പുനർവിവാഹം ~ ഭാഗം 29, എഴുത്ത്: ആതൂസ് മഹാദേവ്

നേത്ര തിരികെ റൂമിലേയ്ക്ക് വരുമ്പോൾ അച്ഛനും മോളും ഫ്രഷായ് ഇറങ്ങിയിരുന്നു..!! ബദ്രി തന്നെ അല്ലി മോൾക്ക് ഡ്രസ്സ്‌ ഒക്കെ ഇട്ട് കൊടുത്തു മുടി രണ്ട് സൈഡും ബൻ ചെയ്ത് വച്ചു..!!

“അച്ഛന്റെ മോള് സുന്ദരി ആയല്ലോ “

അവൻ അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു കൊണ്ട് പറയുമ്പോൾ പെണ്ണ് കുലുങ്ങി ചിരിച്ചു..!! നേത്ര ഒരു നിമിഷം അത് നോക്കി നിന്നു..!!

“മോള് ഇവിടെ ഇരുന്നോ അച്ഛാ ഡ്രസ്സ്‌ മാറട്ടെ “

അതും പറഞ്ഞ് ബദ്രി അല്ലി മോളെ ബെഡിൽ ഇരുത്തി കൈയിൽ ഒരു ടോയ് ഉം കൊടുത്ത് ഡ്രസ്സ്‌ മാറാൻ തുടങ്ങി..!! നേത്ര തിരിഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങി..!!

അവൾ വെറുതെ മുകളിലെ നിലയിൽ ഉള്ള ബാൽകണിയിലേയ്ക്ക് ആണ് പോയത്..!! കൈവരിയിൽ ഇരു കൈകളും അമർത്തി അവൾ വെറുതെ പുറത്തേയ്ക്ക് നോക്കി നിന്നു..!!

“ഏട്ടത്തി “

പെട്ടന്ന് പുറകിൽ നിന്ന് കേട്ട ആ വിളിയിൽ അവൾ സംശയം നിറഞ്ഞ കണ്ണുകളോടെ തിരിഞ്ഞു നോക്കി..!! തന്നെ ആരാ ഇപ്പൊ അങ്ങനെ വിളിക്കാൻ എന്നാ അർഥത്തിൽ..!!

ശിവയും കല്യാണും ആയിരുന്നു അത്..!! അവർ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾക്ക് അടുത്തേയ്ക്ക് വന്നു..!! എന്നാൽ അവർക്ക് വേണ്ടി അവളുടെ ചുണ്ടുകൾ പുഞ്ചിരി പൊഴിച്ചില്ല..!!

“ഞങ്ങൾ ഏട്ടത്തിയെ ഒന്ന് പരിചയപ്പെടാൻ വന്നതാ..!! മുൻപ് ഇവിടെ വച്ച് കണ്ടിട്ടുണ്ട് എങ്കിലും ഒന്ന് സംസാരിക്കാൻ പോലും കഴിഞ്ഞിട്ടില്ലലോ..!! ഞങ്ങളെ മനസ്സിലായോ..!! ഞാൻ ശിവ, ഇത് എന്റെ ഏട്ടൻ കല്യാൺ “

നോൺ സ്റ്റോപ്പ്‌ ആയ് ശിവ ഓരോന്ന് പറയുമ്പോൾ നേത്ര കണ്ണും മിഴിച്ച് അത് നോക്കി നിന്നു..!!

“നീ എന്താ ഡാ ഏട്ടാ വളവളാന്ന് നിന്റെ ഈ സംസാരം കേട്ട് ഏട്ടത്തി ദേ കണ്ണും മിഴിച്ച് നിൽക്കുന്നത് കണ്ടില്ലേ “

കല്യാൺ അത് പറയുമ്പോൾ ശിവ നേത്രയേ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു..!! സത്യം പറഞ്ഞാൽ അത് കണ്ടപ്പോൾ നേത്ര അറിയാതെ ചിരിച്ചു പോയി..!!

“ഹാവൂ ഏട്ടത്തി ഒന്ന് ചിരിച്ചല്ലോ സമാധാനം ആയ്..!! അല്ല ഏട്ടത്തി കുഞ്ഞി പെണ്ണ് എവിടെ “

ശിവ വാത്സല്യത്തോടെ അത് ചോദിക്കുമ്പോൾ നേത്ര അത്ഭുതത്തോടെ അവനെ ഒന്ന് നോക്കി..!! ശേഷം അവനായി ഉള്ള മറുപടി പറഞ്ഞു..!!

” നിന്റെ ഏട്ടന്റെ അടുത്ത് ആണ് “

അവളുടെ ആ മറുപയിൽ അവരും ഒന്ന് പുഞ്ചിരിച്ചു..!!

“മ്മേ “

അപ്പോഴാണ് അവിടെക്ക് ഓടി വരുന്നത്..!! അവൾ നേത്രയുടെ അടുത്ത് എത്തും മുന്നേ കല്യാൺ അവളെ വാരി എടുത്തു..!!

“കള്ളി പെണ്ണിനെ പിടിച്ചേ “

“ഹ്മ്മ് ന്നേ വിത് “

അല്ലി മോള് കൈ കാലിട്ട് അവന്റെ പുറത്ത് അടിച്ചു കൊണ്ട് പറഞ്ഞു..!!

“ഡി പെണ്ണെ ഞങ്ങൾ നിന്റെ ചെറിയച്ഛൻ മാരാടി പെണ്ണെ “

ശിവ അവളുടെ കൈയിൽ പിടിച്ച് കൊണ്ട് അത് പറയുമ്പോൾ അല്ലി പെണ്ണ് അവനെ ഒന്ന് കൂർപ്പിച്ചു നോക്കി..!!

“അയ്യ നാൻ ന്റെ ച്ചേ മോളാ “

അത് പറയുമ്പോൾ അല്ലി മോള് അൽപ്പം അകലെ നിന്ന് അവരുടെ അടുത്തേയ്ക്ക് വരുന്ന ബദ്രിയേ ചൂണ്ടി കൊണ്ട് പറഞ്ഞു..!!

“മ്മ് മ്മ് ശെരിയാ അച്ഛന്റെ മോള് തന്നെ കണ്ടില്ലേ നോക്കി പേടിപ്പിക്കുന്നത് “

ശിവ ശബ്ദം താഴ്ത്തി ആരോടെന്നില്ലാതെ ആണ് അത് പറഞ്ഞത് എങ്കിലും അടുത്ത് നിന്ന നേത്ര അത് കേട്ടു..!! അപ്പോഴേയ്ക്ക് ബദ്രി അവരുടെ അടുത്തായ് എത്തിയിരുന്നു..!!

“ച്ചേ ന്നേ എട് “

കുഞ്ഞി പെണ്ണ് ബദ്രിക്ക് നേരെ ചാടി കൊണ്ട് പറഞ്ഞതും അവൻ കുഞ്ഞിനെ തന്നിലേയ്ക്ക് വാരി എടുത്ത് ചേർത്ത് പിടിച്ചു..!!

” എന്നാ ശെരി ഏട്ടത്തി ഈവെനിംഗ് കാണാം ഞങ്ങൾക്ക് ഡ്യൂട്ടിക്ക് പോകാൻ ടൈം ആയ് “

നേത്രയേ നോക്കി അതും പറഞ്ഞു ശിവ മുന്നേ നടന്നു..!! അവന്റെ പുറകെ കല്യാണും..!! ശിവ ഒരു ഡോക്ടർ ആണ്..!! കല്യാൺ വക്കീലും..!!

അവര് പോയതും ബദ്രി തിരിഞ്ഞ് നേത്രയേ ഒന്ന് നോക്കി..!! എന്നാൽ നേത്ര എന്തോ ആലോചനയിൽ ആയിരുന്നു അപ്പോൾ..!! ഇന്നലെ രാത്രിയിൽ കണ്ട ആ രംഗം ആയിരുന്നു അവളുടെ മനസ്സിൽ അവൾക്ക് അത് മറക്കാനേ കഴിഞ്ഞില്ല..!!

ഒരു വേള അവൾ ശിവയുടെയും കല്യാണിന്റെ മുഖം മനസിലേയ്ക്ക് ആവാഹിച്ചു നോക്കി..!!

“”ഇനി ഇതിൽ ആരെങ്കിലും ആണൊ ഞാൻ ഇന്നലെ കണ്ടത്?? പക്ഷെ ഇപ്പൊ അവർ എന്നോട് പെരുമാറിയത്തിൽ നിന്ന് രണ്ടും പാവങ്ങൾ ആണെന്നാണ് തോന്നിയത്..!! അതോ അത് തന്റെ തോന്നൽ ആണൊ..!! പക്ഷെ അവർ മാത്രമല്ലലോ ഈ വീട്ടിൽ ഉള്ളത് ഇനിയും ഉണ്ടല്ലോ “”

അവൾ അവളോട് തന്നെ ചോദിച്ചു..!! ഒരു കൈ തന്റെ മുഖത്തിന് നേരെ പാസ്സ് ചെയ്യുമ്പോൾ ആണ് നേത്ര തന്റെ ഉള്ളിലെ ഓർമകളിൽ നിന്ന് പുറത്തേയ്ക്ക് വന്നത്..!!

നോക്കുമ്പോൾ ബദ്രി ആണ്..!! അതും തന്നെ തന്നെ ഗൗരവത്തിൽ നോക്കി നിൽക്കുന്നു..!!

“മ്മ് എന്താ “

ഒട്ടും ഗൗരവം കുറയാതെ തന്നെ അവൾ ചോദിച്ചു..!!

” മേടത്തിന്റെ ആലോചനകൾ ഒക്കെ കഴിഞ്ഞു എങ്കിൽ അടിയങ്ങൾക്ക് അങ്ങോട്ട് നടക്കാമായിരുന്നു 😏”

അവൻ ഒരു പുച്ഛത്തോടെ പറയുമ്പോൾ അവളുടെ കാലിൽ നിന്ന് തരിച്ചു വന്നു..!! പിന്നെ വെട്ടി തിരിഞ്ഞു കൊണ്ട് താഴേയ്ക്ക് ഇറങ്ങി..!! അത് കണ്ട് ഒരു ചിരിയോടെ അല്ലി മോളെയും ചേർത്തു പിടിച്ച് അവനും..!!

അവർ മൂവരും താഴേയ്ക്ക് വരുമ്പോൾ കുറച്ച് പേരൊക്കെ ഡെയിനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു..!! മാധവ്, പാർവതി, ശിവ, കാശി, കല്യാൺ, ഇഷാനി അവർക്ക് വിളമ്പി കൊടുത്ത് കൊണ്ട് അരുകിൽ തന്നെ ഉണ്ട്..!!

ബദ്രി മോളെയും കൊണ്ട് ഒരു ചെയറിൽ ആയ് ഇരുന്നു..!! ഇഷാനി തന്നെ അവന് fd വിളമ്പി കൊടുത്തു..!! എന്നാൽ അവിടെ ഇരിക്കാതെ അൽപ്പം മാറി നിൽക്കുന്ന നേത്രയേ കണ്ട് അവൻ ചോദിച്ചു..!!

“എന്താ നിന്നെ ഞാൻ ഇനി പിടിച്ചിരുത്താണോ?? വന്ന് ഇവിടെ ഇരിക്കെടി “

അവൻ അൽപ്പം കടുപ്പത്തിൽ അത് പറയുമ്പോൾ അവൾ അവനെ ഒന്ന് നോക്കി കൊണ്ട് അവന് അടുത്തുള്ള ചെയറിൽ ആയ് ഇരുന്നു..!!

“നീ എന്ത് നോക്കി നിൽക്കുവാ അവൾക്ക് വിളമ്പി കൊടുക്ക് “

ബദ്രി അത് ഇഷാനിയേ നോക്കി ആണ് പറഞ്ഞത്..!! എന്നാൽ അത് കേട്ട് കാശിക്കും അൽപ്പം നീരസം തോന്നി എങ്കിലും അവൻ അത് പുറത്ത് കാട്ടിയില്ല..!! ശിവയും കല്യാണും ബദ്രിയെ ഒന്ന് നോക്കി..!!

“അത് എന്താ ബദ്രി അവളുടെ കൈകൾക്ക് വല്ല ശേഷി കുറവും ഉണ്ടോ?? അതോ തനിക്ക് കഴിക്കാൻ അവൾക്ക് അറിയില്ലേ “

പാർവതി നേത്രയേ നോക്കി ഒരു പുച്ഛത്തോടെ അത് ചോദിക്കുമ്പോൾ നേത്ര അത് കേട്ടതായ് പോലും ഭാവിച്ചില്ല..!! എന്നാൽ അതിന് മറുപടി പറഞ്ഞത് ബദ്രി ആണ്..!!

” അമ്മയ്ക്ക് എന്തെങ്കിലും ശേഷി കുറവ് ഉണ്ടായിട്ട് ആണൊ അമ്മയ്ക്ക് അവൾ വിളമ്പി തന്നത് “

അവന്റെ ആ ചോദ്യം കേട്ട് അവർ മുഖത് അടി കൊണ്ടത് പോലെ ഇരുന്നു പോയി..!! മാധവ് തന്റെ ദേഷ്യം കടിച്ചമർത്തി ഇരുന്നു..!! ബദ്രി ഇരിക്കുന്നത് കൊണ്ട് തന്നെ ഒന്നും മിണ്ടാൻ അയാൾക്ക് കഴിയുമായിരുന്നില്ല..!!

ഇഷാനി ഒന്നും മിണ്ടാതെ വന്ന് അവൾക്ക് ആഹാരം വിളമ്പി കൊടുത്തു..!! പുട്ടും വറുത്തരച്ച കടല കറിയും ആയിരുന്നു രാവിലത്തെ ഫ്രേക്ക് ഫാസ്റ്റ്..!!

തന്നെ കലിയോടെ നോക്കി ഇരിക്കുന്ന മാധവിനെയും പാർവതിയേയും നോക്കി ഒരു ഇളി പാസാക്കി കൊണ്ട് നേത്ര ഭക്ഷണം ആസ്വദിച്ച് തന്നെ കഴിക്കാൻ തുടങ്ങി..!!

ഇനിയും അത് കണ്ട് കൊണ്ട് ഇരിക്കാൻ കഴിയാത്തത് പോലെ മാധവ് കഴിച്ചത് മതിയാക്കി എഴുന്നേറ്റ് പോയി..!! പുറകെ തന്നെ നേത്രയേ നോക്കി ദഹിപ്പിച്ചു കൊണ്ട് പാർവതിയും..!! എന്നാൽ അതൊന്നും ശ്രെദ്ധിക്കുക പോലും ചെയ്യാതെ നേത്ര തന്റെ പണിയിൽ ആയിരുന്നു..!!

ബദ്രി കഴിക്കുന്നതിന്റെ ഒപ്പം അൽപ്പ അൽപ്പം വീതം എടുത്ത് കൈയിൽ വച്ച് നന്നായ് അമർത്തി അല്ലി മോളുടെ വായിലും വച്ച് കൊടുത്തു..!! കുഞ്ഞി പെണ്ണ് അത് ആസ്വദിച്ചു തന്നെ കഴിക്കുന്നുണ്ട്..!!

“അല്ലി മോൾക്ക് അപ്പച്ചി തരട്ടെ ആഹാരം “

ഇഷാനി ബദ്രിക്ക് അരുകിലേയ്ക്ക് വന്ന് കൊണ്ട് അല്ലി മോളോട് ആയ് ചോദിച്ചു..!!

“വേന്ത നിക്ക് ച്ച ന്ന മടീ “

അവൾ ബദ്രിയുടെ ഷർട്ടിൽ മുറുകെ പിടിച്ച് അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞിരുന്ന് കൊണ്ട് പറഞ്ഞു..!!

“അച്ഛേടെ പൊന്നിന് അച്ഛാ തന്നെ തരാട്ടോ “

അത് പറയുന്നതിന്റെ ഒപ്പം ബദ്രി വീണ്ടും കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കാൻ തുടങ്ങി..!! ഇഷാനി അത് നോക്കി നിന്നത് അല്ലാതെ പിന്നെ ഒന്നും പറയാൻ പോയില്ല..!!

എന്നാൽ ഇതിനിടയിൽ ഒരാളുടെ കണ്ണുകൾ നേത്രയേ ആകെ ഉഴിയുന്ന തിരക്കിൽ ആയിരുന്നു..!! അവന്റെ കണ്ണുകൾ വല്ലാത്തൊരു ആവേശത്തോടെ അവളിൽ ആകെ അലഞ്ഞു നടന്നു..!!!!

തുടരും…