അവൾ വെപ്രാളത്തോടെ വേഗം അവന്റെ കൈയിൽ പിടിച്ച് വലിച്ചതും അവൻ സൈഡിൽ നിന്ന് മലർന്ന് വന്നു..!! ഒരു വേള മുന്നിലെ കാഴ്ച്ചയിൽ നേത്ര അലറി പോയി..!! അവളുടെ കൈയിൽ ഇരുന്ന കുങ്കുമം നിലത്തേയ്ക്ക് ചിതറി വീണു..!!
അവന്റെ വായിൽ നിന്ന് ഒഴുകി ഇറങ്ങുന്ന കടുത്ത രക്തം കണ്ട് അവൾ തറഞ്ഞു നിന്ന് പോയി..!! ഒരു വേള അവൾക്ക് തന്റെ ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി..!! കണ്ണുകൾ തുറിച്ചു വന്നു..!! അവൾ ഒരടി വേച്ചു പിന്നിലേയ്ക്ക് നീങ്ങി..!!
ശ്രീ മംഗലം തറവാട് മുന്നിൽ ആയ് രാഹുലിന്റെ കാർ വന്ന് നിന്നു..!! നിമിഷങ്ങൾ പിന്നിടുമ്പോൾ അവർ രണ്ടാളും പുറത്തേയ്ക്ക് ഇറങ്ങി..!! എന്നാൽ ആ നിമിഷം തന്നെ മുകളിലെ നിലയിൽ നിന്ന് നേത്രയുടെ അലർച്ചെയും കേട്ടു..!! ഒരു ഞെട്ടലോടെ അവർ പരസ്പരം നോക്കി..!! ശേഷം വേഗത്തിൽ അകത്തേയ്ക്ക് പാഞ്ഞു..!!
“ഏട്ടത്തി എന്താ?? എന്ത് പറ്റി “
നേത്രയുടെ വിളി കേട്ട് ഓടി വന്ന ശിവ വെപ്രാളത്തോടെ ചോദിച്ചു..!! എന്നാൽ നേത്രയുടെ ശബ്ദം പുറത്ത് വരുന്നുണ്ടായിരുന്നില്ല..!! അവൾ വായ് ഒരു കൈയാൽ പൊത്തി പിടിച്ച് തുറിച്ച കണ്ണുകളോടെ ബദ്രി കിടക്കുന്ന ബെഡിലേയ്ക്ക് ചൂണ്ടി..!!
അവിടെ കിടക്കുന്ന ബദ്രിയെ കണ്ട് ശിവ കിടുങ്ങി പോയി..!! അവന്റെ വായിൽ നിന്ന് ഒഴുകി ഇറങ്ങി ഇരിക്കുന്ന രക്തം കൂടെ കണ്ടതും അവൻ ഞെട്ടി..!! അപ്പോഴേയ്ക്ക് ശബ്ദം കേട്ട് ഓരോരുത്തർ ആയ് അവിടെക്ക് ഓടി പിടഞ്ഞു വന്നു..!! ഒടുവിൽ ആയ് രാഹുലും ദക്ഷും..!!
“എന്തിനാ ടി നാശം പിടിച്ചവളെ ഈ കിടന്ന് അലറുന്നത് “
അകത്തേയ്ക്ക് വന്ന രാധിക നേത്രയേ നോക്കി അത് ചോദിച്ചു തീരും മുന്നേ അവരുടെ കണ്ണുകൾ ബദ്രിയിൽ ആയ് പതിഞ്ഞു..!!,
“അയ്യോ എന്റെ മോൻ ബദ്രി “
അവർ ഓടി പോയ് അവനെ കുലിക്കി വിളിച്ചു..!! കൂടെ ശിവയും..!! മുന്നിലെ കാഴ്ച്ചയിൽ എല്ലാവരും തറഞ്ഞു നിന്ന് പോയി..!!
“ഏട്ടാ ഏട്ടാ എഴുന്നേൽക്ക് “
അവന്റെ അനക്കം ഒന്നും കാണാതെ ആയതും ശിവ അവനെ പിടിച്ച് ഉയർത്താൻ ആയ് ശ്രെമിച്ചു..!! എന്നാൽ അതിന് മുന്നേ ദക്ഷ് വേഗത്തിൽ അവന് അരുകിലേയ്ക്ക് വന്ന് ശിവയെ പിടിച്ചു മാറ്റി കൊണ്ട് ബദ്രിയുടെ കൈ പിടിച്ച് അവന്റെ പൾസ് ചെക്ക് ചെയ്തു..!!
“രാഹുൽ കുയ്ക്ക് ഫാസ്റ്റ് വണ്ടി എടുക്ക് “
അവൻ അത് പറയുന്നതിന്റെ ഒപ്പം ബെഡിൽ കിടന്ന ബദ്രിയേ കൈകളിൽ പൊക്കി എടുത്ത് കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി..!! എല്ലാവരും അപ്പോഴും ഒന്ന് അനങ്ങാൻ പോലും കഴിയാതെ ഞെട്ടലിൽ ആയിരുന്നു..!!
എന്നാൽ നേത്ര വേഗം സ്വബോധം വീണ്ടെത്ത് പുറത്തേയ്ക്ക് പാഞ്ഞു..!! പുറകെ ബാക്കി ഉള്ളവരും..!! എന്നാൽ മാധവൻ അപ്പോഴും അതെ നിൽപ്പ് ആയിരുന്നു..!!
താഴേയ്ക്ക് വന്ന ദക്ഷ് വേഗം തന്നെ അവനെയും കൊണ്ട് ബാക്ക് തുറന്ന് അകത്തേയ്ക്ക് കയറി..!! അപ്പോഴേയ്ക്ക് രാഹുൽ ഡ്രൈവിംഗ് സീറ്റിൽ കയറി കാർ സ്റ്റാർട്ട് ചെയ്തിരുന്നു..!!
“ഞാ..ൻ ഞാനും വരുന്നു പ്ലീസ് “
നേത്ര വേഗം അവർക്ക് അടുത്തേയ്ക്ക് വന്ന് ദക്ഷിനെ നോക്കി പറഞ്ഞൊപ്പിച്ചു..!! അവളുടെ കണ്ണുകൾ അപ്പോഴും ധാര ധാര ആയ് പെയ്തു കൊണ്ടിരുന്നു..!! ശരീരം വല്ലാതെ വിറയ്ക്കുന്നുമുണ്ട്..!!
“മ്മ് “
ദക്ഷ് മറുപടി ഒന്നും പറയാതെ ഒന്ന് മൂളുക മാത്രം ചെയ്തു..!! അവൾ വേഗം ഡോർ തുറന്ന് അകത്തേയ്ക്ക് കയറിയതും രാഹുൽ കാർ മുന്നോട്ട് എടുത്തു..!!
ഹോസ്പിറ്റലിൽ എത്തുന്നത് വരെ നേത്രയുടെ കണ്ണുനീർ നിലച്ചിരുന്നില്ല..!! അവളുടെ കൈകൾ തന്റെ കഴുത്തിലെ താലിയിലും അവന്റെ കൈയിലും ആയ് അമർന്നു മുറുകുന്നുണ്ടായിരുന്നു..!!
“”എന്റെ ഈശ്വര എന്ത് പരീക്ഷണം ആണ് ഇത്..!! ഇനിയും എന്നെ പരീക്ഷിക്കല്ലേ ഭഗവാനെ..!! ഒരു നഷ്ടം കൂടെ ഇനി എനിക്ക് താങ്ങാൻ വയ്യ..!! എന്റെ ഏട്ടന് ഒന്നും വരുത്തരുതേ “”
അവൾ മനസ്സാൽ അലമുറ ഇട്ടു..!!
നേത്രയുടെ നിർത്താതെ പെയ്യുന്ന കണ്ണുകളിലേയ്ക്കും താലിയിൽ മുറുകി ഇരിക്കുന്ന കൈ കളിലേയ്ക്കും ദക്ഷിന്റെ നോട്ടം പാറി വീഴുമ്പോൾ ആ അവസ്ഥയിലും അവന്റെ മനസ്സ് വല്ലാതെ അസ്വസ്തമാകുന്നുണ്ടായിരുന്നു..!! അവൻ വേഗം അവളിൽ നിന്ന് നോട്ടം മാറ്റി..!!
**************
ഹോസ്പിറ്റലിൽ എത്തിയ പാടെ തന്നെ ബദ്രിയെ ICU വിലേയ്ക്ക് മാറ്റി..!! അവനോടൊപ്പം ദക്ഷും അകത്തേയ്ക്ക് കയറി..!! രാഹുൽ ചുവരിൽ ചാരി നിന്ന് കരയുന്ന നേത്രയേ ഒന്ന് നോക്കി കൊണ്ട് അവളുടെ അടുത്തേയ്ക്ക് നടന്നു..!!
“നേത്ര താൻ ഇങ്ങനെ ടെൻഷൻ ആവണ്ട..!! അ..വന് ഒന്നും വരില്ല ഡോ “
രാഹുൽ അവളെ സമാധാനിപ്പിക്കാൻ എന്നോണം അത് പറയുമ്പോൾ അവർക്ക് അതൊന്നും ഒരു ആശ്വാസ വാക്ക് ആയിരുന്നില്ല..!! അവൾ വീണ്ടും വീണ്ടും ചങ്ക് പൊട്ടി കരഞ്ഞു..!!
പെട്ടന്ന് ICU വിന്റെ ഡോർ തുറന്ന് ദക്ഷ് പുറത്തേയ്ക്ക് വന്നതും അവൾ വേഗത്തിൽ അവന്റെ അടുത്തേയ്ക്ക് പാഞ്ഞു..!! കാലുകൾ പല ഇടതും വേച്ചു പോകുന്നുണ്ടായിരുന്നു..!! എങ്കിലും അതൊന്നും അവൾ ശ്രദ്ധിച്ചില്ല എന്നത് ആണ് സത്യം..!!
“എന്താ?? ഡോക്ടർ എന്താ പറഞ്ഞത്..!! ഒന്നുമില്ലലോ അല്ലെ?? എന്റെ ഏട്ടന് കുഴപ്പം ഒന്നും ഇല്ലാലോ അല്ലെ..!! ഇല്ലേ അങ്ങനെ അല്ലെ “
ഒരു വേള അവൾ പരസ്പര ബന്ധം ഇല്ലാതെ സംസാരിക്കുമ്പോൾ ദക്ഷ് രാഹുലിനെ ഒന്ന് നോക്കി..!! രാഹുൽ അവനെ വെറുതെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു..!! അപ്പോഴേയ്ക്ക് മറ്റൊരു ഡോക്ടർ അതായത് ആ ഹോസ്പിറ്റലിലെ മെയിൻ ഡോക്ടർ പുറത്തേയ്ക്ക് വന്നിരുന്നു..!!
“ഡോക്ടർ ബദ്രി “
ദക്ഷ് ഒന്ന് നിർത്തി..!!
” നിങ്ങൾ ആളുടെ ആരാണ് “
അയാൾ ഒരു സംശയത്തോടെ ചോദിച്ചു..!!
“ഡോക്ടർ ഞാൻ ബദ്രിയുടെ ഫ്രണ്ട് ആണ്..!! പിന്നെ I’m a doctor..!! Doctor ദക്ഷിൻ “
“ഓക്കേ sry ദക്ഷിൻ..!! പിന്നെ ആളുടെ അവസ്ഥ അൽപ്പം മോശം ആണ്..!! അറിയാലോ കൊണ്ട് വന്നപ്പോൾ ഉള്ള അവസ്ഥ അൽപ്പം ക്രിട്ടിക്കൽ ആയിരുന്നു..!! അതുപോലെ തന്നെ ആണ് ഇപ്പോഴും..!! അല്ല ആൾക്ക് മുൻപ് എപ്പോഴേലും ഇങ്ങനെ വന്നിട്ടുണ്ടോ “
അയാൾ ഒരു സംശയത്തോടെ അത് ചോദിക്കുമ്പോൾ ദക്ഷ് അടുത്ത് നിൽക്കുന്ന രാഹുലിലെ ഒന്ന് നോക്കി..!!
“ഡോക്ടർ അവന് Liver cirrhosis second സ്റ്റേജ് ആണ്..!! But അതിന്റെ med ഒന്നും അവൻ കഴിക്കുന്നുണ്ടായിരുന്നില്ല..!! പിന്നെ എന്റെ പേഷ്യന്റ് ആണ് അവൻ “
അത് പറയുമ്പോൾ രാഹുലിന്റെ മുഖം വല്ലായ്മയോടെ താഴ്ന്നു പോയി..!! എന്നാൽ അവന്റെ ആ വാക്കുകൾ നേത്രയിൽ തീർത്ത ഞെട്ടൽ ചെറുത് ഒന്നും ആയിരുന്നില്ല..!! അവൾ തളർച്ചയോടെ ചുവരിലേക്ക് ചേർന്ന് പോയി..!!
“വാട്ട്?? മെഡിസിൻ കഴിക്കുന്നില്ല എന്നോ?? നിങ്ങൾക്ക് എന്താ ഇതൊക്കെ ഒരു തമാശ ആണൊ..!! ഒന്നുമില്ലെങ്കിലും നിങ്ങൾ രണ്ട് ഡോക്ട്ടേഴ്‌സ് അല്ലെ..!! ഒരു ജീവന്റെ വില എന്താണെന്ന് നിങ്ങൾക്ക് അറിയില്ലേ mr “
അയാൾ ദേഷ്യം കൊണ്ട് വിറയ്ക്കുക ആയിരുന്നു..!!
“ഡോക്ടർ ഞങ്ങളുടെ സാഹചര്യം “
“എന്ത് സാഹചര്യം?? നിങ്ങൾക്ക് പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാവും mr..!! But അത് കൊണ്ട് ഒന്നും നിങ്ങൾ ചെയ്തത് തെറ്റ് അല്ലാതെ ആവില്ല..!! ഒരു ഡോക്ടർ എന്നാൽ ജീവൻ രക്ഷിക്കാൻ ഉള്ളത് ആണ്..!! അല്ലാതെ ജീവൻ എടുക്കാൻ ഉള്ളത് അല്ല.!! തന്റെ പേഷ്യന്റിനോട് നീതി പുലർത്തണം ആദ്യം അല്ലാതെ “
അത്രയും പറഞ്ഞ് അയാൾ ഒന്ന് നിർത്തി..!! എന്നാൽ അതൊക്കെ കേട്ട് രാഹുലിന് വല്ലാത്ത ദേഷ്യവും സങ്കടവും തോന്നുന്നുണ്ടായിരുന്നു..!!
“ഡോക്ടർ പ്ലീസ് കാര്യം അറിയാതെ സംസാരിക്കരുത്..!! എന്റെ അടുത്തേയ്ക്ക് വരുന്ന ഓരോ രോഗികളെയും ഞാൻ മാക്സിമം ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാറുണ്ട് “
“പിന്നെ എന്ത് കൊണ്ട് mr നിങ്ങൾ നിങ്ങളുടെ സുഹൃത്തിന്റെ കാര്യത്തിൽ മാത്രം നിശബ്ദത പാലിച്ചു “
അയാൾ സംശയം നിറഞ്ഞ ഭാവത്തിൽ അത് ചോദിക്കുമ്പോൾ രാഹുലിന്റെ കണ്ണുകൾ പോയത് നേത്രയുടെ നേർക്ക് ആണ്..!! എന്നാൽ അവൾ ഇപ്പോഴും ഏതോ ലോകത്ത് എന്നാ പോലെ നിൽക്കുക ആയിരുന്നു..!!
“അവൻ ഇത് സ്വയം തിരഞ്ഞെടുത്ത ശിക്ഷ ആണ്..!! ചെയ്ത് കൂട്ടിയ പാപങ്ങൾക്ക് ഒക്കെ അവൻ സ്വയം അവന് കല്പ്പിച്ച ശിക്ഷ..!! ദേ ഈ നിൽക്കുന്ന ഇവൾക്ക് വേണ്ടി..!! ഇവളോട് ചെയ്ത ക്രൂരതകൾക്ക് അവൻ സ്വയം ഏറ്റെടുത്തത് ആണ് ഇത് “
ഒരു വേള നേത്ര പൊള്ളി പിടഞ്ഞു പോയി..!! അവളുടെ കാതുകളിലേയ്ക്ക് ആ വാചകങ്ങൾ വീണ്ടും വീണ്ടും തുളഞ്ഞു കയറി കൊണ്ട് ഇരുന്നു..!!
തുടരും….
