നിനക്കായ് – ഭാഗം 29, എഴുത്ത്: ലക്ഷ്മി ശ്രീനു

അതെ ഒരുപാട് നേരത്തെ ആണ്. എന്തേ അമ്മായിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ. ഗായത്രിയുടെ പെട്ടന്ന് ഉള്ള ചോദ്യം കേട്ട് എല്ലാവരും ഞെട്ടി.

അഹ് കെട്ടിലമ്മ ഭരണം തുടങ്ങിയല്ലോ വന്നപ്പോൾ തന്നെ…

ഭാഗ്യെ നീ പോയി നിന്റെ ജോലി എന്താന്ന് വച്ചാൽ ചെയ്യ് ഞാൻ പറഞ്ഞു ഇന്നലെ എല്ലാവരോടും ഇനി അത് ഒരിക്കൽ കൂടി പറയിക്കരുത്….മുത്തശ്ശി ഒരു താക്കിത് പോലെ പറഞ്ഞു ഗായത്രിയെ നോക്കിയിട്ട് അവർ പുറത്തേക്ക് ഇറങ്ങി.

അവർ ഗായത്രിയെ നോക്കി അവൾ ഒരു ചിരിയോടെ മുത്തശ്ശിയുടെ അടുത്തേക്ക് പോയി..

എന്താ ടി കാന്താരി രാവിലെ തന്നെ അവരെ ഒക്കെ വെറുപ്പിക്കുവാ…

ചുമ്മാ മുത്തശ്ശി അമ്മായി കുറച്ചു കഴിയുമ്പോൾ വീണ്ടും വരും ഇല്ലെങ്കിൽ നോക്കി.

മ്മ്… മുത്തശ്ശി മുറിയിലേക്ക് പോയി.

രാഹുൽ മുറിയിൽ എന്തോ ലാപ്പിൽ നോക്കി ഇരിക്കുമ്പോൾ ആണ് അങ്ങോട്ട്‌ പല്ലവി വന്നത്…

രാഹുലേട്ടാ….

അവളെ മുറിയിൽ കണ്ടു അവനൊന്ന് സംശയിച്ചു വിഷ്ണുന്റെ അമ്മാവമ്മാരുടെ മൂന്നുമക്കളിൽ ഏറ്റവും ഇളയവൾ ആണ്. ആളൊരു പാവം ആണ് മറ്റ് രണ്ടുപേരെ പോലെ അല്ല.

എന്താ പല്ലവി കയറി വാ ഇരിക്ക്. അവൾ കുറച്ചു മടിയോടെ അവന്റെ അടുത്തേക്ക് പോയി. അവൾക്ക് അവനോട് സംസാരിക്കണം പക്ഷെ എങ്ങനെ തുടങ്ങണം എന്ന് അറിയില്ല..

എന്താ ഡോ എന്തെങ്കിലും പറയാൻ ഉണ്ടോ എന്നോട്.

മ്മ്… അവൾ ഒന്ന് മൂളുക മാത്രം ചെയ്തു പിന്നെ അവന്റെ അടുത്തേക്ക് ഇരുന്നു.

എനിക്ക് ഇത് ഇപ്പൊ എങ്ങനെ ഏട്ടനോട് പറയണം എന്ന് അറിയില്ല. പക്ഷെ ഇനിയും പറഞ്ഞില്ല എങ്കിൽ ചിലപ്പോൾ എനിക്ക് തന്നെ ആകും നഷ്ടം എന്ന് തോന്നി അതാ. അവളുടെ വാലും തുമ്പും ഇല്ലാത്ത സംസാരം കേട്ട് ഒന്നും മനസിലായില്ല എങ്കിലും അവൻ അവളെ തന്നെ നോക്കി ഇരുന്നു..

എന്താ പല്ലവി നീ ഇങ്ങനെ വളച്ചുകെട്ടാതെ കാര്യം പറയ്…

എനിക്ക് രാഹുലേട്ടനെ ഇഷ്ടം ആണ്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല പണ്ട് വിഷ്ണുയേട്ടന്റെ തോളോട് ചേർന്ന്  നിന്ന പ്രിയപ്പെട്ട കൂട്ടുകാരനോട് തോന്നിയ ഒരു ഇഷ്ടം പിന്നെ വിഷ്ണുയേട്ടനെ എല്ലാവരും ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തി ഒറ്റക്ക് ആക്കിയപ്പോൾ ചേർത്ത് പിടിച്ച ഈ നല്ല മനസിനോട് തോന്നിയ ഒരു ഇഷ്ടം ആദ്യം അത് പ്രണയം ആണോ എന്ന് അറിയില്ല എന്റെ പ്രായം അത് ആയിരുന്നു. എന്റെ ചേച്ചിമാർ വിഷ്ണുയേട്ടന് വേണ്ടി മത്സരിക്കുമ്പോൾ ഒരിക്കലും ഞാൻ അതിന് ശ്രമിച്ചിട്ടില്ല എനിക്ക് അങ്ങനെ ഒരു ഇഷ്ടവും തോന്നിയിട്ടില്ല. എന്റെ അച്ഛനും അമ്മയും എന്നോട് അതിനെ ചൊല്ലി ഒരുപാട് ഉപദേശവും തന്നിട്ടുണ്ട് പക്ഷെ എനിക്ക് അറിയില്ല രാഹുലേട്ടാ നിങ്ങടെ കണ്ണിൽ ഇന്ന് ഞാൻ ഒരു തിളക്കം കണ്ടു അത് എന്റെ കണ്ണിൽ നിങ്ങളെ കാണുമ്പോൾ ഉണ്ടാകുന്ന പ്രണയത്തിന്റെ ആയിരുന്നു. അത് പക്ഷെ ഏട്ടന്റെ കണ്ണിൽ തെളിഞ്ഞത് മീനാക്ഷിക്ക് വേണ്ടി ആയിരുന്നു.

അവൻ ഞെട്ടി അവളെ നോക്കി.അവൾ അത്രയും പറഞ്ഞു അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…

ഏട്ടൻ എന്റെ ഇഷ്ടം ഇപ്പോഴെങ്കിലും അറിയണം എന്ന് തോന്നി. എന്റെ അച്ഛനും അമ്മയും കുറച്ചു പ്രശ്നം ആണ് എന്ന് വച്ച് ഒരിക്കലും അവർ എന്റെ ഇഷ്ടത്തെ എതിർക്കില്ല. ഏട്ടന് എന്നോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടോ എന്ന് അറിയില്ല. അത്രയും പറഞ്ഞു അവന് മുഖം കൊടുക്കാതെ അവൾ ഇറങ്ങി പോയി അവളുടെ നിറഞ്ഞ കണ്ണുകൾ അവന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി. അവനും അറിയില്ല എന്താ തീരുമാനം എടുക്കേണ്ടത് എന്ന്. ഒരിക്കലും പല്ലവിയേ അങ്ങനെ കണ്ടിട്ടില്ല അവൻ കലങ്ങി മറിയുന്ന മനസ്സുമായി താഴെക്ക് ഇറങ്ങി….എന്നാൽ അവൾ പറഞ്ഞത് മുഴുവൻ അവനെ വിളിക്കാൻ മുകളിലേക്കു വന്ന മീനാക്ഷികേട്ടിരുന്നു.അപ്പോൾ തന്റെ ചിന്തകൾ ശരി ആയിരുന്നു ഇയാളുടെ കണ്ണിൽ കണ്ടത് തന്നോട് ഉള്ള പ്രണയത്തിന്റെ തിളക്കം തന്നെ ആയിരുന്നു…..

മും…. പ്രണയം ആ വാക്കിനോട് പോലും പുച്ഛമാണ് ഒരുത്തന്റെ പ്രണയനാടകത്തിന്റെ ഫലം ആയിരുന്നു താൻ അക്കാമ്മക്ക് അരികിൽ എത്തിയത്.ഇനി ഒരു പെൺകുട്ടിയുടെ കണ്ണീർ കൂടെ വീഴ്ത്തില്ല ഈ മീനാക്ഷി…. അവളും എന്തോ ആലോചിച്ചു ഉറപ്പിച്ചത് പോലെ പല്ലവിയുടെ മുറിയിലേക്ക് പോയി..അവൾ ആ മുറിക്ക് പുറത്ത് നിന്ന് പല്ലവിയെ നോക്കി പക്ഷെ കണ്ടില്ല അപ്പോഴാണ് അങ്ങോട്ട്‌ പവിത്ര വന്നത്….

ഡീ……. പെട്ടന്ന് പുറകിൽ നിന്ന് വിളി കേട്ട് മീനാക്ഷി അവളെ ഒന്ന് നോക്കി..

നീ എന്താ ഡി ഇവിടെ കിടന്നു കറങ്ങുന്നത് വല്ലതും കട്ടോണ്ട് പോകാൻ ആണോ..മീനാക്ഷിക്ക് ദേഷ്യം വന്നു.

എനിക്ക് കട്ടോണ്ട് പോകാൻ ആണെങ്കിൽ ഇങ്ങനെ മുറിക്ക് പുറത്ത് കാത്തു നിൽക്കേണ്ട ആവശ്യം ഇല്ല. അപ്പോഴാണ് പല്ലവി അങ്ങോട്ട്‌ വന്നത് പാവം കരഞ്ഞിട്ട് ആണെന്ന് തോന്നുന്നു മുഖം ഒക്കെ ചുവന്നിരിപ്പുണ്ട്.

എന്താ പവിയേച്ചി..

അഹ് ദ ഇവൾ ഇവിടെ നിന്ന് കറങ്ങുന്നു ഞാൻ വന്നപ്പോൾ വിശ്വസിക്കാൻ കൊള്ളില്ല ഇതിനെ ഒന്നും അവളുടെ ബാക്കി അല്ലെ ഇതു… അത്രയും പറഞ്ഞു അവളെ നോക്കിയിട്ട് പവിത്ര പോയി..

ചേച്ചി അത് കാര്യം ആക്കണ്ട പവിയേച്ചി അങ്ങനെ ആണ്. എന്തിനാ ഇങ്ങോട്ട് വന്നത് എന്നെ ആരെങ്കിലും അന്വേഷിച്ചോ അവിടെ…

ഇല്ല ഡോ എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു..

അതിന് എന്താ ചേച്ചി വാ. മീനാക്ഷിക്ക് അവളുടെ പെരുമാറ്റം കണ്ടു അത്ഭുതം ഒന്നും തോന്നിയില്ല വന്ന ദിവസവും ഇപ്പോഴും ഒന്നും തന്നോടോ ഗായത്രിയോടെ ദേഷ്യത്തിൽ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല എപ്പോഴും ഒരു പുഞ്ചിരി നൽകും….

ചേച്ചി കയറി വാ…

എന്താ ചേച്ചി പറയാൻ ഉള്ളത്. പല്ലവി അവളുടെ മുഖത്തേക്ക് നോക്കി ചെറുചിരിയോടെ നിന്നു

എനിക്ക് ഇനി പോകാൻ ഒരിടവും ഇല്ല എന്റെ അവസ്ഥ അറിഞ്ഞു ആരും എന്നെ സ്വീകരിക്കാനും ഇല്ല അങ്ങനെ ഉള്ള എനിക്ക് മുന്നിലേക്ക് ആണ് ഇപ്പൊ രാഹുൽ ഒരു ജീവിതം നീട്ടുന്നത് ഞാൻ എങ്ങനെ അത് വേണ്ട എന്ന് വയ്ക്കും. നീ ചെറുപ്പം ആണ് പോരാത്തതിന് അച്ഛൻ അമ്മ നല്ല കുടുംബം ഒക്കെ ഉണ്ട് അതുകൊണ്ട് തന്നെ നല്ലൊരാളെ കിട്ടാൻ പ്രയാസം ഇല്ല അതുപോലെ അല്ലല്ലോ എന്റെ കാര്യം അതുകൊണ്ട് താൻ ഇനി എന്റെയും രാഹുലിന്റെയും ഇടയിലേക്ക് വരരുത്….. പല്ലവിയുടെ കണ്ണുകൾ നിറഞ്ഞു അവൾ മരവിച്ച അവസ്ഥയിൽ ആയിരുന്നു.പിന്നെ അവൾ സംസാരിച്ചു തുടങ്ങി.

ചേച്ചി പേടിക്കണ്ട ഞാൻ നിങ്ങൾക്ക് ഇടയിൽ ഒരിക്കലും കരട് ആയി വരില്ല. എന്റെ ഇഷ്ടം ഏട്ടനോട് പറയാൻ കഴിഞ്ഞല്ലോ അത് തന്നെ സന്തോഷം. മറക്കാൻ പ്രയാസം ആണ് ചേച്ചി കുറച്ചു ഒന്നും അല്ല കുറച്ചു അധികം നാൾ ആയി ഉള്ളിൽ കൊണ്ട് നടന്ന ഇഷ്ടം ആണ്. സമയം എടുക്കും എല്ലാം മറക്കാൻ……

അവൾ അത്രയും പറഞ്ഞു പുറത്തേക്ക് ഇറങ്ങിയതും കാലുകൾ പിടിച്ചു കെട്ടിയത് പോലെ നിന്നു ആ വാക്കുകൾ കേട്ട്.

ആരെങ്കിലും വന്നു പറഞ്ഞാൽ ഒഴിഞ്ഞു കൊടുക്കാൻ കണക്കിന് ഉള്ള ഇഷ്ടം ആയിരുന്നോ തന്റെ ഉള്ളിൽ ഉണ്ടായിരുന്നത്…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *