പുനർവിവാഹം ~ ഭാഗം 37, എഴുത്ത്: ആതൂസ് മഹാദേവ്

മണിക്കൂറുകൾ പതിയെ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു..!! ഇതിനോടകം തന്നെ മാധവും പാർവതിയും കല്യാണും ശിവയും ഒക്കെ ഹോസ്പിറ്റലിൽ എത്തിയിരുന്നു..!! പിന്നെ ഡോക്ടർ ഒന്നും പറഞ്ഞതുമില്ല..!!

നേത്ര ആകെ തകർന്ന് ഇരുപ്പ് ആണ്..!! കണ്ണ് മുന്നിൽ കണ്ടതും കേട്ടതുമായ കാര്യങ്ങൾ ഒക്കെ അവളെ അത്രമേൽ ഉലച്ചിരുന്നു..!! രാഹുലിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ അവളെ വല്ലാതെ ഞെട്ടലിൽ ആഴ്ത്തി..!! അതൊന്നും ഇപ്പോഴും അവളുടെ മനസ്സിൽ നിന്ന് മാഞ്ഞിരുന്നില്ല..!!

എല്ലാത്തിനും വിരാമമിട്ട് കൊണ്ട് ഡോക്ടർ പുറത്തേയ്ക്ക് വന്നു..!!

“ഡോക്ടർ എന്റെ മകന് എങ്ങനെ ഉണ്ട് “

പാർവതി അയാൾക്ക് അടുത്തേയ്ക്ക് വന്ന് കൊണ്ട് ടെൻഷനോടെ ചോദിച്ചു..!!

“ഇതിൽ ആരാ ദക്ഷ് “

എന്നാൽ അയാളിൽ നിന്ന് വന്നത് മറു ചോദ്യം ആയിരുന്നു..!! അത് കേൾക്കെ എല്ലാവരും ഒന്ന് മുഖാമുഖം നോക്കി..!!

“ഡോക്ടർ ഇതാണ് ദക്ഷിൻ “

രാഹുൽ മുന്നോട്ട് വന്ന് കൊണ്ട് അടുത്ത് നിൽക്കുന്ന ദക്ഷിനെ കാണിച്ചു കൊണ്ട് പറഞ്ഞു..!!

“Oh I’m sry നമ്മൾ തമ്മിൽ നേരത്തെ പരിചയപ്പെട്ടത് ആണല്ലോ..!! ഞാൻ അതങ്ങ് മറന്നു..!! ദക്ഷിൻ താങ്കളെ കാണണം എന്നാണ് ബദ്രി പറയുന്നത്..!! പുറത്ത് ആരൊക്കെ ഉണ്ടെന്ന് പറയുന്ന കൂട്ടത്തിൽ ഞാൻ തന്റെ പേരും പറഞ്ഞു..!! So താങ്കൾ കയറി കണ്ടോളൂ “

“ഓക്കേ ഡോക്ടർ “

അതും പറഞ്ഞ് അവൻ നേരെ നോക്കിയത് നേത്രയേ ആണ്..!! ഇപ്പോഴും എങ്ങോട്ടൊ കണ്ണുകൾ പായിച്ചു നിൽക്കുന്ന അവളെ കാൺകെ അവന്റെ നെഞ്ച് ഒന്ന് പിടഞ്ഞു..!! പിന്നെ വേഗം അവളിൽ നിന്ന് കണ്ണുകൾ മാറ്റി ഡോർ തുറന്ന് അകത്തേയ്ക്ക് കയറി..!!

“ഡോക്ടർ എന്റെ മകന് എങ്ങനെ ഉണ്ടെന്ന് ഒന്ന് പറയ് “

തന്റെ ക്ഷെമ നശിച്ചത് പോലെ രാധിക അൽപ്പം നീരസത്തിൽ ചോദിച്ചു..!!

” ആള് ഇപ്പോഴും ക്രിറ്റിക്കൽ സ്റ്റേജിൽ ആണ്..!! പിന്നെ നിങ്ങൾക്ക് അറിയാമോ എന്ന് എനിക്ക് അറിയില്ല ആള് ഒരു ലിവർ പേർഷ്യന്റ് ആണ്..!! അതും സെക്കന്റ്‌ സ്റ്റേജ്..!! ഇത്രയും നാൾ med കഴിക്കാതെ ഇരിക്കുക എന്ന് മാത്രം അല്ല ആവശ്യത്തിൽ അധികം ആൾക്കഹോൾ ഉപയോഗിക്കുക കൂടെ ചെയ്തത് കൊണ്ട് ഇനി രക്ഷിക്കാൻ കഴിയുമോ എന്ന് പോലും എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല So പ്രാർത്ഥിക്കു “

അത്രയും പറഞ്ഞു കൊണ്ട് അയാൾ അവിടെ നിന്നും പോയി..!!

“ഈശ്വര എന്റെ മോൻ “

അവർ നെഞ്ചിൽ കൈ വച്ച് പോയി..!! എന്നാൽ മാധവിന്റെ ഭാഗത്ത്‌ നിന്ന് മാത്രം ഒരു പ്രതികരണവും ഉണ്ടായില്ല..!!

*****************

അകത്തേയ്ക്ക് കയറി ദക്ഷ് കണ്ടു ഓക്സിജൻ മാസ്കിന്റെ സഹായത്തിൽ കിടക്കുന്നവനെ..!! അവൻ നടന്ന് ബദ്രിക്ക് അരുകിൽ ആയ് വന്ന് നിന്നു..!! ശേഷം പതിയെ കൈ ഉയർത്തി ബദ്രിയുടെ കൈക്ക് മുകളിൽ ആയ് വച്ചു..!!

ബദ്രി അൽപ്പം പ്രയാസത്തോടെ ആണെങ്കിലും തന്റെ കണ്ണുകൾ പതിയെ തുറന്നു..!! മുന്നിൽ നിൽക്കുന്ന ദക്ഷിനെ കണ്ട് ബദ്രിയുടെ കണ്ണുകൾ വല്ലാതെ വിടർന്നു..!! മറു കൈയാൽ ബദ്രി വേഗം ഓക്സിജൻ മാസ്ക് എടുത്ത് മാറ്റാൻ ശ്രെമിച്ചു..!!

“ഡാ വേണ്ട ബദ്രി “

ദക്ഷ് അതിനെ തടയാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു എങ്കിലും ബദ്രി അപ്പോഴേയ്ക്ക് അതിനെ എടുത്ത് മാറ്റിയിരുന്നു..!!

” ഞാൻ ആഗ്ര..ഹിച്ചു ദക്ഷ് നി..ന്നെ ഒന്ന് കാണാൻ കഴിഞ്ഞി..രുന്നു എങ്കിൽ എന്ന്..!! പ..ക്ഷെ ഈ ജന്മം കാണാ..ൻ കഴിയും എന്ന് ഞാൻ കരുതി..യത് അല്ല ഡാ “

വാക്കുകൾ ഏങ്ങനെ ഒക്കെയോ കൂട്ടി പെറുക്കി അവൻ പറഞ്ഞു..!! ഇടയ്ക്ക് ഇടയ്ക്ക് ശ്വാസം ആഞ്ഞു വലിക്കുന്നുണ്ട്..!!

“ബദ്രി ഞാൻ പറയുന്നത് കേൾക്ക്..!! നമുക്ക് പിന്നെ സംസാരിക്കാം..!! നീ ഇപ്പോൾ ഒന്നും ആലോചിക്കാതെ നല്ലോണം റസ്റ്റ്‌ എടുക്ക് “

“വേ..ണ്ട എനിക്ക് എല്ലാം നി..ന്നോട് പറയണം..!! ഒരു പക്ഷെ എനിക്ക് ഇനി അതി..നൊരു അവസരം കിട്ടില്ല ദക്ഷ്..!! അതു..കൊണ്ട് എനിക്ക് പറയാൻ ഉള്ളത് നീ ഒന്ന് കേൾക്കണം “

പിന്നെ ഒന്നും പറയാൻ ദക്ഷിന് കഴിഞ്ഞില്ല..!! ബദ്രിയെ തന്നെ നോക്കി നിന്നു അവൻ..!!

” ഇവിടെ നിന്ന് എനിക്ക് ഇനി ഒരു മടങ്ങി വരവ് ഇല്ല ദക്ഷ്..!! പക്ഷെ പോകുന്നതിനു മുന്നേ എനിക്ക് എന്റെ പെണ്ണിനെ ഏൽ..പ്പിക്കാൻ നീ മാത്രമേ ഒള്ളൂ..!! ഒരിക്കൽ നിന്നിൽ നിന്ന് ഞാൻ തട്ടി പറിച്ചത് നിനക്ക് തന്നെ തിരികെ തരുന്നു ദക്ഷ്..!! നീ… നീ അവളെ ഉപേക്ഷിക്കില്ല എന്ന് എനിക്ക് അറിയാം..!! കാരണം നിന്റെ നിന്റെ പ്ര.. പ്രണയം അല്ലെ അവൾ “

ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് അവൻ പറയുമ്പോൾ ഞെട്ടലോടെ കേട്ട് നിന്നു ദക്ഷ്..!!

“നീ.. നീ എന്താ ഇപ്പൊ പറഞ്ഞതിന്റെ അർഥം “

അത് ചോദിക്കുമ്പോൾ അവന്റെ വാക്കുകൾ ഒന്ന് ഇടറി..!!

“അതെ ഡാ നിന്നൽ നിന്ന് തട്ടി എടുത്തതാ ഞാൻ അവളെ..!! നിനക്ക് കിട്ടാതെ ഇരിക്കാൻ ഞാൻ ഞാൻ എന്നാൽ കഴിയുന്നത് ഒക്കെ ശ്രെമിച്ചു..!! പക്ഷെ മനഃപൂർവം അല്ല ഡാ അത്രയും ഞാനും അവളെ സ്നേഹിച്ച് പോയി..!! അതുകൊണ്ട് പറ്റി പോയി ദക്ഷ്..!! എന്നോട് ഷെമിക്കാൻ കഴിയുവോ ഡാ നിനക്ക് “

ചെന്നിയിലൂടെ ഒഴുകി ഇറങ്ങുന്ന കണ്ണുനീരോടെ ബദ്രി അത് ചോദിക്കുമ്പോൾ ദക്ഷിന്റെ മുഖം വലിഞ്ഞു മുറുകി..!!

” എങ്ങനെ എങ്ങനെ കഴിഞ്ഞു നിനക്ക് ഇതിന്..!! ഒരു നിഴൽ പോലെ എന്റെ ഒപ്പം നടന്ന് എങ്ങനെ നിനക്ക് എന്നെ ചതിക്കാൻ തോന്നി..!! നിനക്ക് അറിയാമായിരുന്നില്ലേ അവൾ എന്റെ പ്രാണൻ ആണെന്ന്..!! എന്നിട്ടും കൂടെ നിന്ന് ചതിച്ചു അല്ലെ ഡാ നീ എന്നെ “

ഇരു കൈയാലും ബദ്രിയുടെ ഷർട്ടിൽ പിടിച്ച് ഉലച്ചു കൊണ്ട് അലറി പോയി ദക്ഷ്..!!

“ഏയ് എന്താ ഈ കാണിക്കുന്നത് അയാളെ വിട് “

ഈ കാഴ്ച്ച കണ്ട് കൊണ്ട് വന്ന ഒരു സിസ്റ്റർ അവർക്ക് അടുത്തേയ്ക്ക് ഓടി വന്ന് അവനെ പിടിച്ചു മാറ്റാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു..!!

“വേണ്ട അവനെ വിട്..!! എന്നെ കൊന്നോട്ടെ അവൻ..!! എന്നാലും ഞാൻ അവനോട് ചെയ്തതിനു പകരമാവില്ല “

ബദ്രി ഇടർച്ചയോടെ പറഞ്ഞു..!! അത് കേട്ട് ദക്ഷ് അവന്റെ ഷർട്ടിൽ നിന്ന് കൈ എടുത്ത് മാറ്റി കൊണ്ട് അവനെ കലിയോടെ നോക്കി..!!

“നീ വരണം തിരികെ.!! എനിക്ക് നഷ്ടം വന്നത് ഞാൻ തിരികെ പിടിക്കുന്നത് കാണാൻ നീയും ഉണ്ടാവണം..!! അതാ നിനക്ക് ഞാൻ തരുന്ന ശിക്ഷ “

അതും പറഞ്ഞ് ഒരു കൊടും കാറ്റ് കണക്കെ അവൻ പുറത്തേയ്ക്ക് പാഞ്ഞു..!!

തുടരും….