അണ്ണന് ചേച്ചിയെ അത്രക്ക് ഇഷ്ടമാണെങ്കിൽ പിന്നെ എന്തിനാ അണ്ണാ ഡിവോഴ്സ്…

Story written by Wordsmith R Darsaraj

=================

“നീ എവിടെയെങ്കിലും ഭർത്താവും ഭാര്യയും ഡിവോഴ്സ് ചെയ്തിട്ട് ഭർത്താവ് ഒറ്റക്ക് സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടിട്ടുണ്ടോ? ഭാര്യമാർ ഹാപ്പിയായിരിക്കും. എന്തെന്നറിയോ”?

ഇല്ല….

പെണ്ണുങ്ങൾക്ക് ഒറ്റക്ക് ജീവിക്കാൻ പറ്റും. പക്ഷെ നമുക്ക് പറ്റൂല, നമുക്ക് അവരില്ലാതെ പറ്റില്ല. അത്ര തന്നെ.

അണ്ണാ? അണ്ണന് ചേച്ചിയെ അത്രക്ക് ഇഷ്ടമാണെങ്കിൽ പിന്നെ എന്തിനാ അണ്ണാ ഡിവോഴ്സ്?

അതിന് ഇഷ്ടമാണെന്നാണാട ഞാൻ പറഞ്ഞത്?

“ഒറ്റക്ക്” സന്തോഷത്തോടെ ജീവിക്കാൻ പറ്റൂലന്നല്ലേ പറഞ്ഞത്? ഈ കാണുന്ന ദേഷ്യവും ജാഡയുമൊക്കെ ഉള്ളൂ, പാവങ്ങളാ ഒറ്റക്ക് പറ്റില്ല.

എന്തായാലും കഥയുടെ അന്ത്യത്തിൽ രാജേഷും ജയഭാരതിയും ഡിവോഴ്സ്ഡ് ആയി.

*******************************

ഒത്തിരി നാളുകൾക്ക് ശേഷമുള്ള രാജേഷിന്റെ പുതിയ Fb ഫോട്ടോസിന് താഴെ, ജയ ഇട്ട കമന്റ് നമുക്ക് നോക്കാം.

Rajesh Raj Bhavan added a photo.

A week before HOPE 😁 ❤️

Thanks to @ rohit_krish for capturing the memories❤️

രാജേഷേട്ടൻ….സോറി, രാജേഷ് ഒരച്ഛൻ ആയെന്നറിഞ്ഞതിൽ സന്തോഷം.
ബാംഗ്ലൂർ ഡെയ്‌സ് എന്ന മൂവിയിൽ തന്റെ ഭർത്താവായ ഫഹദിന്റേയും കാമുകി നിത്യാമേനോന്റെയും പണ്ടത്തെ ചിരിച്ചോണ്ടുള്ള ഫോട്ടോസ് കാണുമ്പോൾ ഭാര്യയായ നസ്രിയ വളരെ ആശ്ചര്യത്തോടെ ഫഹദിനെ കുറിച്ച് പറയുന്ന ഒരു ഡയലോഗുണ്ട്.

“ഇങ്ങനെ ചിരിച്ചു പോലും ഞാൻ കണ്ടിട്ടില്ല “

ഇത് തന്നെയാണ് രാജേഷിന്റെ പുതിയ ഫോട്ടോസ് കണ്ടപ്പോൾ എനിക്കും തോന്നിയത്.

ഒരിക്കൽ “ജയ ജയ ജയ ജയ ഹേ” പാട്ടിന് റീൽസ് എടുക്കാൻ നിന്നപ്പോൾ മസിലും പിടിച്ചു നിന്ന അതേ മനുഷ്യനാണ് ഇന്ന് ഇത്രയേറെ വെറൈറ്റി പോസുമായി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

എന്തായാലും കെട്ടിയ പെണ്ണിനെ സ്നേഹിക്കാൻ ഇപ്പോഴെങ്കിലും പഠിച്ചല്ലോ.

സന്തോഷം 🙏🏻

ജയഭാരതി രാജേഷിന്റെ ഫോട്ടോക്ക് താഴെ കമന്റ് ഇട്ടെന്നറിഞ്ഞതും, ഇടിയപ്പം ഉണ്ടാക്കി കൊണ്ടിരുന്ന രാജേഷിന്റെ അമ്മ ഫോട്ടോക്ക് താഴെ തന്റെ ആദ്യ കമന്റ് ഇട്ടു.

“അയ്യോ, എന്റെ മോൻ ഒരു പാവമാണേ”.

അടുത്ത സെക്കന്റിൽ അനിയണ്ണൻ ആശംസകളുമായി എത്തി.

“കൺഗ്രാജുലേഷൻസ് ശ്രീ.രാജേഷ്, രാജ്ഭവൻ”.

“രാജേഷേ, അനിയണ്ണൻ അന്ന് പറഞ്ഞു തന്ന പ്ലാൻ ഈ കല്യാണത്തിന്‌ ശേഷമെങ്കിലും നീ ആദ്യമേ പയറ്റിയല്ലോ”🙏🏻

അനിയുടെ ആ കമന്റ് കണ്ടതും രാജേഷിന്റെ അമ്മ പിന്നേയും കമന്റ് ഇട്ടു.

“മോനെ അനി നീ കേൾക്കണം, അന്ന് ഗീതേടെ പറമ്പിൽ നിന്നും ഈ ചെറുക്കനെ പറക്കി കൊണ്ട് വന്ന് റൂമിൽ വെച്ചപ്പോൾ, ഒരച്ഛൻ ആവാനുള്ള ത്രാണിയൊക്കെ ഇനി ഉണ്ടാവോന്ന് എനിക്ക് സംശയം ആയിരുന്നു”.

ഇത് കേട്ടതും രാജേഷ് തിരിച്ച് കമന്റ് ഇട്ടു.

“അമ്മ, നിങ്ങളൊത്തിരി മിണ്ടാതിരി. ഇത് പബ്ലിക് പ്ലാറ്റ്ഫോം ആണ്, ആളുകൾ കാണും”.

“നീ മിണ്ടാതെയിരി ചെറുക്കാ, ഈ ചെറുക്കൻ ഒരു കിഴങ്ങൻ ആയോണ്ടല്ലേ അവളെ ബ്ലോക്ക് ചെയ്യാതെ ഇപ്പോഴും വെച്ചോണ്ടിരിക്കുന്നത്? അതോണ്ടല്ലേ അവൾ ഇപ്പോൾ കമന്റ് ഇട്ടത്? വേറെ വല്ലടോം ആണെങ്കിൽ ഇതൊക്കെ നടക്കോ”?

“അതൊക്കെ പോട്ടെ, നിനക്ക് ആരാ ഈ ഫോട്ടോയൊക്കെ എടുത്ത് തന്നത്”?

രാജേഷ് അമ്മക്ക് റിപ്ലൈ കമന്റ് ഇട്ടു.

“അത് നമ്മുടെ ഫാമിന്റെ അപ്പുറത്തുള്ള രോഹിത് കൃഷ്”.

അമ്മ ഇടിയപ്പം ഉണ്ടാക്കുന്നതിനിടയിൽ പിന്നേയും കമന്റ് ഇട്ടു.

“രോഹിത്തെ, ഇതിനാണോ നീ എന്റെ മോനെ കൊണ്ട് രണ്ടാമതും കല്യാണം കഴിപ്പിച്ചേ? എല്ലാരേം പോലെ കുടുംബ ജീവിതം സന്തോഷത്തോടെ നയിക്കാനാണോ അതോ ഇതേ പോലെ ഫോട്ടോഷൂട്ട് നടത്താനാണോ”?

അങ്ങനെ രോഹിത്തും രാജേഷിന്റെ ഫോട്ടോക്ക് താഴെ അമ്മക്ക് റിപ്ലൈ നൽകി.

“അത് പിന്നെ, അമ്മേ രാജേഷണ്ണന് ഇത്രയും ഫോട്ടോ സെൻസ് ഉണ്ടായിരുന്നു എന്ന് എനിക്കും അറിയില്ലായിരുന്നു”.

അത് കേട്ടതും കലിപ്പിൽ ഇടിയപ്പം കുത്തിയിട്ടിട്ട് അമ്മ മറുപടി നൽകി.

“ഫോട്ടോ സെൻസോ? എന്റെ മോനോ? അവൻ ഒരു പാവമായിരുന്നു. ദാ പുതിയ ഒരുത്തി വന്ന് കേറിയ ശേഷമാ ഇമ്മാതിരി കോപ്രായമൊക്കെ ഇവനെ കൊണ്ട് കാണിപ്പിക്കുന്നത്. സ്ത്രീധനമോ ഒന്നും തന്നില്ല, എന്നാൽ ഷോ കാണിപ്പിന് ഒരു കുറവുമില്ല. പോരാഞ്ഞിട്ട് എന്റെ റൂമിന്റെ ഡോറിൽ എഴുതി വെച്ചേക്കുന്നത് കണ്ടില്ലേ No Stupid People എന്ന് പോലും. എന്റെ വീട്ടിൽ ഇതൊന്നും നടക്കൂല “.

പെട്ടന്ന് രാജേഷിന്റെ ഇൻബോക്സിൽ ഒരു മെസ്സേജ് വന്നു.

“പഴം വിഴുങ്ങിയ കണക്ക് നിൽക്കാതെ ഇനിയെങ്കിലും സ്വന്തം ഭാര്യയെ ആരെങ്കിലും കുറ്റം പറഞ്ഞാൽ തിരിച്ചു പറയാൻ പഠിക്ക്. ഒരു ഭാര്യക്ക് ഭർത്താവിൽ നിന്നും ആദ്യം വേണ്ടത് നീതിയോ സമത്വമോ സ്വാതന്ത്ര്യമോ അല്ല. മറിച്ച് ഏത് സാഹചര്യത്തിലും കൂടെ നിൽക്കുന്ന സപ്പോർട്ടും കെയറുമാണ്.”

By Yours Ex-Wife,

Poultry Dealer Jayabharathi 😊

✍️ Darsaraj R Surya