പുനർവിവാഹം ~ ഭാഗം 39, എഴുത്ത്: ആതൂസ് മഹാദേവ്

“എന്താണ് മോനെ ഒരു ആലോചന “

പുറകിൽ നിന്ന് ഉള്ള രാഹുലിന്റെ ശബ്ദമാണ് എന്തോ ആലോചനയിൽ നിന്ന ദക്ഷ് തിരിഞ്ഞു നോക്കുന്നത്..!! രാഹുൽ ഒരു കള്ള ചിരിയോടെ അവന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു..!!

” നേത്രയേ കുറിച്ച് ആകും അല്ലെ നിന്റെ ഈ ആലോചന “

“ഡാ ഞാൻ നാളെ അവളെ കണ്ട് സംസാരിച്ചാലോ എന്ന് ആലോചിക്കുവാ..!! എന്താ നിന്റെ അഭിപ്രായം “

അവന് നേരെ ദക്ഷ് മറു ചോദ്യം ചോദിക്കുമ്പോൾ രാഹുൽ ഒന്ന് ആലോചിച്ചു..!! ശേഷം അവനോട് ആയ് മറുപടി പറഞ്ഞു..!!

” ഒന്ന് നോക്കിയാൽ നീ പറഞ്ഞത് നല്ല കാര്യം ആണ്..!! വെറുതെ നീട്ടി കൊണ്ട് പോയിട്ടും പ്രതേകിച്ചും കാര്യം ഒന്നുമില്ല..!! ഇത് ഇപ്പൊ തുറന്ന് പറഞ്ഞാൽ വൈകാതെ തന്നെ അവളുടെ സ്റ്റാന്റ് അറിയാലോ “

“പക്ഷെ ഡാ ഒരു പരിചയവും ഇല്ലാത്ത ഞാൻ പോയ്‌ ഇഷ്ട്ടമാണെന്ന് പറഞ്ഞാൽ ഞാൻ എങ്ങനെ ആകും റിയാക്ട് ചെയ്യുന്നത് “

ദക്ഷിന്റെ ഉള്ളിൽ അതായിരുന്നു ചോദ്യം..!!

” അത് രണ്ടാമത് ഒന്ന് ചിന്തിക്കേണ്ട ആവശ്യം ഇല്ല ഡാ..!! കാരണം അവൾക്ക് നിന്നെ ഒരു മുൻ പരിചയവും ഇല്ല എന്ന് മാത്രം അല്ല..!! അവളെ പോലെ ഉള്ളൊരു കുട്ടി അതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറുകയേ ഒള്ളൂ..!! പക്ഷെ ഇത് ഇങ്ങനെ നീട്ടി കൊണ്ട് പോകുന്നതിനെക്കാളും നീ അവളെ കണ്ട് സംസാരിക്കുന്നത് തന്നെ ആണ് എന്ത് കൊണ്ടും നല്ലത് “

രാഹുൽ തന്റെ അഭിപ്രായം അവനെ അറിയിച്ചു..!!

“മ്മ് എന്തായാലും നാളെ എനിക്ക് അവളെ കണ്ട് സംസാരിക്കണം..!! അതിൽ ഇനി മാറ്റമില്ല “

ദക്ഷ് ഇതിനോടകം ഉറച്ച ഒരു തീരുമാനം എടുത്ത് കഴിഞ്ഞിരുന്നു..!!

****************

പിറ്റേന്ന് അതി രാവിലെ തന്നെ ദക്ഷ് എന്നും അവളെ കാണുന്ന ഇടത്തേയ്ക്ക് തിരിച്ചു..!! മാസങ്ങളിൽ അടുപ്പിച്ച് ഉള്ള ചില ദിവസങ്ങൾ ഒഴികെ അവൻ അവളെ അമ്പലത്തിന്റെ അടുത്തുള്ള ഇട വഴിയിൽ വച്ച് കാണുന്നത് ആണ്..!!

അവൾ അത് അറിയുന്നില്ല എങ്കിലും അവന് അതിപ്പോൾ ഒരു പതിവ് ആണ്..!! എന്നാൽ പതിവിന് വിപരീതമായി ദക്ഷിന് അന്ന് അവളെ കാണാൻ കഴിഞ്ഞില്ല..!! ഒരുപാട് നേരം അവൻ അവൾക്ക് വേണ്ടി അവിടെ കാത്ത് നിന്നു എങ്കിലും നിരാശ ആയിരുന്നു ഫലം..!!

വല്ലായ്മയോടെ ദക്ഷ് തിരികെ എത്തുമ്പോൾ അവനെ കാത്തിരുന്നത് മറ്റൊരു വാർത്ത ആയിരുന്നു..!! ബാംഗ്ലൂർ നിന്ന് അവന്റെ അച്ഛന്റെ കാൾ ഉണ്ടായിരുന്നു.!! അസുഖം ബാധിച്ച് കിടന്ന അവന്റെ അമ്മമ്മയുടെ മരണ വാർത്ത..!! എത്രയും വേഗം അവൻ അവിടെക്ക് എത്തണം എന്ന്ആയിരുന്നു അവന്റെ അച്ഛൻ അറിയിച്ചത്..!!

കാര്യം അറിഞ്ഞപ്പോൾ പോകാതെ ഇരിക്കാൻ അവന് കഴിഞ്ഞില്ല..!! പിന്നെ ഒട്ടും സമയം കളയാതെ ദക്ഷ് രാഹുലിനോടും ദക്ഷിനോടും യാത്ര പറഞ്ഞ് ബാംഗ്ലൂർ ക്ക് പോയി..!!

അവിടെ എത്തിയ ദക്ഷ് ആകെ നിന്ന് തിരിയാൻ പോലും സമയം കിട്ടാത്ത തിരക്കിൽ ആയിരുന്നു..!! എങ്കിലും ചടങ്ങുകൾ ഒക്കെ കഴിഞ്ഞതും തിരികെ വരാൻ നിൽക്കുമ്പോൾ അവന്റെ അച്ഛന് ആക്സിഡന്റ് ഉണ്ടാകുന്നതും അത് കൊണ്ട് അവന്റെ യാത്ര ക്യാൻസൽ ചെയ്യുന്നതും..!!

പിന്നെയും ഒരുപാട് നാൾ എടുത്തു എല്ലാം ഒന്ന് ഓക്കേ ആകാൻ..!! എന്നാൽ ഇതിനോടകം അവന്റെ ഉള്ളിൽ കയറി കൂടിയ ഒരു കരട് ആയിരുന്നു ബദ്രിയുടെ അകൽച്ചയും അവനെ കുറിച്ച് സംസാരിക്കുമ്പോൾ ഉള്ള രാഹുലിന്റെ ഒഴിഞ്ഞു മാറ്റവും..!!

പിന്നെ ഒരു കാത്തിരിപ്പ് ആയിരുന്നു തിരികെ നാട്ടിലേക്ക് എത്താൻ ആയ്..!! എല്ലാം ഒന്ന് ഒതുങ്ങിയതും ദക്ഷ് തിരികെ മടങ്ങി..!! എന്നാൽ തിരികെ എത്തിയ അവനെ വരവേറ്റേത് ബദ്രി നേത്ര പ്രണയമായിരുന്നു..!!

ഒരു നിമിഷം ലോകം പോലും കീഴ് മേൽ മറിയുന്നത് പോലെ തോന്നി അവന്..!!

“എനിക്ക് അറിയില്ല ഡാ ഇതിന്റെ ഇടയിൽ എന്താ സംഭവിച്ചത് എന്ന്..!! ഞാൻ പോലും കുറച്ച് ദിവസം മുന്നേ ആണ് ഇത് അറിയുന്നത് പോലും..!! അവൻ എന്നോട് ഇത് പറയുമ്പോൾ സത്യത്തിൽ എനിക്ക് വിശ്വാസിക്കാൻ പോലും കഴിഞ്ഞില്ല..!!  നീ പോയതിൽ പിന്നെ അവൻ ആകെ മാറി പോയി ഡാ..!! ഇവിടെയ്ക്ക് പോലും അവൻ ഇപ്പൊ വരാറില്ലാ..!! എന്നോട് അവൻ സംസാരിക്കുന്നത് പോലും അപൂർവ്വം ആണ്..!! പക്ഷെ ഒന്ന് എനിക്ക് അറിയാം അവർ തമ്മിൽ ഇപ്പൊ അത്രമാത്രം അടുത്തു ഡാ “

എല്ലാം കേട്ട് തകർന്നത് പോലുള്ള ദക്ഷിന്റെ ഇരുപ്പ് കണ്ട് രാഹുലിന്റെ നെഞ്ച് ഒന്ന് പിടഞ്ഞു..!!

” സാര..മില്ല ഡാ അവ..ൾക്ക് അവനെ ആണ് ഇഷ്ടം എങ്കിൽ അങ്ങനെ തന്നെ ആയ്കോട്ടെ..!! ഞാ..ൻ ആയ് അവർക്ക് ഒരിക്കലും തടസ്സമാകില്ല “

നെഞ്ച് നീറി കൊണ്ടുള്ളതായിരുന്നു അവന്റെ ആ വാക്കുകൾ..!! ശേഷം ഇരുന്ന ഇടത് നിന്ന് എഴുന്നേറ്റു കൊണ്ട് ദക്ഷ് അവന് നേരെ തിരിഞ്ഞു..!!

” ഇത് ഇപ്പൊ ഓടി പിടച്ചു വന്നത് വെറുതെ ആയ്..!! ആ സാരമില്ല അവനെ ഒന്ന് കാണണം എന്ന് ഉണ്ട്..!! പക്ഷെ വേണ്ട അവന് എന്നെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാവും..!! പിന്നെ നീ അവന്റെ കൂടെ ഉണ്ടാവണം..!! അവനെ… അവനെ തനിച്ചാക്കരുത്..!! ഞാൻ ഇല്ലെങ്കിലും അവന് നീ വേണം “

അത് കേട്ട് രാഹുൽ അവന്റെ മുഖത്തേയ്ക്ക് നോക്കി തീർത്തും സംശയത്തോടെ..!!

” നീ എന്തൊക്കെയാ ഈ പറയുന്നത്?? നീ.. നീ എവിടെ പോകുവാ “

അതിനൊരു ചിരി ആയിരുന്നു അവന്റെ മറുപടി..!! പിന്നെ അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി പോയി ദക്ഷ്..!!

ആ വീട്ടിൽ നിന്ന് മാത്രം ആയിരുന്നില്ല ആ നാട്ടിൽ നിന്ന് തന്നെ ആയിരുന്നു പിന്നെ ദക്ഷിന്റെ മടക്കം..!! പോകുന്നതിനു മുന്നേ ഒരു കാഴ്ച്ച കൂടെ അവന് കാണേണ്ടി വന്നു..!! എന്നും അവളെ കാണാറുള്ള അതെ അമ്പലത്തിന്റെ ഇട വഴിയിൽ വച്ച് പരിസരം പോലും മറന്നു ആഞ്ഞു ചുംബിക്കുന്ന ബദ്രിയും നേത്രയും..!! ഒരു നോക്കെ ദക്ഷ് അവിടെക്ക് നോക്കിയോളൂ..!!

കണ്ണുകൾ നിറയുമ്പോൾ ഹൃദയം വല്ലാതെ പിടയുമ്പോൾ എങ്ങനെയും അവിടെ നിന്ന് ഓടി ഒളിച്ചാൽ മതി എന്ന് തോന്നി പോയി അവന്..!! ഉള്ളിന്റെ ഉള്ളിൽ അവളെ പൂർണമായും ഉള്ളറകളിലേയ്ക്ക് ബെന്ധിച്ചു കൊണ്ട് അവൻ തിരികെ യാത്രയായി..!! മടങ്ങി വരാൻ കഴിയാത്ത രീതിയിൽ..!!

( ദക്ഷിന്റെ പാസ്റ്റ് കഴിഞ്ഞേ )

“ഇതൊക്കെ എനിക്കും അറിയാവുന്നത് അല്ലെ ..!! അതല്ല എനിക്ക് അറിയേണ്ടത് അവൻ എന്നെ ചതിച്ചു എന്ന് പറയുന്നതിന്റെ കാരണം..!! അതാണ് അതാണ് എനിക്ക് അറിയേണ്ടത് “

ദക്ഷ് അങ്ങേ അറ്റം കോപത്തോടെ അത് ചോദിക്കുമ്പോൾ മറുപടി പറയാതെ ഇരിക്കാൻ കഴിയുമായിരുന്നില്ല അവന്..!!

” അവൻ പറഞ്ഞത് ശെരിയാണ് ദക്ഷ് നിന്നെ ചതിച്ചു കൊണ്ടാ അവൻ അവളെ നേടിയത്..!! അതും നിനക്ക് അവളോട് ഉള്ള ഇഷ്ടം അറിഞ്ഞു കൊണ്ട് തന്നെ..!! എല്ലാത്തിന്റെയും തുടക്കം നിന്റെ ഇഷ്ട‌ം അവനോട് തുറന്നു പറഞ്ഞ ദിവസം മുതൽ ആണ്..!! നീ ഈ നാട്ടിൽ നിന്ന പോകാൻ വേണ്ടി അവൻ കാത്തിരിക്കുവായിരുന്നു ദക്ഷ്..!! പിന്നെ അവൻ ഒരു നാടകം തന്നെ ഇവിടെ ആടി തിമിർത്തു..!! ഭ്രാന്ത് എന്ന നാടകം..!! അതിന് കുട്ട് ആയിട്ട് അവന്റെ പെങ്ങളും അവളുടെ വീട്ടുകാരും..!! നേത്ര പോലും അറിഞ്ഞില്ല ദക്ഷ് അവന്റെ ഈ ചതി “

അത്രയും പറഞ്ഞ് അവൻ ഒന്ന് നിർത്തി..!! ദക്ഷ് വിശ്വാസം വരാത്തത് പോലെ അവനെ തന്നെ നോക്കി നിന്നു..!!

” നീ.. നീ എന്തൊക്കെയാ ഈ പറയുന്നത് “

“എല്ലാം ഞാൻ പറയാം..!! പക്ഷെ ഒരു തീരുമാനം എടുക്കുമ്പോൾ നീ ഓർക്കേണ്ട മറ്റൊരു കാര്യം ഉണ്ട് ദക്ഷ്..!! അവൾ ഇപ്പൊ അവന്റെ ഭാര്യ ആണ്..!! കൂടാതെ അവർക്ക് ഒരു മകളും ഉണ്ട്..!! അത് നീ മറക്കരുത് “

രാഹുൽ തീർത്തും ഗൗരവത്തോടെ അത് പറയുമ്പോൾ മറുപടി പറഞ്ഞില്ല എന്ന് മാത്രം അല്ല വേറെ എങ്ങോ ദൃഷ്ടി ഊന്നി നിന്നു അവൻ..!!

തുടരും….