നിനക്കായ് – ഭാഗം 32, എഴുത്ത്: ലക്ഷ്മി ശ്രീനു

പല്ലവി അത്രയും പറഞ്ഞു മുറിയിലേക്ക് കയറി പോയി.

അപ്പോഴേക്കും അമ്മാവന്റെ വിളി വിഷ്ണുന് നേരെ വന്നു..

വിഷ്ണു..

അമ്മാവാ എനിക്ക് അറിയില്ല ഇങ്ങനെ ഒരു ബന്ധത്തെ കുറിച്ച്. അതിന് അയാൾ ഒന്ന് ചിരിച്ചു.

അതിന് നീ ആണ് ബ്രോക്കർ എന്ന് ആരും പറഞ്ഞില്ല പറയുകയും ഇല്ല കാരണം അവൾക്ക് ഇഷ്ടം ആണെന്നെ അവൾ പറഞ്ഞുള്ളൂ അവന് ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ല….

അവൾക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾ മൂന്നുപേരും കൂടെ അവന്റെ വീട്ടിൽ പോയി ഒന്ന് സംസാരിക്ക് എന്താ സതീശാ അത് അല്ലെ നല്ലത്..

അതെ അമ്മേ അളിയാ നാളെ എങ്കിൽ രാവിലെ നമുക്ക് അങ്ങോട്ട്‌ പോകാം നീ കൂടെ കാണില്ലേ വിഷ്ണു…

കാണും അമ്മാവാ…

പിന്നെ അതിനെ കുറിച്ച് ആരും ഒന്നും സംസാരിച്ചില്ല….

പല്ലവി മുറിയിൽ വന്നു എന്തോ ആലോചനയോടെ ഇരുപ്പ് ആണ്. അവളുടെ കണ്ണുകൾ നിറഞ്ഞു ഇരിപ്പുണ്ട്.അപ്പോഴാണ് അങ്ങോട്ട്‌ ഗായത്രിയും പാറുവും മീനാക്ഷിയും വന്നത്..

പല്ലവി…. ഗായത്രിയുടെ വിളി കേട്ട് അവൾ കണ്ണൊക്കെ തുടച്ചു പുഞ്ചിരിച്ചു.

എന്തിനാ വിഷമിക്കുന്നെ നീ തെറ്റ്‌ ഒന്നും ചെയ്തില്ലല്ലോ… അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.

അത് തെറ്റ്‌ ചെയ്തു എന്ന് ഓർത്ത് കരഞ്ഞത് അല്ല നാളെ രാഹുലേട്ടൻ കല്യാണത്തിന് സമ്മതം അല്ല എന്ന് പറഞ്ഞൽ പിന്നെ എന്റെ അവസ്ഥ….
ഗായത്രി അവളെ ചേർത്ത് പിടിച്ചു. അപ്പോഴാണ് വിഷ്ണു അങ്ങോട്ട്‌ കയറി വന്നത്.അവനെ കണ്ടു എല്ലാവരും എണീറ്റു.

പല്ലവി…. എത്രയൊ നാളുകൾക്ക് ശേഷം ആണ് അവൻ തന്നെ സ്നേഹത്തോടെ വിളിക്കുന്നത് അത് കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു..

എന്തിനാ കരയുന്നത്..

സന്തോഷം കൊണ്ട ഒരുപാട് നാളിനു ശേഷം ആണ് ഏട്ടൻ ഈ മുറിയിൽ വരുന്നതും സ്നേഹത്തോടെ എന്റെ പേര് വിളിക്കുന്നതും. അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കൈകൾ വിടർത്തിയതും പല്ലവിയും പാർവതിയും അവന്റെ കൈക്കുള്ളിൽ ഒതുങ്ങി അത് കണ്ടു ഗായത്രി ചിരിച്ചു.അവന്റെ കണ്ണും നിറഞ്ഞു പെട്ടന്ന്.അവൻ അവരെ രണ്ടുപേരെയും ചേർത്ത് പിടിച്ചു.പിന്നെ മീനാക്ഷിയും ഗായത്രിയും പുറത്തേക്ക് ഇറങ്ങി ഇനി അവിടെ ചേട്ടനും അനിയത്തിമാരും മാത്രം മതി എന്ന് തോന്നി…..

കുറച്ചു കഴിഞ്ഞു രണ്ടുപേരും അവനിൽ നിന്ന് അകന്നു മാറി.

അല്ല നീ എന്തിനാ കരയുന്നെ പാർവതിയേ നോക്കി ചോദിച്ചു..

സന്തോഷം കൊണ്ട് ആണ്… ഞാനും എന്റെ അമ്മയുടെയും അച്ഛന്റെയും വാക്ക് കേട്ട് ഒരുപാട് തെറ്റ്‌ ചെയ്തു സഹോദരനെ പോലെ കാണേണ്ട ആളെ ഞാനും….. അവൾ ബാക്കി പറയാതെ തല താഴ്ത്തി.

അത് കഴിഞ്ഞില്ലേ ഇനി അത് ഒന്നും ഓർത്ത് വിഷമിക്കണ്ട പാറു… ഇവളെ പോലെ നീയും ആരെങ്കിലും കണ്ടു വച്ചിട്ടുണ്ടോ… അവൾ ഇല്ല എന്ന് തലയാട്ടി…

പല്ലവി മോള് വിഷമിക്കണ്ട നാളെ എന്തായാലും പോയി നോക്കുമ്പോൾ അറിയാം അവന്റെ മനസ്സിൽ എന്താ എന്ന്…. പിന്നെയും എന്തൊക്കെയൊ സംസാരിച്ചു മൂന്നുപേരും കൂടെ അവിടെ കിടന്നു ഉറക്കം ആയി…… കഴിക്കാൻ വിളിക്കാൻ വന്ന അമ്മായി കണ്ടത് ഈ കാഴ്ച ആയിരുന്നു. അവരുടെ മനസ്സിലും കുറ്റബോധം അലയടിച്ചു ചേർത്ത് പിടിക്കേണ്ടവർ തന്നെ അകറ്റി നിർത്തിയ ദിനങ്ങൾ….

പിന്നെ ഗായത്രി അവനെ വിളിക്കാൻ വന്നു അപ്പോഴും അനിയത്തിമാരെ ചേർത്ത് പിടിച്ചു ഉറങ്ങുന്ന വിഷ്ണുനെ കണ്ടു അവൾക്കും വിളിക്കാൻ തോന്നിയില്ല…

വീണ്ടും ആ വീട്ടിൽ സന്തോഷം അലതല്ലാൻ തുടങ്ങി ആ രാത്രി പരാതികളും പരിഭവങ്ങളും പറഞ്ഞു ഒഴിഞ്ഞു ഒരു ദിനം കൂടെ കൊഴിഞ്ഞു..

ഗായത്രിക്ക് പാതിരാത്രി ആയിട്ടും ഉറക്കം വരുന്നില്ല അവൾ തിരിഞ്ഞു മറിഞ്ഞു ഒക്കെ കിടന്നു അവൾക്ക് ഇപ്പൊ വിഷ്ണുന്റെ നെഞ്ചിലെ ചൂടില്ലാതെ ഉറക്കം വരില്ല അത് ആണ് ഉറക്കം വരാത്തതിന് കാരണം…

കുറച്ചു കഴിഞ്ഞു വാതിൽ തുറക്കുന്ന സൗണ്ട് കേട്ട് തിരിഞ്ഞു നോക്കിയ ഗായത്രി കണ്ടു തന്റെ അടുത്തേക്ക് വരുന്ന വിഷ്ണുനെ അവളുടെ കണ്ണുകൾ തിളങ്ങി….അവൻ ലൈറ്റ്ഓഫ് ആക്കി വന്നു അവളുടെ അടുത്ത് കിടന്നു.ഉടനെ അവൾ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് അവനെ മുറുകെ കെട്ടിപിടിച്ചു.
അവനും അവളെ മുറുകെ പിടിച്ചു.ഇടക്ക് ഇടക്ക് അവളുടെ തലയിൽ അവൻ ചുണ്ട് ചേർത്തു.കുറച്ചു സമയം ഒന്നും മിണ്ടാതെ കടന്നു പോയി…

എന്താ ഒന്നും മിണ്ടാത്തെ…

ചിലപ്പോൾ ഒക്കെ പറയാറില്ലേ സന്തോഷം കൊണ്ട് വാക്കുകൾ കിട്ടില്ല എന്ന് അത് ആണ് എന്റെ ഇപ്പൊ ഉള്ള അവസ്ഥ…അവൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചു. അവൾ മുഖം ഉയർത്തി അവനെ നോക്കി പിന്നെ അവന്റെ മേലേക്ക് കയറി അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി. കുറച്ചു സമയം അങ്ങനെ കിടന്നു അവൾ ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങിയതും അവൻ അവളെയും കൊണ്ട് ഒന്ന് മറിഞ്ഞു. പെട്ടന്ന് ആയത് കൊണ്ട് അവൾ ഒന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി. പക്ഷെ അവന്റെ കണ്ണുകൾ അവളുടെ ചുണ്ടിൽ ആയിരുന്നു.അവൻ ഒരു ചിരിയോടെ അവളുടെ ചെവിയിലേക്ക് മുഖം ചേർത്തു….

താങ്ക്യൂ…. അവസാനിച്ചു എന്ന് തോന്നിയ പലതും പഴയതിലും കൂടുതൽ ആഴത്തിൽ എന്നിലേക്ക് കൊണ്ട് വന്നതിന്.. അവൾ ഒരു പുഞ്ചിരിയോടെ അവനെ ചേർത്ത് പിടിച്ചു. അപ്പോഴേക്കും അവന്റെ ചുണ്ടും നാവും അവളിൽ ഒഴുകി നടക്കാൻ തുടങ്ങി.അവന്റെ കൈകൾ അവളിലെ പെണ്ണിനെ തൊട്ട് തലോടി ഉണർത്തിയിരുന്നു. അവനെവീണ്ടും വീണ്ടും അറിയാൻ അവളുടെ ഉള്ളം തയ്യാർ ആയപ്പോൾ അവൻ അവളിലേക്ക് ഒരു ശാന്തമായമഴപോലെ പെയ്തിറങ്ങി ഒടുവിൽ ഇരുമെയ്യും ആ രാത്രി പ്രണയിച്ചും കാമിച്ചും കടന്നു പോയി….

*******************

പിറ്റേന്ന് രാവിലെ തന്നെ അമ്മാവമ്മാരും വിഷ്ണുവും രാഹുലിന്റെ വീട്ടിൽ പോകാൻ ആയി ഇറങ്ങി… ഗായത്രി പതിവ് പോലെ കോളേജിലേക്കും പോയി.

രാഹുൽ ഓഫീസിൽ പോകാൻ ഇറങ്ങുമ്പോൾ ആണ് ഇവരുടെ വരവ്. പെട്ടന്ന് അവരെ കണ്ടു അമ്പരന്ന് നിന്നെങ്കിലും പിന്നെ സ്നേഹത്തോടെ വീട്ടിലേക്ക് ക്ഷണിച്ചു…

വന്ന അതിഥികളോട് ആദിത്യമര്യാദ ഒട്ടും കുറക്കാതെ തന്നെ സൽക്കരിച്ചു….

ഞങ്ങൾ വന്നത് ഒരു ആലോചനയും ആയി ആണ്….. പല്ലവിയുടെ അച്ഛൻ പറഞ്ഞു തുടങ്ങി അപ്പൊ തന്നെ രാഹുലിന് കാര്യം പിടികിട്ടി അവൻ വിഷ്ണുനെ നോക്കി വിഷ്ണു അവനെ തന്നെ നോക്കി ഇരിക്കുവായിരുന്നു….
രാഹുലിന്റെ അച്ഛനും അമ്മയും പരസ്പരം നോക്കി.

നിങ്ങൾ അമ്പരന്ന് നോക്കണ്ട എന്റെ മോള് പല്ലവിക്ക് ഒരു ആലോചന വന്നു. നല്ല പയ്യൻ ഒക്കെ ആണ് ആ വിവാഹ കാര്യം പറഞ്ഞപ്പോൾ എന്റെ മോള് ആണ് അവൾക്ക് ഒരാളെ ഇഷ്ടം ആണെന്ന് പറഞ്ഞത്…… എല്ലാവരും രാഹുലിനെ നോക്കി.

അവൾക്ക് മോനെ ഇഷ്ടം ആണ് മോന്റെ ഇഷ്ടം എന്ത് ആണെങ്കിലും പറഞ്ഞോളൂ..

എനിക്ക് പല്ലവി മോളെ ഇഷ്ടം ആണ് വിക്രമ പിന്നെ ഇപ്പൊ നീ പറഞ്ഞതെ എനിക്കും പറയാൻ ഉള്ളു അവന്റെ ജീവിതം ആണ് അപ്പൊ അവന് ആണ് തീരുമാനം എടുക്കേണ്ടത്…രാഹുലിന്റെ അച്ഛൻ കൂടെ പറഞ്ഞതും അവൻ കുറച്ചു സമയം ഒന്നും മിണ്ടിയില്ല.

അവൻ എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു.

എനിക്ക് സമ്മതം ആണ്… അത്രയും പറഞ്ഞു പുറത്ത് ഇറങ്ങി അപ്പൊ തന്നെ അവന്റെ പുറകെ വിഷ്ണുവും ഇറങ്ങി.

നിനക്ക് പൂർണസമ്മതം തന്നെ ആണോ. അതോ…

എനിക്ക് ഇഷ്ടം ആണ് വിഷ്ണു അവളെ അവൾ എന്നോട്  ഇഷ്ടം ആണ് എന്ന് പറഞ്ഞ ദിവസം മുതൽ ഇതുവരെ ഞാൻ നേരെ ഉറങ്ങിയിട്ട് ഇല്ല അവളുടെ കരഞ്ഞു കലങ്ങിയ മുഖം എന്റെ മനസ്സിൽ ഉണ്ട്. അതിന്റെ കൂടെ മീനാക്ഷി അവളോട് എനിക്ക് ഉള്ള ഫീലിംഗ്സ് സഹതാപം ആണ് എന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ഇപ്പൊ.

കുട്ടികൾക്ക് സമ്മതം ആയ സ്ഥിതിക്ക് വച്ചു നീട്ടണ്ട എന്ന് ആണ് ഞങ്ങടെ അഭിപ്രായം. രാഹുലിന്റെ അച്ഛൻ പറഞ്ഞു.

ഞങ്ങൾക്കും അങ്ങനെ തന്നെ ആണ് തത്കാലം നമുക്ക് രണ്ടുകുടുംബക്കാർക്കും ചേർന്ന് ചെറിയ രീതിയിൽ ഒരു എൻഗേജ്മെന്റ് നടത്തം കുറച്ചു മാസം കൂടിപ്പോയാൽ ഒരു മൂന്ന് മാസം ഗ്യാപ്പ് ഇട്ടു കല്യാണവും എന്താ…… പല്ലവിയുടെ അച്ഛനും പറഞ്ഞു.

അങ്ങനെ അവർ എല്ലാവരും കൂടെ എൻഗേജ്മെന്റ് ഞായറാഴ്ച ഫിക്സ് ചെയ്തു ഇറങ്ങാൻ നേരത്തായിരുന്നു അവർ ഗായത്രിയേ തിരക്കിയത്..

വിഷ്ണു ഗായത്രി മോൾക്ക് സുഖല്ലെ…

സുഗാണ് അമ്മേ അവൾ ഇപ്പൊ കോളേജ് പോയി തുടങ്ങി ഒരു മാസം ആയി.

മോളെ കണ്ടിട്ട് ഒരുപാട് നാൾ ആയി ഇനി ഇപ്പൊ ഞായറാഴ്ച കാണാല്ലോ… അതിന് അവൻ ഒന്ന് ചിരിച്ചു…അവർ പോകുന്നത് നോക്കി നിന്നു രാഹുലും കുടുംബവും…

ആ മോള് വന്നു കയറിയിട്ട് മാസം മൂന്നു ആയെ ഉള്ളു എത്ര വർഷത്തെ പിണക്കങ്ങൾ ആണ് മാറ്റി എടുത്തത്. വിഷ്ണു മോന്റെ ഭാഗ്യം ആണ് ഗായത്രി മോള്..

അതെ ഡോ ഒരുപാട് അനുഭവിച്ചത് ആണ് എന്റെ കുഞ്ഞ് ഇപ്പൊ അവന് ഒരു സന്തോഷം തേടി എത്തിയില്ലേ…

അച്ഛനും അമ്മയും പറയുന്നത് കേട്ട് ഒരു ചിരിയോടെ രാഹുൽ ഓഫീസിലേക്ക് യാത്ര പറഞ്ഞു ഇറങ്ങി…

തുടരും….