ആ മാളിലെ തന്നെ ഏറ്റവും ടോപ്പ് ഫ്ലോർ ആണ് ഫുഡ് കോർട്ട്..!! ലൈറ്റ് ഗ്രീൻ atmosphere ആണ് ചുറ്റും..!! തെളിഞ്ഞു നിൽക്കുന്ന കുഞ്ഞ് കുഞ്ഞ് ലൈറ്റ് കൾ പോലും ഗ്രീൻ കളർ ആണ്..!! അവർ സെറ്റ് ചെയ്തിരിക്കുന്ന ടേബിൾ ചെയർ അങ്ങനെ തുടങ്ങി എല്ലാം ലൈറ്റ് ഗ്രീൻ..!!
ആളൊഴിഞ്ഞ ഒരു കോർണറിൽ ആയ് ഇരിക്കുക ആണ് അവർ ഇരുവരും..!! അല്ലി മോള് ദക്ഷ് വാങ്ങി കൊടുത്തു ഒരു ടോയിയും പിടിച്ച് അതിനോട് മല്പിടുത്തത്തിൽ ആണ്..!! ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ അവളുടേത് ആയ ആ കുഞ്ഞ് ലോകത്ത്..!!
” നേത്ര “
തനിക്ക് അരുകിൽ ആയ് ഇരിക്കുന്നവളുടെ വലം കൈയിൽ ആയ് ഒന്ന് അമർത്തി പിടിച്ചു അവൻ..!! നേത്ര ഇപ്പോഴും മിഴികൾ ഉയർത്തി അവനെ നോക്കാതെ മുഖം താഴ്ത്തി ആണ് ഇരുപ്പ്..!! എങ്കിലും അവളുടെ ചുണ്ടുകൾ പതിയെ അനങ്ങി..!!
” ആലോചിക്കാം ഒരുപാട് ഒരുപാട് സമയമെടുത്ത്..!! പിന്നീട് ഒരിക്കൽ ഈ ചിന്ത തെറ്റായിരുന്നു എന്ന് തോന്നരു……… “
” തോന്നില്ല നേത്ര “
അവളെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അവന്റെ ശബ്ദം അവൾക്ക് മേൽ ഉയരുമ്പോൾ മൗനം പാലിച്ച് കൊണ്ട് അവനെ നോക്കി ഇരുന്നു നേത്ര..!!
” എന്റെ ലൈഫ് ഇൽ ഞാൻ എടുത്ത ഏറ്റവും best decision ആണ് നേത്ര നിന്നെ സ്നേഹിക്കുക എന്നത്..!! ഒരിക്കൽ നീ എന്നിൽ നിന്ന് കൈ വിട്ട് പോയതാ..!! പക്ഷെ ഒരിക്കൽ കൂടെ അങ്ങൊരു foolishness ഈ ദക്ഷ് കാണിക്കില്ല..!! ഒന്നും തന്നെ ചിന്തിക്കാൻ ഇല്ല എനിക്ക് ഇതിൽ..!!
എത്രയും വേഗം നിന്റെ കഴുത്തിൽ എന്റെ പേരിൽ ഒരു താലി അണിയിച്ച് നേത്ര ബദ്രിക് എന്നതിൽ നിന്ന് നേത്ര ദക്ഷിൻ ആക്കണം എനിക്ക്..!! അതിന് നിന്റെ സമ്മതം മാത്രം മതി എനിക്ക് “
ഉറച്ച ആ വാക്കുകളിൽ തന്നെ ഉണ്ടായിരുന്നു നേത്രയ്ക്ക് ഉള്ള മറുപടി..!! ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്നവൾക്ക് മനസിലായി..!! അല്ലെങ്കിലും ഇനിയും വിട്ട് കളയാൻ കഴിയുവോ തനിക്ക് അവനേ??
“” ഇല്ല ഒരിക്കലും ഇല്ല “”
അവൾ തന്നെ അവൾക്ക് ഉള്ള ചോദ്യവും ഉത്തരവും കണ്ടെത്തി..!!
പിന്നെ അങ്ങോട്ട് മൗനമായിരുന്നു ഇരുവരിലും..!! എന്തൊക്കെയോ പരസ്പരം പറയാൻ ഉണ്ടെങ്കിലും മൗനം കൊണ്ട് പറയാതെ പറഞ്ഞു അവർ..!!
അവിടെ നിന്ന് ഫുഡും കഴിച്ച് അൽപ്പ സ്വല്പം purchasing ഉം കഴിഞ്ഞ ശേഷം ആണ് അവർ അവിടെ നിന്ന് മടങ്ങിയത്..!! പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ സൂര്യനെ മറയിച്ചു കൊണ്ട് വാനം മെല്ലെ ഇരുട്ട് പടർന്നിരുന്നു..!!
മഴയുടെ വരവ് അറിയിക്കും പോലെ ചെറു കാറ്റ് ആഞ്ഞു വീശി അടിക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു തണുപ്പ് വന്ന് പടരുന്നത് നേത്ര അറിയുന്നുണ്ടായിരുന്നു..!!
പാർക്കിങ്ങിൽ എത്തി അവർ കാറിലേയ്ക്ക് കയറാൻ കാത്ത് നിന്നത് പോലെ മഴ തുള്ളികൾ കുടം കണക്കെ ചൊരിഞ്ഞിറങ്ങുമ്പോൾ ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു അവൾ..!! അപ്പോഴേയ്ക്ക് ദക്ഷ് ഡ്രൈവിംഗ് സീറ്റിലേയ്ക്ക് കയറി ഇരുന്നു..!!
” അല്ല ആ ചേച്ചി എവിടെ?? “
പെട്ടന്ന് എന്തോ ഓർമ വന്നത് പോലെ നേത്ര അത് ചോദിക്കുമ്പോൾ ദക്ഷ് ഒന്ന് ചിരിച്ചു..!! അത് കണ്ട് അവൾക്ക് ആകെ വല്ലായ്മ തോന്നി..!! സത്യം പറഞ്ഞാൽ ഇത്രയും നേരം അങ്ങനെ ഒരു വ്യക്തി കൂടെ വന്നതിനെ കുറിച്ച് ആലോചിച്ചത് പോലുമില്ല നേത്ര..!!
അല്ലെങ്കിൽ ആലോചിക്കാൻ കഴിഞ്ഞില്ല എന്നത് ആണ് സത്യം..!!
” നമ്മളെ ഈ നിലയിലേയ്ക്ക് എത്തിക്കുക എന്നത് ആയിരുന്നു അവളുടെ ദൗത്യം..!! അതിൽ അവൾ വിജയിക്കുക തന്നെ ചെയ്തു അല്ലേടോ “
മറുപടി പറഞ്ഞില്ല നേത്ര..!! അവനെ നോക്കാതെ മുന്നോട്ട് നോക്കി ഇരുന്നു..!!
” അവളുടെ ഫ്രണ്ട്സ് ഇവിടെ വന്നിട്ടുണ്ട്..!! അവരെ മീറ്റ് ചെയ്യാൻ ആണ് ഇങ്ങോട്ടേക്ക് തന്നെ വരണം എന്ന് പറഞ്ഞ് വാശി പിടിച്ചത്..!! അവൾ ഈവെനിംഗ് തിരികെ വന്നോളും “
“മ്മ് “
തന്റെ ചോദ്യത്തിന് മറുപടി കിട്ടിയതും ഒന്ന് മൂളുക മാത്രം ചെയ്തു അവൾ..!! ദക്ഷ് അവളെ ഒന്ന് നോക്കി കൊണ്ട് കാർ സ്റ്റാർട്ട് ചെയ്തു..!! വണ്ടി മുന്നോട്ട് നീങ്ങി തുടങ്ങിയതും തന്റെ ബെഞ്ചിൽ പറ്റി ഉറങ്ങുന്ന അല്ലി മോളെയും ചേർത്തു പിടിച്ച് പുറത്ത് പെയ്യുന്ന മഴയും നോക്കി ഇരുന്നു അവൾ..!!
ഒരു പക്ഷെ അപ്പോൾ അവളുടെ മനസ്സ് ശാന്തമായിരുന്നേക്കാം..!! നാളുകൾക്ക് ശേഷം മനസ്സറിഞ്ഞു അനുഭവിക്കാൻ കഴിഞ്ഞ ശാന്തത..!!
പുറത്ത് മഴ അതിന്റെ ശക്തി ആർജിക്കുമ്പോൾ മുന്നോട്ട് പോകാൻ ഉള്ള തടസ്സവും അവർക്ക് നേരിടേണ്ടി വന്നു..!! മുന്നിലെ ഗ്ലാസ് വഴി ഒന്നും കാണാൻ പറ്റാതെ ആയതും ദക്ഷ് റോഡ് സൈഡ് നോക്കി കാർ ഒതുക്കി നിർത്തി..!!
എന്തിനാകും എന്ന് മനസിലായത് കൊണ്ട് തന്നെ നേത്ര ഒന്നും പറഞ്ഞതും ഇല്ല..!! പുറത്തെ മഴയുടെ തണുപ്പും ഉള്ളിലെ കാറിന്റെ AC യുടെ തണുപ്പും കൊണ്ട് അല്ലി മോള് നേരിയ രീതിയിൽ അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി..!!
നേത്ര മോളെ കൂടുതൽ തന്നിലേയ്ക്ക് ചേർത്തു പിടിച്ചു എങ്കിലും അവൾക്ക് അതൊരു ആശ്വാസം ആയിരുന്നില്ല..!! രണ്ടും കല്പ്പിച്ച് അവൾ അവനോട് പറയാൻ ആയ് മുഖം ഉയർത്തിയതും ദക്ഷ് അവൾ പറയാതെ തന്നെ വേഗം AC ഓഫ് ചെയ്ത് ഇട്ടു..!!
ഒരു വേള നേത്ര അവനെ ഒന്ന് നോക്കി..!! താൻ പറയാതെ തന്നെ എല്ലാം കണ്ട് അറിഞ്ഞ് ചെയ്യുന്നവൻ..!! അല്ലെങ്കിൽ തന്റെ മനസ്സ് വായിക്കാൻ കഴിവ് ഉള്ളവൻ..!!
” താൻ ആ ഷോൾ കൊണ്ട് മോളെ ഒന്ന് പുതച്ചു കൊടുക്ക് “
അവന്റെ ആ ശബ്ദം ആണ് അവളെ ഉണർത്തിയത്..!! നേത്ര പെട്ടന്ന് അവനിൽ നിന്ന് മിഴികൾ മാറ്റി കൊണ്ട് അവൻ പറഞ്ഞത് പോലെ തന്റെ ഷോൾ എടുത്ത് മോളെ നന്നായ് പുതപ്പിച്ചു കൊണ്ട് ആ മാറിലേയ്ക്ക് ചേർത്ത് പിടിച്ചു..!!
അമ്മയുടെ മാറിലെ ചൂട് കിട്ടിയ പോലെ ആ കുഞ്ഞി പെണ്ണ് സുഖമായി ഒരു ഇളം പുഞ്ചിരിയോടെ ഉറക്കത്തിലേയ്ക്ക് ആണ്ടു..!!
ചുറ്റും തളം കെട്ടി നിൽക്കുന്ന കൊടും നിശബ്ദത..!! പുറത്ത് പെയ്യുന്ന മഴ തുള്ളികളുടെ ചെറു താളം മാത്രം അവിടെ ഉയരുമ്പോൾ അതിന് മാറ്റ് കൂട്ടാൻ എന്നോണം ദക്ഷ് സ്റ്റീരിയോ ഓൺ ചെയ്തു..!!
“” 🎶🎶 നിൻ ഉയിരിനെ അനുദിനം നിഴലുപോൽ…
പിൻ തുടരുവാൻ ഞാനലഞ്ഞീടവേ…
എൻ വെയിലിനും മുകിലിനും അലിയുവാൻ…
നിൻ മാനമിതാ വെണ്ണിലാവാനമായ്…
ഒരേ വഴിയിലീരാവോളം ഒഴുകി നാം…
കെടാതിരിയാണേ നമ്മളിൽ നമ്മളെന്നെന്നും….
നീ ഹിമമഴയായ് വരൂ…
ഹൃദയം അണിവിരലാൽ തൊടൂ…🎶🎶””
ആ ഗാനത്തിലൂടെ ഒഴുകി വരുന്ന പ്രണയ ലഹരി തങ്ങളുടെ സിരകളിലേയ്ക്കും പടർന്നു കയറുന്നത് അറിയുമ്പോൾ ദക്ഷിൽ ഒരു പുഞ്ചിരി ആയിരുന്നു എങ്കിൽ നേത്രയിൽ വല്ലാത്തൊരു വെപ്രാളം ആയിരുന്നു..!!
കണ്ണുകൾ പലപ്പോഴും അവനിലേയ്ക്ക് നീങ്ങുമ്പോൾ തന്നിൽ വല്ലാത്തൊരു പിടപ്പ് വന്ന് നിറയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..!!
“” 🎶🎶 വെൺ ശിശിരമേ പതിയെ നീ തഴുകവേ…
എൻ ഇലകളെ പെയ്തു ഞാനാർദ്രമായ്…
നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ…
ഞാൻ വിടരുമേ വാർമയിൽപീലി പോൽ…
ഒരേ ചിറകുമായ് ആയിരം ജന്മവും…
കെടാതുണരണേ നമ്മളിൽ നമ്മളാവോളം…🎶🎶””
പല തരം അർഥങ്ങളും ഭാവങ്ങളും ആ വരികളിലൂടെ തെന്നി നീങ്ങുമ്പോൾ അത് അവർക്കായ് ഉള്ളത് ആയിരുന്നു..!!
എന്തോ ഒരു തോന്നലിൽ അവൾ മെല്ലെ മുഖം ചരിച്ചു നോക്കുമ്പോൾ ആ കണ്ണുകളും തന്നിലേയ്ക്ക് പാളി വീഴുന്നത് ഒരു പിടപ്പോടെ അവൾ തിരിച്ചറിഞ്ഞു..!!
ഒരു വേള അവനിൽ നിന്ന് മിഴികൾ മാറ്റാനോ ആ കണ്ണുകളിലേയ്ക്ക് നോക്കി ഇരിക്കാനോ കഴിയാത്ത അവസ്ഥയിൽ അകപ്പെടുമ്പോൾ അവർക്ക് ആയ് ആ ഗാനം വീണ്ടും ഉതിർന്നു..!!
🎶🎶 നീ ഹിമമഴയായ് വരൂ…
ഹൃദയം അണിവിരലാൽ തൊടൂ 🎶🎶
സീറ്റിൽ ഉറപ്പിച്ചിരിക്കുന്ന അവളുടെ കൈ നീണ്ടു മെലിഞ്ഞ വിരലുകളിലേയ്ക്ക് തന്റെ വിരലുകൾ ചേർക്കുമ്പോൾ ആ കൈകൾ ഒന്ന് വിറച്ചത് അവന് അറിയാൻ കഴിഞ്ഞു..!! ദക്ഷ് പതിയെ അതിൽ ഒന്ന് അമർത്തിയതും നേത്ര ഏറുന്ന ശ്വാസ നിശ്വസത്തോടെ അവനിൽ നിന്ന് തന്റെ കൈകൾ പിൻ വലിച്ചിരുന്നു..!! അവളുടെ അപ്പോഴത്തെ ഭാവം തിരിച്ചറിഞ്ഞ പോൽ അവന്റെ ചൊടികളിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു..!!
🎶🎶ഈ മിഴിയിണയിൽ സദാ…
പ്രണയം മഷിയെഴുതുന്നിതാ…
ശിലയായി നിന്നിടാം…
നിന്നെ നോക്കീ…
യുഗമേറെയെന്റെ കൺ…
ചിമ്മിടാതെ…
എൻ ജീവനേ…🎶🎶
ആ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളും പിടപ്പുകളും തിരിച്ചറിയവേ പ്രണയം അതിന്റെ അതിർ വരമ്പുകൾ ലംഘിച്ച് പുറത്തേയ്ക്ക് കുതിക്കാൻ ഒരുങ്ങുന്നത് ആ നിമിഷം തിരിച്ചറിയുക ആയിരുന്നു അവൻ..!!
സീമകൾ ഭേദ്ധിച്ച് ഒഴുകുന്ന പ്രണയ മഴ പുറത്ത് അവർക്കായ് പെയ്യുമ്പോൾ ഉള്ളിൽ അവന്റെ പ്രണയ തീവ്രത നിറഞ്ഞാ നോട്ടം താങ്ങാൻ ആവാതെ മുഖം താഴ്ത്തി അവൾ..!!
ദക്ഷിന്റെ കണ്ണുകൾ അവളിൽ തന്നെ തറഞ്ഞു നിൽക്കുമ്പോൾ മനസ്സ് കെട്ട് പൊട്ടിയ പട്ടം പോലെ പാറി പറക്കുന്നത് തിരിച്ചറിഞ്ഞു അവൻ..!! പക്ഷെ അവൻ അതിന് കടിഞ്ഞാൺ ഇട്ട് കൊണ്ട് അവളിൽ നിന്ന് മിഴികൾ മാറ്റി തന്റെ മനസ്സിനെ ശാന്തമാക്കാൻ ശ്രെമിച്ചു..!!
തുടരും….
