി ഗര റ്റ് എടുത്ത് വലിച്ചെറിഞ്ഞിട്ട്, അയാളുടെ വലത് കൈപടയെടുത്ത് അവളുടെ പട്ട് സാരിയുടെ ഞൊറികൾക്കിടയിലൂടെ നനുത്ത വയറിൻമേൽ വച്ചു.

വലത് കൈവെള്ളയിലൂടെ ഒരു വൈദ്യുത പ്രവാഹം തലച്ചോറിലേക്ക് പ്രവഹിക്കുന്നതായി അയാൾക്ക് തോന്നി.

നിയന്ത്രണം വിട്ട കുതിരയെ പോലയാൾ മുന്നോട്ട് കുനിഞ്ഞ് അവളുടെ ചുണ്ടിൽ ചുംബിക്കുമെന്നായപ്പോൾ അവൾ അയാളുടെ വായ പൊത്തി പിടിച്ചു പറഞ്ഞു.

നില്ക്കു, നിങ്ങള് കുറച്ച് കൂടി ക്ഷമ കാണിക്കണം, എന്നാലെ നിങ്ങളാഗ്രഹിക്കുന്ന പോലൊക്കെ എനിക്ക് നിങ്ങളെ തൃപ്തിപ്പെടുത്താൻ കഴിയു.

അവൾ താനുദ്ദേശിച്ച പോലൊരു പൊട്ടി പെണ്ണല്ലെന്ന് അയാൾക്ക് മനസ്സിലായി. കുറച്ച് നിയന്ത്രിച്ചേ മതിയാകു…എന്തായാലും ഈ ഹൂറി ഇനിയീ മണിയറയിൽ തന്നെ എന്നുമുണ്ടാവുമല്ലോ. ആ ഒരു ആശ്വാസത്തിൽ അയാൾ കട്ടിലിൽ ഇരുന്നു.

“ഞാനി സാരിയൊന്ന് മാറി, മേല് കഴുകി വരാം, ഈ പൊന്നൊക്കെ എവിടാ ഒന്ന് വയ്ക്കുന്നത്. “

കൈയ്യിൽ ഊരി പിടിച്ച മാലകളുമായി, അവൾ അയാളോട് ചോദിച്ചു.

“അത് ഈ അലമാരയിൽ വച്ചോ, ഇനി ഇതെല്ലാം നിന്റെയും കൂടിയല്ലേ “

അതും പറഞ്ഞയാൾ താക്കോൽ കൂട്ടം, എടുത്ത് അവൾക്ക് നേരെ നീട്ടി.

അലമാര തുറന്ന് ആഭരണങ്ങളെല്ലാം ഊരി അലമാരയിൽ വച്ച് വാതിൽ ചാരി, അവൾ അയാളോട് കൊഞ്ചലോടെ പറഞ്ഞു.

ഇനി നിങ്ങൾ അങ്ങോട്ട് ഒന്ന് തിരിഞ്ഞ് കിടക്ക്, ഞാനീ സാരിയഴിച്ചിട്ട് ഒരു നൈറ്റിയിടട്ടെ…

മനസ്സില്ലാ മസ്സോടെ അയാൾ കട്ടിലിൽ തിരിഞ്ഞ് കിടന്നു.

എങ്കിലും വിശ്വാസമില്ലാത്ത കൊണ്ടവൾ ലൈറ്റും കൂടി ഓഫ് ചെയ്തിട്ടാണ്, തുണി മാറിയത്.

കണ്ണുകൾക്ക് ഇമ്പമേകുന്ന ആ കാഴ്ചയുടെ നഷ്ടം, നെഞ്ചിടിപ്പോടെ നേരിടാൻ അയാൾ നന്നേ പാട് പെട്ടു.

ലൈറ്റ് ഓൺ ചെയ്ത്, അവൾ ബാത്റൂമിലേക്ക് കയറി പോകുന്നത് വിവശനായി അയാൾ നോക്കി കിടന്നു .

ആ കിടപ്പിൽ എപ്പോഴോ ഒന്ന് ഉറങ്ങി പോയി.

തോളിൽ ശകതിയായി തട്ടി ആരോ വിളിക്കുന്നത് കേട്ടാണ് അയാളുണർന്നത്.

കണ്ണ് തുറന്നപ്പോൾ, മുന്നിൽ സൈനബ.

“നിങ്ങള് ഇതെന്തുറക്കമാ മനുഷ്യാ, ഇങ്ങടെ ഓള് എവിടെ പോയി, സുബ്ഹിക്ക് ഞാൻ എഴുന്നേറ്റ് നോക്കുമ്പോൾ ഈ കതക് ഇങ്ങനെ മലർക്കെ തുറന്ന് കിടക്കുന്നത് കണ്ടാ ഇങ്ങോട്ട് വന്നത് ‘അപ്പ ഓളെ കാണാനില്ല “

അതികേട്ടയാൾ കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റ് താഴേക്ക് നോക്കി.

താഴെ വിരിച്ച പായിൽ നടുഭാഗത്തായി ഒരു വെള്ള കടലാസ് മടക്കി അതിന് മുകളിൽ പാല് കുടിച്ച കാലിഗ്ലാസ്സ് വച്ചിരിക്കുന്നു.

അയാൾ എഴുന്നേറ്റ് ചെന്ന് ആ പേപ്പർ നിവർത്തി അതിലെഴുതിയിരിക്കുന്ന അക്ഷരങ്ങൾ പെറുക്കി, പെറുക്കി വായിച്ചു.

“ഹൈദർക്കാ, എന്നോട് പൊറുക്കണം.

നിങ്ങളെ പോലെ ഒരാളോട് ഞാൻ എന്തുറപ്പിലാ ജീവിക്കേണ്ടെ. നാളെയൊരിക്കൽ എന്റെ നിറം മങ്ങി ഞാനും പ്രായമാകും. അപ്പോൾ സൈനുത്താത്തയോട് കാണിച്ച പോലെ, നിങ്ങൾ എന്നെ ഉപേക്ഷിച്ച് അടുത്ത ചെറുപ്പക്കാരിയെ തേടി പോകില്ലാന്ന് എന്താ ഉറപ്പ്. അത് കൊണ്ട് നിങ്ങളാ പാവം സൈനുത്താത്തയുമായി തന്നെ ജീവിക്കാൻ നോക്ക്.

ഞാൻ ഒരാളുമായി സ്നേഹത്തിലായിരുന്നു. വാടകയ്ക്ക് ഓട്ടോ, ഓടിക്കുന്ന നസീർ. അദ്ദേഹത്തിന് എന്നെ പോറ്റാനുള്ള, സാമ്പത്തികമായിട്ട്, എന്നെ കൊണ്ട് പോകാമെന്ന് പറഞ്ഞിരിക്കുമ്പോഴാ, പടച്ചവനായിട്ട് ഇങ്ങനെ ഒരു വഴി കാണിച്ച് തന്നത്. സൈനുത്താത്ത തന്ന നൂറ് പവന്റെ പൊന്നും, പിന്നെ നിങ്ങളെ അലമാരയിലുണ്ടായിരുന്ന രണ്ട് മൂന്ന് കെട്ട് നോട്ടും ഞാൻ എടുക്കുന്നു. ഞങ്ങൾക്ക് സുഖമായി ജീവിക്കാൻ വേറെ മാർഗ്ഗമില്ല. അത് കൊണ്ടാ.

ഞങ്ങളെ അന്വേഷിച്ച് ബുദ്ധിമുട്ടണ്ട, കിട്ടില്ല എന്ന് മാത്രമല്ല, ഹൈദർക്കാടെ കുടുംബത്തിന് നാണക്കേടുമാകും. എന്നാൽ ശരി.ഞങ്ങൾ പൊയ്ക്കോട്ടേ….

കത്ത് വായിച്ചത് കേട്ട് , വാ പൊളിച്ച് നിന്ന സൈനബയോട് ഹൈദർ നെഞ്ച് തടവികൊണ്ട് പറഞ്ഞു.

“നീ പോയി കുടിക്കാൻ കുറച്ച് തണ്ത്ത വെള്ളം കൊണ്ട് വാ “

അടുക്കളയിലേക്ക് പോകാനൊരുങ്ങിയ ഭാര്യയോട് അയാൾ ഒന്ന് കൂടി പറഞ്ഞു.

“പിന്നേ, ഇനി മുതൽ ഈ വീട്ടിൽ മേലാൽ ചിക്കൻ ബിരിയാണി വച്ച് പോകരുത് “

അത് കേട്ട അവർ പിറുപിറുത്തു

എന്ത് വന്നാലും കോഴിക്കാ, കെടക്കാൻ വയ്യാത്തെ…

*****************

~സജിമോൻ തൈപറമ്പ്