പുനർവിവാഹം ~ ഭാഗം 25, എഴുത്ത്: ആതൂസ് മഹാദേവ്

“ഇനി പറയ് എന്താ നിന്റെ തീരുമാനം..!! എന്നോടൊപ്പം വരാൻ സമ്മദം അല്ലെ നിനക്ക് “

അവളുടെ ഇരു തോളിലും പിടിച്ച് കുലുക്കി കൊണ്ട് അവൻ അത് ചോദിക്കുമ്പോൾ അവൾ കണ്ണുകൾ ഉയർത്തി അവനെ നോക്കി..!! ശേഷം ഇടറുന്ന വാക്കുകളുടെ പറഞ്ഞു..!!

“എനി..ക്ക് സമ്മ..ദം ആണ്..!! ഞാൻ ഞാൻ വരാം “

അവളുടെ ആ മറുപടിയിൽ അവന്റെ കണ്ണുകൾ വിടർന്നു..!! ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..!!

“ഗുഡ് ഡിഷിഷൻ നേത്ര..!! എന്നാൽ തയ്യാറായിക്കോ എന്നോടൊപ്പം പോരാൻ “

അവളെ നോക്കി ഒരു ചിരിയോടെ അതും പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടന്നു..!!

**************

ബദ്രി പുറത്തേയ്ക്ക് പോയതും രാധമ്മ അല്ലി മോളെയും കൊണ്ട് വേഗത്തിൽ അകത്തേയ്ക്ക് വന്നു..!! ചുവരിൽ ചാരി കണ്ണുകൾ അടച്ച് നിൽക്കുന്ന നേത്രയേ കണ്ട് അവർ വെപ്രാളത്തോടെ അവളുടെ അടുത്തേയ്ക്ക് പോയി..!!

“മോളെ എന്താ മോളെ..!! എന്തിനാ മോളെ നീ കരായണേ..!! അയാൾ നിന്നെ എന്തെങ്കിലും ചെയ്തോ “

അവളുടെ കവിലൂടെ ഒക്കെ കണ്ണുകൾ പായിച്ചു കൊണ്ട് അവർ ഒരു ആദിയോടെ അത് ചോദിക്കുമ്പോൾ അവൾ തന്റെ കണ്ണുകൾ തുറന്ന് അവരെ ഒന്ന് നോക്കി..!!

“ഞാ..ൻ പോകുവാ രാധമ്മേ “

“പോകുവാന്നോ എവിടെയ്ക്ക് “

അവർക്ക് ഒന്നും മനസിലായില്ല..!!

“അയാളുടെ കൂടെ തറവാട്ടിലേയ്ക്ക് “

അവളുടെ ആ വാക്കുകൾ അവരെ മാത്രം അല്ല അകത്തേയ്ക്ക് വന്ന അജയച്ചനെയും ഞെട്ടിച്ചു..!!

” ഇല്ല മോളെ നിന്നെ അവന്റെ കൂടെ വിടാൻ ഞാൻ സമ്മതിക്കില്ല “

അയാൾ ദേഷ്യത്തോടെ പറഞ്ഞു..!!

“ഇല്ല അച്ഛാ എനിക്ക് പോയെ മതിയാകൂ..!! നിങ്ങൾ എന്നെ നിർബന്ധിക്കരുത് “

അതും പറഞ്ഞ് അവൾ വേഗം തിരിഞ്ഞു ബാത്‌റൂമിലേക്ക് കയറി..!!

“ഏട്ടാ മോള് എന്തൊക്കെയാ ഈ പറയുന്നത്..!! അവളെ ഒറ്റയ്ക്ക് എന്ത് സമാധാനത്തിൽ നമ്മൾ അവരുടെ കൂടെ വിടും “

“എടൊ പോകാണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നമ്മൾ അല്ല അവൾ ആണ്..!! ആ അവൾ തീരുമാനിക്കുകയും ചെയ്തു..!! ഇനി നമുക്ക് എന്ത് അവകാശം ആണ് വേണ്ടാന്ന് പറയാൻ “

അത്രയും പറഞ്ഞ് അയാൾ പുറത്തേയ്ക്ക് ഇറങ്ങി പോയി..!! രാധ അല്ലി മോളെയും ചേർത്തു പിടിച്ച് അവിടെ തന്നെ നിന്നു..!!

***************

“നിങ്ങൾ കേട്ടില്ലേ അവൻ പറഞ്ഞത് ആ ദാരിദ്ര വാസി പെണ്ണ് ഇനി മുതൽ നമ്മുടെ തറവാട്ടിൽ ഉണ്ടാകുമെന്ന് “

പാർവതി അടക്കാൻ ആകാത്ത കോപത്തോടെ മുരണ്ടു..!!

“അവള് വരട്ടെ എന്താ വേണ്ടത് എന്ന് എനിക്ക് അറിയാം..!! അധിക നാൾ ഒന്നും അവൾ ആ വീട്ടിൽ വാഴില്ല “

“നിങ്ങൾ എന്താ ചെയ്യാൻ പോകുന്നത് “

“അതൊന്നും നീ അറിയണ്ട..!! അവൾ അവിടെ ഉണ്ടാവരുത് തനിക്ക് അത് മാത്രം പോരെ “

“മ്മ് മതി “

അയാൾ വേഗം ഫോൺ എടുത്ത് ഒരു നമ്പറിലേക്ക് കാൾ ചെയ്തു..!!

“അറിഞ്ഞോ അവൾ വരുന്നുണ്ടെന്ന് തറവാട്ടിലേയ്ക്ക് “

“………………………………”

“എന്ത് ചെയ്തിട്ട് ആണെങ്കിലും വേണ്ടില്ല അവളും അവളുടെ ആ വിത്തും അവിടെ ഉണ്ടാവാൻ പാടില്ല മനസ്സിലായോ നിനക്ക് “

“………………………………………..”

“മ്മ് അത് മതി എനിക്ക് “

അയാൾ ഒരു തരം ക്രൂരമായ ചിരിയോടെ മൊഴിഞ്ഞു..!!

***************??

സമയം മെല്ലെ നീങ്ങി കൊണ്ടിരുന്നു..!! നേത്ര ഇരുപ്പ് ഉറയ്ക്കാത്തത് പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ്..!! ഇടയ്ക്ക് ഇടയ്ക്ക് കൈയിലെ വാച്ചിലേയ്ക്കും നോക്കുന്നുണ്ട്..!! അവളുടെ ഈ ഭാവങ്ങൾ ഒക്കെ ശ്രെദ്ധയോടെ നോക്കി ഇരിക്കുവാണ് രാധ..!!

അല്ലി മോള് ബെഡിൽ ഇരുന്നു കളിക്കുവാണ്..!! അജയച്ഛൻ അവളുടെ അടുത്ത് തന്നെ ഇരിപ്പുണ്ട്..!!

“മോളെ നീ പോകാൻ തന്നെ തീരുമാനിച്ചോ?? ഞങ്ങൾക്ക് എന്തോ പേടി ആകുന്നു മോളെ..!! നിന്നെ തനിച്ച് അവിടെക്ക് വിട്ടാൽ എന്ത് സമാധാനം ആണ് ഞങ്ങൾക്ക് ഉള്ളത് “

രാധമ്മ നിറ കണ്ണുകളോടെ പറഞ്ഞു..!! നേത്ര അതിന് മറുപടി എന്തോ പറയാൻ വന്നതും ബെഡിൽ കിടന്ന അവളുടെ ഫോണിൽ msg നോട്ടിഫിക്കേഷൻ വന്നതും ഒന്നിച്ച് ആയിരുന്നു..!!

എന്തോ ഒരു തോന്നലിൽ അവൾ വെറുതെ ഫോൺ എടുത്ത് എടുത്ത് നോക്കി..!! പരിചയം ഇല്ലാത്ത നമ്പർ കണ്ട് അവൾ അത് ഓപ്പൺ ചെയ്ത് നോക്കി..!!

“” ചിലർക്ക് ഒക്കെ എത്ര കൊണ്ടാലും മതിയാവില്ല നേത്ര..!! അതാ ഇപ്പോൾ നീ ചെയ്യുന്നതും..!! വീണ്ടും നീ തെറ്റിലേക്ക് സഞ്ചരിക്കുന്ന ആണ്..!! പാടില്ല നിന്റെ കാലുകൾ ആ തറവാട്ടിൽ വീണ്ടും പതിയാൻ പാടില്ല..!! അനുഭവിച്ച നഷ്ടങ്ങളെക്കാൾ കഠിനമാകും ഇനി നിനക്കായ്‌ ഞാൻ ഒരുക്കുന്നത് “”

ആ വരികളിലൂടെ വീണ്ടും അവളുടെ കണ്ണുകൾ പാഞ്ഞു നടന്നു..!! ഉള്ളിൽ എവിടെയോ ഒരു വെള്ളിടി വെട്ടുന്നത് അവൾ അറിഞ്ഞു..!!

“മോള് എന്താ ഒന്നും പറയാത്തത് “

രാധമ്മയുടെ ശബ്ദം ആണ് അവളെ സ്വബോധത്തിലേയ്ക്ക് കൊണ്ട് വന്നത്..!! അവൾ ദീർഘമായ് ഒന്ന് ശ്വാസം വലിച്ച് വിട്ടു..!!

“എനിക്ക് പോണം രാധമ്മേ പലതും മറ നീക്കി പുറത്ത് വരണമെങ്കിൽ ഞാൻ അവിടെ വേണം “

അവൾ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ ആ വരികളിലൂടെ തെന്നി നീങ്ങുന്നുണ്ടായിരുന്നു..!!

” നീ എന്തൊക്കെയാ കുഞ്ഞേ ഈ പറയുന്നത് എനിക്ക് ഒന്നും മനസിലാകുന്നില്ല “

“രാധ വേണ്ട അവളോട് ഒന്നും ചോദിക്കണ്ട..!! മോള് പോയിട്ട് വരട്ടെ “

അജയൻ അവരെ തടഞ്ഞു കൊണ്ട് പറഞ്ഞു..!! കാരണം അവൾ പറഞ്ഞതിന്റെ പൊരുൾ ഇതിനോടകം അയാൾ ഊഹിച്ചിരുന്നു..!!

***************

ബദ്രി രാഹുലിന്റെ റൂമിലേയ്ക്ക് ചെല്ലുമ്പോൾ അവൻ കാര്യമായി എന്തോ റിപ്പോർട്ട്‌ ചെക്ക് ചെയ്യുക ആയിരുന്നു..!! ബദ്രി അവന്റെ മുന്നിൽ ആയുള്ള ചെയറിൽ പോയ്‌ ഇരുന്നു..!!

“ഡാ നിന്റെ റിപ്പോർട്ട്‌ വന്നു “

“മ്മ് “

അവൻ അതിന് അലക്ഷ്യമായ് ഒന്ന് മൂളുക മാത്രം ചെയ്തു..!!

“ബദ്രി liver Cirrhosis second stage “

“മ്മ് “

വീണ്ടും ഒരു മൂളൽ മാത്രം..!!

“ബദ്രി ഇത് കളിയല്ല it’s serious..!! Med സ്റ്റാർട്ട്‌ ചെയ്യണം അതും എത്രയും വേഗം “

“എന്തിന് അതിന്റെ ആവശ്യം ഒന്നും ഇല്ല “

ബദ്രി ഫോണിൽ നിന്നെ മുഖം മാറ്റി ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു..!! എന്നാൽ അത് കേട്ട് രാഹുലിന് വല്ലാത്ത ദേഷ്യം ആണ് തോന്നിയത്..!!

” എന്താ ഡാ പുല്ലേ നീ ഇങ്ങനെ..!! ആദ്യമേ ആ med സ്റ്റാർട്ട്‌ ചെയ്തിരുന്നു എങ്കിൽ ഫസ്റ്റ് സ്റ്റേജിൽ നിന്ന് സെക്കന്റ്‌ സ്റ്റേജിലേയ്ക്ക് വരില്ലായിരുന്നു..!! ഇത് ഇപ്പൊ ഇനി എങ്കിലും കഴിച്ചില്ല എങ്കിൽ കളി കാര്യം ആകും ബദ്രി..!! നിന്റെ ജീവന് പോലും ആപത്ത് ആണ് അത് “

അത് കേൾക്കെ അവൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു..!!

“It’s ok ഡാ..!! മരിക്കാൻ ഇപ്പോൾ എനിക്ക് പേടി ഇല്ല..!! ചെയ്ത് കൂട്ടിയ തെറ്റുകൾ ഒക്കെ നോക്കുമ്പോൾ മരണം ഒരു കുറഞ്ഞ ശിക്ഷ ആണ് രാഹുൽ “

“എന്നാ ഞാൻ “

“വേണ്ട നീ ഒന്നും പറയണ്ട..!! മോൾക്ക് ഡിസ്ചാർജ് ആയല്ലോ ഞങ്ങൾ ഇറങ്ങുവാണ് “

അത്രയും പറഞ്ഞ് അവൻ വേഗത്തിൽ പുറത്തേയ്ക്ക് ഇറങ്ങി പോയി..!!

തുടരും….

Leave a Reply

Your email address will not be published. Required fields are marked *