പുനർവിവാഹം ~ ഭാഗം 61, എഴുത്ത്: ആതൂസ് മഹാദേവ്

” ഇനി എന്താ നിങ്ങൾക്ക് ഒക്കെ പറയാൻ ഉള്ളത്..!! അവനും അവൾക്കും ഈ വിവാഹത്തിന് താല്പര്യം ഇല്ലാത്ത സ്ഥിതിക്ക് ഇനി ഇതിനെ കുറിച്ച് ഇവിടെ ഒരു ചർച്ച വേണ്ട..!! ഇത് എന്റെ അവസാന വാക്ക് ആണ് “

ഉറച്ചത് ആണ് കേശവിന്റെ ആ വാക്കുകൾ..!!

” പക്ഷെ അച്ഛാ നാടൊട്ടൂക്കെ വിവാഹം ക്ഷെണിച്ചിട്ട് പെട്ടന്ന് അത് വേണ്ടന്ന് വച്ചാൽ..!! ബന്ധുക്കളോടൊക്കെ ഇനി എന്താ പറയുക “

സേതു അയാൾക്ക് അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു..!!

” അതിന് വിവാഹം മാറ്റി വയ്ക്കാൻ ഞാൻ പറഞ്ഞില്ലാലോ “

അത് കേൾക്കെ കാര്യം മനസിലാകാതെ എല്ലാവരും ഒന്ന് പരസ്പരം നോക്കി..!!

” അച്ഛൻ എന്തൊക്കെയാ ഈ പറയുന്നത്?? ഞങ്ങൾക്ക് ഒന്നും മനസിലാകുന്നില്ല..!! എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് തെളിച്ചു പറയൂ “

” പറയാം അതിന് മുന്നേ ഈ കുടുംബത്തിൽ ഉള്ള എല്ലാവരും ഇവിടെ വേണം..!! ഇന്ന് രാത്രിക്ക് മുന്നേ എല്ലാവരും എന്റെ മുന്നിൽ ഉണ്ടാവണം “

അത്രയും പറഞ്ഞു കൊണ്ട് അയാൾ അവിടെ നിന്നും പോകുമ്പോൾ എല്ലാവരും ഒന്ന് തമ്മിൽ തമ്മിൽ നോക്കി..!! കാരണം ആർക്കും ഒന്നും മനസിലായില്ല എങ്കിലും എന്തോ അയാളുടെ മനസ്സിൽ ഉണ്ടെന്ന് എല്ലാവർക്കും ആ സംസാരത്തിൽ നിന്നും മനസിലായി..!!

ദക്ഷ്‌ ആരെയും നോക്കാതെ വേഗത്തിൽ മുകളിലേയ്ക്ക് കയറുമ്പോൾ ആണ് പകുതി പടിയിൽ ആയ് നിൽക്കുന്ന നേത്രയേ അവൻ കാണുന്നത്..!! ഒരു പുരികം ഉയർത്തി അവളെ ഗൗരവത്തോടെ ഒന്ന് നോക്കി കൊണ്ട് അവൻ അതെ വേഗത്തിൽ മുകളിലേയ്ക്ക് കയറുമ്പോൾ നേത്ര അവന്റെ ആ പ്രവൃത്തിയിൽ കണ്ണും മിഴിച്ച് നിന്ന് പോയി..!!

താൻ അവിടെ നിന്നിട്ടും തന്നെ ഒന്ന് കാണുകയോ തന്നോട് എന്തെങ്കിലും സംസാരിക്കുകയോ അറ്റ്ലീസ്റ്റ് ചിരിക്കുക പോലും ചെയ്യാത പോയ അവനിൽ കുടുങ്ങി കിടക്കുവായിരുന്നു അവളുടെ മനസ്സ്..!!

” ഇച്ചേച്ചി “

താഴെ നിന്ന് ആരുടെയോ വിളി ശബ്ദം ആണ് അവളെ ഉണർത്തിയത്..!! ഒരു ഞെട്ടലോടെ മിഴികൾ താഴ്ത്തുമ്പോൾ കണ്ടു തന്നെ തന്നെ നോക്കി ഇരിക്കുന്ന അഞ്ജുവിനെ..!! അവൾക്ക് അടുത്തായ് നീലുവും..!!

” വാ “

അഞ്ചു അവളെ കൈയാട്ടി വിളിക്കുമ്പോൾ അങ്ങോട്ടേയെക്ക് പോകാതിരിക്കാൻ ആയില്ല നേത്രയ്ക്ക്..!! മെല്ലെ അവൾക്ക് അരുകിലേയ്ക്ക് നടക്കുമ്പോൾ നേരിയ ഒരു ടെൻഷൻ അവളിൽ ഉണ്ടായിരുന്നു..!!

” ഇച്ചേച്ചി എന്താ താഴേയ്ക്ക് വരാതെ അവിടെ തന്നെ നിന്നത് “

അഞ്ചു അത് ചോദിക്കുന്നതിന്റെ ഒപ്പം നേത്രയുടെ വലത് കരം കവരുകയും ചെയ്യുമ്പോൾ നേത്ര അത്ഭുതത്തോടെ അവളെ നോക്കി..!! “” ഇച്ചേച്ചി “” ആ വിളി അവളുടെ ഉള്ളിൽ ഒരു തിരയിളക്കം തന്നെ സൃഷ്ടിച്ചു..!!

” ഈ ചേച്ചി എന്താ നീലുവേച്ചി ഒന്നും മിണ്ടാത്തത്?? എന്നോട് പിണക്കം ആണൊ ഇച്ചേച്ചി “

ചുണ്ടുകൾ പിളർത്തി കുഞ്ഞ് പിള്ളേരെ പോലെ അവൾ അത് കേൾക്കുമ്പോൾ നേത്ര മെല്ലെ ഒന്ന് തലയാട്ടി..!!

” ഇത് എന്റെ അനിയത്തി ആണ് നീരാഞ്ജന..!! അഞ്ചു എന്ന് വിളിക്കും “

നേത്രയുടെ കണ്ണിലെ നേരിയ അപരിചിതത്യം കണ്ട് ആവണം നീലു അത് പറഞ്ഞത്..!! അത് കേൾക്കെ അവളെ മനോഹരമായ് ഒന്ന് പുഞ്ചിരിച്ചു..!! ഒരു വേള അത് കാൺകെ അഞ്ചുവിന്റെ കണ്ണുകൾ ഒന്ന് വിടർന്നു..!!

” എന്ത് ക്യൂട്ട ഇച്ചേച്ചിയുടെ ചിരി കാണാൻ “

കണ്ണുകൾ വിടർത്തി കൊണ്ടുള്ള അവൾ പറയുമ്പോൾ വല്ലാത്തൊരു വാത്സല്യം തോന്നി പോയി നേത്രയ്ക്ക് അവളോട്..!!

” മ്മേ ദച്ചു “

നീലുവിന്റെ കൈയിൽ ഇരുന്ന അല്ലി മോള് മുകളിലേയ്ക്ക് ചൂണ്ടി കൊണ്ട് അതും പറഞ്ഞ് നേത്രയുടെ കൈയിൽ ചാടുമ്പോൾ അവളോടൊപ്പം തന്നെ അഞ്ജുവും നീലുവും മുകളിലേയ്ക്ക് ഒന്ന് നോക്കി..!!

ദക്ഷ്‌ സ്റ്റെയർ തുടങ്ങുന്നതിന്റെ അവിടെ നിന്ന് ആരോടോ സംസാരിക്കുക ആണ്..!! മുഖം ആകെ ഗൗരവത്തിൽ ആണ്..!! ഇടയ്ക്ക് ഇടയ്ക്ക് വലത് കൈ ലെയറിങ്ങിൽ മുറുകെ പിടിക്കുന്നുമുണ്ട്..!!

” ഈശ്വര ഇന്ന് ആർക്കാണാവോ ആ കലാകേയന്റെ കൊല കയർ “

നീലു അഞ്ചു അടക്കി പിടിച്ച് അത് പറയുമ്പോൾ നേത്ര കാര്യം മനസിലാകാത്തത് പോലെ അവനെ നോക്കി..!!

” ഇച്ചേച്ചി വേഗം ചെവി പൊത്തിക്കോ “

അത് പറയുന്നതിന്റെ ഒപ്പം അഞ്ചു വേഗം ഇരു കൈയാലും തന്റെ ചെവി അമർത്തി പൊത്തി..!! കൂടെ തന്നെ അതെ സ്പീഡിൽ നീലുവും..!! നേത്ര മാത്രം ഇത് എന്താ സംഭവം എന്നാ രീതിയിൽ കണ്ണും മിഴിച്ച് നിൽപ്പ് ആണ്..!!

എന്നാൽ പെട്ടന്ന് പൊട്ടുമാറുച്ചതിൽ എന്തോ വീണുണയുന്ന ശബ്ദം കേട്ടതും നേത്ര ഞെട്ടി പിടഞ്ഞു കൊണ്ട് മുകളിലേയ്ക്ക് നോക്കുമ്പോൾ അവിടം ശൂന്യമായിരുന്നു എങ്കിലും പടികളിലൂടെ പട പട ശബ്ദത്തിൽ എന്തൊക്കെയോ മറിഞ്ഞു വീഴുന്നുണ്ടായിരുന്നു..!!

അല്ലി മോള് ഞെട്ടി പിടഞ്ഞു കൊണ്ട് നേത്രയുടെ കഴുത്തിലേയ്ക്ക് മുഖം ചേർക്കുമ്പൾ നേത്ര മോളെ അടക്കി പിടിച്ച് നിന്നു..!!

” കഴിഞ്ഞോ “

അഞ്ചു പതിയെ ചെവിയിൽ നിന്ന് കൈ അകത്തി മാറ്റി കൊണ്ട് അത് ചോദിക്കുമ്പോൾ നേത്ര വേഗം ഒന്ന് അവളെ നോക്കി..!!

” എന്താ?? എന്താ ഇവിടെ ശബ്ദം കേട്ടത് “

നിത്യ ആയിരുന്നു അത്..!! ദക്ഷിന്റെ അമ്മ..!!

” വേറെ എന്ത് എന്നും ഉള്ളത് തന്നെ..!! അമ്മായിടെ മകന്റെ താണ്ഡവം..!! ആള് ഇവിടെ കുറച്ച് ദിവസം ഇല്ലാത്തത് കൊണ്ട് വല്ലാത്ത മിസ്സിംഗ്‌ ആയിരുന്നു..!! ഇപ്പോഴാണ് ഈ വീട് ഒന്ന് ഉണർന്നത് “

അഞ്ചു വാ പൊത്തി ചിരിച്ചു കൊണ്ട് അത് പറയുമ്പോൾ നീലു അവളുടെ തലയിട്ട് ഒന്ന് കൊട്ടി..!!

” മ്മ് “

അമർത്തി ഒന്ന് മൂളുന്നയത്തിന് ഒപ്പം നേത്രയിൽ ഒരു നോട്ടമെറിഞ്ഞു കൊണ്ട് അവർ വേഗത്തിൽ അവിടെ നിന്നും പോകുമ്പോൾ ഇപ്പോഴും ഒന്നും മനസിലാകാതെ കിളി പോയ്‌ നിൽക്കുവാണ് നമ്മുടെ നേത്ര..!!

” ഇച്ചേച്ചി പേടിച്ചോ?? എന്നാൽ പേടിക്കണ്ട കേട്ടോ..!! ഇത് ഇവിടെ സ്ഥിരം കലാപരിപാടി ആണ്..!! ആ കലാകേയന് ഭ്രാന്ത് വന്നാൽ പിന്നെ ഇങ്ങനെ..!! കൈയിൽ കിട്ടുന്നത് എന്തോ അത് നിലം പതിയും..!! ഇന്ന് കൈയിൽ കിട്ടിയത് ആ പാവം ഷോയിങ് പെയിന്റ് ആണ് “

അഞ്ചു എന്തോ നിസാരം പോലെ അത് പറയുമ്പോൾ നേത്രയുടെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു..!!

” സാറിനെ കുറിച്ച് ആണൊ ഈ പറയുന്നത് “

അവൾ പോലും അറിയാതെ ആ ചോദ്യം പുറത്തേയ്ക്ക് വരുമ്പോൾ നീലു അഞ്ജുവിനെ ഒന്ന് നോക്കി..!! അഞ്ജുവിന്റെ നോട്ടവും അവൾക്ക് നേരെ ആണ്..!!

” എന്താ നീലുവേച്ചി ഇച്ചേച്ചിക്ക് കണ്ണേട്ടനെ കുറിച്ച് വലിയ പിടി ഇല്ല എന്ന് തോന്നുന്നു “

ഒരു പുരികം ഉയർത്തി അവൾ വളരെ ഗൗരവത്തോടെ ചോദിക്കുമ്പോൾ നീലു ഒന്ന് കണ്ണ് ചിമ്മി കാണിച്ചു..!! എല്ലാം നിന്നോട് പിന്നെ പറയാം എന്നാ അർഥത്തിൽ..!!

” നേത്ര മുകളിലേയ്ക്ക് പൊയ്ക്കോ കുറെ നേരം ആയ് മോളെ കൊണ്ട് ഇങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട് “

നീലു അല്ലി മോളുടെ കവിളിൽ ഒന്ന് തൊട്ട് കൊണ്ട് പറയുമ്പോൾ കുഞ്ഞി പെണ്ണ് ഒന്ന് ചിരിച്ചു കാണിച്ചു..!! നേത്ര അവർ ഇരുവരയും ഒന്ന് നോക്കി കൊണ്ട് മെല്ലെ മുകളിലേയ്ക്ക് കയറി..!!

നാലഞ്ചു സ്റ്റെപ്പ് കയറിയപ്പോൾ കണ്ടു സ്റ്റെപ്പിൽ ആകെ പൊട്ടി ചിതറി കിടക്കുന്ന ചില്ലുകളും..!! അത് മെല്ലെ പെറുക്കി വൃത്തിയാക്കുന്ന ഒരു സ്ത്രീയും..!!

” ഈ സൈഡിൽ കൂടെ പൊയ്ക്കോ കുഞ്ഞേ അവിടെ ആകെ ച്ചില്ല “

മറു സൈഡിലേയ്ക്ക് കൈ ചൂണ്ടി അവർ നേത്രയേ നോക്കി പറയുമ്പോൾ അവൾ തലയാട്ടി കൊണ്ട് വേഗം ആ വഴി മുകളിലേയ്ക്ക് കയറി..!!

********************

നേത്ര മോളെയും കൊണ്ട് റൂമിലേയ്ക്ക് വരുമ്പോൾ എന്തെന്നില്ലാത്ത ഒരു വിറയൽ അവളെ നന്നേ ബാധിച്ചിരുന്നു..!! കാര്യമറിയാത്ത ഒരു തരം പേടി പോലെ..!!

പകുതി അടഞ്ഞു കിടന്ന വുഡ് ഡോർ മെല്ലെ തുറന്ന് അകത്തേക്ക് കയറുമ്പോൾ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല..!! ഒരു ദീർഘ നിശ്വസത്തോടെ അവൾ മുന്നോട്ട് നടക്കുമ്പോൾ ആണ് ഡ്രസിങ് റൂമിൽ നിന്ന് അവൻ ഇറങ്ങി വന്നത്..!!

” ദച്ചു “

മുന്നിൽ നിൽക്കുന്ന ദക്ഷിനെ കണ്ടതും അല്ലി മോള് നേത്രയിൽ നിന്ന് ചാടി പിടഞ്ഞ് നിലത്തേയ്ക്ക് ഇറങ്ങി കുണുങ്ങി കുണുങ്ങി അവന്റെ അരുകിലേയ്ക്ക് ഓടുമ്പോൾ ദക്ഷ്‌ വേഗം അവളെ വാരി എടുത്തു..!!

നേത്ര അൽപ്പ നേരം അവർ ഇരുവരെയും തന്നെ നോക്കി നിന്നു..!! എന്തോ കാര്യമായ സംസാരത്തിൽ ആണ് ഇരുവരും..!!

എന്നാൽ നേത്രയുടെ മനസ്സ് ആകെ കലങ്ങി മറിഞ്ഞ ഒരു അവസ്ഥ ആയിരുന്നു..!! അവിടെ മുഴുവൻ ആകെ ഒരു നിഗൂഢത പോലെ തോന്നി അവൾക്ക്..!! എന്തെല്ലാമോ അവളിൽ നിന്ന് ഒളിഞ്ഞ് കിടക്കും പോലെ..!!

” What are you thinking നേത്ര “

പെട്ടന്ന് അരുകിൽ നിന്ന് കേട്ട അവന്റെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്ന് പുറത്തേയ്ക്ക് കൊണ്ട് വന്നത്..!! നോക്കുമ്പോൾ തനിക്ക് തൊട്ടു മുന്നിൽ ആയ് അവൻ മാത്രം..!!

” മോള് “

ചുണ്ടുകൾ പതിയെ അത് മന്ത്രിക്കുന്നതിന്റെ ഒപ്പം കണ്ണുകൾ ചുറ്റും പായുമ്പോൾ കണ്ടു ബേബി ബെഡിൽ ഇരുന്ന് കുറെ ടോയ് കളോടൊപ്പം ചിരിച്ചു കളിക്കുന്ന മോളെ..!!

ഇതൊക്കെ എപ്പോ എന്നാ ഭാവത്തിൽ അവനെ നോക്കുമ്പോൾ അവിടെ ഗൗരവം നിറഞ്ഞാ ഭാവം ആയിരുന്നു..!! കൈകൾ രണ്ടും കെട്ടി തനിക്ക് മുന്നിൽ ആയ് നിൽക്കുന്നവനെ കണ്ട് അവളിൽ ഒരു പി.ടപ്പ് നിറഞ്ഞു..!!

തുടരും….