അപ്രതീക്ഷിതമായ നീക്കാമായിരുന്നു അതെങ്കിലും ദക്ഷ് ഒരു പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു..!!
” നീ ഇത് എപ്പോ ലാന്റ് ചെയ്തു “
അത് കേട്ടവൾ ഒരു കള്ള ചിരിയോടെ അവനിൽ നിന്ന് അകന്ന് മാറി കൊണ്ട് പറഞ്ഞു..!!
” ഞാൻ ഇന്നലെ നൈറ്റ് തന്നെ ഇവിടെ എത്തി ഡാ..!! അടുത്തുള്ളൊരു റിസോർട് ഇൽ ആയിരുന്നു ഇന്നാലേ സ്റ്റേ..!! രാവിലെ തന്നെ ദേ നിന്റെ അടുത്തേയ്ക്ക് പുറപ്പെട്ടു..!! അല്ല നീ എങ്ങോട്ടെങ്കിലും പോകാൻ നിക്കുവാണോ “
ഒൺ ബൈ ഒൺ ആയുള്ള അവളുടെ ചോദ്യം കേട്ട് ദക്ഷ് അവളുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് പറഞ്ഞു..!!
” ആദ്യം നീ അകത്തേയ്ക്ക് വാ ബാക്കി ഒക്കെ പിന്നെ “
” ഓക്കേ “
അകത്തേയ്ക്ക് കയറാൻ ആയ് അവനോടൊപ്പം തിരിഞ്ഞ അവർ കാണുന്നത് നേരിയ ഒരു പരിഭ്രമത്തോടെ തങ്ങളെ തന്നെ നോക്കി നിൽക്കുന്ന നേത്രയേ ആണ്..!! അത് കണ്ട് ദക്ഷിന് പ്രതേകിച്ച് ഒന്നും തോന്നിയില്ല എങ്കിലും അവളിൽ വിരിഞ്ഞത് ഒരു കുസൃതി ചിരി ആയിരുന്നു..!!
ഇവൾ നീലാഞ്ജന എന്നാ നീലു..!! ദക്ഷിന്റെ വളരെ അടുത്ത സുഹൃത്ത് മാത്രമല്ല മുറ പെണ്ണ് കൂടെ ആണ്..!!
” ദക്ഷു ദേ നോക്കിയേ ആ മുഖത്ത് എന്തോ ഒരു വാട്ടകുറവ് ഇല്ലേ “
നീലു അവന് മാത്രം കേൾക്കാൻ പാകത്തിന് പതിയെ അത് പറയുന്നതിന്റെ ഒപ്പം കണ്ണുകൾ കൊണ്ട് നേത്രയേ കാണിക്കുമ്പോൾ ഇത്തവണ അതിന്റെ അർഥം മനസിലായ പോലെ അവന്റെ അധരങ്ങളിൽ ഒരു ചെറു പുഞ്ചിരി സ്ഥാനം പിടിച്ചു..!!
” നമുക്ക് നിന്റെ നേത്ര പെണ്ണിന്റെ മനസ്സ് ഒന്ന് അറിഞ്ഞല്ലോ ദക്ഷു “
” അതെങ്ങനെ “
ഒരു നിമിഷം പോലും വേണ്ടി വന്നില്ല അവന് അത് ചോദിക്കാൻ..!! കാരണം അത്രയും ആകാംഷ അവനിൽ നിറഞ്ഞിരുന്നു..!!
” അതൊക്കെ ഉണ്ട് മോനെ നീ കണ്ടോ..!! പിന്നെ എന്റെ കൂടെ ഒന്ന് നിന്ന് തന്നാൽ മതി “
ഒരു കണ്ണ് അമർത്തി അതും പറഞ്ഞു കൊണ്ട് നീലു ഇടത് കൈ ഉയർത്തി ദക്ഷിന്റെ കൈകൾക്ക് ഇടയിലൂടെ ഇട്ട് അവനെ പുണർന്നു കൊണ്ട് മുന്നോട്ട് നടന്നു..!!
ഒരു വേള വല്ലാത്തൊരു അസ്വസ്ത്തത ആയിരുന്നു ആ കാഴ്ച്ച കണ്ട് നിന്ന നേത്രയിൽ ഉണ്ടായത്..!! അവൾ വേഗം അകത്തേയ്ക്ക് കയറാൻ നിന്നതും പിന്നിൽ നിന്ന് നീലുവിന്റെ ശബ്ദവും വന്നു..!!
” അല്ല നേത്ര പോകുവാണോ “
അകത്തേയ്ക്ക് കയറാൻ ആയ് നിന്ന നേത്ര പെട്ടന്ന് ആ വാക്കുകൾ കേട്ടതും അവിടെ തന്നെ ഒന്ന് നിന്നു..!! പിന്നെ ഒട്ടും താല്പര്യം ഇല്ലാത്തത് പോലെ അവർക്ക് നേരെ തിരിഞ്ഞു..!!
” എന്താ നേത്ര വീട്ടിൽ ഒരു ഗസ്റ്റ് വരുമ്പോൾ ഇങ്ങനെ ആണൊ ബീഹെവ് ചെയ്യാൻ ഉള്ളത് “
അൽപ്പം ഗൗരവം കലർത്തി നീലു അത് ചോദിക്കുമ്പോൾ നേത്രയുടെ മിഴികൾ പോയത് ദക്ഷിന്റെ നേർക്ക് ആണ്..!! എന്നാൽ അവൻ തന്നെ ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ടതും ഉള്ളിൽ ഒരു കൊളുത്തി പിടി പോലെ തോന്നി അവൾക്ക്..!!
” എന്താ ഡോ താൻ ഒന്നും മിണ്ടാതെ നിൽക്കുന്നത്?? ഓ എന്നെ മനസിലായി കാണില്ല അല്ലെ..!! ഡാ പൊട്ടാ നീ എന്ത് നോക്കി നിൽക്കുവാ എന്നെ പരിചയപെടുത്തി കൊടുക്കുന്നില്ലേ നേത്രയ്ക്ക് “
നീലു തിരിഞ്ഞ് ദക്ഷിന്റെ തോളിൽ കളിയായി ഒന്ന് തല്ലി കൊണ്ട് അത് പറയുമ്പോൾ അസ്വസ്തതയോടെ മുഖം തിരിച്ചു നേത്ര..!! എന്നാൽ അത് കാൺകേ ദക്ഷ് വിടർന്ന മുഖത്തോടെ അടുത്ത് നിൽക്കുന്ന നീലുവിനെ ഒന്ന് നോക്കുമ്പോൾ അവിടെ ഇപ്പൊ എങ്ങനെ ഉണ്ട് എന്നാ ഭാവം ആണ്..!!
“” എടി കള്ളി കുശുമ്പി അപ്പൊ എന്റെ നേത്ര പെണ്ണിന്റെ ഉള്ളിൽ ഒരു നേരിയ തരത്തിൽ എങ്കിലും ഈ ദക്ഷ് ഉണ്ടല്ലേ..!! ഇനി എന്താ വേണ്ടതെന്ന് എനിക്ക് അറിയാം മോളെ 😉..!! എന്റെ പല അടവുകളും എന്റെ മോൾ ഇനി കാണാൻ കിടക്കുന്നതെ ഒള്ളൂ “”
ചുണ്ടുകൾ കൂട്ടി പിടിച്ച് തന്റെ ഉള്ളിലെ ചിരി ഉള്ളിൽ തന്നെ അടക്കി കൊണ്ട് ദക്ഷ് എന്തൊക്കെയോ ഉള്ളിൽ മെനയുക ആയിരുന്നു..!!
” yap നേത്ര ഇത് നീലു sry നീലാഞ്ജന..!! എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നതിൽ ഉപരി my everything..!! പിന്നെ എന്റെ മുറ പെണ്ണ് കൂടെ ആണ് “
അത് പറയുന്നതിന്റെ ഒപ്പം ദക്ഷ് അവളുടെ തോളിലൂടെ കൈയിട്ട് അവളെ തന്നിലേയ്ക്ക് ചേർത്തു പിടിക്കുക കൂടെ ചെയ്തതും നിമിഷ നേരം കൊണ്ട് നേത്രയുടെ മുഖത്ത് നീരസം വന്ന് നിറയുന്നത് ഉള്ളിൽ നിറഞ്ഞ കുസൃതിയോടെ നോക്കി നിന്നു ദക്ഷ്..!!
” ഹായ് “
ഒട്ടും താല്പര്യം ഇല്ലാതെ ഒന്ന് ചിരിച്ചു എന്ന് വരുത്തി കൊണ്ട് നേത്ര അത് പറയുമ്പോൾ അവളുടെ ഉള്ളിലെ അപ്പോഴത്തെ അവസ്ഥ മനസിലാക്കി കൊണ്ട് നീലു ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..!!
” നേത്ര ഇവൾക്ക് ഒരു റൂം വേണം..!! മുകളിൽ എല്ലാം ക്ലീൻ അല്ലെ “
ദക്ഷ് ഒരു ചോദ്യം രൂപേണ അത് ചോദിക്കുമ്പോൾ അതിന് നേത്ര മറുപടി പറയാൻ ഒരുങ്ങുമ്പോൾ ആയിരുന്നു നീലു അത് പറഞ്ഞത്..!!
” വേറെ റൂം എന്തിനാ ദക്ഷു എനിക്ക് നിന്റെ റൂം മതി..!! ഒൺ വീക് അല്ലെ നമുക്ക് ഷെയർ ചെയ്യാമെന്നേ..!! വെറുതെ എന്തിനാ ഇനി വേറെ ഒരു റൂം “
അവളുടെ ആ ചോദ്യം നേത്രയിൽ മാത്രമല്ല ദക്ഷിലും ഒരു നേരിയ ഞെട്ടൽ ഉളവാക്കി..!!
” അത് വേണ്ട മുകളിൽ വേറെ റൂം ഉണ്ട്..!! അത് മതി “
പൊട്ടി തെറിക്കും പോലെ അതും പറഞ്ഞു കൊണ്ട് നേത്ര അകത്തേയ്ക്ക് കയറി പോകുമ്പോൾ പൊട്ടി ചിരിച്ചു പോയി നീലു..!! എന്നാൽ ദക്ഷ് അവൾ പറഞ്ഞ് പോയതിന്റെ ഞെട്ടലിൽ ആയിരുന്നു..!!
**************
മുകളിലേയ്ക്ക് ഉള്ള പടികൾ പതിയെ കയറുന്നതിന്റെ ഇടയിൽ തന്നെ ആരെങ്കിലും ശ്രെദ്ധിക്കുന്നുണ്ടോ എന്ന് കൂടെ നോക്കാൻ മറന്നില്ല അനു..!! ഒടുവിൽ വേഗത്തിൽ നടന്ന് അവന്റെ റൂമിന് മുന്നിൽ ആയ് എത്തുമ്പോൾ ചുറ്റും ഒന്ന് നോക്കി കൊണ്ട് അവൾ വേഗത്തിൽ അകത്തേയ്ക്ക് കയറി..!!
ഉള്ളിലേയ്ക്ക് കയറിയ അവൾ അവന് വേണ്ടി ചുറ്റും കണ്ണുകൾ പായിക്കുമ്പോൾ നിരാശ ആയിരുന്നു ഫലം..!! പിന്നെ എന്തോ ഒരു ഓർമയിൽ തിരികെ ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് ബെഡിൽ കിടക്കുന്ന കുറച്ച് ചിത്രങ്ങളിൽ അവളുടെ കണ്ണുകൾ ഉടക്കുന്നത്..!!
ഒരു വേള അവളുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി..!! അവൾ വേഗം ആ ഫോട്ടോകൾ ഓരോന്ന് ആയ് എടുത്ത് നോക്കുമ്പോൾ അവളുടെ കണ്ണുകൾ ഒന്നാകെ വികസിച്ചു..!!
” ഈശ്വര നേത്രേച്ചി അല്ലെ ഇത്?? കൂടെ ആരാ ഇത്..!! അല്ല എന്തിനാ ഇയാളുടെ കഴുത്തിൽ ഈ ചുവന്ന വര “
ഒരു തരം ഞെട്ടലോടെ അവൾ അത് പറയുമ്പോഴേയ്ക്ക് പെട്ടന്ന് അവളുടെ തോളിൽ ആയ് ആരുടെയോ കൈകൾ അമർന്നു..!! ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു തന്നിൽ മുന്നിൽ ആയ് നിൽക്കുന്നവനെ..!!
ഒരു വേള അവളുടെ കൈകളിൽ ഇരുന്ന ആ ചിത്രങ്ങൾ ഒന്ന് വിറ പൂണ്ടു..!!
” നീ എപ്പോ വന്നു “
രൂക്ഷമായി ആയിരുന്നു അവന്റെ ആ ചോദ്യം..!!
” എന്താ ഇതിന്റെ ഒക്കെ അർഥം?? നേത്രേച്ചിടെ ഫോട്ടോ എങ്ങനെ ഇവിടെ വന്നു?? ചേച്ചിയുടെ കൂടെ ഉള്ളത് ആരാ?? എന്തിനാ ആളുടെ കഴുത്തിൽ ഈ ചുവന്ന വര “
ഒന്ന് വിടാതെ ഓരോന്ന് ഓരോന്ന് ആയ് അവൾ ചോദിക്കുമ്പോൾ അവനിൽ വിരിഞ്ഞത് വല്ലാത്തൊരുതരം ഭാവമായിരുന്നു..!! ഒരു വേള ഒന്നും മനസിലാകാതെ നോക്കി നിന്നു അവൾ..!!
” നിനക്ക് എന്താ അനു ഇപ്പൊ അറിയേണ്ടത്?? ചോദിക്ക് ഞാൻ പറയാം “
കൈകൾ രണ്ടും കെട്ടി അവൾക്ക് മുന്നിൽ ആയ് അവൻ നിൽക്കുമ്പോൾ അനുവിൽ എന്തെന്നില്ലാത്ത ഭയം വന്ന് നിറയുന്നുണ്ടായിരുന്നു..!!
” എനിക്ക് ഒന്നും മനസിലാകുന്നില്ല?? എ..ന്താ ഇതൊ..ക്കെ “
ഇത്തവണ അവളുടെ ശബ്ദം ഒന്ന് ഇടറിയിരുന്നു..!! അവൻ അവളെ ഒന്ന് നോക്കി കൊണ്ട് അവളുടെ കൈയിൽ ആയ് ഇരുന്ന ആ ഫോട്ടോ പിടിച്ചു വാങ്ങും പോലെ വാങ്ങി കൊണ്ട് പറഞ്ഞു..!!
അനു ഒരു ഞെട്ടലോടെ അവനെ ഉറ്റു നോക്കി..!! ചുവ ഞാൻ വരുന്ന അവന്റെ കണ്ണുകൾ..!! വലിഞ്ഞു മുറുകുന്ന അവന്റെ മുഖം വശ്യത നിറയുന്ന ആ ഭാവം എല്ലാം ഒരു തരം വിറയലോടെ നോക്കി നിന്നു അവൾ..!!
” എന്താ?? എന്താ നിനക്ക് അറിയേണ്ടത്..!! നേത്രയുടെ ഫോട്ടോ എങ്ങനെ ഇവിടെ എന്നോ..!! എന്നാൽ കേട്ടോ അവളുടെ ചിത്രം മാത്രമല്ല അവൾ പോലും ഇവിടെ ആണ് എന്റെ ഈ നെഞ്ചിൽ “
അവന്റെ ആ വെളിപ്പെടുത്തത്തിൽ കുടുങ്ങി പോയി അവൾ..!!
” വർഷങ്ങൾ കൊണ്ട് ഞാൻ മോഹിക്കുന്ന എന്റെ അപ്സരസ്സ് ആണ് അവൾ..!! ആർക്കും വിട്ട് കൊടുക്കാൻ കഴിയാത്ത അത്രയും മോഹം..!! പക്ഷെ എന്റെ പ്ലാനുകൾ എല്ലാം തകർന്നു..!! അല്ല തകർത്തു..!! ആദ്യം അവൻ ബദ്രി 😡😡..!! ഇപ്പോ മറ്റൊരുവൻ ദക്ഷിൻ..!! വിടില്ല ഞാൻ ഒന്നിനെയും…!! അവനെ കൊന്നിട്ടായാലും നേടും ഞാൻ അവളെ..!! അതിനാ അതിനാ അവന്റെ കഴുത്തിൽ ഈ ചുവന്ന വര..!! അവന്റെ മരണ കയർ “
പല്ലുകൾ ഞെരിച്ചമർത്തി കൊണ്ട് അവൻ അത് പുലമ്പുമ്പോൾ ഒരടി പുറകിലേയ്ക്ക് വേച്ചു പോയി അവൾ..!! കണ്ണുകൾ നിറഞ്ഞൊഴുകി..!!
” അ..പ്പൊ ന്നേ ചതി..ക്കുക ആയി..രുന്നു അല്ലെ “
ഇടറി വിറച്ചു അവളുടെ വാക്കുകൾ..!! എന്നാൽ അത് കേൾക്കെ അവൻ അവൾക്ക് അരുകിലേയ്ക്ക് പാഞ്ഞു വന്നു കൊണ്ട് അവളുടെ ഇരു തോളിലും കൈ അമർത്തി കൊണ്ട് പുലമ്പി..!!
” ഇല്ല നിന്നെ.. നിന്നെ എനിക്ക് വേണം..!! വിട്ട് കളയില്ല ഞാൻ നിന്നെ..!! അല്ലെങ്കിലും വിട്ട് കളയാൻ മാത്രം എന്റെ ആഗ്രഹത്തിന് വഴങ്ങി തന്നില്ലാലോ നീ ഇതുവരെ..!! പക്ഷെ തവണ ശ്രെമിച്ചത് അല്ലെ ഞാൻ അതിന്..!! ഇല്ല അനു എന്റെ ആഗ്രഹം നടക്കാതെ നിന്നെ ഞാൻ വിടില്ല..!! നിന്റെ ഈ ഇളം ശരീരം അത് എന്റെ ഒരു മോഹം ആണ്..!! അതെനിക്ക് വേണം..!! തരില്ലേ നീ എനിക്ക് അത് “
അത് പറയുമ്പോൾ പൊടുന്നനെ അവന്റെ മുഖം വശ്യമായ് മാറി..!! എന്നാൽ അനു അവനെ അറപ്പോടെ തള്ളി മാറ്റി കൊണ്ട് പറഞ്ഞു..!!
” ച, തിയന നിങ്ങൾ കൊടും ച,തിയൻ..!! സ്നേഹം കാണിച്ച് എന്നെ നിങ്ങൾ എന്നെ ചതിച്ചു..!! വഞ്ചിച്ചു..!! ഇല്ല നിങ്ങളുടെ ഒരു പ്ലാനും നടക്കില്ല..!! നടക്കാൻ ഞാൻ സമ്മതിക്കില്ല..!! എല്ലാവരെയും ഞാൻ എല്ലാം അറിയിക്കും..!! നിങ്ങളുടെ പൊയ് മുഖം ഞാൻ വലിച്ചു കീറും “
വാശിയോടെ അതിലുപരി കൊപത്തോടെ അലറി കൊണ്ട് അവൾ വാതിലിന്റെ അടുത്തേയ്ക്ക് പായുമ്പോൾ അവൻ അവളെ കൈയിൽ കോരി എടുത്ത് കൊണ്ട് ബെഡിലേയ്ക്ക് എറിഞ്ഞു..!!
” അതിന് നീ ജീവിച്ചാൽ അല്ലെ..!! നാളെ നേരം പുലരുന്നത് കാണാൻ നീ ഉണ്ടാവില്ല അനിക..!! Good ബൈ “
അതും പറഞ്ഞ് വല്ലാത്തൊരു ഭാവത്തോടെ തന്റെ അടുത്തേയ്ക്ക് വരുന്നവനെ ഭയത്തോടെ നോക്കി അവൾ..!!
പിറ്റേന്ന് ഉള്ള പ്രഭാതം ശ്രീ മംഗലം ഉണർന്നത് അനികയുടെ മരണ വാർത്ത കേട്ട് കൊണ്ട് ആയിരുന്നു..!!
തുടരും….
