നോക്കണ്ട ഗായത്രി ഇത് എന്റെ അച്ഛനും അമ്മയും ആണ്…
അവൾ അവരെ നോക്കി മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് ക്ഷണിച്ചു..
അവരും അവളെ നോക്കി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.
ആരാ മോളെ…. മുത്തശ്ശി അകത്തു നിന്ന് വിളിച്ചു ചോദിച്ചു..
മുത്തശ്ശി രാഹുലേട്ടന്റെ അച്ഛനും അമ്മയും ആണ്…
അവൾ വിളിച്ചു പറഞ്ഞു കുറച്ചു കഴിഞ്ഞു മുത്തശ്ശിയും മീനാക്ഷിയും കൂടെ ഹാളിലേക്ക് വന്നു…
ഇങ്ങോട്ട് ഉള്ള വഴിയൊക്കെ അറിയോ ആവോ…
മുത്തശ്ശി പരാതി പെട്ടി തുറന്നു.
എന്റെ അമ്മേ ആഗ്രഹം ഇല്ലാതെ അല്ല സമയം കിട്ടാഞ്ഞിട്ട….
അഹ് എല്ലാവരും ഭയങ്കര തിരക്കിൽ ആണല്ലോ.. അങ്ങനെ മുത്തശ്ശിയുടെ പരാതി ഒക്കെ കേട്ടോണ്ട് ഇരിക്കുമ്പോൾ ആണ് വിഷ്ണു എണീറ്റ് താഴേക്ക് വന്നത്.
അഹ് ഇത് എപ്പോ എത്തി അങ്കിളും ആന്റിയും…
ഞങ്ങൾ ഇപ്പൊ വന്നേ ഉള്ളു വിഷ്ണു…
അവൻ എവിടെ….
ഞാൻ ഇവിടെ ഉണ്ടേ….
എന്തായാലും ഇനി കുറച്ചു ദിവസം കഴിഞ്ഞു പോകാം റിസപ്ഷൻ ഞായറാഴ്ച ആണ് അതൊക്കെ കഴിഞ്ഞു പതുക്കെ പോകാം…..
വിഷ്ണു പറഞ്ഞു.
ഞങ്ങൾ പോയിട്ട് അന്ന് വരാം ഡാ ഞങ്ങൾ മോളെ ഒന്ന് കാണാൻ വന്നത് ആണ്.
അത് ഒന്നും പറഞ്ഞ പറ്റില്ല എല്ലാവരും ഇവിടെ തന്നെ വേണം ഇനി ആകെ രണ്ടുമൂന്നു ദിവസത്തെ കാര്യം അല്ലെ രാഹുൽ എന്തായാലും ഇവിടെ ആയിരിക്കും പിന്നെ നിങ്ങൾ അല്ലെ ഉള്ളു അവിടെ….
എന്നാലും അമ്മേ ഇനി ഇപ്പൊ സതീശനും മറ്റും അറിഞ്ഞാൽ പിന്നെ അത് മതി അടുത്ത പുകില്…
അവരെ പേടിക്കാൻ ഇത് അവരുടെ വീട് അല്ല അങ്കിൾ…. വിഷ്ണുന്റെ മറുപടി കൂടെ ആയതും പിന്നെ ഒന്നും എതിർത്തു പറഞ്ഞില്ല..
മീനാക്ഷി ……. അപ്പോഴേക്കും മീനാക്ഷി അടുക്കളയിൽ നിന്ന് ഇറങ്ങി വന്നു അവളെ കണ്ടു രാഹുൽ ഒന്ന് നോക്കി പക്ഷെ അവൾ അവനെ നോക്കാൻ പോയില്ല…..
മോളെ ഇവർക്ക് ഉള്ള മുറി കാണിച്ചു കൊടുക്ക് താഴെ മതി പടികയറാൻ പാട് അല്ലെ…
ശരി മുത്തശ്ശി….
നിങ്ങൾ ചെന്ന് വേഷം ഒക്കെ മാറി വാ എല്ലാവർക്കും കാപ്പി കുടിക്കാം..
രാഹുലേട്ടന്റെ റൂം മുകളിൽ അല്ലെ വിച്ചേട്ടാ…ഫോണിൽ എന്തോ നോക്കിക്കൊണ്ട് നിന്ന അവനോട് ഗായത്രി വിളിച്ചു ചോദിച്ചു.
അഹ് മൂന്നാമത്തെ മുറി റെഡി ആക്കി കൊടുക്ക്…
അവൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് മുകളിലേക്ക് പോയി…
രാഹുലും കയറി പോയി കൂടെ…..
കുറച്ചു കഴിഞ്ഞു എല്ലാവരും കൂടെ ഒരുമിച്ച് കഴിക്കാൻ ഇരുന്നു.മീനാക്ഷിയും ഗായത്രിയും കൂടെ വിളമ്പിഎന്നിട്ട് അവരും ഒപ്പം ഇരുന്നു കഴിച്ചു…
കഴിക്കുന്നതിനു ഇടയിൽ ഇടക്ക് ഇടക്ക് രാഹുലിന്റെ നോട്ടം മീനാക്ഷിക്ക് നേരെ വന്നു പക്ഷെ അവൾ അത് കാണാത്തത് പോലെ ഇരുന്നു….
വിഷ്ണു മോൾക്ക് ഉള്ള ഡ്രസ്സ് എടുക്കണ്ടേ പാർട്ടിക്ക് ഇടേണ്ട…
അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് മുത്തശ്ശി അത് ഒന്നും ഓർത്തു ടെൻഷൻ വേണ്ട..
പിന്നെയും എന്തൊക്കെ സംസാരിച്ചു എല്ലാവരും ഫുഡ് കഴിച്ചു. കുറച്ചു നേരം കൂടെ വീട്ടിൽ നിന്നിട്ട് വിഷ്ണുവും രാഹുലും ഓഫീസിലേക്ക് പോയി…
ഓഫീസിൽ അവനെ കണ്ടു ലേഡിസ്റ്റാഫ്സ് എല്ലാം കണ്ണെടുക്കാതെ നോക്കുന്നുണ്ട് പക്ഷെ അവൻ അത് മൈൻഡ് ചെയ്തില്ല…
എല്ലാവരും അവനെ വിഷ് ചെയ്തു. അതിന് മറുപടി ആയി കൈകൾ ഉയർത്തി കാണിച്ചു കൊണ്ട് അവൻ അവന്റെ ക്യാബിനിലേക്ക് പോയി..
രാഹുൽ എത്രയും പെട്ടന്ന് ഒരു മീറ്റിംഗ് അറേഞ്ച് ചെയ്യ് ഇവരോട് ഒക്കെ ഇന്ന് തന്നെ പാർട്ടിയുടെ കാര്യം പറയാം ഇല്ലെങ്കിൽ ചിലപ്പോൾ എനിക്ക് നേരിട്ട് എല്ലാവരോടും പറയാൻ ടൈം കാണില്ല.
ശരി ഡാ.
അത് പറഞ്ഞു രാഹുൽ പുറത്തു പോയി.
കുറച്ചു കഴിഞ്ഞു അവൻ അകത്തേക്ക് വന്നു..
ഡാ ഒരു പത്തുമിനിറ്റ് കഴിഞ്ഞു ആണ് മീറ്റിംഗ് സെറ്റ് ചെയ്തത്.
അത് മതി എല്ലാവരും അവിടെ ഉണ്ടാകണം.
നിന്റെ വക മീറ്റിംഗ് അല്ലെ കാണാതിരിക്കില്ല.
അതിന് വിഷ്ണു ഒന്ന് ചിരിച്ചു പിന്നെ രണ്ടുപേരും കുറച്ചു ഫയൽ ഒക്കെ നോക്കി ഓഫീസ് കാര്യങ്ങളിൽ ആയി അപ്പോഴാണ് മീറ്റിംഗ് കാര്യം രാഹുൽ ഓർത്തത് അവൻ അപ്പൊ തന്നെ വിഷ്ണുനെയും കൂട്ടി മീറ്റിംഗ് ഹാളിലേക്ക് പോയി.
വിഷ്ണുനെ കണ്ടു എല്ലാവരും ശ്രദ്ധയോടെ അവനെ തന്നെ നോക്കി ഇരുന്നു എപ്പോഴും ആ മുഖത്ത് ദേഷ്യവും ഗൗരവവും മാത്രം ആണ് ഇപ്പോഴും സ്ഥായി ഭാവം തന്നെ ആണ്…അവൻ സംസാരിക്കാൻ തുടങ്ങി.
ഞാൻ ഇപ്പൊ ഇങ്ങനെ ഒരു മീറ്റിംഗ് വയ്ക്കാൻ കാരണം എന്താ എന്ന് ആർക്ക് എങ്കിലും അറിയോ. സ്റ്റാഫ്സ് എല്ലാം പരസ്പരം നോക്കി പിന്നെ അവനെ നോക്കി.
ഞാൻ തന്നെ പറയാം ഒരു മൂന്ന്ദിവസം മുന്നേ എന്റെ വിവാഹം കഴിഞ്ഞു വല്യ ചടങ്ങ് ആയിരുന്നില്ല ഫാമിലി മാത്രം ആയിരുന്നു ചടങ്ങിൽ അപ്പൊ എല്ലാവർക്കും പരാതി ഉണ്ടാകും അത് കൊണ്ട് അത് നികത്താനും എന്റെ ഭാര്യയെ നിങ്ങൾക്ക് ഓരോരുത്തർക്കും പരിചയപെടുത്താനും ആയി ഒരു ഗ്രാൻഡ് റിസപ്ഷൻ അറേഞ്ച് ചെയ്തിട്ടുണ്ട്. എല്ലാവരും വരണം ഒപ്പം ഫാമിലിയും കാണണം…..
അവന്റെ വിവാഹം കഴിഞ്ഞു എന്ന് കേട്ടപ്പോഴേ എല്ലാവരും കിളി പറന്നു ഇരിക്കുവാണ്. അവൻ എന്തോ അടുത്ത് പറയാൻ വന്നതും ഫോൺ റിങ് ചെയ്തു..അപ്പോഴേക്കും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു അത് കണ്ടു എല്ലാവരും അവനെ തന്നെ നോക്കി ഇരുന്നു പോയി കാരണം പറഞ്ഞല്ലോ ഓഫീസിൽ ഇവനെ പോലൊരു കാലൻ ഇല്ല ചിരി എന്ന് പറയുന്നത് അവന് വരുമോ എന്ന് തന്നെ എല്ലാവർക്കും സംശയം ആയിരുന്നു…
വിഷ്ണു കാൾ എടുത്തു പുറത്തേക്ക് പോയി. അവന്റെ മുഖത്തെ ചിരിയിൽ നിന്ന് തന്നെ വിളിച്ചത് ആരാണ് എന്ന് രാഹുലിന് മനസിലായി.
അവൻ പിന്നെ റിസപ്ഷൻ സ്ഥലവും സമയവും എല്ലാം പറഞ്ഞു കൊടുത്തു മീറ്റിംഗ് പിരിച്ചു വിട്ടു. സ്റ്റാഫ് പുറത്ത് ഇറങ്ങുമ്പോൾ ആരോടോ പരിസരം മറന്നു ചിരിച്ചു സംസാരിക്കുന്ന വിഷ്ണുനെ ആണ് കണ്ടത്.
ഹലോ.. അവന്റെ സ്വരത്തിൽ കപടഗൗരവംഉണ്ടായിരുന്നു.
വിച്ചേട്ടാ… അവളുടെ സൗണ്ട് കേട്ട് അവന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു..
തിരക്കിൽ ആണോ. അവളുടെ സംസാരം കേട്ട് അവനിൽ കുറുമ്പ് ഉണർന്നു.
താൻ അത് അറിയാൻ ആണോ ഇപ്പൊ വിളിച്ചത്.. അവന്റെ സംസാരം കേട്ട് അവളുടെ കണ്ണുകൾ കുറുകി. അവൾ ഒന്നും മിണ്ടിയില്ല.
അഹ് അപ്പോഴേക്കും ആള് ഫോൺ വച്ച് പോയ. അവളുടെ അനക്കം ഒന്നുല്ലാതെ ആയപ്പോൾ അവൻ ചോദിച്ചു.
ഇല്ല..
അഹ് അപ്പൊ എന്തിനാ ഇപ്പൊ വിളിച്ചത് എന്ന് പറയ് ചേട്ടന് ഒരുപാട് ജോലി ഉണ്ട്.
അ.. അത് ഉച്ചക്ക് കഴിക്കാൻ വരോ..അവളുടെ സംസാരം കേട്ട് അവന് ചിരി വന്നു.
അവൻ ഉറക്കെ ചിരിച്ചു…. അവന്റെ ചിരി കേട്ട് അവളുടെ മുഖത്ത് കുറുമ്പ് നിറഞ്ഞു.
ഞാൻ ഫോൺ വയ്ക്കുവാ…
ഫോൺ വച്ചാൽ ഞാൻ അങ്ങോട്ട് വിളിക്കും…
ഡോ പിണങ്ങാതെ ഞാൻ ഉച്ചക്ക് ഇറങ്ങാൻ നോക്കാം ഉറപ്പ് ഒന്നുല്ല…
മ്മ്..
ശരി എന്റെ ഭാര്യ ഫോൺ വച്ച് പോയി വേറെ വല്ല പണിയും ചെയ്യ്..
ഓഹ്..
അഹ് വയ്ക്കല്ലേ ഒരു കാര്യം ചോദിക്കട്ടെ.
എന്താ..
തനിക്ക് പഠിക്കാൻ ആഗ്രഹം തോന്നുന്നില്ലേ ഡോ. പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു ടീച്ചർന്റെ വീട്ടിൽ നിന്നപ്പോൾ അവൾ അവരുടെ പിടിപാടും സഹായവും വച്ച് പ്ലസ് ടു എഴുതി എടുത്തിരുന്നു…പക്ഷെ അത് അവനോട് പറഞ്ഞിട്ടില്ല….
ഗായത്രി….
അഹ്.. അഹ് എന്നെ താഴെ വിളിക്കുന്നുണ്ട്.. അത്രയും പറഞ്ഞു ഫോൺ വച്ച് അവൾ പോയി.
വിഷ്ണു എന്തൊക്കെയൊ പ്ലാൻ ചെയ്തപോലെ ഒരു ചിരിയോടെ അവന്റെ ക്യാബിനിലേക്ക് തിരിച്ചു പോയി….
തുടരും….
