പുനർവിവാഹം ~ ഭാഗം 38, എഴുത്ത്: ആതൂസ് മഹാദേവ്

തോളിൽ ഒരു കൈ സ്പർശം പതിഞ്ഞപ്പോൾ ആണ് ദക്ഷ് തിരിഞ്ഞു നോക്കിയത്..!! മുന്നിൽ നിൽക്കുന്ന രാഹുലിനെ കണ്ട് അവന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി..!! ദക്ഷ് കലിയോടെ ആ കൈ തട്ടി എറിഞ്ഞു കൊണ്ട് തിരിഞ്ഞു നിന്നു..!!

“ഡാ സത്യമായും എനിക്ക് ഒന്നും അറിയില്ലായിരുന്നു ദക്ഷ്..!! വളരെ ചുരുങ്ങിയ കാലം മുന്നെയാ അവൻ എന്നോട് എല്ലാം തുറന്ന് പറയുന്നത്..!! നീ എന്നെ വിശ്വാസിക്ക് ഡാ..!! നിങ്ങൾ രണ്ടാളും എനിക്ക് ഒരുപോലെ അല്ലെ..!! ആ നിങ്ങൾക്ക് വേണ്ടി ഒരാളെ ഞാൻ ചതിക്കുമോ “

അത് പറയുമ്പോൾ അവന്റെ സ്വരം ഒന്ന് ഇടറി..!! അത് മനസിലായ പോൽ ദക്ഷ് മുഖം ചരിച്ച് അവനെ ഒന്ന് നോക്കി..!!

” പറയ് എനിക്ക് അറിയണം എല്ലാം..!! പക്ഷെ അത് അവന്റെ നാവിൽ നിന്ന് വേണ്ട..!! കാരണം അവനെ കാണാൻ പോലും ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല..!! അതുകൊണ്ട് നിന്നിൽ നിന്ന് അറിഞ്ഞാൽ മതി എനിക്ക് എല്ലാം “

രാഹുൽ അവനെ നോക്കി കൊണ്ട് ഒന്ന് ദീർഘമായ് നിശ്വസിച്ചു..!! അവന്റെ ഓർമ ആ പഴയ കാലത്തിലേയ്ക്ക് നീണ്ടു..!!

(കുറച്ച് പാസ്റ്റ് ആണ്..!! എന്താ അവർക്ക് ഇടയിൽ സംഭവിച്ചത് എന്ന് അറിയണ്ടേ നിങ്ങൾക്ക്..!! ഒരു സ്റ്റോറിക്ക് പോസ്സീറ്റീവ് നെഗറ്റീവ് ഒക്കെ ഉണ്ടാവും..!! എല്ലാം ഉൾക്കൊണ്ട്‌ വായിക്കണെ..!! പിന്നെ പാസ്റ്റ് ഓടിച്ചു വിടാൻ പറ്റില്ല..!! കാരണം നിങ്ങൾക്ക് അറിയാൻ ഉള്ളത് എല്ലാം ഇവിടെ ആണ് ഉള്ളത് )

ബദ്രി, ദക്ഷ്, രാഹുൽ ഇവർ മൂവരും ആണ് കോളേജ് ടൈം തൊട്ടുള്ള കൂട്ട് കേട്ട്..!! എല്ലാ കാര്യത്തിലും ഒന്നിച്ച് ആണ് എന്ന് മാത്രം അല്ല ഒരു മനസ്സും മൂന്ന് ശരീരവും എന്നാണ് എല്ലാവരും പറയാറ് തന്നെ..!! അത്രയും ഒരുമ ആണ് അവർ..!!

കൂട്ടത്തിൽ ദക്ഷ് ഇത്തിരി കലിപ്പൻ ആണ്..!! പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവം ആണ് അവന്..!! എന്നാൽ ബാക്കി രണ്ടാളും നേരെ തിരിച്ചും ഇപ്പോഴും സമാധാനത്തിന്റെ പാത..!!

അവരുടെ കലാലയ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സമയം ആണ് ബദ്രിയുടെ ജീവിതത്തിലേക്ക് ഉള്ള അവളുടെ കടന്ന് വരവ്..!! ദർശനയുടെ..!! ബദ്രിയുടെ ജൂനിയർ ആണ് അവൾ..!!

കോളേജ് മുഴുവൻ പാടി കേൾക്കുന്ന  ത്രിമൂർത്തികളിലെ ബദ്രിയോട് അവൾക്ക് ആരാധന ആയിരുന്നു..!! എന്നാൽ ദിനം പ്രതി അത് വളർന്ന് പ്രണയത്തിലേയ്ക്ക് വഴി മാറി..!! തുറന്ന് പറയാൻ മടി തോന്നി എങ്കിലും ധൈര്യം സംഭരിച്ച് അവൾ അത് അവനോട് തുറന്ന് പറയുക തന്നെ ചെയ്തു..!! എന്നാൽ അവന്റെ മറുപടി ഇങ്ങനെ ആയിരുന്നു..!!

” ഇതൊക്കെ തന്റെ പ്രായത്തിന്റെ വെറുമൊരു തോന്നൽ ആണ്..!! അല്ലാതെ പ്രണയം ഒന്നുമല്ല..!! ഇപ്പൊ ശ്രെദ്ധിക്കേണ്ടത് പഠിത്തത്തിൽ ആണ് അല്ലാതെ മറ്റു കാര്യങ്ങളിൽ അല്ല മനസ്സിലായോ “

അവസാനം ഗൗരവം കലർത്തി പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നവനെ അവൾ നിറ കണ്ണുകളോടെ നോക്കി നിന്നു..!!

“ഡാ നീ അവളോട് എന്താ പറഞ്ഞത് “

“എന്ത് “

ബദ്രി കണ്ണുകൾ ചുരുക്കി കൊണ്ട് അവനെ നോക്കി..!!

” ഓ എടാ പൊട്ടാ നീ ആ ദർശനയോട് എന്താ പറഞ്ഞത് എന്ന് “

രാഹുൽ സ്വയം തന്റെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് ചോദിച്ചു..!! മൂവരും എന്നത്തേയും പോലെ പാർക്കിങ്ങിൽ ഇരിക്കുവാണ്..!! ദക്ഷ് മാത്രം ഒന്നിലും ശ്രെദ്ധ കൊടുക്കാതെ തന്റെ ബുള്ളറ്റിൽ ചാഞ്ഞു കിടപ്പുണ്ട്..!! ഇരു കൈയും തലയ്ക്ക് മുകളിൽ ആയ് സ്ഥാനം പിടിച്ചിട്ടുണ്ട്..!!

” ഞാൻ പറയാൻ ഉള്ളത് മുഖത് നോക്കി പറഞ്ഞു..!! പഠിക്കാൻ ഉള്ള ടൈം പഠിക്കണം അല്ലാതെ “

അത്രയും പറഞ്ഞ് അവൻ ഒന്ന് നിർത്തി..!! എന്നാൽ അവന്റെ ആ ഡയലോഗ് കേട്ട് കണ്ണും മിഴിച്ച് ഇരുന്ന് പോയി രാഹുൽ..!!

” എന്റമ്മോ നീ ഇത്രയും ഡീസന്റ് ആണെന്ന് ഞാൻ അറിഞ്ഞില്ല ബദ്രി “

അത് കേട്ട് ഒരു കള്ള ചിരിയോടെ സൈറ്റ് അടിച്ച് കാണിച്ചു അവൻ..!!

“സത്യം പറഞ്ഞാൽ നീ ഒന്ന് ആലോചിക്കുന്നത് നല്ലതാ ഡാ..!! കാരണം ആ പെണ്ണിന് ഈ കോളേജ് ഇൽ തന്നെ ഭയങ്കര ഫാൻസ്‌ ആണ്..!! അല്ല അമ്മാതിരി ലുക്ക്‌ അല്ലെ അവൾ..!! So കൈ വിട്ടാൽ പിന്നെ തിരിച്ചു കിട്ടില്ല മോനെ “

രാഹുൽ അത് പറയുമ്പോൾ ബദ്രി എന്തോ ആലോചനയിൽ ആയിരുന്നു..!! എന്നാൽ പെട്ടന്ന് ആണ് ദക്ഷ് ബൈക്കിൽ നിന്ന് എഴുന്നേറ്റ് ഇരുന്ന് കൊണ്ട് അത് പറഞ്ഞത്..!!

“അവൻ അവന്റെ ഡിസിഷൻ പറഞ്ഞു So ഇത് ഇവിടെ കഴിഞ്ഞു..!! ടൈം ആയ് ക്ലാസ്സിൽ കയറാം “

അതും പറഞ്ഞ് ദക്ഷ് എഴുന്നേറ്റ് പോയി..!! അവന് പുറകെ ആയ് ബാക്കി രണ്ടാളും..!!

എന്നാൽ അവിടം കൊണ്ട് ഒന്നും അവസാനിക്കുന്നുണ്ടായിരുന്നില്ല..!! വീണ്ടും പല തവണ അവൾ തന്റെ ഇഷ്ട്ടം ബദ്രിയേ അറിയിച്ചു..!! രാഹുലിന്റെ നിർബന്ധ പ്രകാരവും എപ്പോഴോ അവളോട് തോന്നിയ  ഒരു കുഞ്ഞ് ഇഷ്ട്ടത്തിന്റെ പുറത്തും ബദ്രി തിരികേയും അവളെ സ്നേഹിച്ച് തുടങ്ങുകയും അവളെ അത് അറിയിക്കുകയും ചെയ്തു..!!

പിന്നെ അങ്ങോട്ട് ഉള്ള ഓരോ ദിനവും അവർ പരസ്പരം തങ്ങളുടെ പ്രണയം പങ്ക് വച്ചു..!! പുറമേ ഗൗരവം നടിച്ചു എങ്കിലും ദക്ഷും മനസ്സ് കൊണ്ട് ബദ്രിയുടെ ഒപ്പം നിന്നു..!!

അങ്ങനെ ഇരിക്കുന്ന ഒരു sunday മൂവരും ശ്രീ മംഗലത്ത് ഒത്തു കൂടി..!! പലപ്പോഴും ഇത് പതിവ് ആണ്..!! ഈവെനിംഗ് വരെ അവിടെ ചില വഴിച്ച ശേഷം അവർ യാത്ര പറഞ്ഞ് ഇറങ്ങി..!! ബദ്രിയും ഉണ്ടായിരുന്നു തിരികെ അവരുടെ കൂടെ..!! ബദ്രിയുടെ കാറിൽ അവർ ആണ് അവർ പോയത്..!! ഡ്രൈവ് ചെയ്തത് ദക്ഷും

പകുതി വഴിയിൽ എത്തിയതും ദക്ഷ് കാർ പെട്ടന്ന് സഡൻ ബ്രേക്ക് ഇട്ട് നിർത്തി..!!

” എന്താ ഡാ “

ഒന്ന് മുന്നിലേയ്ക്ക് ആഞ്ഞു പോയി എങ്കിലും നേരെ ഇരുന്നു കൊണ്ട് ബദ്രി ദക്ഷിനെ നോക്കി ചോദിച്ചു..!! എന്നാൽ അതിന് മറുപടി പറയാതെ ദഷിന്റെ കണ്ണുകൾ ഒരു ദിശയിലേയ്ക്ക് ആയിരുന്നു..!! അത് കണ്ട് ആവണം ബാക്കി രണ്ടാളും അവിടെക്ക് നോക്കി..!!

കാഴ്ച്ചയിൽ രണ്ട് കൊച്ചു പെൺ കുട്ടി..!! ദാവണി ആണ് വേഷം..!! ഒന്ന് ഇഷാനി ആയിരുന്നു..!! ബദ്രിയുടെ അനിയത്തി..!! എന്നാൽ അവളുടെ അടുത്ത് ഉണ്ടായിരുന്നത് നമ്മുടെ നേത്രയും..!!

” എടാ അത് നിന്റെ അനിയത്തി അല്ലെ “

രാഹുൽ ആണ് അത് ചോദിച്ചത്..!! അത് കേട്ട് ബദ്രി ഒന്ന് മൂളുക മാത്രം ചെയ്തു..!!

” ബദ്രി കൂടെ ഉള്ളത് ആരാ “

ഇത്തവണത്തെ ചോദ്യം ദക്ഷിന്റെ വക ആയിരുന്നു..!! അവന്റെ ആ ചോദ്യം കേട്ട് ബദ്രി അവനെ ഒന്ന് നോക്കി..!!

“ആവോ അറിയില്ല അവളുടെ ഏതെങ്കിലും ഫ്രണ്ട് ആകും..!! അല്ല എന്തേയ് “

“ഏയ് ഞാൻ ഈ കുട്ടിയെ ഇടയ്ക്ക് ഒക്കെ ഇവിടെ ഒക്കെ വച്ച് കണ്ടിട്ടുണ്ട് അതുകൊണ്ട് ചോദിച്ചതാ”

അവന്റെ ആ മറുപടി കേട്ട് രാഹുൽ അവനെ ഒന്ന് ചൂഴ്ന്ന് നോക്കി കൊണ്ട് ചോദിച്ചു..!!

” അല്ല നീ ഇപ്പൊ എന്തിനാ അവളെ കണ്ട് വണ്ടി നിർത്തിയത് 🤨..!! അതിനും മാത്രം പരിചയം ഉണ്ടോ നിനക്ക് അവളെ “

ദക്ഷ് നന്നായ് ഒന്ന് പതറി അത് കേൾക്കെ..!! പിന്നെ ഒരു നിമിഷം പോലും കളയാതെ വണ്ടി മുന്നോട്ട് എടുത്തു അവൻ..!! എന്നാൽ അവന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ബദ്രി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു..!!

പിന്നെ പിന്നെ ബദ്രിയുടെ വീട്ടിലേയ്ക്ക് വരാൻ ദക്ഷിന് വല്ലാത്ത ഒരു ഉത്സാഹം തന്നെ ആയിരുന്നു..!! അതിന് കാരണം അവൾ ആയിരുന്നു..!! നേത്ര..!! ആദ്യ കാഴ്ച്ചയിൽ തന്നെ അവന്റെ ഉള്ളറകളിൽ പതിഞ്ഞ അവളുടെ മുഖത്തിന് പ്രണയത്തിന്റെ ഛായ ആയിരുന്നു..!!

എങ്കിലും ആരോടും പറയാതെ ഉള്ളിന്റെ ഉള്ളിൽ ഒതുക്കി അവൻ..!! അവളെ കാണാൻ വേണ്ടി മാത്രം അവൻ പിന്നെ അവിടെക്ക് പോകാൻ തുടങ്ങി..!! തുറന്ന് പറയാതെ തന്നെ അവന്റെ ഈ പ്രവൃത്തികളിലൂടെ ബാക്കി രണ്ടാൾക്കും കാര്യം മനസിലായി..!!

രാഹുൽ ഒരു സന്തോഷത്തോടെ ആണ് അത് മനസിലാക്കിയത് എങ്കിൽ ബദ്രിയിൽ തിരിച്ചറിയാൻ കഴിയാത്ത ഒരു വികാരം ആയിരുന്നു..!!

ദിനങ്ങൾ പതിയെ തെന്നി നീങ്ങുമ്പോൾ ദക്ഷിന്റെ മനസ്സിൽ അവൾ കൂടുതൽ കൂടുതൽ ആഴത്തിൽ വേരൂന്നു കൊണ്ടിരുന്നു..!! രാഹുൽ വഴി ഇഷാനിയിൽ നിന്ന് അവൻ അവളുടെ പേരും ബാക്കി ഡീറ്റെയിൽസ് ഒക്കെയും മനസിലാക്കി എടുത്തു..!!

എന്നാൽ ഇതിനിടയിൽ പ്രതീക്ഷിക്കാതെ സംഭവിച്ച മറ്റൊരു കാര്യം എന്തെന്നാൽ ബദ്രിയും ദർശനയും തമ്മിൽ അകൽച്ച ആയിരുന്നു..!! രാഹുലിനും ദക്ഷിനും അതൊരു നേരിയ ഞെട്ടൽ തന്നെ ആയിരുന്നു..!! അവർ അവനോട് കാര്യം തിരക്കി എങ്കിലും പറയാൻ താല്പര്യം ഇല്ല എന്നാ മട്ടിൽ അവൻ ഒഴിഞ്ഞു മാറി..!! കൂടുതൽ ഒന്നും ചോദിച്ച് അവനെ ബുദ്ധിമുട്ടിക്കാൻ അവരും ശ്രമിച്ചില്ല..!!

ഒടുവിൽ ഒരു ദിവസം ദക്ഷ് അവരോട് തന്റെ പ്രണയം തുറന്ന് പറഞ്ഞു..!! രാഹുൽ അവനെ സന്തോഷത്തോടെ കെട്ടിപിടിച്ചു..!! ബദ്രിയും പുറമേ സന്തോഷം കാണിച്ചു എങ്കിലും അവന്റെ ഉള്ളിൽ എന്തൊക്കെയോ എരിയുന്നുണ്ടായിരുന്നു..!!

തുടരും…