തന്നെ എന്ത് വേണമെങ്കിലും ചെയ്യൂ. ഇപ്പോൾ ഞാൻ എന്റേതല്ല ഞാൻ എന്നെ സമർപ്പിക്കുന്നു…

Story written by Abdulla Melethil

=====================

“ടെസ്സ കുളിക്കാൻ വേണ്ടി ബാത്ത്റൂമിലേക്ക് നടക്കുമ്പോഴാണ് ഡോറിൽ ഒരു മുട്ട് കേട്ടത് ഡോർ തുറന്ന ഉടനെ കണ്ടത് തൊട്ട് മുന്നിൽ ചേതൻ..

ടെസ്സ ഡോർ അങ്ങനെ തന്നെ അടച്ചു..ഡോറിനോട് ചേർന്ന് നിന്നു..ടെസ്സയുടെ കൈയ്യും കാലും വിറച്ചു..നെഞ്ചിലൂടെ എന്തൊക്കെയോ കടന്ന് പോകുന്നു..

‘കുറച്ചു കഴിഞ്ഞു അവൾ പതിയെ ഡോർ തുറന്നു ചേതനോട് അകത്തേക്ക് ഇരിക്കാൻ പറഞ്ഞു..

‘ടെസ്സ നിന്ന് വിറക്കുന്നുണ്ടായിരുന്നു ..ചേതന്റെ മുഖത്തേക്ക് മാത്രം നോക്കാതെ അവളുടെ കണ്ണുകൾ ബാക്കി എല്ലായിടത്തും ഓടി നടന്നു..

‘ടെസ്സ എന്ത് പറ്റി ?

ഒന്നുമില്ല ചേതൻ ഞാൻ കുളിക്കാൻ നിൽക്കുവായിരുന്നു അപ്പോഴാണ് ചേതൻ വന്നത്..ഞാൻ കുളിച്ചു വരാം ചേതൻ ഇരിക്കൂ…!

‘ടെസ്സ തിരിച്ചു ബാത്റൂമിലേക്ക് നടന്നു..കുറച്ചു സമയം കൂടുതൽ അവളവിടെ ചിലവഴിച്ചു..പുറത്ത് ചേതൻ ഇരിക്കുന്നു എന്നുള്ളത് അവളിൽ എന്തൊക്കെയോ വികാര വിചാരങ്ങളുടെ വേലിയേറ്റങ്ങൾസൃഷ്ടിച്ചു.

‘ടെസ്സ കുളി കഴിഞ്ഞു വന്നപ്പോഴും ചേതന്റെ മുഖത്തേക്ക് നോക്കിയില്ല..അവൾക്ക് നോക്കാൻ കഴിയുന്നില്ല..അവളങ്ങനെ നിന്നു..

‘ചേതൻ അവളുടെ അടുത്തേക്ക് പതുക്കെ ചെന്നു..അവളുടെ നെഞ്ചിടിക്കുന്നത് അവൾക്ക് തന്നെ കേൾക്കാം..അവളൊരു മായ ലോകത്ത് ഭാരമില്ലാതെ നിന്നു..

‘ചേതൻ ഈറൻ ഇറ്റു നിൽക്കുന്ന അവളുടെ മുടിയിഴകൾ പതിയെ മാറ്റി..അവളുടെ പിൻ കഴുത്തിൽ ചുണ്ടുകൾ ചേർത്തു അവളൊരു പൊള്ളലേറ്റ പോലെ അങ്ങനെ നിന്നു..അവളൊന്നും അറിയുന്നുണ്ടായിരുന്നില്ല..

‘ചേതൻ അവളെ താനിരിക്കുന്ന സോഫയുടെ അടുത്തേക്ക് കൊണ്ട് പോയി ഇരുത്തി..

‘റിലാക്സ് ടെസ്സ ചേതൻ പതിയെ പറഞ്ഞു..പതിയെ അവളുടെ കൈകൾ കൈയിലെടുത്ത് ഹാർട്ട് ബീറ്റ് നോക്കി..

‘അവളൊന്നും അറിയുന്നുണ്ടായിരുന്നില്ല അവൾ മറ്റൊരു ലോകത്തായിരുന്നു..തന്നെ എന്ത് വേണമെങ്കിലും ചെയ്യൂ..ഇപ്പോൾ ഞാൻ എന്റേതല്ല ഞാൻ എന്നെ സമർപ്പിക്കുന്നു..

‘ചേതൻ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു..അതിനിടയിൽ ചേതന്റെ ഫോൺ ശബ്ദിച്ചു..

‘ഹോസ്പിറ്റലിൽ നിന്നാണ് ടെസ്സ എനിക്ക് പോകണം..ടെസ്സയുടെ കൈകൾ അപ്പോഴും ചേതന്റെ കൈകളിൽ തന്നെയായിരുന്നു..

‘ചേതൻ എണീറ്റപ്പോൾ ടെസ്സ അയാളോട് ചേർന്ന് നിന്നു..പതിയെ പിടിക്കൂ ടെസ്സ എന്റെ ഷർട്ട് ചുളിയരുത് എനിക്ക് ഹോസ്പിറ്റലിലേക്ക് പോകാനുള്ളതാണ്..

‘ചേതൻ അവളുടെ കണ്ണുകളിലേക്ക് നോക്കി അവളപ്പൊഴും മറ്റെങ്ങോ മിഴിയും നട്ട് നിന്നു..ചേതൻ പതിയെ അവളുടെ ചുണ്ടിലൊരു ചുംബനം നൽകി യാത്ര പറഞ്ഞു…

‘ചേതൻ പോയി കഴിഞ്ഞിട്ടും ടെസ്സ അവിടെ തന്നെ നിന്നു..അവളുടെ കണ്ണുകൾ നിറഞ്ഞു..എന്തിനെന്നറിയാതെ അവളാ സോഫയിൽ ഇരുന്ന് കരഞ്ഞു..

‘പിന്നീട് ചേതന്റെ ഒരു വിവരവും ഇല്ല..

‘മെസ്സേജ് അയച്ചു മറുപടിയില്ല..വിളിച്ചു ഫോൺ എടുക്കുന്നില്ല..കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി ചേതൻ തന്റെ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുന്നു..

‘കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചേതൻ ടെസ്സയെ വിളിച്ചു ..ടെസ്സക്ക് ഫോൺ എടുക്കാതിരിക്കാൻ കഴിഞ്ഞില്ല അവൾ ആർത്തിയോടെ ഫോൺ എടുത്തു..

‘ഇത്ര ദിവസം വിളിക്കാതിരുന്നതിനോ മിണ്ടതിരുന്നതിനോ ഒരു വിശദീകരണവുമില്ല..ടെസ്സ ഇന്നലെ നീയിട്ട നീല ചുരിദാറിൽ നിന്നെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു..

‘ചേതൻ എനിക്ക് സംസാരിക്കണം ടെസ്സ പറയുമ്പോഴേക്കും ചേതൻ ഫോൺ വെച്ചു..

‘ടെസ്സയുടെ ദിനങ്ങൾ യാന്ത്രികമായി കടന്ന് പോയി ഇടക്ക് ഹോസ്പിറ്റൽ വരാന്തയിൽ ഒരു മിന്നൽ പോലെ ചേതനെ കാണാം..ഒന്നു ചിരിക്കുക പോലും ചെയ്യാതെ അയാൾ കടന്ന് പോകുന്നു..

‘ഫോണിൽ ഒരു മെസ്സേജ് വരുമ്പോഴേക്കും പെട്ടെന്ന് എടുത്ത് നോക്കും ചേതൻ ആകുമോ ..!

‘ഒരു കാൾ വരുമ്പോഴേക്കും ധൃതിയിൽ എടുത്ത് നോക്കുന്നു ചേതൻ ആകുമോ..

‘ടെസ്സ തന്റെ റൂമിൽ തന്നെ ഇരുന്നു..അന്ന് ലീവായിരുന്നു..പുറത്ത് ചെറിയ രീതിയിൽ മഴ ചാറുന്നുണ്ട്..

‘ടെസ്സ നിനക്കെന്ത് പറ്റി..? ആ ഡോക്ടർ ഡ്ര ഗ്സിന് അടിമയാണ്..ഇവിടെ എത്ര സ്മാർട്ട് ബോയ്സ് ഉണ്ട് അവരോടൊന്നും തോന്നാത്ത ഇഷ്ടം എന്താണ് നിനക്ക് ആ ഡോക്ടറോട്..സോഫി ചോദിച്ചത് ശരിയാണ്..

‘ചേതൻ കാണാൻ അത്ര സൗന്ദര്യം ഒന്നുമില്ല..ഒട്ടുമില്ല എന്ന് വേണേൽ പറയാം..പിന്നെന്താണ് താനയാളിൽ ഇത്രയും അനുരക്തനായത്..

‘ടെസ്സ ബെഡിൽ നിന്നും എണീറ്റ് കിച്ചനിലേക്ക് നടന്നു..ചെറിയൊരു തണുപ്പ് ശരീരത്തിലേക്ക് പ്രവേശിക്കും പോലെ..

‘ചായക്ക് വെള്ളം വെച്ച ശേഷം മുഖം കഴുകാൻ പോയി..

‘ടെസ്സ തനിച്ചാണ് ഈ വീട്ടിൽ ആരുമില്ല കൂടെ..ജീവിതത്തിലും അതേ ഒറ്റപ്പെട്ടവൾ..

‘വിവാഹ മോചിതയാണ് എന്ന് പറയുമ്പോൾ പിന്നത്തെ ചോദ്യം എന്താണ് കാരണം എന്നാകും..എന്തൊക്കെയാണ് കാരണം അല്ലാതിരുന്നത്..ഒത്തു പോകില്ലെന്നുറപ്പായപ്പോൾ മക്കളെയും കൊണ്ടാണ് അയാൾ പോയത്..

‘അവൾ ചായയും എടുത്ത് സിറ്റൗട്ടിലേക്ക് നടന്നു..

‘ചാറ്റൽ മഴയിൽ മുറ്റത്തെ ചെടികൾ തലയാട്ടി ചിരിച്ചു..ഇതൊന്നും ശ്രദ്ധിക്കാനോ കുറച്ചു വെള്ളമൊഴിക്കാനോ തനിക്ക് നേരം കിട്ടാറില്ല..

‘ബാംഗ്ലൂരിലെ പ്രശസ്തമായ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ഡയബറ്റിക് കൗണ്സിലർ ആയി ചാർജെടുത്ത് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഹോസ്പിറ്റലിലെ ഒരു ഡോക്ടർ തന്റെ ഭാര്യയുടെ ഗർഭകാലത്തുള്ള സുഗറിന്റെ ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ വന്നത്..

‘താൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ ഡോക്ടർ ആയത് കൊണ്ട് ടെസ്സ രണ്ട് മണിക്കൂറോളം അതിനെ കുറിച്ചെല്ലാം സംസാരിക്കുകയും ചെയ്തു..

‘പോകുമ്പോൾ നമ്പർ ചോദിച്ചപ്പോൾ അസ്വാഭാവികത ഒന്നും തോന്നിയില്ല..

‘ഫസ്റ്റ് മെസ്സേജ് വന്നത് ചെയ്ത സേവനത്തിന് നന്ദി പറഞ്ഞു കൊണ്ടായിരുന്നു..

‘പിന്നെ ഇടക്കൊക്കെ മെസ്സജുകൾ ചിലപ്പോൾ ഫോൺ കോൾ..അപ്പോഴൊന്നും അറിഞ്ഞിരുന്നില്ല അയാൾ തന്റെ പുറകെയാണെന്ന്..

‘മായയാണ് പറഞ്ഞത് ഈ ഡോക്റ്റർ ഡയബറ്റിക്ക് കൗണ്സിലിംഗിന് അവളുടെ അടുത്തും പോയിരുന്നു എന്ന്..

‘ചേതൻ മെസ്സേജ് അയച്ചപ്പോൾ ചോദിച്ചു..

‘അന്നയാൾ പറഞ്ഞു ഞാൻ ടെസ്സയെ കാണാൻ വേണ്ടി വന്നതാണെന്ന് ടെസ്സയുടെ കണ്ണുകൾ എന്നെ ആകർഷിപ്പിക്കുന്നുണ്ടെന്ന്..

‘ടെസ്സക്ക് അതിലൊരു പുതുമയും തോന്നിയില്ല പലരും പലതും പറഞ്ഞു അടുത്തു കൂടും..

‘എന്നാൽ ചേതൻ അവളെ പിന്തുടർന്നു മെസ്സേജ് അയച്ചു അവൾ കാണാതെ അവളെ കണ്ടു അവളിട്ട ഡ്രസ്..അവളുടെ പിൻ കഴുത്തിലെ കറുത്ത മറുക് ഇതെല്ലാം പറഞ്ഞു കൊടുത്തു..ഇടക്കെല്ലാം വിളിച്ചു..

‘ടെസ്സക്കും അതൊക്കെ രസകരമായി തോന്നി ഡോക്ടർ ആൾ കൊള്ളാമല്ലോ..സുന്ദരിയായ ഒരു ഭാര്യ ഉണ്ടായിട്ടും എന്റെ പിരടിയിലെ മറുക് തപ്പി നടക്കുന്നു..

‘അന്ന് ടെസ്സ അയാളോട് പറഞ്ഞു ഡോക്ടറെ എനിക്കിഷ്ടമാണ് ഐ ലൗ യൂ എന്ന് അവൾ തമാശക്ക് പറഞ്ഞതായിരുന്നു..

‘പക്ഷേ ചേതൻ ചൂടായി..

‘ഞാൻ ഒരു ഭർത്താവാണ് എനിക്ക് തെറ്റയൊന്നും ചെയ്യാൻ കഴിയില്ല എന്തൊക്കെയോ ആരോയൊക്കെയോ ബോധ്യപ്പെടുത്തും പോലെ പറഞ്ഞിട്ട് ചേതൻ ടെസ്സയെ ബ്ലോക്ക് ചെയ്തു…

‘കുറച്ചു ദിവസത്തേക്ക് പിന്നെ ചേതന്റെ ഒരു വിവരവും ഉണ്ടായില്ല..അപ്പോഴാണ് ടെസ്സ തിരിച്ചറിഞ്ഞത് ചുരുണ്ട മുടിയോട് കൂടിയ കുസൃതി കണ്ണുകളുള്ള ആ ഇരുനിറക്കാരനെ താനിഷ്ടപ്പെടുന്നു എന്ന്…

‘എന്നാൽ ചേതൻ ടെസ്സക്ക് ഒരുപിടിയും കൊടുത്തില്ല അവളെ ഇടക്ക് ബ്ലോക്ക് ചെയ്യും..ഇടക്കവന് തോന്നുമ്പോൾ വിളിക്കും..ടെസ്സ അവന്റെ വിളിക്ക് വേണ്ടി കാത്തിരിക്കുന്നത് അവനറിയമായിരുന്നു..

‘എന്നാൽ ഒരിക്കൽ ടെസ്സ പറഞ്ഞത് ചേതന്റെ നെഞ്ചിൽ തട്ടി നീ ഡ്രmഗ്സിന് അടിമയാണ്നീ യെന്നെ ഇട്ട് കളിപ്പിക്കുകയാണ് ഭാര്യയുടെ പാവാട വള്ളിയിൽ തൂങ്ങി നടക്കുന്ന ഭീരുവാണ് നീ..

‘ചേതൻ അപ്പോൾ തന്റെ ലാപ്പിന്റെ മുന്നിലിരിക്കുകയായിരുന്നു..

‘നീ ല ചിത്രങ്ങളായിരുന്നു..ഡ്ര ഗ്സിന് പുറമെ ചേതന്റെ കൂട്ട്..

‘രണ്ടും മനസ്സിന്റെ പിടി തന്നിൽ നിന്ന് വേർപ്പെടുത്തുമ്പോൾ പാതി കൂമ്പിയ രണ്ട് കണ്ണുകൾ തന്നെ മാടി വിളിക്കുന്നു..

‘പ്രേമമായിരുന്നോ അതോ കാ മ മോ..!

‘ഹോസ്പിറ്റൽ കാന്റീനിൽ ചായ കുടിക്കുമ്പോഴായിരുന്നു..അവളെ ആദ്യമായി കാണുന്നത് അവളുടെ കണ്ണുകൾ പുഞ്ചിരി..

‘അന്വേഷിച്ചു കണ്ടു പിടിച്ചു ടെസ്സ..

‘എന്നാലും മുഖത്ത് നോക്കി അവൾ ഐ ലൗ യൂ പറഞ്ഞപ്പോൾ ഒന്ന് പേടിച്ചു..

‘കല്യാണം കഴിഞ്ഞിട്ട് പോലും ഭാര്യയുമായി ബന്ധപ്പെടുന്നത് ഒരാഴ്ച്ച കഴിഞ്ഞാണ് ഗൈനകോളജിസ്റ്റായ ഭാര്യ അന്നേ ചോദിച്ചിരുന്നു ചേതൻ എന്തിനാ ഇത്ര ഭയം…

‘ടെസ്സയും പറഞ്ഞു നിങ്ങൾ ഭീരു ആണെന്ന്..അത് കൊണ്ടാണ് ആദ്യമായി അവൾ പോലും അറിയാതെ അവളുടെ വീട്ടിലേക്ക് ചെന്നത്..

‘അവളൊന്ന് പേടിച്ചു പിറകോട്ട് പോയപ്പോൾ താൻ സന്തോഷിച്ചു തനിക്കൊരു ഊർജ്ജവും കൈ വന്നു..

‘എന്നാൽ അവളുടെ പിൻ കഴുത്തിൽ ഉമ്മ വെച്ചപ്പോൾ അവൾ തന്നോട് ചേർന്ന് നിന്നപ്പോൾ വീണ്ടും ഭയം വന്നു..അവളുടെ കണ്ണുകളിൽ ഇളകി മറിയുന്ന കടൽ കണ്ടു..അവളുടെ ശരീരത്തിന്റെ ചൂട് തന്നെ പൊള്ളിക്കുന്ന പോലെയും..അപ്പോൾ വന്ന ഫോൺ കാൾ ഹോസ്പിറ്റലിൽ നിന്നായിരുന്നില്ല എന്നാൽ അവിടെ നിന്ന് രക്ഷപ്പെടാൻ…

‘ചേതൻ ഒരു സിറിഞ്ച്ൽ മരുന്ന് നിറച്ച് കൈയ്യിൽ കുത്തി വെച്ചു..

‘ഫോണെടുത്തു ടെസ്സയുടെ നമ്പറിലേക്ക് വിളിച്ചു..

‘ഞാൻ നിന്റെ അടുത്തേക്ക് വരട്ടെ…ഉച്ചക്ക് ഭക്ഷണം കഴിക്കാൻ..

‘ടെസ്സ ഒന്നും മിണ്ടിയില്ല..

‘ഉച്ചക്ക് ചേതൻ ടെസ്സയുടെ അടുത്തേക്ക് ചെന്നു..

‘ഇത്രയൊക്കെ വെറുപ്പിച്ചിട്ടും കളിപ്പിച്ചിട്ടും അയാൾ അടുത്ത് വന്നപ്പോൾ ടെസ്സ വീണ്ടും വിറച്ചു..

‘ചേതൻ സോഫയിൽ ഇരുന്നു..

‘അവളെ അടുത്തേക്ക് വിളിച്ചു..അവൾ ചെന്നില്ല അവൻ അവളുടെ അടുത്തേക്ക് ചെന്ന് അവളെ അടുത്തിരുത്തി…

‘അവൻ അവളുടെ കവിളി ലൂടെ വിരലോടിച്ചു..

‘അവൾ അവനോട് ചേർന്നിരുന്നു..

‘ചേതൻ ഒരു കഥ പറഞ്ഞു..രണ്ട് പേർ ഇഷ്ടപ്പെട്ട് ശരീരം പങ്ക് വെച്ച കഥ..

‘അപ്പോഴേക്കും ചേതൻ ഷർട്ടിന്റെ ബട്ടണുകൾ അഴിച്ചു..ടെസ്സയെ സോഫയിൽ കിടത്തി..

‘ഭാര്യയുടെ അനിയത്തി ആയിരുന്നു ഒരാൾ..മറ്റൊരാൾ ഞാനും..

‘അവൾക്കും പാതി ചിമ്പിയ മിഴികൾ ആയിരുന്നു..

‘ഇഷ്ടം അറിയിച്ചപ്പോൾ അവളെയും ഞാൻ ബ്ലോക്ക് ചെയ്തിരുന്നു..

‘ചേതൻ വിറക്കുന്ന ശബ്ദത്തോടെ അവളുടെ കഴുത്തിൽ ചുണ്ടുകൾ ചേർത്തു…

ടെസ്സ ഒന്ന് പുളഞ്ഞു..

‘ബ്ലോക്ക് ചെയ്ത് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവളെയും ഞാൻ വിളിച്ചു നിന്നെ പോലെ അവൾക്കും പ്രണയമായി..

‘ഒരു ദിവസം ഇതേ പോലെ ഒരു മുറിയിൽ ഒന്നായി കിടക്കുമ്പോൾ…ടെസ്സ അപ്പോഴേക്കും അവനെ നന്നായി ചേർത്ത് പിടിച്ചിരുന്നു..

‘പെട്ടെന്നാണ് ചേതൻ അലറി എണീറ്റത് ടെസ്സ പേടിച്ചു പോയി…

‘ഒരു മുണ്ട് കൊണ്ട് അരയിൽ പൊത്തി പിടിച്ചു ചേതൻ അലറി…

‘അപ്പോഴാണ് അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളിയത്..വായിൽ നിന്ന് ചോ ര വന്നത്..

‘നിന്നിൽ ഞാൻ അവളെ കണ്ടു..

‘പാതി കൂമ്പിയ മിഴികൾ അല്ല കണ്ണ് പുറത്തേക്ക് തള്ളിയ നിലയിൽ എന്നോട് ചേർന്ന് എന്റെ വിയർപ്പിൽ കുളിച്ചു അവൾ മ രിച്ചു…ഞാനവൾക്ക് കുറച്ചു മരുന്ന് കൊടുത്തിരുന്നു..കുറച്ചു ഞാനവളുടെ കൈയ്യിൽ കുത്തി കൊടുത്തിരുന്നു..അത് കൊണ്ടാണ് അവൾക്ക് വായിൽ നിന്ന് ചോര വന്ന്..

‘ചേതൻ തളർന്ന് തറയിൽ ഇരുന്നു..ടെസ്സ ആകെ വിളറി വിയർത്തു..

‘ചേതൻ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു സിറിഞ്ച് തപ്പിയെടുത്തു..

‘ടെസ്സ എനിക്ക് നിന്നെ ഇഷ്ടമാണ്..ടെസ്സ പേടിയോടെ പിറകോട്ട് മാറി…

‘റൂമിൽ കയറി വാതിലടച്ചു…ചേതൻ കുറെ വാതിലിൽ തട്ടി വിളിച്ചു അവൾ തുറന്നില്ല…

‘കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാറിന്റെ ശബ്ദം കേട്ടപ്പോൾ അവൾ പുറത്തിറങ്ങി…

‘ചേതൻ കാറുമായി ആ നഗരത്തിൽ ലയിച്ചുചേർന്നു…

*******************

~അബ്ദുള്ള മേലേതിൽ