“ഞാൻ പ്രതീക്ഷിച്ചു നിന്റെ ഈ വരവ് “
അവൾ അവനെ കണ്ണെടുക്കാതെ നോക്കി നിന്നത് അല്ലാതെ ഒന്നും പറഞ്ഞില്ല..!!
“എന്താടി എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ നിനക്ക് “
അവൾക്ക് മുന്നിൽ കൈ കെട്ടി നിന്ന് കൊണ്ട് അവൻ അൽപ്പം ഗൗരവം കലർത്തി കൊണ്ട് ചോദിച്ചു..!!
“എൻ… എന്താ നാഥേട്ടാ ഇങ്ങനെ ഒക്കെ പറയണേ..!! എന്താ എന്നെ വിളിക്കാതെ ഇരുന്നത്..!! ഇഷാനി ഇന്ന് എന്നോട് എന്തൊക്കെയോ പറഞ്ഞു..!! നിക്ക് നിക്ക് ഒന്നും മനസിലായില്ല സത്യം..!! എന്താ ഏട്ടാ പ്രശ്നം ഒന്ന് പറയുവോ..!! ന്റെ നെഞ്ച് ഒക്കെ വല്ലാതെ നോവുന്നു “
കവിളിലൂടെ ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുള്ളികളെ വലം കൈയാൽ തുടച്ചു നീക്കി കൊണ്ട് അവൾ അത് പറയുമ്പോൾ അവൻ പുച്ഛത്തോടെ ഒന്ന് നോക്കി അവളെ..!! അവന്റെ ആ ഭാവം അവളുടെ ഉള്ളിലെ ഭയത്തിന്റെ ആഴം കൂട്ടി..!!
” sry നേത്ര നിന്നോട് സംസാരിക്കാൻ എനിക്ക് തീരെ താല്പര്യം ഇല്ല..!! പിന്നെ ഇനി മേലിൽ പ്രണയം ആണ് കോപ്പ് ആണ് എന്നൊന്നും പറഞ്ഞ് എന്റെ മുന്നിൽ നീ വരരുത്..!! ദേ ഇവിടം കൊണ്ട് എല്ലാം ഞാൻ അവസാനിപ്പിക്കുക ആണ് “
അവന്റെ വാക്കുകൾ അവളിൽ വല്ലാത്തൊരു ഞെട്ടൽ തീർത്തു..!! കണ്ണുകൾ നിറഞ്ഞൊഴുകി..!!
“എന്തൊക്കെയാ ഈ പറയണേ..!! അപ്പോൾ നമ്മു..ടെ പ്ര..ണയമോ “
അത് പറയുമ്പോൾ അവളുടെ വാക്കുകൾ നന്നേ ഇടറി പോയി..!!
“പ്രണയമോ അതും നിന്നോട് ഹ്മ്മ് 😏😏..!! എന്ത് യോഗ്യത ഉണ്ട് നിനക്ക് എന്നെ പ്രണയിക്കാൻ..!! എന്റെ തറവാട്ടിലെ വെറുമൊരു വാല്യക്കാരി ആയിരുന്നു നീ..!! നില മറന്ന് പെരുമാറാൻ നിനക്ക് ഒക്കെ എങ്ങനെ കഴിയുന്നു..!! ദേ നേത്ര ഞാൻ ഇനി പറയുന്നത് നീ നല്ല വ്യക്തമായ് കേട്ടോ..!! എനിക്ക് നിന്നോട് ഒരു പ്രണയവും ഇല്ല..!! Just ഒരു അട്രാക്ഷൻ മാത്രം ആയിരുന്നു..!! എന്റെ ആവശ്യം കഴിഞ്ഞപ്പോൾ അതും കെട്ടടങ്ങി..!! സൊ ഇനി പ്രേമം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞ് എന്റെ പുറകെ വരരുത് നീ മനസിലായല്ലോ “
അവൾക്ക് നേരെ അസ്ത്രം കണക്കെ തൊടുത്തു വിട്ട് കൊണ്ട് അവൻ അവിടെ നിന്നും തിരിഞ്ഞു നടന്നു..!! അവൾക്ക് തന്റെ കാതുകൾ രണ്ടും കൊട്ടി അടയപ്പെട്ടത് പോലെ തോന്നി..!!
ഒന്ന് അനങ്ങാൻ പോലും കഴിയാതെ ശില കണക്കെ നിന്ന് പോയി അവൾ..!! ജീവൻ ഉണ്ടെന്നതിന് തെളിവ് ആയ് അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരയായ് ഒഴുകി ഇറങ്ങി..!!
എന്നാൽ പെട്ടന്ന് അവൻ ഒന്ന് നിന്നു..!! ശേഷം വീണ്ടും തിരിഞ്ഞ് അവൾക്ക് അടുത്തേയ്ക്ക് വന്ന് കൊണ്ട് അവളിലേയ്ക്ക് മുഖം അടുപ്പിച്ച് പതിയെ പറഞ്ഞു..!!
“നിനക്ക് തോന്നുന്നുണ്ടോ നേത്ര നിന്നെ ഞാൻ പ്രണയിക്കുന്നുണ്ട് എന്ന്..!! ഒരിക്കലും ഇല്ല..!! പ്രണയമല്ല മോഹം നിന്റെ ഈ ശരീരത്തോട് ഉള്ള വെറും മോഹം മാത്രമായിരുന്നു..!! അത് ഞാൻ നേടി കഴിഞ്ഞു..!! എന്റെ ചൂട് അറിഞ്ഞ ഒരുപാട് പെണ്ണുങ്ങളിൽ ഒരാൾ മാത്രമാണ് എനിക്ക് നീ ഇപ്പോൾ “
അവന്റെ ആ വാക്കുകൾ തീ ചൂളയിൽ അകപ്പെട്ട പോലെ അവളെ പൊള്ളി പിടയിച്ചു..!! അതിന്റെ ഫലമെന്നോണം അവളുടെ കണ്ണുകൾ മുറുകെ അടഞ്ഞു..!!
“അപ്പോൾ പറഞ്ഞത് ഒന്നും മറക്കണ്ട എല്ലാം അവസാനിച്ചു ഇവിടം കൊണ്ട് “
അത്രയും പറഞ്ഞ് അവൻ തിരിഞ്ഞു നടക്കുമ്പോൾ അവൾ അപ്പോഴും കേട്ട കാര്യങ്ങളുടെ ഞെട്ടലിൽ ആയിരുന്നു..!! ഒടുവിൽ ബോധം മറഞ്ഞ് അവൾ നിലത്തേയ്ക്ക് വീണു പോയി..!!
*****************
ബോധം തെളിഞ്ഞ നേത്ര ഒരു ഹോസ്പിറ്റലിൽ ആയിരുന്നു..!! എന്താ തനിക്ക് സംഭവിച്ചത് എന്ന് ഓർത്തു എടുക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും അണ പൊട്ടി ഒഴുകി..!! അത്രമേൽ അവളുടെ ഹൃദയത്തിൽ മുറിവ് പടർത്തി ഇരുന്നു അവൻ..!!
ആരാ തന്നെ അവിടെ എത്തിച്ചത് എന്നോ തനിക്ക് എന്താ പറ്റിയത് എന്നോ അവൾ തിരക്കിയില്ല..!! മനസ്സ് അത്രമേൽ ശൂന്യം ആയിരുന്നു..!!
എന്നാൽ പരിശോധിച്ച ഡോക്ടറിൽ നിന്ന് അവൾ അറിഞ്ഞ കാര്യം അവളെ പൂർണമായും തകർത്ത് കഴിഞ്ഞു..!! തനിക് ഉള്ളിൽ മറ്റൊരു ജീവൻ തുടിക്കുന്നുണ്ട് എന്നത് അവൾക്ക് ഒരു ഷോക്ക് തന്നെ ആയിരുന്നു..!!
ആരോ അറിയിച്ച് ഹോസ്പിറ്റലിൽ എത്തിയ വിശ്വനും സിന്ധുവും അറിയുന്നത് ഈ വാർത്ത ആണ്..!! ഞെട്ടിച്ചു കളഞ്ഞു അവരെ ഇരുവരെയും ഈ വാക്കുകൾ..!! പിന്നെ ഉണ്ടായ അവരുടെ പെരുമാറ്റം നേത്രയേ ബാധിച്ചിരുന്നില്ല എന്നത് ആണ് സത്യം..!!
അത്രയും നാൾ അവളെ ചേർത്തു നിർത്തിയ അച്ഛൻ പോലും അവളെ തള്ളി പറയുമ്പോൾ മരവിച്ച മനസ്സോടെ കേട്ടിരുന്നു അവൾ..!! അവളെ നിഷ്കരുണം അവിടെ ഉപേക്ഷിച്ച് അവർ പോകുമ്പോൾ ഇനി എന്ത് എങ്ങോട്ട് എന്ന് അറിയാതെ ഇരുന്നു അവൾ..!!
ഡോക്ടറുടെ നിർദേശ പ്രകാരം ഹോസ്പിറ്റലിൽ നിന്ന് വിടുമ്പോൾ വീട്ടിലേയ്ക്ക് അല്ല പേര് പോലും നോക്കാതെ എങ്ങോട്ടൊ ഉള്ള ബസ്സിലേയ്ക്ക് കയറി ഇരുന്നു അവൾ..!!
ഒടുവിൽ അവസാന സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ കൈയിൽ ഉണ്ടായിരുന്ന അവസാന പൈസയും തീർന്നിരുന്നു..!! മനസ്സ് പോലെ തന്നെ ശരീരവും തളർന്നതും തളർച്ചയോടെ വീഴാൻ പോയ അവളെ രണ്ട് കരങ്ങൾ ചേർത്തു പിടിച്ചു..!!
അജയച്ഛന്റെ കൈകൾ..!! അയാൾ അവളെ ചേർത്തു പിടിച്ചത് ജീവിതത്തിലേയ്ക്ക് ആയിരുന്നു..!! ആരോരും ഇല്ല എന്ന് അറിഞ്ഞ അവളെ രാധമ്മ കൂടെ കൂട്ടി..!!
തന്റെ ജീവിതത്തിൽ നടന്നത് ഒന്നും അവൾക്ക് അവരോട് പറയാൻ കഴിഞ്ഞില്ല എങ്കിലും താൻ ഇപ്പൊ ആരോരും ഇല്ലാത്തവൾ ആണെന്നും തന്നെ കൈവിടല്ലേ എന്നും മാത്രം അവൾ ആരോട് പറഞ്ഞു..!!
എന്നാൽ മക്കൾ ഉപേക്ഷിച്ചു പോയ അവർക്ക് ദൈവം തിരികെ കൊടുത്ത നിധി ആയ് അവർ അവളെ കണ്ടു..!! അവളെ അവരുടെ കൂടെ കൂട്ടുകയും ചെയ്തു..!!
രണ്ട് ദിവങ്ങൾക്ക് ഇപ്പുറം തന്റെ ഉള്ളിൽ മറ്റൊരു ജീവൻ കൂടെ ഉണ്ടെന്ന അറിഞ്ഞ അവർക്ക് അതൊരു ഞെട്ടൽ തന്നെ ആയിരുന്നു..!! എങ്കിലും തന്നോട് ഒന്നും ചോദിക്കാനോ അതിന്റെ പൊരുൾ അറിയാനോ അവർ ശ്രമിച്ചില്ല പകരം അവളെ ചേർത്ത് പിടിക്കുക തന്നെ ചെയ്തു..!!
**************
ഒരു തരം മരവിപ്പോടെ അവൾ കഴിഞ്ഞത് എല്ലാം പറയുമ്പോൾ കണ്ണുനീരോടെ കേട്ട് ഇരിക്കാനെ ആ സാധുക്കൾക്ക് കഴിഞോളൂ..!! എങ്കിലും ബദ്രിയോട് വല്ലാത്ത ദേഷ്യം നിറഞ്ഞു അവരിൽ..!!
“നന്ദി ഇല്ലാത്തവൻ ജീവത്തിലേയ്ക്ക് തിരിച്ചു കൊണ്ട് വന്നവൾക്ക് കൊടുത്ത സമ്മാനം ചെ 😡..!! ഇത്ര ഒക്കെ ആയിട്ട് ആണൊ അവന് ഇനിയും എന്റെ മോളെ വേണ്ടത്..!! ഇല്ല വിട്ട് കൊടുക്കില്ല ഞാൻ..!! മോള് സമാധാനത്തോടെ ഇരിക്ക്..!! അവന് എന്താ ചെയ്യാൻ പറ്റുക എന്ന് വച്ചാൽ അവൻ ചെയ്യട്ടെ..!! പക്ഷെ നിന്നെ ഇനി അവന് കിട്ടില്ല “
ദേഷ്യത്തോടെ അതിൽ ഉപരി വാശിയോടെ അയാൾ അതും പറഞ്ഞു കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി പോയി..!!
രാധമ്മ തന്റെ അടുത്ത് ഇരിക്കുന്ന നേത്രയേ തന്നിലേയ്ക്ക് ചേർത്തു പിടിച്ചു..!! അവൾ വിങ്ങി കരഞ്ഞു കൊണ്ട് ആ മാറിലേയ്ക്ക് ചാഞ്ഞു..!!
തുടരും….