” ഇനി ഞാൻ പറയുന്നത് നീ ശ്രെധിച്ചു കേൾക്കണം..!! ഇപ്പോൾ നീ തിരികെ പോകുന്ന വഴിക്ക് ബദ്രിയുടെ റൂമിൽ കയറി ടേബിളിൽ ഇരിക്കുന്ന അവന്റെ ടാബ്ലെറ്റ് മാറ്റി പകരം അവിടെ ഇത് വയ്ക്കണം “
ഒരു വേള അവൻ പറയുന്നത് കേട്ട അവൾ ഞെട്ടി..!!
“എന്തൊക്കെയാ ഈ പറയണേ?? ഇത് ഇത് എന്തിനുള്ള ടാബ്ലറ്റ് ആണ് “
” എടാ നീ ഇങ്ങനെ പേടിക്കാൻ മാത്രം ഇതിൽ ഒന്നും ഇല്ല..!! ഏട്ടന്റെ ഡോക്ടർ മാറ്റി എഴുതി തന്ന ടാബ്ലറ്റ് ആണ് ഇത്..!! ഞാൻ ഇത് അവിടെക്ക് കൊണ്ട് പോയാൽ ഏട്ടന് ചിലപ്പോൾ ഇഷ്ടം ആവില്ല..!! അതാ നിന്നോട് പറഞ്ഞത് “
“ഹോ അതായിരുന്നോ ഞാൻ വെറുതെ പേടിച്ചു “
അവൾ നെഞ്ചിൽ കൈ വച്ച് കൊണ്ട് അത് പറയുമ്പോൾ അവന്റെ കണ്ണുകൾ വല്ലാതെ ഒന്ന് തിളങ്ങി..!! തന്റെ ശ്രെമം എന്തോ ഫലം കണ്ട പോലെ..!!
“എന്നാൽ ഞാൻ പോട്ടെ ഏട്ടാ..!! കാണാതെ ആയാൽ അമ്മ തിരക്കി വരും “
അതിന് മറുപടി പറയാതെ അവൻ അവളെ ഒന്ന് ചേർത്തു പിടിച്ച് ആ കഴുത്തിൽ അമർത്തി ചുംബിച്ചു..!! അവൾ ഒന്ന് പുളഞ്ഞു കൊണ്ട് അവന്റെ ഷർട്ടിൽ അള്ളി പിടിച്ചു..!!
“അധികം വൈകില്ല പെണ്ണെ..!! എത്രയും വേഗം എല്ലാവരേയും അറിയിച്ച് ഈ കഴുത്തിൽ ഒരു താലി അണിയിച്ച് എനിക്ക് നിന്നെ എന്റേത് ആക്കണം “
അവന്റെ ആ വാക്കുകൾ അവളിലെ പ്രണയിനിയെ ആനന്ദത്തിൽ ആഴ്ത്തുമ്പോൾ അവൾ അറിഞ്ഞില്ല അവന്റെ ഉള്ളിലെ കൊടും വിഷം..!!
*****************
ആ റൂമിൽ നിന്ന് ഇറങ്ങിയ അനു നേരെ പോയത് ബദ്രിയുടെ റൂമിലേയ്ക്ക് ആണ്..!! അകത്ത് ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി കൊണ്ട് അവൾ മെല്ലെ അകത്തേയ്ക്ക് കയറി..!!
ശേഷം അവൻ പറഞ്ഞത് പോലെ ടേബിളിന്റെ പുറത്ത് ഇരുന്ന പഴയ ടാബ്ലറ്റ് മാറ്റി കൈയിൽ ഇരുന്നത് അവിടെ വച്ച് കൊണ്ട് അവൾ വേഗം പുറത്തേയ്ക്ക് ഇറങ്ങി പോയി..!!
അവൾ പോകുന്നതും നോക്കി നിന്ന ആ കണ്ണുകൾ വന്യമായ് ഒന്ന് തിളങ്ങി..!!
*****************
രാത്രി അൽപ്പം വൈകി ആണ് ബദ്രിയും നേത്രയും തിരികെ വന്നത്..!! ഉമ്മറത്ത് ശ്രീയും, മനോജും, മാധവും എന്തോ കാര്യമായ ചർച്ചയിൽ ആയിരുന്നു..!! ഇവരെ കണ്ടതും അവരുടെ സംസാരം പതിയെ നിലച്ചു..!!
അവിടെ ഇരിക്കുന്ന ആരെയും ശ്രെദ്ധിക്കാതെ അവർ അകത്തേയ്ക്ക് കയറി പോയി..!!
“ഹും അഹങ്കാരി “
മാധവ് നേത്രയേ നോക്കി പല്ലുകൾ കടിച്ചമർത്തി കൊണ്ട് പറഞ്ഞു..!!
നേത്ര മോളെയും കൊണ്ട് മുകളിലേയ്ക്ക് കയറുമ്പോൾ ആണ് അൽപ്പം സൈഡിൽ നിന്ന് എന്തോ അടക്കി പിടിച്ച ശബ്ദം കേൾക്കുന്നത്..!! അവൾ ഒന്ന് ചുറ്റും നോക്കി..!! എന്നാൽ അവൾക്ക് അവിടെ ആരെയും കാണാൻ കഴിഞ്ഞില്ല..!!
തോന്നിയത് ആകും എന്ന ചിന്തയിൽ അവൾ വീണ്ടും മുന്നോട്ട് നടന്നു..!! വീണ്ടും അതെ അടക്കി പിടിച്ച ശബ്ദം അവളുടെ കാതിൽ പതിഞ്ഞതും നേത്ര അനങ്ങാതെ അവിടെ തന്നെ നിന്ന് കൊണ്ട് ചുറ്റും കണ്ണുകളാൽ ഒന്ന് പരാതി..!!
അവൾ നിൽക്കുന്നതിന്റെ അൽപ്പം മുന്നോട്ട് ഉള്ള ഇട നാഴിയിൽ നിന്നാണ് ആ ശബ്ദം എന്ന് മനസിലായതും തോളിൽ ഉറങ്ങി കിടക്കുന്ന അല്ലി മോളെയും ചേർത്തു പിടിച്ച് അവൾ അവിടെക്ക് നടന്നു..!!
ശേഷം ചുവരിലേക്ക് ചേർന്ന് നിന്ന് കൊണ്ട് അൽപ്പം തല മാത്രം നീക്കി നേത്ര ആ ഇടത്തേയ്ക്ക് നോക്കി..!! ഇരുട്ട് ആയത് കൊണ്ട് ഒന്നും വ്യക്തമായിരുന്നില്ല അവൾക്ക്..!! അവൾ ഒന്നും കൂടെ സൂക്ഷിച്ചു നോക്കി..!!
പുറം തിരിഞ്ഞു നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ..!! അവന് മുന്നിൽ ആയ് അവനെ പുണർന്ന് കൊണ്ട് ഒരു പെൺ കുട്ടി..!! എത്ര നോക്കിയിട്ടും അത് ആരാണെന്ന് അവൾക്ക് മനസിലായില്ല..!!
“ഇഷാനി ആണൊ അത് “”
അവൾ സ്വയം അവളോട് തന്നെ ചോദിച്ചു..!! പെട്ടന്ന് അവളുടെ തോളിൽ ആയ് ഒരു കൈ അമർന്നതും അവൾ ഞെട്ടി പിടഞ്ഞു കൊണ്ട് അവിടെക്ക് നോക്കി..!! മുന്നിൽ സംശയ ദൃഷ്ടിയോടെ നിൽക്കുന്ന ബദ്രിയെ കണ്ട് അവൾ വേഗം മിണ്ടല്ലേ എന്ന അർഥത്തിൽ ചുണ്ടിൽ കൈ വച്ച് കാണിച്ചു..!!
അവൻ ആണെങ്കിൽ ഒന്നും മനസിലാകാതെ കണ്ണുകൾ ചുരുക്കി അവളെ നോക്കി..!! ശേഷം അവൻ എന്തോ പറയാൻ തുടങ്ങിയതും നേത്ര വേഗം അവന്റെ കൈയും പിടിച്ച് മുന്നോട്ട് നടന്നു..!!
“നീ എന്താ ഡി പൊട്ടൻ കളിക്കുവാണോ?? അതോ നിന്റെ ശബ്ദം അടിച്ചു പോയോ “
റൂമിലേയ്ക്ക് കയറിയതും ബദ്രി നേത്രയേ നോക്കി ചോദിച്ചു..!! എന്നാൽ നേത്ര അതിന് മറുപടി പറയാതെ കുഞ്ഞിനെ ബെഡിൽ കൊണ്ട് കിടത്തിയ ശേഷം കാബോർഡ് തുറന്ന് ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് പോകാൻ തിരിഞ്ഞതും ബദ്രി വേഗത്തിൽ വന്ന് അവളുടെ കൈയിൽ പിടിച്ച് വലിച്ചതും ഒന്നിച്ച് ആയിരുന്നു..!!
പെട്ടന്ന് ഉള്ള നീക്കം ആയതിനാൽ അവൾ ഒന്ന് പുറകോട്ട് ആഞ്ഞ് അവന്റെ നെഞ്ചിൽ ആയ് ചേർന്ന് നിന്നു..!!
“എന്താ ഈ കാണിക്കണേ എന്നെ വിട് “
അവൾ അവന്റെ കൈയിൽ കിടന്ന് കുതറി കൊണ്ട് പറഞ്ഞു..!! എന്നാൽ അവൻ പിടി വിടാതെ അവളെ തന്നിലേയ്ക്ക് തന്നെ വലിച്ച് ചേർത്തു കൊണ്ട് ചോദിച്ചു..!!
“നീ എന്താ എന്നെ പൊട്ടൻ ആക്കുവാണോ..!! കുറച്ച് മുന്നേ അവിടെ വച്ച് എന്താ ആക്ഷൻ ആണ് നീ കാണിച്ചത്..!! എന്താ അവിടെ ആരെങ്കിലും ഒളിഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു..!! അല്ല ഞാൻ വന്നപ്പോ നീ എന്തോ ഒളിഞ്ഞ് നോക്കുന്നുണ്ടായിരുന്നല്ലോ “
അവളെ അടി മുടി നോക്കി കൊണ്ട് അവൻ അത് പറയുമ്പോൾ അവൾ ഒന്ന് പതറി..!!
” സത്യം പറയെടി കള്ളി നീ അവിടെ ആരെ ഒളിഞ്ഞു നോക്കിയതാ..!! അല്ല അവിടെ എന്തായിരുന്നു സീൻ “
ആദ്യമൊക്കെ ഗൗരവത്തോടെയും പിന്നെ പിന്നെ ഒരു വഷളൻ ചിരിയോടെ അവൻ അത് ചോദിക്കുമ്പോൾ അവൾ കണ്ണും മിഴിച്ച് അവനെ നോക്കി..!!
“അയ്യേ നിങ്ങൾക്ക് ഒരു നാണവും ഇല്ലേ മനുഷ്യ “
“നാണം ഉള്ള നീ ആണല്ലോ അവിടെ നിന്ന് ഒളിഞ്ഞ് നോക്കിയത്..!! ചോദിച്ച ഞാൻ കുറ്റക്കാരനും..!! സത്യം പറയ് നേത്ര അവിടെ എന്താ നീ നോക്കിയത് “
അവൻ തീർത്തും ഗൗരവത്തിൽ അത് ചോദിക്കുമ്പോൾ അത് കേട്ട് അവൾ അവനെ തള്ളി മാറ്റി കൊണ്ട് പറഞ്ഞു..!!
“എനിക്ക് അവിടെ ആരോ നിൽക്കുമ്പോലെ തോന്നി..!! അതാ ഞാൻ നോക്കിയത്..!! പക്ഷെ എനിക്ക് തോന്നിയത് ആണ് അവിടെ ആരും ഉണ്ടായിരുന്നില്ല “
അത്രയും പറഞ്ഞ് വേറൊന്നും കേൾക്കാൻ നിൽക്കാതെ അവൾ വേഗം ബാത്‌റൂമിലേക്ക് കയറി ഡോർ അടച്ചു..!! പക്ഷെ ബദ്രി എന്തോ ഒരു ആലോചനയിൽ ആയിരുന്നു ആ നിമിഷം..!!
തുടരും….
