പലരും ആ സംഭവം മറന്നു തുടങ്ങിയെങ്കിലും ഞങ്ങൾക്ക് അതിന് കഴിയുമായിരുന്നില്ല..

ബഫൂണിന്റെ പ്രതികാരം

Story written by Praveen Chandran

==================

അയാളുടെ വീടിന്റെ  പിന്നിലെ പറമ്പിലായിരുന്നു ഞങ്ങൾ ക്രിക്കറ്റ് കളിച്ചിരുന്നത്..പലപ്പോഴും പന്ത് പെറുക്കാനായി അയാളുടെ വീട്ടിലേക്ക് പോയിരുന്നപ്പോൾ ആട്ടിയോടിക്കുമായിരുന്നു അയാൾ..അതുകൊണ്ടു തന്നെ അയാളോട് ഞങ്ങൾക്ക് വെറുപ്പായിരുന്നു..തന്നെയുമല്ല വീടിന്റെ പുറകിലാകെ കടിയനുറുമ്പുകളുടെ പുറ്റുകളുമായിരുന്നു..അത് കൊണ്ട് ബോൾ അങ്ങോട്ട് പോയാൽ ഉപേക്ഷിക്കാറാണ് പതിവ്..

തീരെ കുളളനായ അയാളെ ഞങ്ങൾ “ബഫൂൺ” എന്നാണ് വിളിച്ചിരുന്നത്..പണ്ട് സർക്കസ്സിൽ ജോക്കറായിരുന്നു അയാൾ..ഇപ്പോൾ ഒരു വർക്ക് ഷോപ്പിൽ ജോലിചെയ്തു വരുകയായിരുന്ന അയാൾക്ക് ഒരു മകൾ മാത്രമാണ് തുണ..ഭാരൃ മറ്റൊരാളുടെ കൂടെ ഓടിപോയതിനുശേഷം അയാളാണ് ആ പെൺകുട്ടിയെ വളർത്തിയതും പഠിപ്പിക്കുന്നതുമെല്ലാം..

അവൾ ഞങ്ങളുടെ സ്കൂളിൽ തന്നെയാണ് പഠിച്ചിരുന്നത്..കാണാൻ തെറ്റില്ലാത്ത അവളോട് ഞങ്ങൾക്ക് ആരാധനയിരുന്നു..പലരും അവളുടെ അടുത്ത് പ്രേമലേഖനങ്ങളുമായി പിന്നാലെ നടന്നിരുന്നെങ്കിലും അവൾ അതൊന്നും ശ്രദ്ധിച്ചതുപോലുമില്ലായിരുന്നു..അയാൾ അവളെ നിധി കാക്കുന്ന ഭൂതത്താന്റെ പോലെയായിരുന്നു നോക്കിയിരുന്നത്…

പഠിക്കാൻ മിടുക്കിയായിരുന്ന അവളെ ഡോക്ടറാക്കണമെന്നായിരുന്നു അയാളുടെ ആഗ്രഹം എന്ന് അടുപ്പമുളളവരോടൊക്കെ അയാൾ പറയുമായിരുന്നു…

അയാളും മകളും നടന്നു പോകുമ്പോഴൊക്കെ ഞങ്ങൾ “ബഫൂൺ” ന്നു വിളിച്ച് കളിയാക്കുമായി രുന്നു..അതിനയാളുടെ മറുപടി ഒരു പ്രത്യേക തരം ഘോഷ്ടിയിലൂടെയായിരുന്നു..ആ കോപ്രായം കാണാൻ ഞങ്ങൾക്കും ഇഷ്ടമായിരുന്നു..

ചിലപ്പോഴൊക്കെ അയാൾക്ക് മകളോടുളള വാത്സല്ല്യവും കരുതലും ഞങ്ങൾ ആശ്ചര്യത്തോ ടെ വീക്ഷിച്ചിരുന്നു..നാട്ടുകാരിൽ ചിലർക്കൊക്കെ അയാളെ അത്രക്ക് താൽപരൃമില്ലായിരുന്നു..എന്തും വെട്ടി തുറന്നു പറയുന്ന സ്വഭാവമായിരുന്നതു കൊണ്ടായിരുന്നു അത്..

അങ്ങിനെയിരിക്കെ ആ വാര്‍ത്ത ഞങ്ങളുടെ നാടിനെയാകെ നടുക്കിക്കളഞ്ഞു..അയാളുടെ മകൾ ക്രൂ ര മാ യ ബ ലാ ത്സം ഗ ത്തിനി രയായി കൊ ല്ല പ്പെ ട്ടിരിക്കുന്നു..

ഞെട്ടലോടെയാണ് ഞങ്ങളാ വാര്‍ത്ത കേട്ടത്..വാർത്ത കേട്ടതും ഞങ്ങളവിടേയ്ക്ക് ഓടി..

മൂടിപുതപ്പിച്ചിരുന്ന മകളുടെ മൃതദ്ദേഹത്തിനു മുന്നിലിരിക്കുന്ന അയാളുടെ അവസ്ഥ ഞങ്ങളെ വല്ലാതെ നൊമ്പരപെടുത്തി..ഒന്നു കരയുക പോലും ചെയ്യാതെ മകളുടെ മുഖത്തേക്ക് നോക്കിക്കൊണ്ടേയിരുന്നു അയാൾ…

മുഖത്ത് ചായം തേച്ച് പഴയ ജോക്കറിന്റെ കുപ്പായവും അണിഞ്ഞായിരുന്നു അയാളിരുന്നത്..ദുഖം വരുമ്പോഴും സന്തോഷം വരുമ്പോഴും അയാൾ അങ്ങനെ ചായം തേക്കുക പതിവാണ്..

മകളുടെ ചിതയ്ക്കു തീ കൊടുക്കുമ്പോൾ പോലും അയാളുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ പോലും പൊടിഞ്ഞിരുന്നില്ല..

പോലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല..കൊലപാതകിയെ കണ്ടെത്താൻ പോയിട്ട് ഒരു തുമ്പുപോലും അവർക്ക് കണ്ടെത്താനായില്ല അവർക്ക്…

മെമ്പർ ഗിരീഷേട്ടന്റെ നേതൃത്തത്തിൽ ധർണ്ണയും നിരാഹാര സമരങ്ങളും മുറക്ക് നടന്നെങ്കിലും ഒന്നും തന്നെ സംഭവിച്ചില്ല..

ഞങ്ങൾ പല തവണ അയാളുടെ വീട്ടിൽ പോയെങ്കിലും വീടു പൂട്ടി ഇട്ടിരിക്കുന്നതായിട്ടാണ് കാണാൻ കഴിഞ്ഞത്..

പിന്നീട് കണ്ട പത്ര വാര്‍ത്ത ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു..”മകളെ ബ ലാ ത്സം ഗം ചെയ്തു കൊ.ന്ന കേസിൽ പിതാവ് അറസ്റ്റിൽ” എന്നതായിരുന്നു ആ വാര്‍ത്ത..

ഞങ്ങളൊരിക്കലും ആ വാര്‍ത്ത വിശ്വസിക്കാൻ തയ്യാറല്ലായിരുന്നു..കാരണം ഞങ്ങൾക്കറിയാം അയാളെങ്ങിനെയാണ് ആ മകളെ വളർത്തിയിരു ന്നത് എന്ന്..ഞങ്ങൾ നേരെ ഗിരീഷേട്ടന്റെ  അടുത്തേക്കോടി …

“ഞങ്ങളും ഇതു വിശ്വസിക്കുന്നില്ല..എന്തോ തിരിമറി നടന്നിട്ടുണ്ട്..തെളിവുകളൊക്കെ അയാൾക്കെതിരാണ്” ചേട്ടൻ പറഞ്ഞു..

“എന്നാലും ഒരു വഴിയുമില്ലേ ചേട്ടാ? ഞങ്ങൾ നിരാശയോടെ ചോദിച്ചു

“നോക്കട്ടെ പിളളേരെ..നിങ്ങൾ പഠനത്തിൽ ശ്രദ്ധിക്കാൻ നോക്ക് പരീക്ഷ ആവാറായില്ലേ?”

ചേട്ടൻ പറഞ്ഞതു കേട്ട് തലകുലുക്കി കൊണ്ട് ഞങ്ങൾ അവിടന്നിറങ്ങി..

ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു..പലരും ആ സംഭവം മറന്നു തുടങ്ങിയെങ്കിലും ഞങ്ങൾക്ക് അതിന് കഴിയുമായിരുന്നില്ല..

പലപ്പോഴും ഞങ്ങൾ കണ്ടിട്ടുണ്ട് ഉമ്മറത്തിരുന്ന് മകൾക്ക് മുടി ചീകി കൊടുക്കുന്ന അയാളെ..അത്രയും വലിയ കുട്ടിയായിട്ടുപോലും അവൾക്ക് ഭക്ഷണം വാരിക്കൊടുത്തിരുന്ന അയാളെ..ചുറ്റും നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങൾ കണ്ട് പേടിച്ചാണ് അയാൾ മകളുടെ അടുത്തേക്ക് ആരെയും അടുപ്പിക്കാതിരുന്നത്…

അടഞ്ഞുകിടക്കുന്ന ആ വീട്ടിലേക്കു നോക്കുമ്പോഴൊക്കെ ഞങ്ങൾക്കവരെ ഓർമ്മ വരുമായിരുന്നു..തമാശയ്ക്കെങ്കിലും അവരെ കളിയാക്കിയിരുന്നതിന് ആയിരം തവണ ഞങ്ങൾ മാപ്പു പറഞ്ഞു കഴിഞ്ഞിരുന്നു ..

പിന്നീട് അയാൾ ജാമ്യത്തിലിറങ്ങിയെന്നും..പുറത്തിറങ്ങാതെ വീടിനുളളിൽ തന്നെ ഇരിക്കുകയാണെന്നും ഞങ്ങളറിഞ്ഞു..

അങ്ങനെ ഒരു ദിവസം രാവിലെ ഞങ്ങളാ കാഴ്ച കണ്ടമ്പരന്നു..

മുഖത്ത് ചായം പൂശി..ബഫൂണിന്റെ വസ്ത്രങ്ങളണിഞ്ഞ്..കയ്യിൽ അറത്തു പിടിച്ച ഒരു ത ല യു.മായി റോഡിലൂടെ നടന്നു പോകുന്ന അയാളെക്കണ്ട് എല്ലാവരും നിലവിളിച്ചു..അമ്മമാർ കുട്ടികളെ എടുത്ത് കൊണ്ട് വീട്ടിലേക്ക് തിരിച്ചുകയറി..

ഭീതിപെടുത്തുന്ന ആ കാഴ്ച ഞങ്ങൾ വിറയലോടെ  കണ്ടു നിന്നു..

“ഗിരീഷ്” അയാളുടെ കയ്യിലെ മുഖം തിരിച്ചറിഞ്ഞ് ആരോ വിളിച്ചു കൂവി…

അതെ അയാൾക്കറിയാമായിരുന്നു തന്റെ മകളുടെ ഘാതകനെ..അവസരത്തിനു വേണ്ടി കാത്തു നിൽക്കുകയായിരുന്നു അയാൾ..ജാമൃത്തിൽ പുറത്തിറങ്ങിയത് അതിനായി തന്നെയാണ്..നീതിയിലും നിയമത്തിലുമുളള അയാളുടെ വിശ്വാസം എന്നേ നഷ്ടപ്പെട്ടിരുന്നു..

അവരുടെ അടുത്ത ബന്ധുകൂടിയായിരുന്ന ഗിരീഷ് പലകാരൃങ്ങൾക്കുമായി അയാളുടെ വീട്ടിൽ വരുക പതിവായിരുന്നു..അയാളവനെ സ്വന്തം മകനെ പോലെയാണ് കണക്കാക്കിയിരുന്നത്..പക്ഷെ പ്രായത്തിൽ കവിഞ്ഞ ശരീരപ്രകൃതിയുളള അയാളുടെ മകളെ അവൻ നോട്ടമിട്ടിരുന്നു..

ഒരു ദിവസം അയാളില്ലാത്ത സമയം നോക്കി വീട്ടിൽ കടന്ന ഗിരീഷ് കൃത്യം നടത്തുകയായിരുന്നു..

ഗിരീഷിന്റെ മൃതദ്ദേഹം അയാളുടെ വീട്ടിൽ നിന്നു തന്നെ പോലീസ് കണ്ടെടുത്തിരുന്നു..

അതിനുശേഷമാണ് ഞങ്ങൾ മറ്റൊരു വിവരം അറിയുന്നത്..അയാൾ  ഗിരീഷിനെ കൊ ന്ന.തെ ങ്ങിനെയെന്നുളള വിവരം…അതറിഞ്ഞപ്പോൾ അതുതന്നെയാണ് ശരി എന്ന് ഞങ്ങൾക്കു തോന്നി…

തന്ത്രത്തിൽ വീട്ടിൽ വിളിച്ചു വരുത്തി മ ദൃത്തിൽ മയക്കു മരുന്ന് കൊടുത്തു..മയങ്ങിയെന്നു ഉറപ്പു വരുത്തിയ ശേഷം ഗിരീഷിന്റെ കൈകാലുകൾ ബന്ധിക്കുന്നു..

തുടർന്ന് കയ്യിൽ കരുതിയിരുന്ന തേൻ കുപ്പി ഗിരീഷിന്റെ അ ടിവ സ്ത്രത്തിനുളളിലേക്ക് ഒഴിക്കുന്നു..തുടർന്ന് വലിയ ഡപ്പിക്കകത്ത്  നിറച്ചിരുന്ന കടിയനുറുമ്പുകളെ അടിവസ്ത്രത്തിനുളളിലേക്ക് ചൊരിയുന്നു..

ഉറുമ്പുകളുടെ കടി ഏറ്റതും ഗിരീഷ് ഉണർന്നിരുന്നു. പിന്നീട് വേദനകൊണ്ട് പുളഞ്ഞ ഗിരീഷിനെ നോക്കി അയാൾ അലറി..

“നിന്റെ കടി മാറട്ടെടാ..പി ച്ചിച്ചീ ന്തിയില്ലേടാ എന്റെ മുത്തിനെ നീ..ഇനിനീയാരേയും നീ പി.ഴ പ്പിക്കില്ല..നിന്റെ പ്രാണൻ ഞാനെടുക്കുകയാണ്..”

പോലീസ് വന്ന് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുമ്പോൾ മുഖത്തെ ചായങ്ങൾക്കിടയിലൂടെ ഞങ്ങളാ ചിരി കണ്ടു..

ഞങ്ങൾ പറഞ്ഞു ” അതെ..അയാൾ ചെയ്തതു തന്നെയാണ് ശരി”…

***ഇത് പോലെ ആട്ടിൻ തോലിട്ട ചെ ന്നായ് ക്ക.ളെ ഇങ്ങനെ തന്നെയല്ലേ ചെയ്യേണ്ടത്***

~പ്രവീൺ ചന്ദ്രൻ