“ബദ്രി കുറച്ച് നേരം പുറത്ത് വെയിറ്റ് ചെയ്യൂ ഞാൻ നേത്രയോട് ഒന്ന് സംസാരിക്കട്ടെ “
ഡോക്ടർ അത് പറയുമ്പോൾ ബദ്രി നേത്രയേ ഒന്ന് നോക്കി കൊണ്ട് പതിയെ എഴുന്നേറ്റ് പുറത്തേയ്ക്ക് ഇറങ്ങി..!!
“ഡോക്ടർ എന്താ ഇതൊക്കെ അസുഖം ഉള്ള ഒരാൾക്ക് മരുന്ന് കൊടുക്കാതെ ഇരിക്കുക..!! പകരം പൈൻ കില്ലർ കൊടുക്കുക..!! എന്താ ഇതിന്റെ ഒക്കെ അർഥം..!! നിങ്ങൾ ഒരു ഡോക്ടർ തന്നെ ആണൊ..!! എന്തായാലും ഞാൻ ഇത് ഇൻഫോം ചെയ്യേണ്ടവരെ ഇൻഫോം ചെയ്യും “
അങ്ങേ അറ്റം ദേഷ്യത്തോടെയും വാശിയോടെയും ആണ് അവൾ അത് പറഞ്ഞത്..!!
“സീ നേത്ര എനിക്ക് പറയാൻ ഉള്ളത് താൻ ആദ്യം കേൾക്കൂ..!! എന്നിട്ട് തനിക്ക് പറയാൻ ഉള്ളത് എന്താന്ന് വച്ചാൽ പറഞ്ഞോളൂ “
അയാൾ വളരെ ഗൗരവത്തോടെ അത് പറയുമ്പോൾ നേത്ര എന്താ എന്നാ രീതിയിൽ അയാളെ നോക്കി ഇരുന്നു..!!
“നേത്രയ്ക്ക് അറിയാലോ ബദ്രിയുടെ അസുഖം പൂർണമായും അവനിൽ നിന്ന് മാറിയിട്ടില്ല..!! അതുകൊണ്ട് തന്നെ അവന് മെഡിസിൻ കൂടിയേ തീരു..!! അത് അവനെ ചികിസിക്കുന്ന ഡോക്ടർ എന്നാ രീതിയിൽ എനിക്ക് അറിയാവുന്ന കാര്യം ആണ്..!!
കഴിഞ്ഞ തവണ ബദ്രി ഇവിടെയ്ക്ക് വരുമ്പോൾ അപ്പോഴത്തെ അവന്റെ സ്ഥിതി അനുസരിച്ച് ഉള്ള ടാബ്ലറ്റ് ആണ് ഞാൻ കൊടുത്തത്..!! പക്ഷെ അന്ന് അവൻ അത് വാങ്ങാൻ കൂട്ടാക്കിയില്ല എന്ന് മാത്രം അല്ല ഇതായിരുന്നു അവന്റെ മറുപടി..!!
“”വേണ്ട ഡോക്ടർ..!! ഇനി എനിക്ക് ഇതിന്റെ ആവശ്യം ഇല്ല..!! ഡോക്ടർ പറയാതെ തന്നെ എനിക്ക് ഇപ്പൊ അറിയാം എന്നിൽ നിന്ന് ഈ രോഗം പൂർണമായും വിട്ട് മാറില്ല എന്ന്..!! അത് മാത്രം അല്ല ഇനി എനിക്ക് ഇതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല കാരണം എന്റെ വിധി ഞാൻ തന്നെ നിശ്ചയിച്ച് കഴിഞ്ഞു “”
“ഇതായിരുന്നു അവന്റെ മറുപടി “
ആ വാക്കുകൾ വീണ്ടും വീണ്ടും മനസിലേയ്ക്ക് വരവേ നേത്രയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി..!!
” പക്ഷെ എനിക്ക് എന്റെ ഡൂട്ടി ചെയ്യാതെ ഇരിക്കാൻ കഴിയില്ലല്ലോ..!! So അതുകൊണ്ട് തന്നെ ബദ്രി ഇവിടെ നിന്ന് ഇറങ്ങിയതും ഞാൻ ഡോക്ടർ ശിവയെ ഇവിടെയ്ക്ക് വിളിപ്പിച്ച് കാര്യം അറിയിച്ചു എന്ന് മാത്രം അല്ല ഈ ടാബ്ലറ്റ് അവനെ എൽപ്പിക്കുകയും ചെയ്തു..!! ശിവ ആണ് ഇത് പൈൻ കില്ലർ എന്നാ വ്യാജേന ബദ്രിക്ക് കൊടുത്തത്..!! അതുകൊണ്ട് തന്നെ ആവണം ബദ്രി ഇപ്പോഴും ഇത് യൂസ് ചെയ്യുന്നത് “
“അപ്പൊ ഇത് പൈൻ കില്ലർ അല്ല എന്നാണോ “
അത് കേട്ട് അയാൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..!!
“അല്ല നേത്ര ഇത് ബദ്രിക്ക് കഴിക്കാൻ ഉള്ള ടാബ്ലറ്റ് തന്നെ ആണ്..!! പക്ഷെ അത് ഒരിക്കലും അവൻ അറിയാൻ പാടില്ല..!! അറിഞ്ഞു കഴിഞ്ഞാൽ അവൻ ചിലപ്പോ പിന്നെ ഇത് കഴിച്ചു എന്ന് വരില്ല..!! പിന്നെ ഞാൻ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ താൻ ശ്രെധിച്ചു കേൾക്കണം..!!
അറിയാലോ ബദ്രിയിൽ നിന്ന് പൂർണമായും ഈ രോഗം ഇതുവരെ വിട്ട് മാറിയിട്ടില്ല..!! മാത്രമല്ല ഇൻ കേസ് ഇനി മാറണം എന്നും ഇല്ല..!! അതുകൊണ്ട് നിങ്ങൾ ഭയപ്പെടണം എന്ന് അല്ല ഞാൻ പറഞ്ഞു വരുന്നത്..!! 100 / 99% ആളുകൾക്കും പൂർണമായും ഇത് മാറില്ല എന്നത് ആണ് സത്യം..!!
ഒരു വ്യക്തിയുടെ ഉള്ളിന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ഈ രോഗം ചില ഇൻസിഡന്റ് മൂലമോ ആരുടെയെങ്കിലും അഭാവം മൂലമോ അല്ലെങ്കിൽ അവർക്ക് provoke ആകുന്ന എന്തെങ്കിലും സംഭവങ്ങൾ കാരണമോ ഇത് വീണ്ടും പുറത്തേയ്ക്ക് വന്നേക്കാം..!! അത് ഒരിക്കലും അവരുടെ കുറ്റം കൊണ്ട് അല്ല എന്ന് നമ്മൾ മനസിലാക്കണം..!!
ബദ്രിയുടെ കാര്യത്തിൽ താൻ ഇവിടെ ശ്രെദ്ധിക്കാൻ ഉള്ളത് അവന്റെ മൈൻഡ് ഡിസ്റ്റർബ് ആക്കാതെ ഇരിക്കുക എന്നത് ആണ്..!! മാത്രമല്ല കൂടുതൽ സമയവും അവന്റെ കൂടെ ചിലവഴിക്കാനും ശ്രെമിക്കണം..!! കാരണം അവൻ ഇപ്പൊ ആഗ്രഹിക്കുന്നത് തന്റെ പ്രെസൻസ് ആണ്..!!
എനിക്ക് ഉറപ്പ് ഉണ്ട് നേത്ര താൻ കൂടെ ഉള്ളപ്പോൾ അവന് ഒരിക്കലും ആ പഴയ സ്റ്റേജിലേയ്ക്ക് പോകേണ്ടി വരില്ല എന്ന്..!! അല്ലെങ്കിലും താൻ തന്നെ അല്ലെ അവനെ ഒരിക്കൽ ഈ നിലയിലേയ്ക്ക് കൊണ്ട് വന്നത് “
അൽപ്പം വാത്സല്യം കലർത്തി അയാൾ അത് പറയുമ്പോൾ കേട്ട് ഇരിക്കാനെ നേത്രയ്ക്ക് കഴിഞോളൂ..!!
“ശിവ പറഞ്ഞ് ഏറെ കുറെ കാര്യങ്ങൾ എനിക്ക് അറിയാം..!! എങ്കിലും പറയുന്നത് കൊണ്ട് നേത്രയ്ക്ക് ഒന്നും തോന്നരുത്..!! ജീവിതം ഒന്നേ ഒള്ളൂ..!! അത് ഒരിക്കലും വാശിയുടെയും ദേഷ്യത്തിന്റെയും പേരിൽ കളയാൻ ഉള്ളത് അല്ല..!! അറിയാം അവൻ നെത്രയോട് ചെയ്തത് ഒന്നും ഒരു പെണ്ണ് എന്നാ നിലയിൽ സഹിക്കാനോ പൊറുക്കാനോ കഴിയില്ല എന്ന്..!! പക്ഷെ അവൻ ചെയ്തതിനു ഉള്ള ശിക്ഷ ഇതിനോടകം തന്നെ അവൻ അനുഭവിച്ച് കഴിഞ്ഞു..!! ഇനിയും ശിക്ഷിക്കുന്നത് ശെരി അല്ല മോളെ “
അയാളുടെ ആ അവസാന വാചകത്തിന്റെ പൊരുൾ എന്താ എന്ന് അവൾക്ക് മനസിലായില്ല..!! അതെ കുറിച്ച് അയാളോട് ചോദിക്കണം എന്ന് തോന്നി എങ്കിലും പിന്നെ അവൾ വേണ്ടാന്ന് വച്ചു..!!
********************
തിരികെ ഉള്ള യാത്രയിൽ ആണ് അവർ ഇരുവരും..!! ബദ്രി ഇടയ്ക്ക് ഇടയ്ക്ക് അവളെ നോക്കുന്നു എങ്കിലും നേത്ര അവനെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല..!!
പെട്ടന്ന് കാർ ഒരു സൈഡിലേയ്ക്ക് ഒതുക്കി നിർത്തിയതും നേത്ര മുഖം ചരിച്ച് അവനെ ഒന്ന് നോക്കി..!! അവന്റെ മിഴികളും അപ്പോൾ അവളിൽ തന്നെ ആയിരുന്നു..!!
“മ്മ് എന്താ “
തീർത്തും ഗൗരവത്തോടെ ഉള്ള ചോദ്യം ആയിരുന്നു അവളുടേത്..!!
“നേത്ര Actually നിന്റെ പ്രോബ്ലം എന്താ..!! അവിടെ നിന്ന് ഇറങ്ങിയ നേരം മുതൽ നീ ഇതേ ഇരുപ്പ് ആണല്ലോ..!! എന്താ നിന്റെ പ്രശ്നം “
അവൻ വല്ലാത്തൊരു അസ്വസ്തതയോടെ ചോദിച്ചു..!! അത് കേട്ട് നേത്ര അവനെ ഒന്ന് രൂക്ഷമായ് നോക്കി..!!
“എന്താന്ന് അറിയില്ലേ നിങ്ങൾക്ക് “
അതെ രൂക്ഷമായ നോട്ടത്തിൽ അവൾ ചോദിച്ചു..!!
“നേത്ര ഞാൻ ടാബ്ലറ്റ് കഴിക്കാത്തത് ആണൊ നിന്റെ പ്രോബ്ലം..!! എങ്കിൽ നീ എന്നോട് തർക്കിച്ചിട്ട് കാര്യം ഇല്ല..!! എനിക്ക് താല്പര്യം ഇല്ല അതൊക്കെ കഴിക്കുന്നതിനോട് “
“വേണ്ട നിങ്ങൾ കഴിക്കേണ്ട സ്വന്തം ഇഷ്ടം പോലെ എന്താന്ന് വച്ചാൽ ആയിക്കോ..!! ഞാനും എന്റെ മകളും നിങ്ങൾക്ക് ഒരു തടസ്സമായ് വരില്ല..!! അല്ല എന്നെ ഒഴുവാക്കിയിട്ട് എന്നാ ഇനി ആ സ്വപ്നയേ വിവാഹം കഴിക്കാൻ പോകുന്നത്..!! എന്നാൽ ഇറങ്ങേണ്ടത് എന്ന് വച്ചാൽ പറഞ്ഞാൽ മതി പോയ് തന്നെ………..”
ബാക്കി പറഞ്ഞു തീരും മുന്നേ ബദ്രി കോപത്തോടെ അവളുടെ കവിളിൽ കുത്തി പിടിച്ച് അവളെ അവനിലേയ്ക്ക് അടുപ്പിച്ച് കൊണ്ട് പറഞ്ഞു..!!
“ഞാൻ നിന്നെ തേടി കണ്ടു പിടിച്ച് കൂടെ കൂട്ടിയത് വീണ്ടും നിന്നെ ഒഴിവാക്കാൻ അല്ല..!! പകരം ഈ ജീവിതം മുഴുവൻ എന്നോടൊപ്പം കഴിയാനാ..!! എന്റെ ജീവൻ നിലയ്ക്കുന്നത് വരെ ആർക്കും വിട്ട് കൊടുക്കില്ല ബദ്രി നിന്നെ..!! എന്റേതാ നീ എന്റേത് മാത്രം “
വാശിയോടെ അതും പറഞ്ഞു കൊണ്ട് അവൻ അവളെ പുറകിലേയ്ക്ക് തള്ളി മാറ്റി ഇരു കൈയാലും സ്റ്റിയറിങ്ങിൽ ആഞ്ഞടിച്ചു..!! നേത്ര തന്റെ കണ്ണുകൾ മുറുകെ അടച്ച് ഇരുന്നു..!! നേരിയ ഒരു ഭയം അവളിൽ ഉടലെടുക്കുന്നുണ്ടായിരുന്നു..!!
എന്നാൽ പെട്ടന്ന് തന്നിൽ എന്തോ ഒന്ന് അമർന്ന് മുറുകുന്നത് ആയ് തോന്നിയതും നേത്ര തന്റെ കണ്ണുകൾ വലിച്ച് തുറന്നു..!! ബദ്രി അവളെ ഇടുപ്പിൽ പിടിച്ച് എടുത്തുയർത്തി അവന്റെ മടിയിലേയ്ക്ക് ഇരുത്തി കൊണ്ട് അവളുടെ ഇരു കവിളിലും ആയ് കൈ വച്ച് അവളുടെ മുഖം അവന് നേരെ ഉയർത്തി പിടിച്ചു..!!
” ഇനി എത്ര കാലം ഞാൻ ഈ ഭൂമിയിൽ ഉണ്ടാകും എന്ന് എനിക്ക് അറിയില്ല നേത്ര..!! പക്ഷെ ഉണ്ടാകുന്ന ഈ കാല മാത്രയും എനിക്ക് നിങ്ങളോടൊപ്പം ജീവിക്കണം..!! ഉണ്ടാവില്ലേ നീ എന്റെ കൂടെ “
അവളുടെ മിഴികളിലേയ്ക്ക് നോട്ടമെറിഞ്ഞു പതിഞ്ഞ ശബ്ദത്തിൽ അവൻ ചോദിക്കുമ്പോൾ അവൻ പറഞ്ഞ വാക്കുകളുടെ അർഥം ഗ്രഹിക്കുക ആയിരുന്നു അവൾ അപ്പോൾ..!!
അവന്റെ ഇളം ചൂടുള്ള ചുണ്ടുകൾ തന്റെ നെറുകയിൽ ആയ് അമർന്നതും അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു പോയി..!! അതിനും അപ്പുറം ആ കണ്ണുകൾ അവളുടെ അനുവാദത്തിന് പോലും കാത്ത് നിൽക്കാതെ അവ നിറഞ്ഞൊഴുകി..!!
അൽപ്പം നേരം ആ ചുണ്ടുകൾ അവിടെ വിശ്രമം കൊണ്ടാ ശേഷം പതിയെ അവിടെ നിന്ന് അകന്ന് മാറി..!!
” നിന്റെ സമ്മതം എനിക്ക് വേണ്ട നേത്ര..!! കാരണം നിന്റെ ഈ ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തരുന്നുണ്ട് എനിക്ക് അതിനുള്ള മറുപടി..!! അത് മതി എനിക്ക്..!! പിന്നെ ഇനി അങ്ങോട്ട് എന്നോടൊപ്പം ഉള്ള നിന്റെ ജീവിതം നിനക്ക് എത്ര മാത്രം സന്തോഷം തരും എന്ന് എനിക്ക് അറിയില്ല നേത്ര..!! എങ്കിലും നിന്നെ വിട്ട് ജീവിക്കാൻ എനിക്ക് കഴിയില്ല..!! സന്തോഷം ആണെങ്കിലും സങ്കടം ആണെങ്കിലും ഇനിയുള്ള ചുരുങ്ങിയ കാലം നീ എന്നോടൊപ്പം തന്നെ കാണും “
ഒരു തരം വാശിയോടെ അവൻ അത് പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ അവളുടെ മനസ്സിൽ ചോദ്യങ്ങളുടെ ഒരു കൂമ്പാരം തന്നെ ഉണ്ടായിരുന്നു..!! പുറത്തേയ്ക്ക് വരാൻ വെമ്പുന്ന ഒരായിരം ചോദ്യങ്ങൾ..!!
തുടരും….
