പുനർവിവാഹം ~ ഭാഗം 33, എഴുത്ത്: ആതൂസ് മഹാദേവ്

അകത്തേയ്ക്ക് കയറി വാതിൽ അടച്ച നേത്രയുടെ കണ്ണുകൾ പതിയെ ബെഡിലേയ്ക്ക് നീങ്ങി..!! അല്ലി മോളെയും ചേർത്തു പിടിച്ച് കിടക്കുന്ന ബദ്രി..!! നേരിയ രീതിയിൽ ഉയർന്നു താഴുന്ന ശ്വാസം കണ്ടാൽ അറിയാം അച്ഛനും മകളും നല്ല ഉറക്കത്തിൽ ആണെന്ന്..!!

നേത്ര ഒരു നിമിഷം എന്തൊക്കെയോ ആലോചിച്ചു നിന്നു..!! പിന്നെ നടന്ന് അവർക്ക് അരികിലേയ്ക്ക് വന്ന് ബെഡിൽ ആയ് ഇരുന്ന് കൊണ്ട് ഹെഡ് ബോർഡിലേയ്ക്ക് ചാരി ഇരുന്ന് കണ്ണുകൾ അടച്ചു..!!

തല വല്ലാതെ വെട്ടി പൊളിയുന്ന വേദന തോന്നിയപ്പോൾ ആണ് ബദ്രി കണ്ണുകൾ വലിച്ച് തുറന്നത്..!! അവന്റെ കണ്ണുകൾ ആകെ ചുവന്ന് കലങ്ങി ഇരുന്നു..!! തന്റെ ഞരമ്പുകൾ ആകെ മുറുകി പിടിക്കുന്നത് പോലെ തോന്നി അവന്..!!

“ആഹ് “

കൊളുത്തി പിടിക്കും പോലെ ഉള്ള വേദനയിൽ ഇരു കൈയാലും തലയിൽ അമർത്തി കിടന്നു അവൻ..!! ആ ശബ്ദം കേട്ട് ആവണം ഒന്ന് മഴങ്ങി വന്ന നേത്ര വേഗം കണ്ണുകൾ തുറന്ന് അവിടെക്ക് നോക്കിയത്..!!

എന്നാൽ ഇരു കൈയാലും തല മുടിയിൽ കോർത്തു വലിച്ച് പിടിക്കുന്ന ബദ്രിയെ കണ്ട് അവൾ ഒന്ന് ഞെട്ടി..!! നേത്ര വേഗം മോളെ എടുത്ത് അൽപ്പം നീക്കി കിടത്തി കൊണ്ട് വെപ്രാളത്തോടെ അവനോട് ചോദിച്ചു..!!

“എന്താ എന്ത് പറ്റി “

അതിന് അവന്റെ ഭാഗത്ത്‌ നിന്ന് മറുപടി ഒന്നും ഉണ്ടായില്ല എന്ന് മാത്രം അല്ല അവളെ ഒന്ന് നോക്കാനും അവൻ കൂട്ടാക്കിയില്ല..!!

ബദ്രി വേഗം ബെഡിൽ നിന്ന് ചാടി എഴുന്നേറ്റ് ചുറ്റും എന്തിനോ വേണ്ടി കണ്ണുകളാൽ പരതി..!! അതുപോലെ തന്നെ വിരലുകൾ അപ്പോഴും മുടി ഈഴകളിൽ അമർന്നു മുറുകുന്നുണ്ടായിരുന്നു..!!

“മ്മ് ആഹ്ഹ “

പെട്ടന്ന് ഉള്ള അവന്റെ ആ അലർച്ചയിൽ നേത്ര കിടുങ്ങി പോയി..!! അവളിൽ വല്ലാത്ത ഭയം ഇരച്ചു കയറി..!! കാരണം മാറി വരുന്ന അവന്റെ മുഖ ഭാവം ആയിരുന്നു..!! കണ്ണുകൾ ചുവന്ന് കലങ്ങി ചുവപ്പ് നിറമായി..!! മുഖം ഒക്കെ വല്ലാതെ മുറുകി ഇരുന്നു..!!

” ഈശ്വര എന്താ പറ്റിയെ..!! ഒന്ന് പറയ് എന്താ “

നേത്ര അവന്റെ അടുത്തേയ്ക്ക് വന്ന് അവന്റെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു..!! എന്നാൽ ബദ്രി അവളുടെ കൈ തട്ടി എറിഞ്ഞു കൊണ്ട് അവളെ രൂക്ഷമായ് ഒന്ന് നോക്കി..!! ഒരു വേള അവന്റെ ആ നോട്ടത്തിൽ ഒന്ന് അനങ്ങാൻ പോലും കഴിയാതെ നിന്ന് പോയി അവൾ..!!

ബദ്രി എങ്ങനെ ഒക്കെയോ ടേബിളിന്റെ അടുത്തേയ്ക്ക് വന്ന് അത് വലിച്ച് തുറന്ന് ഉള്ളിൽ നിന്ന് ഒരു ബോക്സ്‌ എടുത്ത് ഒരു ടാബ്ലറ്റ് എടുത്ത് വായിലേയ്ക്ക് ഇട്ടു..!! ശേഷം ജഗിൽ നിന്ന് അൽപ്പം വെള്ളവും കുടിച്ചു..!!

തലയ്ക്ക് ഉള്ളിലെ പെരുപ്പും സഹിക്കാൻ കഴിയാത്ത വേദനയിലും അവൻ ഓരോ നിമിഷവും പിടഞ്ഞു കൊണ്ട് ഇരുന്നു..!! എത്ര അമർത്തി പിടിച്ചിട്ടും മതി ആവാത്തത് പോലെ വീണ്ടും വീണ്ടും അവന്റെ കൈകളാൽ തലയിൽ അമർത്തി മുറുക്കി..!!

നേത്രയ്ക്ക് എല്ലാം കണ്ട് നിൽക്കാനേ കഴിഞോളൂ..!! അത്രമേൽ ഭയം എന്നാ വികാരം അവളെ കീഴ് പ്പെടുത്തിയിരുന്നു..!!

ബദ്രി ബെഡിലേയ്ക്ക് വന്ന് ഇരുന്ന് കൊണ്ട് ഇരു കൈയാലും താഴ്ത്തി ഇരുന്നു..!! അതോടൊപ്പം തന്നെ അവൻ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു..!!

തന്നിലേ പേടിയെ അടക്കി നിർത്തി കൊണ്ട് നേത്ര പതിയെ അവന്റെ അടുത്തെയ്‌ക്ക് വന്ന് ഇരുന്ന് കൊണ്ട് അവന്റെ തോളിൽ ആയ് കൈ വച്ചു..!! എന്നാൽ ഇത്തവണ ബദ്രി അവളെ മുഖം ഉയർത്തി നോക്കി..!!

ആ ചുവന്ന് കലങ്ങിയ കണ്ണുകളും വിയർത്ത് ഒഴുകുന്ന മുഖവും പിടഞ്ഞു പൊങ്ങി ഇരിക്കുന്ന ഞരമ്പുകളും കണ്ട് അവളുടെ ചങ്ക് ഒന്ന് പിടഞ്ഞു..!!

“എൻ.. ന്താന്ന് ഒന്ന് പറയോ “

ഇടറി പോയി അവളുടെ വാക്കുകൾ..!! എന്നാൽ ബദ്രി വേഗം അവളുടെ മടിയിലേയ്ക്ക് ചാഞ്ഞു കിടന്ന് കൊണ്ട് അവളുടെ അണി വയറിലേയ്ക്ക് മുഖം പൂഴ്ത്തി..!!

അവൾ പോലും അറിയാതെ അവളുടെ കൈകൾ അവനെ ചേർത്ത് പിടിച്ചു..!!

“നിക്ക് അറിയില്ല നേത്ര..!! തല ഒക്കെ പൊട്ടി പൊളിയും പോലെ..!! ഞരമ്പുകൾ ഒക്കെ മുറുകുമ്പോലേ..!! ദേഷ്യം അതിന്റെ ഉച്ചസ്ഥാനിയിൽ ആണ്..!! എല്ലാം വാരി എറിഞ്ഞുടയ്ക്കാൻ തോന്നും..!! മുന്നിൽ കാണുന്നവരെ നോവി..ക്കാൻ തോന്നും “

അത് പറയുമ്പോൾ അവന്റെ ശബ്ദം ഒന്ന് ഇടറി..!! നേത്രയുടെ കൈകളും അവനിൽ മുറുകി..!! അത് മനസിലായത് പോലെ ബദ്രി അവളിൽ നിന്ന് അകന്ന് മാറി എഴുന്നേറ്റു..!!

“വീണ്ടും ആ പഴയ അവസ്ഥയിലേയ്ക്ക് ഞാൻ പോകും എന്ന് തോന്നുന്നു നേത്ര..!! പക്ഷെ നിന്നെയും മോളെയും ഇനിയും നോവിക്കാൻ എനിക്ക് വയ്യ..!! അതുകൊണ്ട് നീ തിരികെ പൊയ്ക്കോ നേത്ര “

അവന്റെ ആ വാക്കുകൾ അവൾ ഒരു ഞെട്ടലോടെ ആണ് കേട്ടത്..!!

“എന്തൊക്കെയാ ഈ പറയുന്നേ..!! വെറുതെ വേണ്ടത് ഒന്നും വിളിച്ചു പറയാൻ നിൽക്കണ്ട..!! നമുക്ക് നാളെ തന്നെ ഡോക്ടറേ കാണാം..!! അല്ലാതെ ഇതും വച്ച് കൊണ്ട് മുന്നോട്ട് പോകാൻ പറ്റില്ല “

“ഏയ് അത് അത് വേണ്ട..!! അത് ശെരിയാവില്ല “

അവൻ അവളെ നോക്കാതെ ഒരു പതർച്ചയോടെ പറഞ്ഞു..!! അത് മനസിലായത് പോലെ നേത്രയുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി..!!

“അത് എന്താ ശെരിയാവാത്തത്..!! പറ്റില്ല എന്തൊക്കെ പറഞ്ഞാലും നാളെ നമ്മൾ ഡോക്ടറേ കാണാൻ പോവുക തന്നെ ചെയ്യും..!! പിന്നെ ഇപ്പൊ കഴിക്കുന്ന ടാബ്ലറ്റ് ഒക്കെ കൂടെ കൊണ്ട് പോകാം..!! എന്തെങ്കിലും മാറ്റം വരുത്തണം എന്ന് അതും ചെയ്യാലോ “

അത് കേട്ട് അവൻ ഒന്ന് ഞെട്ടി..!!,

“നേത്ര ആദ്യം ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക്..!! നിനക്ക് അത്രയും നിർബന്ധം ആണെങ്കിൽ ഞാൻ മാത്രം പോകാം ഡോക്ടറിന്റെ അടുത്തേയ്ക്ക്..!! അല്ലാതെ മോളെ ഇവിടെ ആക്കിയിട്ട് നീ വരാൻ ഒന്നും നിൽക്കണ്ട “

“ഞാൻ കൂടെ വരുന്നത് ആണ് നിങ്ങളുടെ പ്രശ്നം “

അവൻ മുന്നിൽ ആയ് വന്ന് നിന്ന് കൈ രണ്ടും മാറിൽ പിണച്ചു കെട്ടി കൊണ്ട് അവൾ അത് ചോദിക്കുമ്പോൾ ബദ്രി അവളിൽ നിന്ന് മുഖം മാറ്റി..!! അവന്റെ മുഖത്തെ ഓരോ ഭാവങ്ങളും ശ്രെദ്ധിക്കുക ആയിരുന്നു നേത്ര..!!

ഇതിനോടകം തന്നെ അവൻ തന്നോട് എന്തോ മറയ്ക്കുന്നത് ആയ് തോന്നി അവൾക്ക്..!! അതുകൊണ്ട് തന്നെ നാളെ അവന്റെ ഒപ്പം പോകണം എന്ന് അവൾ തീരുമാനിച്ചു..!!

എന്നാൽ പുറത്ത് ഇവരുടെ ഈ സംസാരം ഒക്കെ കേട്ട ആ ആളുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി..!! പിന്നെ എന്തോ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ അവൻ അവിടെ നിന്നും പോയി..!!

**************

പിറ്റേന്ന് രാവിലെ ഡോക്ടർ സക്കറിയയുടെ മുന്നിൽ ഇരിക്കുവാണ് നേത്രയും ബദ്രിയും..!! നേത്ര ആണ് അയാളോട് എല്ലാം സംസാരിക്കുന്നത് ബദ്രി താല്പര്യം ഇല്ലാത്ത പോലെ വെറുതെ ഇരിക്കുന്നു എന്ന് മാത്രം..!!

” ഡോക്ടർ ഇപ്പൊ കഴിച്ച് കൊണ്ടിരിക്കുന്ന മെഡിസിൻസിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടത് ഉണ്ടോ?? അതോ ഇത് തന്നെ തുടർന്നാൽ മതിയോ “

നേത്രയുടെ ആ ചോദ്യം കേൾക്കെ സക്കറിയ ബദ്രിയെ ഒന്ന് നോക്കി..!! ശേഷം അവളെയും..!!

“എന്താ ഡോക്ടർ എന്താ ഒന്നും പറയാത്തത് “

അയാളിലെ മൗനം കണ്ട് ആവണം അവൾ വീണ്ടും തിരക്കി..!!

” മിസ്സിസ് നേത്ര അതിന് ബദ്രി ഇപ്പോൾ ടാബ്ലറ്റ് ഒന്നും തന്നെ കഴിക്കുന്നില്ല എന്ന് മാത്രം അല്ല..!! ഇത് വെറും പൈൻ കി,ല്ലർ ആണ് “

അയാൾ അത് തുറന്ന് പറയുമ്പോൾ നേത്ര ഒരു ഞെട്ടലോടെ അയാളെ നോക്കി..!!

തുടരും….