പുനർവിവാഹം ~ ഭാഗം 62, എഴുത്ത്: ആതൂസ് മഹാദേവ്

” എന്തോ കാര്യമായ ആലോചനയിൽ ആയിരുന്നു എന്ന് തോന്നുന്നു?? what are you thinking..!! now is it about me?? “

അതെ ഗൗരവത്തിൽ തന്നെ അവൻ അത് ചോദിക്കുമ്പോൾ നേത്ര വേഗം അവനിൽ നിന്ന് മുഖം താഴ്ത്തി..!! ഒരു നിമിഷം എന്ത് പറയും എന്ന് അറിയാതെ അവൾ കുഴഞ്ഞു..!!

” കള്ളം പറയുന്നവരുടെയും ചെയ്യുന്നവരുടെയും ലക്ഷണം ആണ് നേത്ര ഈ തല താഴ്ത്തി ഉള്ള നിൽപ്പ്..!! പിന്നെ ഞാൻ എന്തെങ്കിലും ചോദിച്ചാൽ മുഖവും താഴ്ത്തി പിടിച്ച് ഇങ്ങനെ നിൽക്കുന്നത് ഒന്നും എനിക്ക് ഇഷ്ടം ഉള്ള കാര്യം അല്ല..!! do you understand “

നേത്ര ഒരു ഞെട്ടലോടെ മുഖം ഉയർത്തി അവനെ നോക്കി..!! മുന്നിൽ നിൽക്കുന്നത് താൻ ഇത്രയും നാൾ കണ്ടതും അറിഞ്ഞതുമായ ദക്ഷ്‌ അല്ല അതെന്ന് ഒരു നിമിഷം അവൾക്ക് തോന്നി പോയി..!!

അവന്റെ ഓരോ വാക്കും പ്രവൃത്തിയും നോട്ടവും അത്രയും വല്ലാത്ത ഒരു വ്യത്യസ്തമായിരുന്നു..!!

” താൻ എപ്പോഴും ഒരു dream world ഇൽ ആണല്ലോ ഡോ?? ഞാൻ പറയുന്നത് ഒന്നും താൻ കേൾക്കുന്നില്ലേ “

” ഞാൻ അല്ല എനിക്ക് “

മറുപടി പറയാൻ കഴിയാതെ അവൾ ഒന്ന് നിർത്തുമ്പോൾ ദക്ഷ്‌ ഒരു കൈയാൽ അവളെ തന്നിലേയ്ക്ക് അടുപ്പിച്ച് പിടിച്ചു..!! നേത്ര ഒന്ന് അനങ്ങുക പോലും ചെയ്യാതെ അവന്റെ കൈയിൽ തന്നെ ഒതുങ്ങി നിന്നു..!!

” നേത്ര താൻ ഇപ്പൊ എന്താ ഈ ആലോചിച്ചു കൂട്ടുന്നത് എന്ന് എനിക്ക് അറിയാം..!! അതിന്റെ ഒന്നിന്റെയും ആവശ്യം നമുക്ക് ഇടയിൽ ഇല്ല..!! പിന്നെ ഈ ദക്ഷിൻ പ്രതാപ വർമ്മ എന്നാ ഞാൻ ഇങ്ങനെ ആണ്..!! എന്നിലെ എന്നെ ഞാൻ പറയാതെ തന്നെ താൻ കണ്ടെത്തണം..!! അതാണ് എനിക്ക് വേണ്ടത് “

ഗൗരവം ചാലിച്ച് എന്നാൽ അൽപ്പം മയത്തിൽ അവൻ അത് പറയുമ്പോൾ ആ വാക്കുകളുടെ അർഥം തേടുക ആയിരുന്നു അവൾ..!!

” നീ എന്താണ്?? എങ്ങനെ ആണ്?? നിന്റെ ചിന്തകൾ ഏത് രീതിയിൽ ആണ് എന്നൊക്കെ നീ പറയാതെ തന്നെ ഞാൻ അറിയും നേത്ര..!! Because i’m addicted you..!! അത് ഓപ്പൺ ആയ് പറയാൻ എനിക്ക് ഒരു മടിയും ഇല്ല..!! സ്ത്രീകൾ മാത്രം പുരുഷന്മാരുടെ അടിമകൾ ആകണം എന്നാ foolishness നോട്‌ എനിക്ക് തീരെ താല്പര്യം ഇല്ല..!!

മറ്റുള്ളവരെ അപേക്ഷിച്ച് എന്റെ ചിന്തകളും രീതികളും വ്യത്യാസ്ഥമാണ് നേത്ര..!! ഒരു പക്ഷെ അത് ആർക്കും പെട്ടന്ന് digest ആയ് എന്ന് വരില്ല..!! ഇനി മുതൽ ചിലപ്പോൾ തനിക്കും..!! പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ എന്നെ മാറ്റാൻ പോകുന്നില്ല..!! i’m not a perfect man. i know but it’s me ദക്ഷിൻ പ്രതാപ വർമ്മ “

അവളെ തന്നിൽ നിന്ന് അകത്തി മാറ്റി ആ മുഖത്തേയ്ക്ക് നോക്കി അത്യാധികം ഗൗരവത്തോടെ അവൻ അത് പറയുമ്പോൾ താൻ അറിഞ്ഞതിലും അപ്പുറം ആണ് തനിക്ക് മുന്നിൽ നിൽക്കുന്ന ആ മനുഷ്യൻ എന്ന് അവൾക്ക് മനസിലായി..!!

ഇനി താൻ ആയ് അറിയാൻ ശ്രെമിക്കേണ്ടതും അത് ആണെന്ന് അവൾ തിരിച്ചറിഞ്ഞു..!!

” ഇതിന് എന്ത് മറുപടി പറയണം എന്ന് എനിക്ക് അറിയില്ല..!! പക്ഷെ എന്തൊക്കെ സംഭവിച്ചാലും ദക്ഷിൽ നിന്ന് നേത്രയ്ക്ക് ഇനി ഒരു മടങ്ങി പോക്ക് ഇല്ല..!! ഇതേ എനിക്ക് ഇപ്പൊ പറയാൻ അറിയൂ “

അതും പറഞ്ഞ് അവൾ അവനെ ഒന്ന് പുണരുമ്പോൾ അവന്റെ ചൊടികൾ ഒരു പുഞ്ചിരി വിരിഞ്ഞു..!! ആരെയും മയക്കാൻ കെൽപ്പുള്ള പുഞ്ചിരി..!!

**************

ഫുഡ്‌ കഴിക്കാൻ നെത്രയെയും കൊണ്ട് താഴേയ്ക്ക് വന്നത് ആണ് ദക്ഷ്‌..!! അല്ലി മോളെ നീലുവിന്റെ കൈയിൽ എൽപ്പിച്ചു..!! സേതുവും ദേവനും നിത്യയും ചന്ദനയും മാത്രമായിരുന്നു അപ്പോൾ അവിടെ..!! അവിടെ ഇരുന്ന എല്ലാവരെയും കണ്ട് അവളിൽ ഒരു ടെൻഷൻ നിറയുമ്പോൾ ദക്ഷ്‌ പോയ്‌ ഒരു ചെയറിൽ ആയ് ഇരുന്നു..!!

” sit “

നേത്രയേ നോക്കി തന്റെ അടുത്ത ചെയറിൽ ആയ് ഇരിക്കാൻ അനുവാദം കൊടുക്കുമ്പോൾ നേത്ര നോക്കിയത് ചുറ്റും ആണ്..!! എന്നാൽ ആരും അവളെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല..!! അവൾ എന്നൊരാൾ അവിടെ ഇല്ല എന്നാ രീതിയിൽ ആണ് എല്ലാവരുടെയും ഭാവം..!!

” ഞാൻ പറഞ്ഞത് നീ കേട്ടില്ല എന്ന് ഉണ്ടോ  sit here “

അൽപ്പം ഉയർന്ന ശബ്ദത്തിൽ അവൻ അത് പറയുമ്പോൾ വേഗത്തിൽ അവന്റെ അടുത്തായ് ഇരുന്നു അവൾ..!! ദക്ഷ്‌ ഒരു പ്ളേറ്റ് എടുത് അവൾക്ക് അടുത്തേയ്ക്ക് വച്ച് കൊണ്ട് ഫുഡ്‌ സേർവ് ചെയ്തു കൊടുത്തു..!!

നേത്ര അവനെ അത്ഭുതത്തോടെ നോക്കുന്നതിന്റെ ഒപ്പം അൽപ്പം പേടിയോടെ ചുറ്റും നോക്കാനും മറന്നില്ല..!! എന്നാൽ ദക്ഷിന്റെ ശ്രെദ്ധ ഫുൾ അവളിൽ ആണ്..!!

” മ്മ് കഴിക്ക് “

പ്ളേറ്റ് അവൾക്ക് അടുത്തേയ്ക്ക് നീക്കി കൊണ്ട് അവൻ പറയുമ്പോൾ നേത്ര മെല്ലെ അവനെ ഒന്ന് നോക്കി..!! ഗൗരവം നിറഞ്ഞാടുന്ന മുഖം..!! ഇത്തവണ ആ മുഖം കണ്ട് അവൾക്ക് ഒന്നും തന്നെ തോന്നിയില്ല..!! കാരണം അവൾ അറിയാൻ തുടങ്ങുക ആയിരുന്നു അവനെ..!!

” കുഞ്ഞേ “

സെർവന്റ് ലീല ഒരു പ്ളേറ്റ് അവന് മുന്നിൽ ആയ് കൊണ്ട് വച്ച് കൊടുത്തു കൊണ്ട് അവർ വേഗത്തിൽ അകത്തേയ്ക്ക് പോയി..!! നേത്ര അതിലേക്ക് ഒന്ന് നോക്കി..!! കുറച്ച് ഫ്രൂട്ട്സും ഒരു ഗ്ലാസ്‌ ഓറഞ്ച് ഫ്രഷ് ജ്യൂസും ആയിരുന്നു അത്..!! അത് കണ്ട് അവൾ കണ്ണുകൾ ഒന്ന് ചുരുക്കി അവനെ നോക്കുമ്പോൾ ദക്ഷ്‌ ഒരു പുരികം ഉയർത്തി എന്താന്ന് ചോദിച്ചു..!!

വീണ്ടും അവളുടെ കണ്ണുകൾ അവന്റെ പ്ളേറ്റിലേയ്ക്ക് നീങ്ങി..!! എന്തോ ചോദിക്കാതെ ചോദിക്കും പോലെ..!!

” i am on a diet..!! maintain my health and beauty “

അൽപ്പം കുസൃതി നിറച്ച് അവൻ അത് പറയുമ്പോൾ അവൾ വേഗം അവനിൽ നിന്ന് നോട്ടം മാറ്റി..!! ദക്ഷും പിന്നെ അവളെ ശ്രെദ്ധിക്കാതെ ഫുഡ്‌ കഴിക്കാൻ തുടങ്ങി..!!

എന്നാൽ ഇവരുടെ ഈ ഭാവങ്ങൾ ഒക്കെ വീക്ഷിച്ച് ഇരിക്കുക ആയിരുന്നു ബാക്കി ഉള്ളവർ ഒക്കെ..!!

നേത്ര കഴിക്കുന്നതിന്റെ ഇടയ്ക്ക് ഇടയ്ക്ക് അവനെ ഒന്ന് പാളി നോക്കും..!! എന്നാൽ അവന്റെ ശ്രെദ്ധ അവളിൽ ആയിരുന്നില്ല..!! ഫോർക്ക് കൊണ്ട് ഓരോ ഫ്രൂട്സ് ആയ് എടുത്ത് കഴിക്കുന്നവനെ അവൾ ഇടം കണ്ണിട്ട് കാണുന്നുണ്ടായിരുന്നു..!! ഇടയ്ക്ക് ഇടയ്ക്ക് ജ്യൂസും സിപ്പ് ചെയ്യുന്നുണ്ട്..!!

“why are you looking me?? എന്നെയും നോക്കി ഇരിക്കാതെ കഴിച്ച് എഴുന്നേൽക്കാൻ നോക്ക് “

അവളെ നോക്കി അൽപ്പം ഗൗരവത്തിൽ അവൻ അത് പറയുമ്പോൾ നേത്ര ആകെ ഒന്ന് ചൂളി പോയി..!! എന്നാൽ ദക്ഷ്‌ അത് ശ്രെദ്ധിക്കാതെ എഴുന്നേറ്റു പോകുമ്പോൾ നേത്ര കണ്ണും മിഴിച്ച് അവനെ നോക്കി ഇരുന്നു..!!

പിന്നെ മുന്നോട്ട് നോക്കിയ അവൾ കണ്ടു തന്നെ തന്നെ നോക്കി ഇരിക്കുന്നവരെ..!! ഒരു വേള അവളിലൂടെ ഒരു വിറയൽ കടന്ന് പോയി..!! പിന്നെ അവിടെ ഒരു നിമിഷം പോലും ഇരിക്കാൻ അവൾക്ക് തോന്നിയില്ല..!!

വേഗം എഴുന്നേറ്റ് അവൾ കഴിച്ച പാത്രവും എടുത്ത് അവന്റെ പ്ളേറ്റും എടുക്കാൻ ഒരുങ്ങുമ്പോൾ ആണ് അവളെ തേടി ആ ശബ്ദം വരുന്നത്..!!

” ഇതൊക്കെ ചെയ്യാൻ ഇവിടെ സർവെൻറ്സ് ഉണ്ട് “

നിത്യയുടേത് ആയിരുന്നു ആ ശബ്ദം..!! നോക്കുമ്പോൾ തന്നെ നോക്കാതെ വേറെ എവിടെയോ നോക്കി നിൽക്കുവാണ് എങ്കിലും ആ ആക്ഞ്ജ തനിക്ക് ഉള്ളത് ആണെന്ന് നേത്രയ്ക്ക് മനസിലായി..!! നേത്ര ആ പ്ളേറ്റ് ഒക്കെ അവിടെ തന്നെ വച്ചു കൊണ്ട് തിരിഞ്ഞു നടന്നു..!!

****************

എന്തൊക്കെയോ ആലോചനയോടെ റൂമിലേയ്ക്ക് കയറി വരുന്ന നേത്രയിൽ ആയിരുന്നു ദക്ഷിന്റെ കണ്ണുകൾ..!! റൂമിൽ എത്തിയത് പോലും അവൾ അറിഞ്ഞിട്ടില്ല എന്ന് അവളുടെ നടപ്പിൽ നിന്ന് തന്നെ അവന് മനസിലായി..!! ദക്ഷ്‌ കണ്ണുകൾ ചുരുക്കി അവളെ തന്നെ നോക്കി ഇരുന്നു..!!

നേത്ര ബെഡും കടന്ന് ദക്ഷ്‌ ഇരിക്കുന്ന ബീൻ ബാഗിന്റെ അടുത്ത് എത്തിയതും അവളുടെ ഇടം കൈയിൽ ആയ് ഒന്ന് അമർത്തി പിടിച്ചു അവൻ..!! പെട്ടന്ന് തന്റെ നടപ്പിന് എന്തോ തടസ്സം വന്നതും നേത്ര ഒന്ന് ചുറ്റും നോക്കി..!!

സൈഡിൽ ഇരിക്കുന്ന ദക്ഷിലും അവന്റെ കൈക്കുള്ളിൽ ഇരിക്കുന്ന തന്റെ കൈയിലേക്കും നോട്ടം പോകുമ്പോൾ നേത്ര ഒന്ന് ഞെട്ടി..!! അവന്റെ മുഖത്തേ ഗൗരവം കാൺകെ അവൾ വീണ്ടും ഞെട്ടി..!!

” പരിസരം മറന്ന് നീ ഇത് എങ്ങോട്ടാ dream girl?? “

ഗൗരവം ആണെങ്കിലും ആ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന കുസൃതി തെളിയുമ്പോൾ നേത്രയിൽ ഒന്ന് ചമ്മൽ ആണ് നിറഞ്ഞത്..!!

” ഞാൻ sry അത് “

വിക്കി വിക്കി ഒന്നും പറയാൻ കഴിയാതെ നിൽക്കുന്ന അവളെ ഒന്ന് നോക്കി കൊണ്ട് ദക്ഷ്‌ മടിയിൽ ഇരുന്ന ലാപ്പ് സൈഡിലേയ്ക്ക് മാറ്റി വച്ച് കൊണ്ട് അവളെ ഒറ്റ വലിയിൽ തന്റെ മടിയിലേയ്ക്ക് ഇട്ടു..!!

നേത്ര അവന്റെ മടിയിലേയ്ക്ക് വീണു പോയി..!! ഞെട്ടി പിടഞ്ഞു കൊണ്ട് വേഗത്തിൽ അവനിൽ നിന്ന് എഴുന്നേൽക്കാൻ ഒരുങ്ങുമ്പോൾ അവളുടെ ഇടുപ്പിൽ ആയ് അവന്റെ ഇരു കൈയും മുറുകി..!!

” Where are you going dream girl?? “

അത് ചോദിക്കുന്നതിന്റെ ഒപ്പം അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ ഒന്ന് മുറുകുമ്പോൾ പിടഞ്ഞു കൊണ്ട് അവന്റെ തോളിൽ ആയ് കൈ അമർത്തി അവൾ..!!

തുടരും….