പുനർവിവാഹം ~ ഭാഗം 41, എഴുത്ത്: ആതൂസ് മഹാദേവ്

തലയ്ക്ക് വല്ലാത്ത ഭാരം പോലെ തോന്നിയതും അവൾ തന്റെ കണ്ണുകൾ പതിയെ ചിമ്മി തുറന്നു..!! കണ്ണുകളിൽ ആദ്യം തെളിഞ്ഞത് മുകളിൽ കറങ്ങുന്ന ഫാൻ ആണ്..!! മിഴികൾ ചിമ്മി കൊണ്ട് അവൾ ഒന്ന് ചുറ്റും നോക്കുമ്പോൾ കണ്ടു തനിക്ക് അരികിൽ ആയ് ഇരിക്കുന്ന ദക്ഷ് നെ..!!

അവന്റെ കണ്ണുകളും അവളിൽ ആണ് പക്ഷെ നിർവചിച്ച് അറിയാൻ കഴിയാത്ത ഭാവമാണ് ആ കണ്ണുകളിൽ എന്ന് തോന്നി അവൾക്ക്..!! ഉള്ളിലേയ്ക്ക് മിഴിവോടെ പലതും ഇരച്ചെത്തുമ്പോൾ അവൾ തന്റെ കണ്ണുകൾ അമർത്തി അടച്ചു..!!

“നേത്ര ഞാൻ “

ദക്ഷ് എന്തോ പറയാൻ ആയ് ഒരുങ്ങിയതും നേത്ര അവനെ കൈ ഉയർത്തി തടഞ്ഞു കൊണ്ട് പറഞ്ഞു..!!

” വേണ്ട എനിക്ക് കേൾക്കണം എന്ന് ഇല്ല..!! കാരണം നിങ്ങൾ ഇപ്പോ പറഞ്ഞു വരുന്നത് എന്താണെന്ന് എനിക്ക് നല്ല വ്യക്തമായ് അറിയാം..!! അയാളെ ന്യായീകരിക്കുന്ന ഒന്നും ഇനി നേത്രയ്ക്ക് കേൾക്കണ്ട “

ഉറച്ചത് ആയിരുന്നു അവളുടെ വാക്കുകൾ..!! ഒരു വേള ദക്ഷ് അവളെ തന്നെ നോക്കി ഇരുന്നു..!!

” എന്നോട് ചെയ്തത് ഒക്കെ ഞാൻ ഷെമിച്ചു തുടങ്ങിയത് ആയിരുന്നു..!! പക്ഷെ ഇത് ഇത് പൊറുക്കാൻ കഴിയില്ല എനിക്ക്..!! ചതി അല്ലെ എന്നോട് കാണിച്ചത്..!! എനിക്ക് സംസാരിക്കണം അയാളോട് ഇപ്പൊ ഈ നിമിഷം “

അതും പറഞ്ഞ് അവൾ കിടന്ന ഇടത്ത് നിന്ന് ചാടി എഴുന്നേറ്റതും ദക്ഷ് ഒന്ന് ഞെട്ടി..!!

” നേത്ര താൻ എന്താ ഈ കാണിക്കുന്നത് തന്റെ body ഇപ്പോൾ വീക്ക് ആണ്..!! സൊ റസ്റ്റ്‌ വേണം..!! പിന്നെ അവനെ കണ്ട് താൻ ഇപ്പോൾ സംസാരിക്കുക എന്ന് പറഞ്ഞാൽ അത് പോസിബിൾ അല്ല..!! അവന്റെ ആരോഗ്യം അത്രയും മോശമാണ് “

അവന്റെ ആ വാക്കുകൾ കേൾക്കെ നേത്ര ഒന്ന് അവന്റെ മുഖത്തേയ്ക്ക് നോക്കി..!! അത്രയും സ്നേഹിച്ച് വിശ്വസിച്ച് കൂടെ കൊണ്ട് നടന്ന ആൾ തന്നെ തന്നെ ചതിച്ചു എന്ന് അറിഞ്ഞിട്ടും വീണ്ടും അതെ ആൾക്ക് വേണ്ടി തന്നെ സംസാരിക്കുന്ന അവനെ ഒരു അത്ഭുതത്തോടെ ആണ് അവൾ നോക്കി കണ്ടത്..!!

” തന്റെ ഈ നോട്ടത്തിന്റെ അർഥം എനിക്ക് മനസിലാകും നേത്ര..!! പക്ഷെ വെറുക്കാൻ എനിക്ക് കഴിയില്ല ഡോ..!! കാരണം അവനെ ഞാൻ കണ്ടത് ഒരു ഫ്രണ്ട് ആയ് അല്ല മറിച്ച് ഈ ഞാൻ തന്നെ ആണ് അവൻ..!!

ന്യായീകരിക്കുന്നത് അല്ല ഞാൻ അവനെ..!! ദേഷ്യം ഉണ്ട് ആവോളം ഇല്ല എന്ന് പറയുന്നില്ല..!! പക്ഷെ അറിയില്ല അവനെ വെറുക്കാൻ എനിക്ക് അറിയില്ല..!! പിന്നെ ഇനി തന്നോട് പറയാം അവൻ ചെയ്തത് എല്ലാം തനിക്ക് ഷെമിക്കാൻ പറ്റാത്തത് ആണെന്ന് അറിയാം..!! പക്ഷെ താൻ ഒന്ന് ഓർക്കണം അവൻ ഇത് എല്ലാം ചെയ്തത് തനിക്ക് വേണ്ടി ആണ്..!! തന്നോട് ഉള്ള ഭ്രാന്തമായ സ്നേഹം കൊണ്ട്..!! അതിനെ പഴിക്കാൻ തനിക്ക് കഴിയോ ഡോ “

അവന്റെ ആ ചോദ്യത്തിന് നേത്രയുടെ പക്കൽ മറുപടി ഉണ്ടായിരുന്നില്ല..!! അവൾ ഒരു നിമിഷം മൗനത്തെ കൂട്ട് പിടിച്ചു..!! അത് കണ്ട് ദക്ഷ് വീണ്ടും തുടർന്നു..!!

” എന്ത് ചെയ്യുമ്പോഴും ഒന്ന് താൻ ഓർക്കണം നിങ്ങളുടെ മകൾ..!! അവളുടെ അച്ഛൻ ബദ്രി ആണ്..!! ആ കുഞ്ഞിന് അച്ഛൻ വേണം..!! അത് നിഷേധിക്കാൻ തനിക്ക് എന്ന് അല്ല ആർക്കും ഒരു അവകാശവും ഇല്ല “

“മതി 😡”

അത്രയും നേരം ശാന്തമായ് നിന്ന നേത്രയിൽ പെട്ടന്ന് ആയിരുന്നു ദേഷ്യം കുമിഞ്ഞു കൂടിയത്..!! അവളുടെ ആ ഭാവം കണ്ട് ദക്ഷ് കണ്ണുകൾ ചുരുക്കി അവളെ ഒന്ന് നോക്കി..!!

” അവൾ എന്റെ കുഞ്ഞാ..!! അവളിൽ ഞാൻ കഴിഞ്ഞേ ഒള്ളൂ മറ്റാർക്കും അവകാശം..!! പിന്നെ ജെനിപ്പിച്ചാൽ മാത്രം ആരും അച്ഛൻ ആവില്ല..!! അത് പറയാൻ പോലും ഉള്ള യോഗ്യത അയാൾക്ക് ഇല്ല..!! എന്റെ മോള് പോലും അയാളുടെ ചതിയുടെ ഭാഗം ആണല്ലോ എന്ന് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ അ..റപ്പ് തോന്നുന്നു “

അത് പറയുമ്പോൾ അവളുടെ ശബ്ദം നന്നേ ഇടറി പോകുന്നുണ്ടായിരുന്നു..!! കണ്ണുകളിൽ നിന്ന് കണ്ണുനീർ നിർത്താതെ ഒഴുകി ഇറങ്ങി..!! ദക്ഷ് ഒരു തരം അസ്വസ്ത്തതയോടെ അത് നോക്കി കണ്ടു..!!

” അയാൾ ഇപ്പൊ ഈ കാണിക്കുന്ന സ്നേഹം പോലും ആത്മർത്ഥ സ്നേഹം ആണെന്ന് ഞാൻ എങ്ങനെ വിശ്വസിക്കും..!! വീണ്ടും മനസ്സിൽ പലതും കണക്ക് കൂട്ടി എന്നെ ചതിക്കുന്നത് അല്ലന്ന് ഉറപ്പ് തരാൻ കഴിയോ നിങ്ങൾക്ക് “

” എനിക്ക് ഉറപ്പ് തരാൻ കഴിയും നേത്ര അവന് നിന്നോട് ഉള്ള സ്നേഹം ആന്മാർഥമാണ്..!! അല്ലെങ്കിൽ നിനക്ക് വേണ്ടി ഈ എന്നെ പോലും ചതിക്കില്ലായിരുന്നു അവൻ “

വല്ലാത്ത ഉറപ്പ് ആയിരുന്നു അവന്റെ ആ വാക്കുകൾക്ക്..!!

“ദക്ഷ് “

പെട്ടന്ന് ആണ് രാഹുൽ വേഗത്തിൽ അകത്തേയ്ക്ക് കയറി വന്നത്..!! അതും വല്ലാത്തൊരു വെപ്രാളത്തോടെ..!!

” എന്താടാ നി എന്താ വല്ലാതിരിക്കുന്നത് “

” എടാ ഡോക്ടർ വിളിക്കുന്നുണ്ട് നിങ്ങൾ ഒന്ന് വന്നേ വേഗം “

രാഹുൽ അതിന് മറുപടി പറയാതെ അവരെ നോക്കാതെ അത്രയും പറഞ്ഞു കൊണ്ട് അതെ വേഗത്തിൽ പുറത്തേയ്ക്ക് പായുമ്പോൾ അവർ ഇരുവരും പരസ്പരം ഒന്ന് നോക്കി..!! ശേഷം വേഗത്തിൽ പുറത്തേയ്ക്ക് ഇറങ്ങി..!!

**************

ഒരു തരം വിറയലോടെ ആണ് നേത്ര ഡോക്ടറിന്റെ റൂമിലുള്ളിൽ കയറിയത്..!! അവൾക്ക് എന്തെന്നില്ലാത്ത ഭയം ഉള്ളിൽ തോന്നുന്നുണ്ടായിരുന്നു..!!

“ഡോക്ടർ കാണണം എന്ന് പറഞ്ഞത് “

ദക്ഷ് ആണ് സംസാരത്തിന് തുടക്കമിട്ടത്..!! എന്നാൽ അത് കേട്ട് അയാൾ രാഹുലിനെ ഒന്ന് നോക്കി..!!

“Sry ഡോക്ടർ ഞാൻ ഒന്നും ഇതുവരെ പറഞ്ഞില്ല ഡോക്ടർ തന്നെ “

അവൻ വല്ലായ്മയോടെ അതും പറഞ്ഞ് നിർത്തുമ്പോൾ ദക്ഷ് തീർതും വല്ലാത്തൊരു ഭാവത്തിൽ അവനെ ഒന്ന് നോക്കി..!! എന്നാൽ രാഹുൽ അവനെ നോക്കാതെ വേറെ എങ്ങോ ദൃഷ്ടി ഊന്നി ഇരുന്നു..!!

“ഓക്കേ mr ദക്ഷ് എനിക്ക് പറയാൻ ഉള്ളത് നിങ്ങൾക്ക് ഉൾ കൊള്ളാൻ കഴിയുന്നത് അല്ല..!! എങ്കിലും ക്ഷമയോടെ കേൾക്കുക “

ഒരു മുഖവുര എന്നോണം അയാൾ അത് പറയുമ്പോൾ നേത്രയുടെ നെഞ്ചിടിപ്പ് വല്ലാണ്ട് ഉയർന്നു..!! കൈകൾ കൂട്ടി പിടിച്ച് അവൾ എങ്ങനെ ഒക്കെയോ ഇരുന്നു..!!

” ആളുടെ കണ്ടീഷൻ വളരെ വളരെ മോശം ആണ് എന്ന് മാത്രം അല്ല ഓരോ നിമിഷം കഴിയും തോറും അത് കൂടുതൽ കൂടുതൽ വഷളായി കൊണ്ടിരിക്കുന്നു..!! ഒരു ചാൻസ് പറയാൻ പോലും ഞങ്ങൾക്ക് ഇപ്പോൾ കഴിയാത്ത അവസ്ഥ ആണ് “

അയാളുടെ ആ വാക്കുകൾ അവരിൽ ഒരു വലിയ ഞെട്ടൽ തന്നെ ഉളവായി..!! നേത്ര തറഞ്ഞ് ഇരുന്നു പോയി..!!

“ഡോക്ടർ “

ഒരു നേഴ്സ് അകത്തേയ്ക്ക് വേഗത്തിൽ വരുമ്പോൾ എല്ലാവരുടെയും ശ്രെദ്ധ അവിടെക്ക് ആയ്..!!

” ഡോക്ടർ ഒന്ന് വരുവോ ആളുടെ അവസ്ഥ അൽപ്പം ക്രിറ്റിക്കൽ ആണ് “

അത് കേട്ടതും ഡോക്ടർ വേഗത്തിൽ എഴുന്നേറ്റ് പുറത്തേയ്ക്ക് പാഞ്ഞു..!! കൂടെ രാഹുലും ദക്ഷും..!! എന്നാൽ നേത്ര അപ്പോഴും ഒന്ന് അനങ്ങാൻ പോലും കഴിയാതെ അവിടെ ഇരുന്നു പോയി..!!

തുടരും…