പുനർവിവാഹം ~ ഭാഗം 24, എഴുത്ത്: ആതൂസ് മഹാദേവ്

തന്റെ മാറോട് പറ്റി ഉറങ്ങുന്ന അല്ലി മോളെ പതിയെ ബെഡിലേയ്ക്ക് കിടത്തി കൊണ്ട് നേത്ര ആ ബെഡിലേയ്ക്ക് തന്നെ ചാരി ഇരുന്നു..!! മനസിലൂടെ പലതും മിന്നി മായുമ്പോൾ അവളുടെ മനസ്സ് അസ്വസ്തമായ് കൊണ്ടിരുന്നു..!!

അങ്ങനെ ഇരുന്ന് തന്നെ അവൾ എപ്പോഴോ മയങ്ങി പോയി..!! ഓർമകൾ ഒന്നും അലട്ടാതെ ശാന്തമായ് തന്നെ..!!

“നിങ്ങൾ എന്താ ആലോചിക്കുന്നത് “

രാധമ്മ തന്റെ ഭർത്താവിന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു..!!

“എടൊ മോള് എല്ലാം പറഞ്ഞു പക്ഷെ എന്തൊക്കെയോ മറയ്ക്കുന്ന പോലെ എനിക്ക് ഒരു തോന്നൽ “

“എന്ന് വച്ചാൽ ഏട്ടൻ എന്താ ഉദ്ദേശിക്കുന്നത് “

“അതെ ഡോ അവൾ നമ്മളിൽ നിന്ന് പലത്തൊക്കെ മറച്ച ശേഷം ആണ് പറഞ്ഞത്..!! ആരും അറിയരുത് എന്ന് അവൾ ആഗ്രഹിക്കുന്ന എന്തൊക്കെയോ ഉണ്ട് അവളുടെ മനസ്സിൽ “

അയാൾ അത് ഉറപ്പിച്ച് പറയുമ്പോൾ അവർ അയാളെ തന്നെ നോക്കി നിന്നു..!!

“എന്റെ ഊഹം ശെരിയാണ് എങ്കിൽ ആരൊക്കെയോ ഇവർക്ക് ഇടയിൽ നിന്ന് കളിച്ചിട്ടുണ്ടവണം അത് ഉറപ്പ് ആണ് “

” അങ്ങനെ ആണെങ്കിൽ തന്നെ അത് ഇനി എങ്ങനെ കണ്ട് പിടിക്കും “

രാധ ഒരു സംശയത്തോടെ ചോദിച്ചു..!!

“അത് കണ്ട് പിടിക്കാൻ നമ്മളെ കൊണ്ട് കഴിയില്ലായിരിക്കാം ഡോ..!! പക്ഷെ അവളെ കൊണ്ട് കഴിയും..!! നമ്മുടെ മോളെ കൊണ്ട് “

“മ്മ് “

അതിന് അതെ എന്നാ പോലെ അവർ ഒന്ന് മൂളി..!!

*****************

രാവിലെ മോള് എഴുന്നേറ്റത്തും അവൾക്ക് ഉള്ള ഭക്ഷണം കൊടുക്കുക ആണ് നേത്ര..!! രാധമ്മയും അജയച്ഛനും കൂടെ കാന്റീൻ ഇൽ പോയിരിക്കുക ആണ്..!!

“നിച്ച് മതി മ്മേ “

കുഞ്ഞി പെണ്ണ് ആ കുട്ടി വയറൊന്ന് തടകി കൊണ്ട് വല്ലായ്മയോടെ പറഞ്ഞു..!!

“അതൊന്നും പറഞ്ഞാൽ പറ്റില്ല ഉവ്വാവ്വ ഉള്ള കുട്ടികൾ നിറയെ ഭക്ഷണം കഴിക്കണം..!! എന്നാലേ അല്ലി മോളുടെ ഉവ്വാവ് മാറൂ “

അത് കേട്ട് ആ കുഞ്ഞി പെണ്ണ് തന്റെ കുഞ്ഞി ചുണ്ട് ഒന്ന് പിളർത്തി കാണിച്ചു..!! അത് കണ്ട് നേത്രയ്ക്ക് ചിരി ആണ് വന്നത്..!!

“മ്മ് ശെരി അൽപ്പം കഴിഞ്ഞിട്ട് ബാക്കി കഴിക്കണം കേട്ടോ “

“മ്മ് കാച്ചം “

അവൾ ആ രണ്ട് സൈഡിലെയും കൊമ്പ് ഇട്ട് ആട്ടി കൊണ്ട് പറഞ്ഞു..!! നേത്ര മോളെയും എടുത്ത് കൊണ്ട് ബാത്‌റൂമിലേക്ക് കയറി അവളുടെ കൈയും വായും ഒക്കെ കഴുകി കൊടുത്തു..!! ശേഷം മോളെയും കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി..!!

എന്നാൽ തിരികെ റൂമിലേയ്ക്ക് വന്ന അവൾ കാണുന്നത് റൂമിൽ നിൽക്കുന്ന ബദ്രിയേയും ഇഷാനിയേയും ആണ്..!! അത്രയും നേരം കുഞ്ഞിനോട് എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ട് വന്ന അവളുടെ മുഖം അവരെ കണ്ടതും ഒന്ന് കടുത്തു..!!

“എന്താ എന്ത് വേണം “

ഉറച്ചത് ആയിരുന്നു ആ ശബ്ദം..!! ഒരു വേള അത് കണ്ട് ഇഷാനി അവളെ അത്ഭുതത്തോടെ നോക്കി..!!

“I want you talk to you നേത്ര “

“Sry എനിക്ക് ഒന്നും കേൾക്കാനോ പറയാനോ താല്പര്യം ഇല്ല “

അവൾ ഒന്നും നോക്കാതെ അൽപ്പം ഉച്ചത്തിൽ തന്നെ പറഞ്ഞു..!!

“അത് തീരുമാനിക്കുന്നത് നീ അല്ല നേത്ര..!! എനിക്ക് സംസാരിക്കാൻ ഉണ്ടെങ്കിൽ ഞാൻ അത് സംസാരിച്ചിട്ടെ പോകൂ..!! നീ അത് കേൾക്കുകയും ചെയ്യും..!! ഇഷു മോളെ എടുത്ത് കൊണ്ട് പുറത്തേയ്ക്ക് പോ “

ബദ്രി അവളെ നോക്കി ഗൗരവത്തിൽ അത് പറഞ്ഞതും ഇഷാനി നേത്രയുടെ അടുത്തേയ്ക്ക് വന്ന് കുഞ്ഞിന് വേണ്ടി കൈ നീട്ടി..!! എന്നാൽ അല്ലി മോള് മുഖം തിരിച്ചു കൊണ്ട് നേത്രയുടെ കഴുത്തിൽ ആയ് മുഖം അമർത്തി കിടന്നു..!!

“അല്ലി മോള് എന്താ വരാതെ വായോ അപ്പച്ചി ഒന്ന് എടുക്കട്ടെ “

ഇഷാനി അവളുടെ മുഖം പിടിച്ച് ഉയർത്തി കൊണ്ട് പറഞ്ഞു..!! എന്നാൽ അല്ലി മോള് നേത്രയുടെ മുഖത്തെയ്ക്ക് ആണ് നോക്കിയത്..!!

” മ്മ് മ്മ് വേന്താ “

കുഞ്ഞ് തല തല രണ്ട് വശത്തേക്കും ചലിപ്പിച്ചു കൊണ്ട് ഇല്ല പറഞ്ഞു..!!

“അത് എന്താ അപ്പച്ചിയോട് പിണക്കം ആണൊ..!! ഞാൻ മോളുടെ അപ്പച്ചി അല്ലെ “

“ഇഷാനി പ്ലീസ് സ്റ്റോപ്പ്‌ it..!! ഞാൻ ഒരു കാര്യം പറഞ്ഞേക്കാം വേണ്ടാത്ത ബന്ധങ്ങൾ ഒന്നും ദയവ് ചെയ്ത് അവൾക്ക് പഠിപ്പിച്ച് കൊടുക്കരുത്..!! വേണ്ടുന്ന ബന്ധങ്ങൾ ഒക്കെ ഞാൻ തന്നെ അവൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്..!! വേറെ ഒന്നിന്റെയും ആവശ്യം എനിക്കോ എന്റെ മകൾക്കോ ഇല്ല “

അങ്ങേ അറ്റം ദേഷ്യത്തിൽ തന്നെ ആണ് നേത്ര അത് പറഞ്ഞത്..!! ഇഷാനി ഒരു വേള മുഖത് അടി കിട്ടിയത് പോലെ നിന്ന് പോയി..!!

അപ്പോഴാണ് രാധമ്മ അകത്തേയ്ക്ക് വരുന്നത്..!! അവിടെ നിൽക്കുന്ന ഇഷാനിയേയും ബദ്രിയേയും കണ്ട് അവർ അൽപ്പം നീരസത്തോടെ നേത്രയുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു..!!,

“എന്താ മോളെ ഇവിടെ?? എന്താ പ്രശ്നം “

“ഒന്നും ഇല്ല രാധമ്മേ..!! രാധമ്മ മോളെയും കൊണ്ട് അൽപ്പ നേരം പുറത്ത് നിൽക്ക് “

അത് കേട്ട് അവർ നോക്കിയത് ബദ്രിയെ ആണ്..!! എന്നാൽ അവന്റെ ശ്രെദ്ധ മുഴുവൻ അല്ലി മോളിൽ ആണ്..!! അത് കണ്ട് അവർ വേഗം മോളെയും എടുത്ത് പുറത്തേയ്ക്ക് ഇറങ്ങി..!! നേത്രയേ ഒന്ന് നോക്കി കൊണ്ട് ഇഷാനിയും പുറത്തേയ്ക്ക് പോയി..!!

“പറയ് എന്താ നിങ്ങൾക്ക് പറയാൻ ഉള്ളത് “

നേത്ര അവന്റെ മുന്നിൽ ആയ് വന്ന് നിന്ന് കൈ രണ്ടും മാറിൽ പിണച്ചു കെട്ടി കൊണ്ട് ഗൗരവ ഭാവത്തിൽ ചോദിച്ചു..!!

“പറയാൻ ഉള്ളത് മറ്റൊന്നും അല്ല മോളെ ഇന്ന് ഡിസ്ചാർജ് ചെയ്യും..!! Just half an hour..!! ഇവിടെ നിന്ന് ഇറങ്ങി കഴിഞ്ഞാൽ നമ്മൾ നേരെ പോകുന്നത് എന്റെ തറവാട്ടിലേയ്ക്ക് ആകും “

“Nooooo ..!! അത് നിങ്ങൾ അല്ല തീരുമാനിക്കേണ്ടത്..!! ഞാൻ എവിടെ പോകണം എങ്ങനെ പോകണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാൻ ആണ് “

അവൾ വാശിയോടെയും ദേഷ്യത്തോടെയും പറഞ്ഞു..!!

“നേത്ര വെറുതെ നീ എന്നെ ദേഷ്യം പിടിപ്പിക്കരുത് ..!! നീ സമ്മതിച്ചാലും ഇല്ലെങ്കിലും നിന്നെ കൊണ്ട് പോകും..!! അല്ലെങ്കിൽ കൊണ്ട് പോകാൻ എനിക്ക് അറിയാം “

അവനിലും അതെ വാശി തന്നെ ആയിരുന്നു..!! എന്നാൽ അവന്റെ ആ വാക്കുകൾ അവളിൽ തീ പാറിച്ചു..!! നേത്ര അവന്റെ അരുകിലേയ്ക്ക് പാഞ്ഞു വന്ന് അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു കൊണ്ട് അലറി..!!

“മതിയായില്ലേ എന്നെ ഇങ്ങനെ ദ്രോഹിച്ച് നിങ്ങൾക്ക് ഇനിയും മതിയായില്ലേ..!! ഇനി നിങ്ങൾക്ക് എന്താ വേണ്ടത് എന്റെ ശവം കൂടെ കാണണോ നിങ്ങൾക്ക്..!! കാണിച്ചു തരാം ച, ത്തോടുങ്ങാം ഞാ….”

“ഡി…… “

അവൾ അത് പറഞ്ഞു തീരും മുന്നേ അവന്റെ കൈ ശക്തമായ് അവളുടെ കവിളിൽ പതിഞ്ഞിരുന്നു..!! നേത്ര ഒരു സൈഡിലേയ്ക്ക് വേച്ചു വീണു പോയി..!! ബദ്രി അവളെ അവിടെ നിന്ന് വലിച്ചു പൊക്കി എടുത്ത് അവളുടെ കവിളിൽ കുത്തി പിടിച്ച് കൊണ്ട് അവളെ ചുവരിലേക്ക് ചേർത്തു..!!

“പ, ന്ന **** മോളെ ഇനി മേലിൽ ഇമ്മാതിരി വർത്തമാനം പറഞ്ഞാൽ വച്ചേക്കില്ല നിന്നെ ഞാൻ..!! പിന്നെ നീ ഇനി എത്ര ഒക്കെ ഇവിടെ കിടന്ന് തുള്ളിയാലും ഞാൻ നിന്നെ കൊണ്ട് പോകും..!! മര്യാദയ്ക്ക് നീയാത് എന്റെ കൂടെ വന്നാൽ നിനക്ക് നല്ലത് ഇല്ലെങ്കിൽ “

അത്രയും പറഞ്ഞ് അവളുടെ കവിളിൽ ഇരുന്ന കൈ എടുത്ത് അവൻ അവൾക്ക് നേരെ ചൂണ്ടി..!!ശേഷം അവൻ പോക്കറ്റിൽ നിന്നെ ഫോൺ എടുത്ത് അതിൽ ഒരു വീഡിയോ പ്ലെ ചെയ്ത് അവൾക്ക് നേരെ കാണിച്ചു..!!

“ദേ ഇത് കണ്ടോ നീ “

ഒരു വേള ആ സ്ക്രീനിലേയ്ക്ക് നോക്കിയ നെത്ര ഒന്ന് ഞെട്ടി പോയി..!! എന്നിട്ട് വിശ്വാസം വരാത്ത പോലെ അവനെ നോക്കി..!!

” എന്താ വിശ്വാസം വരുന്നില്ലേ നിനക്ക്..!! നിന്റെ ചേച്ചി ആരതി തന്നെയാ ഇത്..!! കൂടെ ഉള്ളത് ഏതോ ഒരു പുന്നാര മോനും..!! പണം കുത്തഴിഞ്ഞു വരുമ്പോൾ എന്ത് തോന്നിവാസവും കാണിക്കാമല്ലോ..!! ദേ കണ്ടില്ലേ ഇതുപോലെ “

അവൻ തീർത്തും ഒരു പുച്ഛത്തോടെ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു..!!

“മര്യാദയ്ക്ക് എന്നോടൊപ്പം വന്നില്ല എങ്കിൽ നിന്റെ ചേച്ചിയുടെ ഈ വീഡിയോ ഞാൻ എത്തിക്കുന്നത് നിന്റെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ ആകും..!! നിന്റെ പേരും പറഞ്ഞ് കുറച്ചൊന്നുമല്ല അവൾ എന്റെ കൈയിൽ നിന്നെ എണ്ണി വാങ്ങിയത്..!! അതുകൊണ്ട് ഒരു സോഫ്റ്റ്‌ കോണറും ഇല്ല എനിക്ക് അവളോട് “

അവന്റെ ഓരോ വാക്കുകളും ഞെട്ടലോടെ കേട്ട് നിന്നു അവൾ..!!

” പിന്നെ നിന്റെ അച്ഛൻ പുതിയ ബിസ്സ്നസ്സ് നടത്തിയതും പുതിയ വീട് വച്ചതും കാർ വാങ്ങിയതും പ്രോപ്പർട്ടിസ് വാങ്ങിയതും ഒക്കെ ഈ ബദ്രിക് നാഥിന്റെ കാശ് കൊണ്ടാണ്..!! എന്തിന് ഏറെ ഞാൻ എപ്പോൾ ഒന്ന് മനസ്സ് വച്ചില്ല എങ്കിൽ അടുത്ത ആഴ്ച്ച നടക്കാൻ ഇരിക്കുന്ന നിന്റെ അച്ഛന്റെ ഹാർട്ട് ഓപ്പറേഷൻ പോലും നടക്കില്ല നേത്ര “

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..!! വായിൽ കൈ അമർത്തി അവൾ പൊട്ടി കരഞ്ഞു..!! ഒരു വേള ആ കണ്ണുനീർ തന്റെ നെഞ്ചിൽ ആണ് വന്ന് പതിയുന്നത് എന്ന് തോന്നി അവന്..!! എങ്കിലും അവൻ അത് പുറമേ ഭാവിച്ചില്ല..!!

“ഇനി പറയ് എന്താ നിന്റെ തീരുമാനം..!! എന്നോടൊപ്പം വരാൻ സമ്മദം അല്ലെ നിനക്ക് “

അവളുടെ ഇരു തോളിലും പിടിച്ച് കുലുക്കി കൊണ്ട് അവൻ അത് ചോദിക്കുമ്പോൾ അവൾ കണ്ണുകൾ ഉയർത്തി അവനെ നോക്കി..!!

തുടരും….

Leave a Reply

Your email address will not be published. Required fields are marked *