പല്ലവി മീനാക്ഷിയേ സൂക്ഷിച്ചു നോക്കി.
ചേച്ചി എന്താ പറഞ്ഞെ…
എന്താ ഞാൻ പറഞ്ഞത് കേട്ടില്ലേ ആരെങ്കിലും വന്നു ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഉടനെ വിട്ടു കൊടുക്കോ തന്റെ പ്രണയം..
പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ ചേച്ചി പിന്നെ ചേട്ടൻ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ല ഇതുവരെ ചേച്ചിയോട് ആണ് ഇഷ്ടം എങ്കിൽ എനിക്ക് കുഴപ്പം ഇല്ല ചേച്ചി ആരുടെ കൂടെ ആയാലും സന്തോഷം ആയി ഇരുന്നാൽ മതി…
തത്കാലം എനിക്ക് നിന്റെ രാഹുലേട്ടനെ വേണ്ട രാഹുൽ എന്ന് അല്ല എന്റെ ജീവിതത്തിൽ ഇനി ഒരു പുരുഷന് സ്ഥാനം ഉണ്ടാകില്ല ഡാ…….
പല്ലവി അവളെ നോക്കി.
ഞാൻ പറഞ്ഞത് സത്യം ആണ് പിന്നെ എന്നോട് രാഹുൽ ഇഷ്ടം ഒന്നും പറഞ്ഞില്ല പറഞ്ഞാലും എത്ര എന്റെ പുറകെ നടന്നാലും ആ ആഗ്രഹം നടക്കില്ല ഡോ…… പല്ലവിക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല വല്ലാത്ത സന്തോഷം തോന്നി അവൾ വേഗം മീനാക്ഷിയേ മുറുകെ കെട്ടിപിടിച്ചു.മീനാക്ഷി അവളെ മാറ്റി നിർത്തി ഒരു ചിരിയോടെ പുറത്ത് ഇറങ്ങി.
****************
ഗായത്രിയും മീനാക്ഷിയും പുറത്ത് ഗാർഡനിൽ ഇരിക്കുവായിരുന്നു അപ്പോഴാണ് അപർണ അങ്ങോട്ട് വന്നത്. അവളെ കണ്ടു ഗായത്രി എണീറ്റു
പാറു…..ഗായത്രിയുടെ വിളികേട്ട് അവൾ ഒന്ന് നിന്നു.
എന്നോട് തനിക്ക് ദേഷ്യം ആണോ….
എനിക്ക് എന്തിനാ തന്നോട് ദേഷ്യം.
വിച്ചേട്ടന്റെ കാര്യത്തിൽ.
ഇല്ല എന്ന് പറയണോ ഉണ്ട് എന്ന് പറയണോ അറിയില്ല. എന്തായാലും ഞാൻ പവിയേച്ചിയെ പോലെ അല്ല അതുകൊണ്ട് ആ കണ്ണിലൂടെ കണ്ടു എന്നോട് സംസാരിക്കണ്ട…….അത്രയും പറഞ്ഞു അവൾ വേഗം നടന്നു പോയി.
എന്താ അവൾ അങ്ങനെ പറഞ്ഞു പോയത്..
പൊതുവെ പാറു പല്ലവി രണ്ടുപേരും അതികം സംസാരിക്കില്ല അതുപോലെ തന്നെ രണ്ടുപേരും വിഷ്ണുഏട്ടനെ ഭർത്താവ് ആയി വേണം എന്ന് വല്യ ആഗ്രഹം കൊണ്ട് നടന്നവർ അല്ല അവരുടെ ഉള്ളിലേക്ക് അങ്ങനെ ഒരു വിഷം കുത്തി നിറച്ചത് അവരുടെ അച്ഛനമ്മമാർ ആണ്.വിഷ്ണുയേട്ടന്റ പേരിൽ ഉള്ള സ്വത്തുകൾക്ക് വേണ്ടി. വിഷ്ണുയേട്ടന്റെ അമ്മയും അച്ഛനും മരിക്കുന്നത് വരെ ഇടക്ക് ഒക്കെ ഇവിടെ വരുമ്പോൾ പല്ലവി പാർവതി രണ്ടുപേരും വിച്ചേട്ടനോട് നല്ല കൂട്ട് ആയിരുന്നു ഏട്ടൻ അനിയത്തിമാരായി കൊണ്ട് നടന്നതും ആണ്.
പോട്ടെ നമുക്ക് എല്ലാം ശരി ആക്കാം നീ വിഷമിക്കണ്ട ഗായത്രി… അല്ല പഠിക്കാൻ പോകുന്ന കാര്യം എന്തായി.
ഇവിടെ അടുത്ത് ആണ് കോളേജ് ഇവരുടെ തന്നെ അപ്പൊ അവിടെ പോയി സംസാരിച്ചു അഡ്മിഷൻ എടുക്കാൻ ആണ് ഇപ്പൊ രാഹുലേട്ടനും വിച്ചേട്ടനും പോയത്…
എന്തായാലും അത് നന്നായി നിന്റെ ആഗ്രഹം പോലെ ഒരു ജീവിതം അല്ലെ ഇപ്പൊ കിട്ടിയത്.
അതെ പക്ഷെ എല്ലാം കിട്ടുമ്പോഴും എന്തോ ഒന്ന് എന്നിൽ സങ്കടം ബാക്കി ആണ്..
നിന്റെ ഏട്ടനെ കാണാൻ ആഗ്രഹം ഉണ്ടോ.
അറിയില്ല… പിന്നെ രണ്ടുപേരും ഒന്നും സംസാരിക്കാൻ നിന്നില്ല അകത്തേക്ക് പോയി.
*****************
പല്ലവിയും പാറുവും പവിത്രയൂടെമുറിയിൽ ഇരിക്കുവാണ്.
പവിചേച്ചി…ഫോണിൽ നോക്കി ഇരുന്ന പവിത്ര മുഖം ഉയർത്തി നോക്കി.
ചേച്ചിക്ക് ശെരിക്കും വിഷ്ണുയേട്ടനോട് പ്രണയം ഉണ്ടോ…. പാറുന്റെ ചോദ്യം കേട്ട് അവൾ ഫോൺ മാറ്റി വച്ച് അവരുടെ അടുത്തേക്ക് നീങ്ങിയിരുന്നു.
എനിക്ക് പ്രണയം ആണോ എന്ന് അറിയില്ല വിഷ്ണുഏട്ടനെ എനിക്ക് വേണം എന്റെ ഒപ്പം എപ്പോഴും ഉണ്ടാകണം എന്ന് ഒരു വാശി ഉള്ളിൽ അല്ലാതെ വേറെ ഒന്നുല്ല.പിന്നെ ഇപ്പൊ ഒരു വാശി ഉണ്ട് അവളുടെ പടിയിറക്കം.
മറ്റൊരാൾക്ക് സ്വന്തം ആയത് ഇനിയും ആഗ്രഹിക്കുന്നത് ശരി ആണോ….
പവി പല്ലവിയെ സൂക്ഷിച്ചു നോക്കി.
എന്താ നിങ്ങൾ രണ്ടുപേരും കൂടെ എന്നെ ബ്രെയിൻവാഷ് ചെയ്യാൻ വന്നത് ആണോ എങ്കിൽ വേണ്ട. ഞാൻ ആഗ്രഹിച്ചത് എനിക്ക് വേണം.
ചേച്ചി ചെയ്യുന്നത് തെറ്റ് ആണെന്ന് ചേച്ചിക്ക് ഒരു ദിവസം മനസിലാകും… പാറു കൂടെ അത്രയും പറഞ്ഞു ഇറങ്ങി പോയി…
ഇവള് ഒക്കെ ഇത്ര പെട്ടന്ന് മാറിയോ…
******************
രാഹുലും വിഷ്ണുവും കൂടെ കോളേജിൽ അഡ്മിഷൻ ഒക്കെ എടുത്തു തിരിച്ചു വരുമ്പോൾ ആണ് വഴിയിൽ ഒരു ആക്‌സിഡന്റ് കാണുന്നത്. ആരൊക്കെയൊ ഇവരുടെ വണ്ടിക്ക് മുന്നിൽ കൈ കാണിച്ചു പിന്നെ ഒന്നും നോക്കാതെ വിഷ്ണു ഡോർ തുറന്നു കൊടുത്തു അപ്പോഴാണ് ആളിനെ കണ്ടത് മുഖം മുഴുവൻ ചോര കൊണ്ട് നിറഞ്ഞ ഗിരി…. അവന്റെ മുഖം ഒന്ന് കണ്ടതും വിഷ്ണു ഞെട്ടി അതെ ഞെട്ടൽ രാഹുലിന്റെ മുഖത്തും ഉണ്ട്. പിന്നെ രണ്ടുപേരും കൂടെ ഒരു പാച്ചിൽ ആയിരുന്നു ഹോസ്പിറ്റലിലേക്ക്. അവിടെ എത്തുമ്പോൾ തന്നെ അവനെ നേരെ ICU വിലേക്ക് മാറ്റി….. രണ്ടുപേരും മാത്രം ബാക്കി ആയി കൂടെ വന്ന രണ്ടുപേര് തിരിച്ചു പോയി.
ഗിരിയുടെ ഫോൺ വിഷ്ണു ന്റെ കൈയിൽ കൊടുത്തു ആണ് അവർ പോയത്.
വിഷ്ണു…… ഇവന്റെ ഭാര്യയേ വിളിച്ചു പറയണ്ടേ…
വേണം പക്ഷെ ഫോൺ ലോക്ക് ആണ്.അവന് ബോധം വരട്ടെ എന്നിട്ട് വിളിക്കാം.
അങ്ങനെ അവർ അവിടെ നിൽക്കുമ്പോൾ ആണ് ഗായത്രിയുടെ കാൾ വിഷ്ണുനെ തേടി എത്തുന്നത്..
ഹലോ ഗായു…
എവിടെ ആണ് ഒരുപാട് സമയം ആയല്ലോ പോയിട്ട്.
ഡാ ഞാൻ ഹോസ്പിറ്റലിൽ ആണ് പിന്നെ അങ്ങോട്ട് വിളിക്കാം..
വിച്ചേട്ടാ എന്താ പറ്റിയെ…
ഏയ്യ് എനിക്ക് അല്ലടോ ഒരു ആക്‌സിഡന്റ് കണ്ടു അങ്ങനെ അയാളെ കൊണ്ട് വന്നതാ…
ശരി….
നീ അവളോട് പറയാഞ്ഞത് എന്തായാലും നന്നായി.. രാഹുൽ പറഞ്ഞപ്പോൾ വിഷ്ണു സൂക്ഷിച്ചു അവനെ നോക്കി.
എത്ര ഒക്കെ ദേഷ്യം ആണെന്ന് പറഞ്ഞലും സ്വന്തം രക്തം അല്ലെ ഡാ അവൾക്ക് വിഷമം ആകും.. അതിന് വിഷ്ണു ഒന്ന് പുഞ്ചിരിച്ചു.
അങ്ങനെ അവർ അവിടെ നിൽക്കുമ്പോൾ ആണ് ഡോക്ടർ അങ്ങോട്ട് വന്നത്.
ഡോക്ടർ ഗിരിക്ക്.
പേടിക്കാൻ ആയി ഒന്നുല്ല അപകടനില തരണം ചെയ്തു. ഇന്ന് ഒരു ദിവസം ഇവിടെ കിടക്കട്ടെ നാളെ വാർഡിലേക്ക് മാറ്റാം. ഡോക്ടർ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
താങ്ക്യൂ ഡോക്ടർ..അവർ അവിടെ നിൽക്കുമ്പോൾ ആണ് കുറച്ചു പുറത്തേക്ക് ഉന്തിയ വയറും താങ്ങിപിടിച്ചു ഒരു സുന്ദരിയായ പെൺകുട്ടികരഞ്ഞു കൊണ്ട് വരുന്നത് കണ്ടത്.
അവൾ വേഗം വിഷ്ണുന്റെ അടുത്തേക്ക് വന്നു.
ഗിരിക്ക് എങ്ങനെ ഉണ്ട്..
താൻ…
വൈഫ് ആണ് സ്നേഹ..
അപകടനില തരണം ചെയ്തു പേടിക്കാൻ ഒന്നുല്ല ഇന്ന് ഒരു ദിവസം കൂടെ ഇവിടെ കിടക്കേണ്ടി വരും..
മ്മ് ഒരുപാട് നന്ദി ഉണ്ട് കൃത്യസമയത്ത് ഗിരിയേ ഇവിടെ എത്തിച്ചതിന്.
അതിന് അവർ അവളെ നോക്കി പുഞ്ചിരിച്ചു.
ഞങ്ങൾ ഇറങ്ങിക്കോട്ടേ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ച മതി…
മ്മ്… അവൾ ഒന്ന് പുഞ്ചിരിച്ചു.
കുറച്ചു മുന്നോട്ട് നടന്ന വിഷ്ണു പെട്ടന്ന് എന്തോ ഓർത്തത് പോലെ അവളുടെ അടുത്തേക്ക് തിരിച്ചു വന്നു.
സ്നേഹ… വിഷ്ണുന്റെ വിളികേട്ട് അവൾ തിരിഞ്ഞു നോക്കി..
ഗിരി ഇവിടെ ഉണ്ട് എന്ന് തന്നോട് ആരാ പറഞ്ഞത് അല്ല ആക്‌സിഡന്റ് ആയത് എങ്ങനെ അറിഞ്ഞു…അവൾ മുഖം കുനിച്ചു അവളുടെ കണ്ണുകൾ നിറഞ്ഞു.
അലക്സ്….വിളിച്ചു പറഞ്ഞു ഈ ആക്‌സിഡന്റ് അവൻ നൽകിയ ശിക്ഷ ആയിരുന്നു ഗിരി അവനും ആയി ഉള്ള ബന്ധം അവസാനിപ്പിച്ചതിന്……
വിഷ്ണുവും രാഹുലും അവളുടെ മുഖത്തേക്ക് നോക്കി.
എന്തിനാ പെട്ടന്ന് ബന്ധം അവസാനിപ്പിച്ചത് സ്വന്തം പെങ്ങളെ അവന്റെ അടുത്ത് കൊണ്ട് കൊടുക്കാൻ ഭയങ്കര മിടുക്കായിരുന്നല്ലോ… വിഷ്ണു ഒരു തരം പുച്ഛത്തോടെ ചോദിച്ചു.
ഞാൻ പറഞ്ഞൽ നിങ്ങൾ വിശ്വസിക്കോ ഇല്ലെ എന്ന് എനിക്ക് അറിയില്ല. അന്ന് ഗായത്രിയേ ആ ഹോട്ടലിലേക്ക് ഏർപ്പാടാക്കിയത് ഗിരി ആയിരുന്നു പക്ഷെ അവന് അറിയില്ലയിരുന്നു ഗായത്രി ആ സ്ത്രീയുടെ കൂടെ ആണെന്ന് അതുപോലെ ഗായത്രിയാണ് അലക്സിന്റെ കൂടെ ഉള്ളത് എന്നും. അന്ന് ഗിരി വീട്ടിൽ വന്നു സ്വയം പഴിച്ചു കൊണ്ടേ ഇരുന്നു. അത് കഴിഞ്ഞു അയാൾ ഗിരിയോട് പറഞ്ഞത് വിഷ്ണു എന്തോ അയാളോട് ഉള്ള വാശിയിൽ ഗായത്രിയേ വിവാഹം കഴിച്ചത് ആണ് അതുകൊണ്ട് അവളെ തിരിച്ചു കൊണ്ട് വന്നാൽ അയാൾ വിവാഹം കഴിക്കും ഒപ്പം അയാളുടെ എല്ലാ ദുശീലങ്ങളും മാറും എന്നൊക്കെ അനിയത്തിക്ക് നല്ലൊരു ജീവിതം കിട്ടും എന്ന് വിചാരിച്ചു ആണ് ഗിരി ഇയാളോടു ഓരോന്ന് പറഞ്ഞതും അന്ന് അങ്ങനെ വെല്ലുവിളി നടത്തിയത് ഒക്കെ….
വിഷ്ണുന് എന്താ പറയേണ്ടത് എന്ന് അറിയില്ല അവനും മനസിലാകും ഗിരിയുടെ സാഹചര്യം…
എന്തിനാ ഇപ്പൊ അയാളും ആയി ഗിരി ഉടക്കിയത്. രാഹുൽ ആണ് ചോദിച്ചത്.
അത്…. അവൾ ബാക്കി പറയാതെ വിഷ്ണുനെ നോക്കി.
പറയാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളത് ആണ് എങ്കിൽ വേണ്ട. അവൾ ഒരു നിമിഷം ആലോചിച്ചു പിന്നെ പറഞ്ഞു.
ഗിരി ഗായത്രിയുടെ കാര്യം പറയാൻ ആയി അലക്സിന്റെ ഗസ്റ്റ്‌ഹൗസിൽ പോയിരുന്നു അന്ന് അവിടെ വച്ച് ഇയാളുടെ സിസ്റ്ററിനെയും അയാളെയും വളരെ മോശം ഒരു സാഹചര്യത്തിൽ കണ്ടു. അതിനെ ചൊല്ലി ചെറിയ പ്രശ്നം അങ്ങനെ അയാളുടെ കമ്പനിയിലെ ജോലി ഒക്കെ ഉപേക്ഷിച്ചു. ഇന്ന് നിങ്ങളെ കാണാൻ വന്ന വഴി ആയിരുന്നു അപ്പോഴാ….
വിഷ്ണു അപ്പോഴും അവൾ പറഞ്ഞ സിസ്റ്റർ ആരെന്ന് ആലോചിച്ചു നിൽക്കുവായിരുന്നു..
എന്റെ സിസ്റ്റർ എന്ന് എങ്ങനെ അറിഞ്ഞു.
ആ കുട്ടിയേ കുറിച്ച് ഗിരി തിരക്കി. അങ്ങനെ അറിഞ്ഞു അത് തന്റെ സിസ്റ്റർ ആണെന്ന്..
മൂന്നുപേരിൽ ആരാ എന്ന് എങ്ങനെ അറിയും വിഷ്ണു. അപ്പോഴേക്കും അവൾ ബാഗിൽ നിന്ന് ഫോൺ എടുത്തു ഒരു ഫോട്ടോ വിഷ്ണുനെ നേരെ കാണിച്ചു..
പവിത്ര…..
തുടരും….