പുനർവിവാഹം ~ ഭാഗം 46, എഴുത്ത്: ആതൂസ് മഹാദേവ്

“” അപ്രതീക്ഷിമായി ചിലരുടെ കടന്ന് വരവ് ആയിരിക്കാം എന്നോ മാഞ്ഞ ചിരി നമ്മളിൽ തിരികെ സമ്മാനിക്കുന്നത് “”
                               ( കടപ്പാട് )

ആ വരികളിലൂടെ അവളുടെ കണ്ണുകൾ പല തവണ പാഞ്ഞു..!! വീണ്ടും താഴേയ്ക്ക് തെന്നി നീങ്ങുമ്പോൾ ഒരു വേള തന്റെ ഹൃദയ മിടിപ്പ് വല്ലാണ്ട് ഉയരുന്നത് അവൾ അറിഞ്ഞു..!! ചുവന്ന കൈപ്പടയിൽ വിരിഞ്ഞിരിക്കുന്ന നേത്ര ദക്ഷിൻ എന്ന നാമം അവളുടെ ഉള്ളിലേയ്ക്ക് ആഴുമ്പോൾ ഒരു വേള ആ കണ്ണുകൾ ഈറനണിഞ്ഞു..!!

“” ഞാൻ എന്റെ ഹൃദയത്തിൽ നിന്നെ ചേർത്തു വച്ചിട്ടുണ്ടെങ്കിൽ നീ എന്നും എന്റേത് മാത്രമാണ് സഖി..!! മരണം വന്ന് എന്നെ പുല്കുമ്പോഴും എന്റെ അവകാശി നീയാവണം..!! നീ മാത്രം “”

നെത്രയുടെ നിറ കണ്ണുകൾ അതിലേയ്ക്കും പാഞ്ഞു പല തവണ..!!

“” നിന്റെ ഓർമകൾ ഇപ്പോഴും എന്നിൽ ഒരു ഭ്രാന്ത് ആണ് പെണ്ണെ..!! നിന്റെ ഓർമകൾ ഒരു ചിരിയിൽ തുടങ്ങി വലിയൊരു വിതുമ്പലിൽ അവസാനിക്കുമ്പോൾ ഉള്ളാൽ പിടയുമ്പോൾ നിനക്കായ്‌ ഇപ്പൊ മറ്റൊരു അവകാശി ഉണ്ടെന്ന ഓർമ എന്നെ ചുട്ടു പൊള്ളിക്കാറുണ്ട്..!!

വരാൻ ഇരിക്കുന്ന ജന്മങ്ങളിൽ മറ്റൊരാളോടൊപ്പം നിന്നെ ചേർത്തു വയ്ക്കാതെ സ്വന്തമാക്കുമീഞാൻ..!! ഈ വിരലിലെ ചോരയാൽ നിന്റെ സിന്ദൂര രേഖ ചുവപ്പിച്ച് എന്റെ മാറിൽ ആയ് അണയ്ക്കും ഞാൻ നിന്നെ “”

                “” നേത്ര ദക്ഷിൻ “”

വിതുമ്പി പോയി നേത്ര..!! ആ കടലാസ് കഷ്ണങ്ങൾ തന്റെ നെഞ്ചിലേയ്ക്ക് അമർത്തി കൊണ്ട് കണ്ണുനീർ ഒഴുക്കുമ്പോൾ അവൾ അറിയുക ആയിരുന്നു അവന്റെ ഭ്രാന്തമായ പ്രണയം..!!

അറിഞ്ഞിരുന്നില്ല ഒന്നും..!! എങ്കിലും താൻ അയാൾക്ക് ഇത്രമേൽ ഒരു ലഹരി ആണെന്ന് കരുതിയിരുന്നില്ല..!!

ഒരു വേള തന്റെ ദൈവത്തോടെ അതിയായ കോപം തോന്നി അവൾക്ക്..!! ഒരേ സമയങ്ങളിൽ ഇരു ജീവിതങ്ങൾ നശിപ്പിച്ച് രസിച്ചതിൽ..!! തന്റെ കണ്ണുനീരിനൊപ്പം മറ്റൊരാളെ കൂടെ വേദനിപ്പിച്ചത് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല..!! അതും താൻ കാരണം തനിക്ക് വേണ്ടി..!!

നിലത്തേയ്ക്ക് ചാഞ്ഞിരുന്ന് വിതുമ്പി കരയുമ്പോൾ ഹൃദയം അത്രമേൽ നോവുന്നുണ്ടായിരുന്നു..!! ഒന്ന് അലറി കരയാൻ തോന്നി അവൾക്ക്..!! കൈയിൽ തടയുന്നതിനെ ഒക്കെ വലിച്ചെറിഞ്ഞു നശിപ്പിക്കാൻ തോന്നി അവൾക്ക്..!!

തോളിൽ ആയ് പതിഞ്ഞ കര സ്പർശത്തിൽ മെല്ലെ തിരിഞ്ഞു നോക്കുമ്പോൾ മുന്നിൽ ആയ് നിൽക്കുന്നവനെ കണ്ട് അവൾ ഒരു വിറയലോടെ ചാടി പിടഞ്ഞെഴുന്നേറ്റു..!! തന്റെ കൈകളിൽ അത്രയും നേരം ഭദ്രമായ് ഇരുന്ന കടലസുകൾ നിലം പതിയുമ്പോൾ അവന്റെ കണ്ണുകളും അതിലേക്ക് പാഞ്ഞു..!! ഒരു വേള അവനിൽ ഒരു ഞെട്ടൽ ഉളവായി..!!

” നേ..ത്ര “

ഇടറി പോയി ആ വിളി..!! അവനെ കണ്ണുകൾ ഉയർത്തി നോക്കാൻ കഴിയാതെ നിൽക്കുന്ന അവളുടെ കണ്ണുകൾ അപ്പോഴും പെയ്തു കൊണ്ടിരുന്നു..!! ആ കണ്ണുനീർ തന്റെ നെഞ്ചിനെ ചുട്ടു പൊള്ളിക്കുന്നതായി തോന്നി അവന്..!!

ഏതോ ഒരു ഉൾപ്രേരണയിൽ വലത് കൈ ഉയർത്തി അവളുടെ കണ്ണുനീർ തുടച്ചു നീക്കുമ്പോൾ ഞെട്ടലോടെ മിഴികൾ ഉയർത്തി നോക്കി അവൾ..!!

” വേണ്ട നേത്ര ഇനി ഒരിക്കലും നിന്റെ ഈ കണ്ണുകൾ നിറയാൻ പാടില്ല..!! അത് ഈ ദക്ഷിന്റെ ഒരു വാശി ആണെന്ന് കൂട്ടിക്കോ..!! ഇനിയുള്ള കാലം നിനക്ക് ജീവിച്ചു കൂടെ എന്നോടൊപ്പം..!! ഒരു നോട്ടം കൊണ്ട് പോലും നിന്നെ ഞാൻ കളങ്ക പെടുത്തില്ല നേത്ര..!! എന്നെ വിട്ട് പോകാതെ ഇരുന്നൂടെ നിനക്ക്..!! നിന്റെ ഒരു കാര്യത്തിനും തടസ്സമായ് ഞാൻ വരില്ല..!! ഒരു അവകാശവും നിനക്ക് മേൽ ഞാൻ ഉയർത്തില്ല..!! പകരം എന്റെ അരുകിൽ നിന്ന് മാത്രം പോകാതെ ഇരുന്നുകൂടെ നേത്ര നിനക്ക് “

വീണ്ടും വീണ്ടുമുള്ള അവന്റെ ആ വാക്കുകളിൽ പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ മാറിലേയ്ക്ക് അവൾ വീഴുമ്പോൾ ദക്ഷിന്റെ കണ്ണുകളും പുറത്തേയ്ക്ക് ഒഴുകാൻ വെമ്പി..!!

ഇരു കൈകളും ഉയർത്തി അവളെ തന്നിലേയ്ക്ക് അടക്കി പിടിക്കാൻ ആയ് ഉയരുമ്പോൾ ആണ് അവളുടെ ആ വാക്കുകൾ അവനെ തേടി എത്തുന്നത്..!!

” എന്തിനാ എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്..!! വേണ്ട ഞാൻ ചേരില്ല ഇനി നിങ്ങൾക്ക്..!! ഞാൻ ചീത്ത ആണ്..!! ഭർത്താവിനാൽ വഞ്ചിക്കപ്പെട്ടവൾ ആണ്..!! അവന്റെ കുഞ്ഞിന്റെ അമ്മ..!! അത് മറന്ന് ഒരിക്കലും നേത്രയ്ക്ക് നിങ്ങളെ സ്നേഹിക്കാൻ കഴിയില്ല “

” എന്നാൽ പറയ് ഇപ്പോഴും നിന്റെ ഉള്ളിൽ ബദ്രി ആണെന്ന് പറയ്..!! നിനക്ക് വേണ്ടത് അവനെ ആണെന്ന് പറയ്..!! സത്യം എന്താണെങ്കിലും പറയ് നേത്ര നീ..!! പിന്നെ ഒരിക്കലും എന്റെ നിഴൽ പോലും നിനക്ക് നേരെ വരില്ല..!! ഞാൻ തന്നെ നിന്നെ അവന്റെ കൈയിൽ എൽപ്പിക്കാം “

ദക്ഷിൻ അവളെ തന്നിൽ നിന്ന് അകത്തി മാറ്റി ആ മുഖത്തേയ്ക്ക് നോക്കി അത് ചോദിക്കുമ്പോൾ നേത്ര പിടച്ചിലോടെ അവനിൽ നിന്ന് നോട്ടം മാറ്റി..!!

” എന്താ നീ മറുപടി പറയാത്തത്?? എനിക്ക് വേണം ഇതിന് ഉള്ള നിന്റെ മറുപടി..!! പറയ് നേത്ര “

അവളുടെ തോളിൽ പിടിച്ച് ശക്തമായ് ഉലച്ചു കൊണ്ട് കടുത്ത ശബ്ദത്തിൽ ദക്ഷ്‌ അത് കേൾക്കുമ്പോൾ നേത്ര അവന്റെ കൈകൾ തന്നിൽ നിന്ന് അടർത്തി മാറ്റി കൊണ്ട് തിരിഞ്ഞു നിന്നു..!! ഒന്ന് ദീർഘമായ് നിശ്വസിച്ചു അവൾ..!!

” ബദ്രിക് എന്നാ അധ്യായം നേത്രയുടെ ജീവിതത്തിൽ ഇനി ഉണ്ടാവില്ല..!! ആ മനുഷ്യനോട്‌ പൊറുക്കാൻ എനിക്ക് കഴിയില്ല..!! അയാൾ എന്നിൽ ഏൽപ്പിച്ച മുറിവ് അത്രമേൽ ആഴത്തിൽ ഉള്ളത് ആണ്..!!

പക്ഷെ എന്ന് കരുതി ആ സ്ഥാനത്തിലേയ്ക്ക് മറ്റൊരാളെ സങ്കൽപ്പിക്കാനും എനിക്ക് കഴിയില്ല..!! ഈ ജന്മം മറ്റൊരാളുടെ സ്വന്തമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല “

അവന്റെ മുഖത്തേയ്ക്ക് നോക്കാതെ അത്രയും പറഞ്ഞു കൊണ്ട് അവൾ വേഗം പുറത്തേയ്ക്ക് നടക്കുമ്പോൾ ദക്ഷിൻ അപ്പോഴും അതെ നിൽപ്പ് തുടർന്നു..!!

*****************

അല്ലി മോൾ ഉണരുമ്പോൾ നേത്ര കിച്ചണിൽ ആയിരുന്നു..!! മോളുടെ ശബ്ദം കേട്ടതും ഹാളിൽ ഇരുന്ന ദക്ഷ്‌ വേഗത്തിൽ എഴുന്നേറ്റ് അകത്തേയ്ക്ക് കടക്കുമ്പോൾ കണ്ടു ബെഡിൽ എഴുന്നേറ്റ് ഇരുന്ന് ഇരു കൈയാലും കണ്ണുകൾ അമർത്തി തിരുമ്മുന്ന കുഞ്ഞി പെണ്ണിനെ..!!

ദക്ഷ്‌ മെല്ലെ അവൾക്ക് അടുത്തേയ്ക്ക് നടന്നു..!! മുന്നിൽ ആരുടെയോ സാമീപ്യം തോന്നി ആവണം ആ കുഞ്ഞി പെണ്ണ് മുഖം ഉയർത്തി നോക്കിയത്..!! മുന്നിൽ നിൽക്കുന്ന ദക്ഷിനെ കണ്ട് ആ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി അവൾ..!!

ദക്ഷിന്റെ മിഴികളും അവളിൽ മാത്രമായിരുന്നു..!! വെളുത്ത് തുടുത്ത ഒരു കുഞ്ഞി പെണ്ണ്..!! ഉണ്ട കവിളുകളും നിറയെ പീലികൾ നിറഞ്ഞ കുഞ്ഞി കണ്ണുകളും ഇളം പിങ്ക് നിറത്തിലെ ചുണ്ടുകളും..!! കാഴ്ച്ചയിൽ നേത്രയേ പറിച്ച് വച്ചത് പോലെ ആണെങ്കിലും എവിടെ ഒക്കെയോ ബദ്രിയുടെ ചായയും ഉണ്ട്..!!

” ഞ്ച മ്മ ഏടെ ” ( എന്റെ അമ്മ എവിടെ )

കുഞ്ഞി ചുണ്ടുകൾ പിളർത്തി വിതുമ്പി കൊണ്ട് കുഞ്ഞി പെണ്ണ് അത് കേൾക്കുമ്പോൾ ദക്ഷ്‌ വേഗം തന്നെ മോളെ വാരി എടുത്ത് കൊണ്ട് മെല്ലെ പറഞ്ഞു..!!

” അയ്യേ സുന്ദരി പെണ്ണ് എന്തിനാ കരയണേ..!! അമ്മ ഇവിടെ ഉണ്ട് കേട്ടോ സുന്ദരി പെണ്ണ് കരയണ്ട “

ദക്ഷ്‌ മോളെയും കൊണ്ട് നേരെ കിച്ചണിലേയ്ക്ക് ആണ് പോയത്..!! നേത്ര പഴയ ഒരു തുണി കൊണ്ട് അവിടെ ഒക്കെ വെള്ളം നനച്ച് നന്നായ് തുടച്ച് വൃത്തിയാക്കുന്നുണ്ടായിരുന്നു..!!

പൊടി പിടിച്ച് കിടന്ന ഇടം മുഴുവൻ അവൾ നല്ല വൃത്തി ആയ് എടുത്തിട്ടുണ്ട് ഇപ്പൊ..!! അതിന്റെ ഒരു ക്ഷീണം അവളിൽ ഉണ്ട് താനും..!! നിലം മുഴുവൻ തുടച്ച് കഴിഞ്ഞ് എഴുന്നേറ്റ നേത്ര കാണുന്നത് മോളെയും കൊണ്ട് അകത്തേയ്ക്ക് കയറി വരുന്ന ദക്ഷിനെ ആണ്..!!

നേത്രയേ കണ്ടതും കുഞ്ഞി പെണ്ണിന്റെ കണ്ണുകൾ വിടർന്നു..!!

” മ്മേ “

കിളിർത്തു വരുന്ന കുഞ്ഞി പല്ലുകൾ കാട്ടി ചിരിച്ച് കൈകൾ രണ്ടും അവൾക്ക് നേരെ വിടർത്തി കൊണ്ട് ആവേശത്തോടെ കുഞ്ഞി പെണ്ണ് വിളിക്കുമ്പോൾ നേത്ര വേഗം കൈയിൽ ഇരുന്ന തുണി സൈഡിലേയ്ക്ക് വച്ച് കൊണ്ട് വേഗത്തിൽ മോൾക്ക് അരുകിലേയ്ക്ക് നടന്നു..!!

എന്നാൽ നനഞ്ഞ തറ ആയത് കൊണ്ട് തന്നെ ആയത്തിൽ നടന്നതിന്റെ സ്പീഡിൽ അവളുടെ കാൽ പെട്ടന്ന് ഒന്ന് വഴുതി പോയി..!!

” ഏയ് നേത്ര “

മുന്നോട്ട് ആഞ്ഞു വീഴാൻ തുടങ്ങിയ അവളെ ദക്ഷ്‌ വേഗത്തിൽ മുന്നോട്ട് വന്ന് വീഴാതെ ഇരിക്കാൻ ചേർത്തു പിടിക്കുമ്പോൾ പിടുത്തം കിട്ടിയത് അവളുടെ അരക്കെട്ട് ആയിരുന്നു..!! അതിൽ അമർത്തി കൊണ്ട് അവളെ അവനിലേയ്ക്ക് ചേർക്കുമ്പോൾ ഇരുവരിലും ഒരു വേള ഒരു ഞെട്ടൽ പ്രകടമായി..!!

പിടയുന്ന കണ്ണുകൾ ഉയർത്തി അവനെ നോക്കുമ്പോൾ അവന്റെ കണ്ണുകളും അവളിൽ ആയിരുന്നു..!! അവന്റെ കൈയുടെ ഇളം ചൂട് തന്റെ അരക്കെട്ടിൽ അമരുമ്പോൾ പൊള്ളി പിടയുന്ന പോലെ നേത്ര വേഗം അവനിൽ നിന്ന് അകന്ന് മാറി..!!

പെട്ടന്ന് ദക്ഷ്‌ ആകെ വല്ലാതെ ആയ്..!! വീഴാതെ ഇരിക്കാൻ പിടിക്കണം എന്നെ കരുതിയുള്ളൂ പക്ഷെ അത് അവിടെ ആകും എന്ന് അവൻ കരുതിയില്ല..!! അവന് അവനോട് തന്നെ വല്ലാത്ത ദേഷ്യം തോന്നി..!! കുഞ്ഞിനെ വേഗം അവൾളുടെ കൈയിൽ വച്ച് കൊടുത്തു കൊണ്ട് ദക്ഷ്‌ പുറത്തേയ്ക്ക് ഇറക്കി..!!

****************

സന്ധ്യ സമയം ചുറ്റും ഇരുട്ട് വീണു തുടങ്ങി..!! നേത്ര അല്ലിമോളെയും കൊണ്ട് വീട്ട് പടിയിൽ ഇരിക്കുക ആണ്..!! ദക്ഷ്‌ പുറത്തേയ്ക്ക് എവിടെയോ പോയിട്ട് ഇതുവരെ വന്നിട്ടില്ല..!!

പെട്ടന്ന് മുറ്റത്ത് ആയ് ഒരു കാർ വന്ന് നിൽക്കുമ്പോൾ അവളുടെ ശ്രെദ്ധ അവിടെക്ക് ആയ്..!! സംശയത്തോടെ ചുരുങ്ങിയ അവളുടെ കണ്ണുകൾ കാറിൽ നിന്ന് ഇറങ്ങുന്ന ആളുകളെ കണ്ട് ഒരു ഞെട്ടൽ നിറഞ്ഞു..!!

അവൾ വേഗം മോളെയും കൊണ്ട് ഇരുന്ന ഇടത് നിന്ന് എഴുന്നേറ്റു..!! വന്നവർ ഒക്കെ അവൾക്ക് അടുത്തേയ്ക്ക് വരുമ്പോൾ അല്ലിമോളെയും അടക്കി പിടിച്ച് നിന്ന ഇടത് തന്നെ നിന്നു പോയി അവൾ..!!

” ഞങ്ങളെ ഒക്കെ ഓർമ ഉണ്ടോ നിനക്ക് “

കടുപ്പം നിറഞ്ഞ തന്റെ അച്ഛന്റെ ആ സ്വരം ഒരു വേള അവളിലൂടെ ഒരു വിറയൽ പായിച്ചു..!!

” അക..ത്തേയ്ക്ക് ഇരിക്കാം “

” നിന്റെ ക്ഷണം സ്വീകരിച്ച് ഇവിടെ കയറി വാഴാൻ വന്നത് അല്ല ഞങ്ങൾ..!! ചില തീരുമാനങ്ങൾ നിന്നെ അറിയിക്കാൻ ആണ് “

അത് കേൾക്കെ നേത്ര മിഴികൾ ഉയർത്തി അയാളെ ഒന്ന് നോക്കി..!! ശേഷം അയാൾക്ക് പുറകിൽ ആയ് നിൽക്കുന്ന തന്റെ അമ്മയേയും..!! ആ മുഖത്ത് തീർത്തും നിസ്സഹായത ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ നേത്രയ്ക്ക് മനസിലാക്കാൻ കഴിഞ്ഞു..!!

” നിന്റെ മടങ്ങി വരവ് ഒക്കെ ഞങ്ങൾ അറിഞ്ഞു..!! വഴി പിഴച്ചു പോയ മോളെ കാണാൻ വരാൻ തോന്നിയില്ല അതാ വരാതെ ഇരുന്നത്..!! പിന്നെ ഇപ്പൊ വന്നത് സ്വന്തം ഭർത്താവിന് ഒരു വീഴ്ച വന്നപ്പോൾ അവനെയും കളഞ്ഞ് അവന്റെ സുഹൃത്തിന്റെ കൂടെ നീ ഇറങ്ങി പുറപ്പെട്ടു എന്ന് നാട്ടുകാർ പറഞ്ഞ് അറിഞ്ഞപ്പോൾ വന്ന് കാണണം എന്ന് തോന്നി നിന്നെ “

അമർഷം നിറഞ്ഞ ആ വാക്കുകൾ കേട്ടിട്ടും ഒരു വാക്ക് പോലും ഉരിയാടാതെ നിന്നു അവൾ..!!

” നാണവും മാനവും എന്ന് പറയുന്ന സാധനം ഉണ്ടോ ഡി നിനക്ക്..!! സ്വന്തം ഭർത്താവിനെ കളഞ്ഞ് അവന്റെ സുഹൃത്തിന്റെ ഒപ്പം തന്നെ വന്ന് ഇങ്ങനെ അഴിഞ്ഞാടാൻ..!! അവനെ ഇനി നിന്റെ ആവശ്യങ്ങൾക്ക് കിട്ടില്ല എന്ന് കണ്ടാണോ ഇവനോടൊപ്പം നീ ഇറങ്ങി വന്നത് ചെ “

അറപ്പ് നിറഞ്ഞ അയാളുടെ ആ വാക്കുകൾ കേൾക്കെ തീയിൽ ഇട്ടത് പോലെ പൊള്ളി പിടഞ്ഞു പോയി നേത്ര..!! കണ്ണുകൾ കലങ്ങി ഒഴുകുമ്പോൾ തന്റെ അച്ഛൻ തന്നെ ആണൊ മുന്നിൽ നിൽക്കുന്നത് എന്ന് തോന്നി പോയി അവൾക്ക്..!!

” എന്റെ മകൾ ആയിരിക്കുമ്പോൾ നിന്റെ ഈ തോന്നിവാസം ഒന്നും വച്ച് പൊറുപ്പിക്കില്ല ഈ വിശ്വൻ..!! ഇപ്പൊ ഇറങ്ങണം നീ ഇവിടെ നിന്ന്..!! എടുക്കാൻ ഉള്ളത് എന്താന്ന് വച്ചാൽ വേഗം എടുത്തോണ്ട് വാ നീ..!! നിന്റെ സ്ഥാനം ഇവിടെ അല്ല അങ്ങ് ശ്രീ മംഗലത്ത് ആണ്..!! ശ്രീ മംഗലത്തേ ബദ്രിക്കിന്റെ ഭാര്യ ആണ് നീ..!! അപ്പോൾ അവനോടൊപ്പം കഴിഞ്ഞാൽ മതി നീ ഇനി “

തീർത്തും ഉറപ്പോടെ അയാൾ അത് പറയുമ്പോൾ നേത്ര ഞെട്ടി വിറച്ചു..!! വീണ്ടും ആ നഗരത്തിലേയ്ക്ക് ഒരു മടങ്ങി പോക്ക് അവൾക്ക് ഉൾ കൊള്ളാൻ കഴിഞ്ഞില്ല..!!

” പറഞ്ഞത് കേട്ടില്ലേ ഡി നീ 😡..!! അതോ ഈ വേഷത്തിൽ വലിച്ചിഴച്ച് കൊണ്ട് പോകണോ ഞാൻ “

വീണ്ടും അയാളുടെ ശബ്ദം അവിടെ ഉയരുമ്പോൾ നേത്രയ്ക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു..!! എന്ത് വന്നാലും ഒരു മടങ്ങി പോക്ക് മാത്രം അവളെ കൊണ്ട് കഴിയുമായിരുന്നില്ല..!! അതിനേക്കാൾ നല്ലത് തന്റെ മരണമാണെന്ന് മനസ്സാൽ ഉറപ്പിക്കുമ്പോൾ തോളിൽ പേടിയോടെ വിതുമ്പി കരയുന്ന തന്റെ പൊന്നോമ്മാണയെ തന്നിലേയ്ക്ക് തന്നെ അടക്കി പിടിച്ചു കൊണ്ട് കണ്ണുനീർ വാർത്തു അവൾ..!!

ആ നിമിഷവും ഉള്ളിന്റെ ഉള്ളിൽ തനിക്ക് ആയ് ദക്ഷിന്റെ വരവ് ആന്മാർത്ഥമായ് ആഗ്രഹിച്ചിരുന്നു അവൾ..!!

” വിശ്വേട്ടാ വേണ്ട മോള് ഇനി എങ്കിലും ഒന്ന് സമാധാനത്തോടെ കഴിഞ്ഞോ…… “

സിന്ധു ബാക്കി പറഞ്ഞ് പൂർത്തിയാക്കും മുന്നേ ഒരു രൂക്ഷമായ നോട്ടമായിരുന്നു അയാളുടെ മറുപടി..!! ആ നോട്ടത്തിൽ ബാക്കി പറയാൻ കഴിയാതെ മുഖം താഴ്ത്തി പോയി അവർ..!!

” ഈ വിശ്വന് വാക്ക് ഒന്നേ ഒള്ളൂ ഇങ്ങോട്ട് വാടി “

നേത്രയ്ക്ക് അരുകിലേയ്ക്ക് പാഞ്ഞു ചെന്ന് അവളുടെ കൈയിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ട് അയാൾ പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ അലറി കരഞ്ഞു അവൾ..!! അല്ലി മോളുടെ കരച്ചിലും ആ രാത്രിയിലെ നിശബ്ദതയിൽ ഉയർന്നു കേട്ടു കൊണ്ടിരുന്നു..!!

തുടരും…