പുനർവിവാഹം ~ ഭാഗം 48, എഴുത്ത്: ആതൂസ് മഹാദേവ്

അകത്തേയ്ക്ക് കയറി ഡോർ വലിച്ചടച്ച് തിരിഞ്ഞ നേത്ര കാണുന്നത് തന്നെ തന്നെ ഗൗരവ ഭാവത്തിൽ നോക്കി നിൽക്കുന്ന ദക്ഷിനെ ആണ്..!! എന്നാൽ അവനിലെ ആ ഭാവം കാൺകെ അവളിൽ ഒരു പതർച്ച വന്ന് നിറഞ്ഞു..!!

നേത്ര വേഗം കൈ നീട്ടി കുഞ്ഞിനേയും വാങ്ങി കൊണ്ട് അകത്തേയ്ക്ക് കയറി..!! സത്യത്തിൽ അപ്പോൾ അവൾ അവനിൽ നിന്ന് ഓടി ഒളിക്കുക ആണ് ചെയ്തത്..!!

” മ്മേ നിച്ച് വിച്ചക്കണൂ “

കുഞ്ഞി വയറിൽ കൈ അമർത്തി കൊണ്ട് കുഞ്ഞി പെണ്ണ് അത് പറയുമ്പോൾ നേത്ര ഒരു വേദനയോടെ അവളെ നോക്കി..!! ശെരിയാണ് ഉച്ചയ്ക്ക് അൽപ്പം ചോറ് ഉടച്ച് കൊടുത്തത് അല്ലാതെ ശേഷം ഒന്നും മോൾക്ക് കൊടുത്തില്ല..!!

കൊടുത്തില്ല എന്നല്ല കൊടുക്കാൻ കഴിഞ്ഞില്ല എന്നത് ആണ് സത്യം..!! തനിയെ ഉണ്ടാക്കാം എന്ന് വച്ചാൽ കിച്ചണിൽ ഒരു സാധനങ്ങളും ഇരുപ്പില്ല..!! ആകെ ഉള്ള പ്രതീക്ഷ ദക്ഷ്‌ വാങ്ങി വരും എന്നത് ആയിരുന്നു പക്ഷെ..!!

ഒരു വേള നേട്ടയുടെ ഹൃദയം പൊടിഞ്ഞു..!! കണ്ണുകൾ നിറഞ്ഞു വന്നു..!! അവൾ തന്റെ പൊന്ന് മകളെ മാറോട് അടക്കി പിടിച്ചു..!! പെട്ടന്ന് ആണ് ഡോറിന്റെ മുന്നിൽ ആയ് ഒരു നിഴലനക്കം പോലെ അവൾക്ക് തോന്നിയത്..!! മുഖം ഉയർത്തി നോക്കുമ്പോൾ കണ്ടു ദക്ഷിനെ..!!

” ഭക്ഷണം എടുത്ത് വച്ചിട്ടുണ്ട് വാ..!! മോൾക്കും ഒന്നും കൊടുത്തില്ലല്ലോ “

അത്രയും പറഞ്ഞ് അവൻ തിരിഞ്ഞു നടക്കുമ്പോൾ നേത്രയിൽ വല്ലാത്തൊരു സമാധാനം വന്ന് നിറഞ്ഞു..!! പിന്നെ ഒരു നിമിഷം പോലും കളയാതെ മോളെയും കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി..!!

ദക്ഷ്‌ ഡെയിനിങ് ടേബിളിൽ ഫുഡ്‌ ഒക്കെ കൊണ്ട് വച്ചാ ശേഷം അവൾക്ക് ആയ് വെയിറ്റ് ചെയ്യുക ആയിരുന്നു..!! നേത്ര അൽപ്പം മടിയോടെ ആണെങ്കിലും അവനിൽ നിന്ന് അൽപ്പം മാറി ഇരുന്നു..!!

ചപ്പാത്തിയും കറിയും ആയിരുന്നു അവൻ വാങ്ങി വന്നത്..!! പക്ഷെ അല്ലി മോള് അത് കഴിക്കില്ല എന്ന് ഓർക്കവേ നേത്ര വീണ്ടും വല്ലാതെ ആയ്..!! അവൾ നിർവികാരത്തോടെ ഉത്സാഹത്തോടെ തന്നെ നോക്കി ഇരിക്കുന്ന ആ കുഞ്ഞി മുഖത്തേയ്ക്ക് ഒന്ന് നോക്കി..!! കണ്ണുനീർ പൊടിഞ്ഞു ആ നോക്കിന് മുന്നിൽ..!!

” ഇത് മോൾക്ക് ഉള്ളതാ “

അതും പറഞ്ഞ് ദക്ഷ്‌ ഒരു കവർ അവൾക്ക് നേരെ നീട്ടുമ്പോൾ നേത്ര ഞെട്ടലോടെ അവനെ നോക്കി..!!

” മോള് ഇത് കഴിക്കില്ലലോ അതാ അവൾക്ക് വേറെ വാങ്ങിയത് “

അവളുടെ മുഖത്തേയ്ക്ക് നോക്കാതെ അത്രയും പറഞ്ഞു കൊണ്ട് ആ കവർ നേത്രയുടെ കൈയിലേക്ക് കൊടുത്തു..!! ശേഷം അവൻ കഴിക്കാൻ തുടങ്ങി..!!

ഒരു വേള നേത്രയുടെ കണ്ണുകൾ അവനിൽ തന്നെ തറഞ്ഞു നിന്നു..!! അവനോട് എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥ..!!

” എന്നെ നോക്കി ഇരിക്കാതെ ആ കുഞ്ഞിന് എന്തെങ്കിലും കൊടുക്കാൻ നോക്ക് “

കടുപ്പത്തിൽ ഉള്ള അവന്റെ ആ വാക്കുകൾ ആണ് അവളെ അവനിൽ നിന്ന് നോട്ടം മാറ്റാൻ പ്രേരിപ്പിച്ചത്..!! നേത്ര വേഗം ആ കവർ തുറന്ന് അതിൽ നിന്ന് മോൾക്ക് ആയുള്ള ആഹാരം എടുത്ത് അൽപ്പം അൽപ്പം വീതം കുഞ്ഞിന്റെ വായിൽ ആയ് വച്ച് കൊടുത്തു..!! വലിയ ഉത്സാഹത്തോടെ അല്ലി മോൾ അതെല്ലാം കഴിച്ചു..!! അപ്പോഴേയ്ക്ക് ദക്ഷും കഴിച്ച് എഴുന്നേറ്റിരുന്നു..!!

” മോളെ ഇങ്ങ് തന്നേക്ക് എന്നിട്ട് താൻ കഴിക്കാൻ നോക്ക് “

നേത്രയിൽ നിന്ന് അല്ലി മോളെ വാരി എടുത്ത് കൊണ്ട് ദക്ഷ്‌ അവിടെ നിന്നും പോകുമ്പോൾ നേത്ര ചുണ്ടിൽ വിരിഞ്ഞ നേരിയ പുഞ്ചിരിയോടെ അവൻ തനിക്ക് ആയ് വിളമ്പി വച്ച ഫുഡ്‌ എടുത്ത് കഴിക്കാൻ തുടങ്ങി..!!

****************

നേത്ര ക്ലീനിങ് ഒക്കെ കഴിഞ്ഞ് ഹാളിലേയ്ക്ക് വരുമ്പോൾ കാണുന്ന കാഴ്ച്ച ടീവിയിൽ കാർട്ടൂൺ ഓടുന്നുണ്ട്..!! സോഫയിൽ കിടക്കുന്ന ദക്ഷിന്റെ നെഞ്ചിൽ ആയ് തല വച്ച് കിടക്കുവാണ് അല്ലി മോള്..!! എന്നാൽ രണ്ടാളും നല്ല ഉറക്കത്തിൽ..!!

ഒരു നിമിഷം എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ നേത്ര നോക്കി നിന്നു..!! പിന്നെ മെല്ലെ അവരുടെ അടുത്തേയ്ക്ക് നടന്നു..!!

” അതെ മോളെ ഞാൻ എടുക്കട്ടെ “

ദക്ഷിനെ നോക്കി പതിയെ അവൾ അത് പറഞ്ഞു എങ്കിലും അവനിൽ നിന്ന് ഒരു മറുപടിയും വന്നില്ല..!!

” അതെ മോളെ ഞാൻ എടുക്കട്ടെ എന്ന് “

ഇത്തവണ അൽപ്പം കൂടെ ശബ്ദത്തിൽ ആണ് അവൾ ചോദിച്ചത്..!! അത് കൊണ്ട് ആവണം ഒന്ന് മൂരി നിവർന്ന് കൊണ്ട് അവൻ കാണുന്നത് തുറന്നത്..!! മുന്നിൽ നിൽക്കുന്ന നേത്രയേ കണ്ട് അവൻ ഒന്ന് നോക്കി..!!

” എന്താ “

” അല്ല മോള് “

തന്റെ നെഞ്ചിൽ പറ്റി കിടക്കുന്ന മോളെ ചൂണ്ടി അവൾ അത് പറയുമ്പോൾ ദക്ഷ്‌ മോളെയും ചേർത്തു പിടിച്ച് അവിടെ നിന്ന് എഴുന്നേറ്റു..!! ശേഷം മോളെയും കൊണ്ട് റൂമിലേയ്ക്ക് പോയി ബെഡിൽ ആയ് കിടത്തി..!!

” എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം ഞാൻ അപ്പുറത്തെ റൂമിൽ ഉണ്ടാവും “

അതും പറഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങി പോകുന്നവനെ ഒന്ന് നോക്കി നേത്ര..!! ഡോർ അടച് വന്ന് അല്ലി മോൾക്ക് അടുത്തായ് കിടന്നു കൊണ്ട് കുഞ്ഞി പെണ്ണിനെ ചേർത്തു പിടിച്ചു..!!

ഒരു വേള എന്തൊക്കെയോ ഓർമകളിൽ അവളുടെ കണ്ണുകൾ നിറയുമ്പോൾ അവ പുറത്തേയ്ക്ക് ഒഴുകാതെ ഇരിക്കാൻ കണ്ണുകൾ അമർത്തി മൂടി കിടന്നു അവൾ..!!

*****************

പിറ്റേന്ന് അതി രാവിലെ തന്നെ നേത്ര എഴുന്നേറ്റു..!! റൂമിൽ തന്നെയുള്ള ബാത്‌റൂമിൽ കയറി കുളി കഴിഞ്ഞ് ഒരു ദാവണി ചുറ്റി അവൾ പുറത്തേയ്ക്ക് ഇറങ്ങി..!!

അടഞ്ഞു കിടക്കുന്ന ഓപ്പോസിറ്റ് സൈഡിലെ ഡോറിലേയ്ക്ക് ഒന്ന് നോക്കി കൊണ്ട് അവൾ മൈൻഡ് ഡോറിന്റെ അരുകിലേയ്ക്ക് നടന്നു..!! വാതിൽ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ ചെറു തണുപ്പ് അവളെ വന്ന് മൂടി..!!

ഒരു നേരിയ പുഞ്ചിരിയോടെ തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ അവൾ കണ്ടു പുറത്തേയ്ക്ക് വരുന്ന ദഷിനെ..!! ഒരു ടി ഷർട്ടും പാന്റ്സും ആണ് വേഷം..!!

” ഞാൻ ഒന്ന് ജോഗിങ്ങിന് പോയിട്ട് വരാം “

അവളെ നോക്കാതെ അതും പറഞ്ഞ് മറി കടന്ന് പോകുന്നവനെ നേത്ര ഒന്ന് നോക്കി..!! ഉള്ളിൽ എവിടെയോ ഒരു കൊളുത്തി പിടി പോലെ തോന്നി അവൾക്ക്..!! അതിൽ ശ്രെദ്ധ കൊടുക്കാതെ വേഗം അവൾ അകത്തേയ്ക്ക് കടക്കാൻ ഒരുങ്ങുമ്പോൾ ആണ് മുറ്റത്ത് ആയ് ഒരു കാർ വന്ന് നിന്നത്..!!

ഒരു നിമിഷം അവിടെ തന്നെ നിന്ന് കൊണ്ട് അവൾ ഒന്ന് തിരിഞ്ഞു നോക്കി..!! ദക്ഷ്‌ അപ്പോഴേയ്ക്ക് മുറ്റത്തേയ്ക്ക് ഇറങ്ങിയിരുന്നു..!! മുന്നിലെ കാർ കണ്ട് ആവണം അവനും ഒന്ന് നിന്നു..!! രണ്ട് പേരുടെയും ശ്രെദ്ധ ഇപ്പൊ അവിടെക്ക് ആണ്..!!

പെട്ടന്ന് ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്ന് ഒരു പെൺ കുട്ടി പുറത്തേയ്ക്ക് ഇറങ്ങി..!! ഇളം പിങ്ക് നിറത്തിലുള്ള സാരി ആണ് അവളുടെ വേഷം..!! കാണാൻ അതി സുന്ദരി..!! നേത്ര ആരാന്ന് മനസിലാകാതെ അവളെ തന്നെ നോക്കി നിന്നു..!!

” ദക്ഷു “

അതും വിളിച്ചു കൊണ്ട് അവൾ ഓടി പോയ്‌ ദക്ഷിനെ പുണരുമ്പോൾ നേത്ര ഇമകൾ ചിമ്മാതെ ആ കാഴ്ച്ച നോക്കി നിന്നു..!!

തുടരും….