പുനർവിവാഹം ~ ഭാഗം 35, എഴുത്ത്: ആതൂസ് മഹാദേവ്

ബദ്രിയും നേത്രയും തിരികെ വരുമ്പോൾ എപ്പോഴെത്തെയും പോലെ ഹാളിൽ ഇരിക്കുന്നവരെ കണ്ടിട്ടും കാണാത്തത് പോലെ അവർ ഇരുവരും അകത്തേയ്ക്ക് കയറി പോയി..!!

“വയ്യ ഇനിയും ഈ നാശത്തെ സഹിക്കാൻ വയ്യ..!! എന്തെങ്കിലും ഒന്ന് ചെയ്യേണ്ടി ഇരിക്കുന്നു “

മാധവൻ കലിയോടെ മുരണ്ടു..!!

“പക്ഷെ ഏട്ടാ അവൾ ഇപ്പോൾ നമ്മുടെ ബദ്രിയുടെ ഭാര്യ ആണ്..!! നമ്മൾ അത് ഓർക്കണ്ടേ..!! അത് മാത്രം അല്ല അവന്റെ ഈ മാറ്റത്തിന് ഒക്കെ കാരണം അവൾ ആണ്..!! നമ്മൾ അത് മറക്കാൻ പാടുണ്ടോ “

മഹിമ അത് പറയുമ്പോൾ രൂക്ഷമായ ഒരു നോട്ടം ആയിരുന്നു മാധവിന്റെ മറുപടി..!! ഒരു നിമിഷം അവരുടെ മുഖം താഴ്ന്നു..!!

“ഭാര്യ ആണ് പോലും ഹ്മ്മ് 😏😏..!! അല്ല നിങ്ങൾക്ക് ഒക്കെ എന്താ ഇത്ര ഉറപ്പ് അവൾ അവന്റെ ഭാര്യ ആണ് എന്ന്..!! വാക്ക് കൊണ്ട് പറയുന്നത് അല്ലെ അവൾ..!! അല്ലാതെ അതിന് ഒരു തെളിവും ഇല്ലാലോ..!! മനുഷ്യനേ വടി ആക്കാൻ ഓരോരോ അടവുകൾ “

“ഏട്ടൻ ഇനി എന്ത് ചെയ്യാൻ പോകുവാ “

മനോജ്‌ ഒരു സംശയത്തോടെ അത് ചോദിക്കുമ്പോൾ മാധവ് നോക്കിയത് അവന്റെ മുഖത്തേയ്ക്ക് ആണ്..!! ആ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന ഭാവം മാത്രം മതി ആയിരുന്നു അയാൾക്ക്..!!

**************??

പിറ്റേന്ന് രാവിലെ എന്നത്തേയും ക്കാളും നേരത്തെ ആണ് നേത്ര എഴുന്നേറ്റത്..!! അല്ലി മോളെ ഉറങ്ങി കിടക്കുന്ന ബദ്രിയുടെ അടുത്തേയ്ക്ക് നീക്കി കിടത്തി ഒരു തലയിണ എടുത്ത് അവർക്ക് അരുകിൽ ആയ് വച്ച് കൊണ്ട് അവൾ ഡ്രെസ്സും എടുത്ത് കുളിക്കാൻ ആയ് കയറി..!!

കുളി കഴിഞ്ഞ് ഇറങ്ങിയ നേത്ര നേരിയ രീതിയിൽ ഒന്ന് റെഡി ആയ് കൊണ്ട് ബദ്രിയെയും മോളെയും നോക്കി ഡോർ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി..!!

തറവാട്ടിൽ നിന്ന് ഇറങ്ങി നേത്ര നേരെ അടുത്തുള്ള അമ്പലത്തിലേയ്ക്ക് ആണ് പോയത്..!! നടന്ന് പോകാൻ ഉള്ള ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ..!! അതുകൊണ്ട് തന്നെ അവൾ മെല്ലെ ക്ഷേത്രം ലക്ഷ്യം വച്ച് നടന്നു..!!

മുന്നിലെ ദേവീ വിഗ്രഹത്തെ നോക്കി തൊഴുത് കൊണ്ട് അവൾക്ക് പ്രാർത്ഥിക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ തന്റെ പ്രാണന് വേണ്ടി..!! അവന്റെ ആയുസ്സിന് വേണ്ടി..!! നടയിൽ ഇരുന്ന തളികയിൽ നിന്ന് ഒരു നുള്ള് സിന്ദൂരം എടുത്ത് തന്റെ നെറുകയിൽ ചാർത്തുമ്പോൾ അവളുടെ മനസ്സ് മുഴുവൻ അവന്റെ മുഖമായിരുന്നു..!!

എന്നാൽ ശ്രീ കോവിലിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി നടന്ന അവൾക്ക് എന്തെന്നില്ലാത്ത ഒരു പരവേഷം ആയിരുന്നു..!! തന്റെ ജീവിതത്തിൽ നിർണായകമായ എന്തോ ഒന്ന് സംഭവിക്കാൻ പോകും പോലെ..!! നെഞ്ചോക്കെ പൊട്ടി പോകുന്ന പോലെ..!!

എങ്കിലും അവൾ കൈയിലെ പ്രസാദം മുറുകെ പിടിച്ച് എങ്ങനെ ഒക്കെയോ വീട്ടിലേയ്ക്ക് നടന്നു..!!

*******************

എയർപോർട്ടിന് പുറത്ത് കാറിൽ ചാരി ആരെയോ കാത്തെന്ന പോലെ നിൽക്കുവാണ് രാഹുൽ..!! ഇടയ്ക്ക് ഇടയ്ക്ക് കൈയിലെ വച്ചിലേയ്ക്ക് നോക്കുന്നുമുണ്ട്..!!
ഇടയ്ക്ക് ഒന്ന് മുന്നോട്ട് നോക്കിയ അവൻ കണ്ടു തന്നെ ലക്ഷ്യമാക്കി നടന്ന് വരുന്ന അവനെ..!!

ഒരു വൈറ്റ് ഷർട്ടും ബ്ലാക്ക് ജീൻസും ഷർട്ടിന് പുറത്ത് ബ്ലാക്ക് കോട്ടും ധരിച്ചിട്ടുണ്ട്..!! അലസമായ് മിഴികൾ പായിച്ച് തന്റെ അടുത്തേയ്ക്ക് വരുന്ന ആ രൂപത്തെ രാഹുൽ നേരിയ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു..!!

” ദക്ഷിൻ “

“ഹായ് “

രാഹുൽ അവന് കൈ കൊടുത്ത് കൊണ്ട് പറഞ്ഞു..!! സ്വവേധ ഉള്ള ഗൗരവ ഭാവത്തിൽ അവൻ തിരികെയും..!!

“നീ എന്തിനാ എന്നോട് വളരെ അത്യാവശ്യമായ് വരണം എന്ന് പറഞ്ഞത് “

“ഞാൻ പറയാം നീ കയറ് “

അതും പറഞ്ഞ് രാഹുൽ ഡ്രൈവിംഗ് സീറ്റിലേയ്ക്ക് കയറി..!! പുറകെ ദക്ഷും..!!

**************

രാഹുലിന്റെ ഫ്ലാറ്റിൽ ഇരിക്കുവാണ് ഇരുവരും..!! രണ്ടാളുടെയും മുഖം അപ്പോൾ തീർത്തും ഗൗരവ ഭാവത്തിൽ ആണ്..!!

“ഇത് ഇപ്പൊ സെക്കന്റ്‌ സ്റ്റേജ് ആണ്..!! 50 50 ചാൻസ് ആയിരുന്നു ദക്ഷ് but അവൻ med കണ്ടിന്യൂ ചെയ്തില്ല എന്ന് മാത്രം അല്ല ദിനം പ്രതി അവൻ കഴിക്കുന്ന ആൽക്കഹോൾ ഏറെ ആണ്..!! ഇനിയും ഇത് ഇങ്ങനെ തുടർന്നാൽ എനിക്ക് അറിയില്ല ദക്ഷ് എന്താ ചെയ്യേണ്ടത് എന്ന്..!! അവൻ എന്തോ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്..!! അതാ ഞാൻ ഇത്രയും ഫോഴ്സ് ചെയ്തിട്ട് പോലും അവൻ അവന്റെ വാശിയിൽ നിന്ന് പിൻ മാറാത്തത് “

രാഹുൽ അസ്വസ്തതയോടെ പറഞ്ഞു കൊണ്ട് അവിടെ നിന്ന് എഴുന്നേറ്റു..!!

“അവൻ ഇപ്പൊ എവിടെ ഉണ്ട് “

“വീട്ടിൽ ഉണ്ടാവും പിന്നെ നേത്ര വന്നിട്ടുണ്ട് “

അത് കേട്ട് ദക്ഷ് സംശയം നിറഞ്ഞ ഭാവത്തോടെ അവനെ ഒന്ന് നോക്കി..!! അത് കണ്ട് ആവണം രാഹുൽ നടന്ന കാര്യങ്ങൾ ഒക്കെ ദക്ഷിനെ അറിയിച്ചു..!!

*************

അമ്പലത്തിൽ നിന്ന് തിരികെ എത്തിയ നേത്ര കാണുന്നത് മുറ്റത്ത് നിന്ന് അല്ലി മോളെയും കളിപ്പിച്ചു നിൽക്കുന്ന കല്യാണിനെ ആണ്..!!

“ഗുഡ് മോർണിംഗ് ഏട്ടത്തി “

അവളെ കണ്ടതും അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു..!! തിരികെ അവളും ഒരു പുഞ്ചിരി കൈ മാറി കൊണ്ട് അല്ലി മോളെ എടുക്കാൻ ആയ് കൈ നീട്ടിയതും അവൻ പറഞ്ഞു..!!

” ഏട്ടത്തി അകത്തേയ്ക്ക് പൊയ്ക്കോ മോളെ അൽപ്പം കഴിഞ്ഞ് ഞാൻ കൊണ്ട് വന്നോളാം “

“മ്മ് “

അത് കേട്ട് അവൾ ഒന്ന് മൂളി കൊണ്ട് അകത്തേയ്ക്ക് കയറി..!!

റൂമിലേയ്ക്ക് എത്തിയ നേത്ര കാണുന്നത് ബെഡിൽ സൈഡ് ചരിഞ്ഞു കിടക്കുന്ന ബദ്രിയെ ആണ്..!! അവൾ പതിയെ അവന്റെ അടുത്തേയ്ക്ക് പോയ്‌ ഇരുന്ന് കൊണ്ട് ആ മുഖത്തേയ്ക്ക് ഒന്ന് നോക്കി..!!

സൈഡ് ചരിഞ്ഞു കിടക്കുന്നത് കാരണം മുഖം വ്യക്തമല്ല..!! എങ്കിലും ഇത്തിരി നിമിഷങ്ങൾ അവൾ അവന്റെ മുഖത്തേയ്ക്ക് തന്നെ നോക്കി ഇരുന്നു..!!

” എന്താ ഈശ്വര എനിക്ക് ഈ മനുഷ്യനേ വെറുക്കാൻ കഴിയാത്തത്..!! എത്ര ഒക്കെ വെറുക്കാൻ നോക്കിയിട്ടും കഴിയുന്നില്ലല്ലോ എനിക്ക് അത്രയും സ്നേഹിച്ച് പോയത് കൊണ്ടാണോ ഞാൻ “

അവൾ മൗനമായ് കേണു..!! ഒന്ന് ദീർഘമായ് നിശ്വസിച്ചു കൊണ്ട് അവൾ അവിടെ നിന്ന് എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ആണ് തന്റെ കൈയിൽ ഇരിക്കുന്ന ഇല ചീന്തിലെ പ്രസാധത്തിലേയ്ക്ക് അവളുടെ കണ്ണുകൾ പോയത്..!!

അവളുടെ ഉള്ളിലേയ്ക്ക് എന്തെല്ലാമോ ഓർമകൾ ഇരച്ചു കയറി..!! അതോടൊപ്പം തന്നെ അവളുടെ കണ്ണുകളും നിറഞ്ഞു വന്നു..!! അവൾ വേഗം തന്നെ അവന് നേരെ തിരിഞ്ഞ് ഇടത് കൈയിൽ ഇരുന്ന ഇല നിവർത്തി പിടിച്ച് വലത് കൈ കൊണ്ട് അവന്റെ അവന്റെ കൈയിൽ പിടിച്ചു..!!

എന്നാൽ ആ നിമിഷം തന്നെ അവളിലൂടെ ഒരു വിറയൽ പാഞ്ഞു..!! കണ്ണുകൾ തുറിച്ച് വന്നു..!! ശരീരം കിലുകിലാ വിറ പൂണ്ടു..!! കാരണം തണുത്ത് മരവിച്ച രീതിയിൽ ആയിരുന്നു അവന്റെ കൈകൾ..!!

അവൾ വെപ്രാളത്തോടെ വേഗം അവന്റെ കൈയിൽ പിടിച്ച് വലിച്ചതും അവൻ സൈഡിൽ നിന്ന് മലർന്ന് വന്നു..!! ഒരു വേള മുന്നിലെ കാഴ്ച്ചയിൽ നേത്ര അലറി പോയി..!! അവളുടെ കൈയിൽ ഇരുന്ന കുങ്കുമം നിലത്തേയ്ക്ക് ചിതറി വീണു..!!

തുടരും…