പുനർവിവാഹം ~ ഭാഗം 16, എഴുത്ത്: ആതൂസ് മഹാദേവ്

ചുറ്റും പരന്നു കിടക്കുന്ന ഇരുട്ട്..!! ഒരു മൊട്ട് സൂചി വീണാൽ പോലും കേൾക്കാൻ പാകത്തിന് ഉള്ള നിശബ്ദത..!! നേത്രയുടെ മേൽ ചുണ്ടിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു..!! എങ്കിലും അവൾ പതിയെ മുന്നോട്ട് നടന്നു..!!

എന്നാൽ പെട്ടന്ന് ആണ് അത് സംഭവിച്ചത്..!! അവളുടെ കഴുത്തിലൂടെ എന്തോ ഒന്ന് ചുറ്റി മുറുകി ചുവരിലേക്ക് ചേർത്തു..!! അവൾ ഞെട്ടി പിടഞ്ഞു പോയി..!! കണ്ണുകൾ തുറിച്ച് വന്നു..!! വിയർപ്പു തുള്ളികൾ ചാലിട്ട് ഒഴുകി..!!

കഴുത്തിൽ ഇരിക്കുന്നത് ആഴത്തിൽ അമരുമ്പോൾ അവളുടെ അവൾ ശ്വാസത്തിന് ആയ് പിടഞ്ഞു..!! കൈകൾ കൊണ്ട് ചുറ്റും പരതി..!!

പെട്ടന്ന് കൈയിൽ തടഞ്ഞത് മുന്നിൽ നിൽക്കുന്ന ആളുടെ ഡ്രസ്സ്‌ ആയിരുന്നു..!! അവൾ അതിൽ പിടിച്ച് തള്ളി മാറ്റാൻ നോക്കി എങ്കിലും അത് കൂടുതൽ ശക്തമായ് തന്നിലേയ്ക്ക് അമരുന്നത് പോലെ തോന്നി..!!

ഒപ്പം നെറുകയിൽ പതിയുന്ന ചൂട് നിശ്വസവും, ഉയർന്ന് കേൾക്കുന്ന മുരളിച്ചയും നേത്രയുടെ ഉള്ള് ആകെ വിറപ്പിച്ചു..!! അവൾക്ക് തന്റെ ശരീരം ആകെ തളരുന്ന പോലെ തോന്നി..!! ചുറ്റും വീണ്ടും അഭയത്തിന് ആയ് പരത്തുമ്പോൾ കൈയിൽ തടഞ്ഞത് സ്വിച് ബോർഡ് ആയിരുന്നു..!!

അവൾ പിടയുന്നതിന്റെ ഒപ്പം അതിൽ അമർത്തുകയും ചെയ്തു..!! പെട്ടന്ന് അവിടെ എങ്ങും വെളിച്ചം പരന്നു..!! ഒരു വേള തന്റെ തൊട്ടു മുന്നിൽ ആയ് നിൽക്കുന്ന രൂപം കണ്ട് നേത്ര ഞെട്ടി വിറച്ചു..!! വളർന്നു കിടക്കുന്ന പാറി പറന്ന മുടി..!! കണ്ണുകളിൽ തെളിഞ്ഞു കാണുന്ന ചുവപ്പ് രാശി..!! മുഖം ആകെ ഞരമ്പുകൾ പിടഞ്ഞു പൊങ്ങി ആകെ വല്ലാത്തൊരു രൂപം..!!

എന്നാൽ പെട്ടന്ന് അവന്റെ കൈകൾ അഴഞ്ഞു..!! അവൻ അവളുടെ മുഖത്തേയ്ക്ക് തന്നെ സൂക്ഷിച്ചു നോക്കി നിന്നു..!!

നേത്ര ചുവരിലൂടെ ഊർന്ന് നിലത്തേയ്ക്ക് ഇരുന്ന് പോയി..!! അവൾ അത്രയും പിടഞ്ഞു പോയിരുന്നു..!! ചുവരിലേക്ക് ചാരി ഇരുന്ന് ആഞ്ഞു ശ്വാസം വലിച്ചു വിട്ടു..!! കണ്ണുകൾ നിറഞ്ഞൊഴുകി..!!

തന്റെ അടുത്തേയ്ക്ക് വരുന്ന ആ രൂപം കണ്ട് അവൾ അറിയാതെ ഉമി നീർ ഇറക്കി പോയി..!! തന്നെ തന്നെ സൂക്ഷ്മതയോടെ വീക്ഷിക്കുന്ന അവന്റെ ചുവപ്പ് കലർന്ന ചാര മിഴികൾ കണ്ട് അവൾക്ക് പേടി ഏറി..!!

“നി… നി എന്റെ ദച്ചു ആണൊ “

കാതിൽ പതിഞ്ഞ ആ മൂർച്ച ഏരിയ ശബ്ദം അവളുടെ കർണ പടത്തിലേയ്ക്ക് തുളഞ്ഞു കയറി..!!

“നി എന്റെ ദച്ചു ആണോന്ന് “

വീണ്ടും അതെ മുറുകിയ സ്വരം..!! അവൾ എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു പോയി..!!

“ചോദിച്ചത് കേട്ടില്ലേ ഡി നീ എന്റെ ദച്ചു ആണോന്ന് “

ഭൂമി പോലും വിറയ്ക്കുന്ന രീതിയിൽ ഉള്ള ഒരു അലർച്ച ആയിരുന്നു അത്..!! അവൾ കിടുങ്ങി വിറച്ച് പോയി..!! എന്തോ ഒരു തോന്നലിൽ അവൾ പേടിയോടെ പറഞ്ഞു..!!

“അ..തെ “

സത്യത്തിൽ അവൾക്ക് അപ്പോൾ അങ്ങനെ പറയാൻ ആണ് തോന്നിയത്..!! എന്നാൽ അത് കേട്ട് അവന്റെ മുഖം മാറി..!! ആ ചാര കണ്ണുകൾ ഒന്ന് വിടർന്നു..!!

“ദച്ചു “

അതും പറഞ്ഞ് അവൻ അവളെ വാരി പുണർന്നു..!! നേത്ര നിന്ന നിൽപ്പിൽ ഒന്ന് പിടഞ്ഞു പോയി..!! അവന്റെ കൈകൾ അവളെ വരിഞ്ഞു മുറുക്കി..!! അവൾക്ക് ശ്വാസമെടുക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല..!! അത്രയും മുറുകെ ആണ് അവന്റെ കൈകൾ അവളിൽ അമർന്നത്..!!

നേത്ര പിടപ്പോടെ അവന്റെ കൈയിൽ നിന്നൊന്ന് കുതറി എങ്കിലും അവന്റെ കൈ കരുതിന് മുന്നിൽ അവൾക്ക് ഒന്നിനും കഴിഞ്ഞില്ല..!!

ഇതും കണ്ട് കൊണ്ടാണ് ഇഷാനി അവിടെക്ക് വരുന്നത്..!! ഒരു വേള അവൾ ഒന്ന് ഞെട്ടി..!! അവന്റെ ഉള്ളിൽ കിടന്നു പിടയുന്ന നേത്രയേ കണ്ട് അവൾക്ക് വല്ലാത്ത ഭയം തോന്നി..!!

അവൾ വേഗത്തിൽ അകത്തേയ്ക്ക് കയറി ഒരു ഡോയർ തുറന്ന് ഒരു സിറിഞ്ചിൽ med എടുത്തു..!! ശേഷം അൽപ്പം പേടിയോടെ ആണെങ്കിലും അവന്റെ അടുത്തേയ്ക്ക് പോയ്‌ അൽപ്പം ബലമായ് തന്നെ കൈ പിടിച്ച് ആ മരുന്ന് അവന്റെ കൈയിലേക്ക് ഇൻജെക്റ്റ് ചെയ്തു..!!

“മ്മ് “

അവൻ ഒന്ന് ഞെരങ്ങി കൊണ്ട് അവളുടെ മേൽ ഉള്ള പിടി വിട്ടു..!! മുന്നിൽ നിൽക്കുന്ന ഇഷാനിയേ കണ്ട് അവന്റെ കണ്ണുകൾ ചുവന്ന് കലങ്ങി..!! എന്നാൽ നിമിഷ നേരം കൊണ്ട് അവനിൽ വല്ലാത്ത തളർച്ച വന്ന് നിറഞ്ഞു..!! കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങിയതും നേത്ര വേഗം അവനെ പിടിച്ചു..!!

അവളുടെ കൈയിൽ നിൽക്കാതെ അവൻ നിലത്തേയ്ക്ക് വീഴാൻ പോയതും ഇഷാനി കൂടെ അവനെ പിടിച്ച് ബെഡിൽ ആയ് കൊണ്ട് കിടത്തി..!! അപ്പോഴേയ്ക്ക് അവൻ പൂർണമായും ഉറക്കത്തിലേയ്ക്ക് വീണിരുന്നു..!!

നേത്ര ഏതോ ലോകത്ത് എന്നാ പോലെ അവനെ തന്നെ നോക്കി നിന്നു..!!

“ടാ നിനക്ക് എന്തെങ്കിലും പറ്റിയോ “

ഇഷാനിയുടെ ശബ്ദം ആണ് അവളെ സ്വബോധത്തിലേയ്ക്ക് കൊണ്ട് വന്നത്..!!

“ആരാ ഈ ദച്ചു “

അവളുടെ മറു ചോദ്യം കേട്ട് ഇഷാനി ഒന്ന് ഞെട്ടി എങ്കിലും നേത്രയുടെ നോട്ടത്തിൽ നിന്ന് അവൾക്ക് അത് പറയാതെ ഇരിക്കാൻ കഴിഞ്ഞില്ല..!!

“ഞാൻ പറയാം നീ വാ “

അതും പറഞ്ഞ് അവൾ തിരിഞ്ഞ് ആ റൂമിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി.!! ബെഡിൽ കിടക്കുന്ന അവനെ ഒന്ന് നോക്കി കൊണ്ട് നേത്രയും..!!

ഇഷാനി അവളെയും കൊണ്ട് ബാൽകാണിയിലേയ്ക്ക് ആണ് പോയത്..!!

“നീ ചോദിച്ചില്ലേ ദച്ചു ആരാണെന്ന്..!! ദച്ചു എന്റെ ഏട്ടന്റെ ഭാര്യ ആണ് “

എന്ത് കൊണ്ടോ അവളുടെ ആ വാക്കുകൾ നേത്രയിൽ ഒരു ഞെട്ടൽ ഉളവാക്കി..!!

തുടരും…