പുനർവിവാഹം ~ ഭാഗം 56, എഴുത്ത്: ആതൂസ് മഹാദേവ്

അര മണിക്കൂറിനുള്ളിൽ പാർക്കിൽ എത്തി കളിച്ചു തിമിർത്തു അല്ലി മോള്..!! കളിയുടെ ഇടയിൽ പോലും കുഞ്ഞി പെണ്ണ് ദക്ഷിനെ വിടാതെ പിടിക്കാനും മറന്നില്ല..!! ഇടയ്ക്ക് എങ്ങാനും ഫോൺ വന്ന് അവൻ ഒന്ന് മാറിയാൽ ദച്ചു ദച്ചു എന്ന് കിടന്ന് വിളി ആകും..!!

ഒടുവിൽ ഫോൺ പോലും ഓഫ്‌ ചെയ്ത് വച്ച് ദക്ഷ്‌ അവളോടൊപ്പം ചില വഴിച്ചു..!! അങ്ങനെ ഏകദേശം ഒരു മണിക്കൂറോളം അവിടെ തന്നെ ചില വഴിച്ച ശേഷം ആണ് അവർ മടങ്ങിയത്..!! ഇടയ്ക്ക് ഒരു ഷോപ്പിൽ നിർത്തി അവൻ മോൾക്ക് വേണ്ടുന്നത് എല്ലാം വാങ്ങി കൊടുത്തു..!! കുഞ്ഞി പെണ്ണ് അവന്റെ തോളിൽ നിന്ന് പോലും ഇറങ്ങാൻ കൂട്ട് ആക്കിയില്ല..!!

ഇനി നേത്ര വിളിച്ചാൽ അവളുടെ സ്ഥിരം അടവ് എടുക്കും..!! കണ്ണും നിറച്ച് ചുണ്ടും പിളർത്തി നിൽക്കുന്നത് കാണുമ്പോൾ തന്നെ നേത്ര അറിയാതെ തലയിൽ കൈ വച്ച് പോകും..!! പക്ഷെ ദക്ഷിന് അവളുടെ ഈ ഭാവങ്ങൾ ഒക്കെ വലിയ ഇഷ്ട്ടം ആണ്..!!

തിരികെ ഉള്ള യാത്രയിലും അല്ലി മോള് അവന്റെ മടിയിൽ തന്നെയാ ഇരുന്നത്..!! എന്തൊക്കെയോ കാര്യമായ സംസാരത്തിൽ ആണ് രണ്ട് പേരും..!! നേത്ര ഒരു പുഞ്ചിരിയോടെ പുറത്തേയ്ക്ക് നോക്കി ഇരിക്കും..!!

എന്നാൽ പെട്ടന്ന് ആണ് ദക്ഷിന്റെ കണ്ണുകൾ ഒന്ന് ചുരുങ്ങിയത്..!! അവന്റെ കണ്ണുകൾ ഇടയ്ക്ക് ഇടയ്ക്ക് ഫ്രണ്ട് മിറർ വഴി പുറകിലേയ്ക്ക് പാഞ്ഞു കൊണ്ട് ഇരുന്നു..!!

” നേത്ര മോളെ എടുക്ക് “

ഗൗരവത്തോടെ ഉള്ള അവന്റെ വാക്കുകൾ കേൾക്കെ നേത്ര അവനെ ഒന്ന് നോക്കി..!! മാറി വരുന്ന അവന്റെ മുഖ ഭാവം കാൺകേ അവളിൽ ഒരു സംശയം വന്ന് നിറഞ്ഞു..!!

” നേത്ര മോളെ എടുക്കാൻ “

ഇത്തവണ ദേഷ്യം കൊണ്ട് വിറയ്ക്കുന്ന ശബ്ദം ആയിരുന്നു അവന്റേത്..!! നേത്ര ഞെട്ടലോടെ കുഞ്ഞിനെ വേഗം വാരി എടുത്ത് നെഞ്ചോട് ചേർത്തു..!!

” മോളെ മുറുകെ പിടിച്ചോ “

അത് പറയുന്നതിന്റെ ഒപ്പം കാറിന്റെ വേഗത കൂട്ടുകയും ചെയ്തത്തോടെ നേത്രയിൽ വല്ലാത്ത ഭയം വന്ന് നിറഞ്ഞു..!! അപ്പോഴും അവന്റെ കണ്ണുകൾ ഇടയ്ക്ക് ഇടയ്ക്ക് ബാക്കിലേയ്ക്ക് പാഞ്ഞു കൊണ്ടിരുന്നു..!! അത് കണ്ട് ആവണം അവളും ഒന്ന് തിരിഞ്ഞു നോക്കി..!! പുറകിലത്തെ അവരെ പിൻ തുടർന്ന് വരുന്ന വാഹനം കൊണ്ട് അവളിൽ ഒരു വിറയൽ പാഞ്ഞു..!!

അവർക്ക് തൊട്ടു പിന്നാലെ മറ്റൊരു വാഹനം..!! ഒരു ബ്ലാക്ക് സ്‌കോർപ്പിയോ..!! ആ വാഹനം അവർക്ക് മുന്നിലേയ്ക്ക് കയറാനും അവരുടെ കാറിന്റെ പുറകിൽ കൊണ്ട് പോയ്‌ ഇടിക്കാനും ശ്രമിക്കുന്നുണ്ട് എങ്കിലും അതിൽ നിന്നൊക്കെ അതി വിദഗ്ധമായ് ദക്ഷ്‌ ഒഴിഞ്ഞ് മാറി കൊണ്ട് വേഗത്തിൽ മുന്നോട്ട് പാഞ്ഞു..!!

നേത്ര ഭയം കൊണ്ട് ആകെ വിളറി പോയി..!! അവനോട് കാര്യം ചോദിക്കണം എന്ന് ഉണ്ട് എങ്കിലും ആ മുഖത്തേയ്ക്ക് നോക്കാനോ ഒന്നും ചോദിക്കാനോ അവൾക്ക് കഴിഞ്ഞില്ല അത്രയും ദേഷ്യം പൂണ്ട മുഖ ഭാവം ആയിരുന്നു അവിടെ..!!

ആ വാഹനം അതി വേഗത്തിൽ അവർക്ക് പിന്നിൽ എത്തിയതും ദക്ഷ്‌ വേഗം കാർ ബൈ റോഡിലേയ്ക്ക് കയറ്റി..!! അതിനിടയിൽ മറ്റ് രണ്ട് വാഹനങ്ങൾ പാസ്സ് ചെയ്ത് പോകുന്ന ടൈം കൊണ്ട് ദക്ഷ്‌ ഒരു ഇട റോഡിലേയ്ക്ക് കാർ കയറ്റി വേഗത്തിൽ ഡ്രൈവ് ചെയ്തു..!!

ഇത്തിരി ദൂരം പിന്നിടുമ്പോൾ അവൻ ഒന്ന് പുറകിലേയ്ക്ക് നോക്കുമ്പോൾ അവിടം ശൂന്യമായിരുന്നു..!! തന്റെ ഡ്രൈവിന്റെ വേഗത കുറയ്ക്കുന്നതിന്റെ ഒപ്പം നേത്രയേ ഒന്ന് നോക്കുമ്പോൾ ആകെ പേടി കൊണ്ട് വിരണ്ട് ഇരിക്കുവാണ്..!!

അവൻ വേഗം കാർ ഒരു സൈഡിൽ ആയ് ഒതുക്കി നിർത്തി..!!

” നേത്ര Are you ok “

അവളിലേയ്ക്ക് അൽപ്പം ചാഞ്ഞു കൊണ്ട് ആ തോളിൽ കൈ വച്ച് അത് അവൻ ചോദിക്കുമ്പോൾ നേത്ര പിടപ്പോടെ അവനെ ഒന്ന് നോക്കി..!!

” എൻ.. ന്താ ഉണ്ടായത്?? ആരാ അത് “

അവൾക്ക് അറിയേണ്ടത് അതായിരുന്നു..!! എന്നാൽ ദക്ഷ്‌ ഒരുവേള മൗനം പാലിച്ചു..!!

” എന്താ സാർ ഒന്നും പറയാത്തത്?? അത് ആരാന്ന ഞാൻ ചോദിച്ചത്..!! എന്തിനാ അവർ നമ്മളെ ടാർഗറ്റ് ചെയ്ത് വന്നത് “

” നമ്മളെ അല്ല ഡോ..!! എന്നെ “

അത് കേൾക്കെ നേത്ര ഒരു ഞെട്ടലോടെ അവനെ നോക്കി..!!

” സാർ “

അവൾ എന്തോ പറഞ്ഞു വന്നതും ദക്ഷ്‌ അവളെ കൈ ഉയർത്തി തടഞ്ഞു..!!

” നി അറിയാൻ ഇനി ഏറെ ആണ് നേത്ര..!! എല്ലാം ഉൾകൊള്ളാൻ മനസ്സ് പകപ്പെടുത്തുക എന്നത് അല്ലാതെ എനിക്ക് ഇപ്പൊ നിന്നോട് ഒന്നും തന്നെ പറയാൻ കഴിയില്ല..!! നാളെ ഒരു ദിവസം നിനക്ക് മുന്നിൽ എല്ലാം വെളിവ് ആകുമ്പോൾ ധൈര്യം കൈ വിടാതെ മുന്നോട്ട് ജീവിക്കണം തോൽപ്പിക്കാൻ ശ്രെമിച്ചവരുടെ മുന്നിൽ തന്നെ “

അവളെ നോക്കാതെ അവൻ അത് പറയുമ്പോൾ നേത്രയുടെ കണ്ണുകൾ അവനിൽ തന്നെ ഉറച്ചു നിന്നു..!!

*****************

ദക്ഷിനും നേത്രയും തിരികെ വീട്ടിൽ എത്തുമ്പോൾ നന്നേ വൈകിയിരുന്നു..!! കാർ പോർച്ചിലേയ്ക്ക് കയറ്റി നിർത്തുമ്പോൾ നേത്ര പതിയെ കുഞ്ഞിനേയും ചേർത്തു പിടിച്ച് പുറത്തേയ്ക്ക് ഇറങ്ങി..!! അവൾ വേഗത്തിൽ ഉമ്മറത്തേയ്ക്ക് കയറുമ്പോൾ അവിടെ ചെയറിൽ ആയ് ഇരിക്കുന്ന ആളെ കണ്ട് അവളിലൂടെ ഒരു ഞെട്ടൽ ഉണർന്നു..!!

അവൾക്ക് പുറകെ വന്ന ദക്ഷിനും കണ്ടു ഉമ്മറത്ത് ഇരിക്കുന്ന ബദ്രിയെ..!! ഒരു വേള അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് വന്നു..!!

” നേത്ര എന്ത് നോക്കി നിൽക്കുവാ താൻ..!! മോളെ കൊണ്ട് പോയ്‌ അകത്ത് കിടത്ത് “

അധികാരം നിറഞ്ഞാ ഭാവത്തിൽ ദക്ഷ്‌ അവളോട് ആയ് അത് പറയുമ്പോൾ ആ ശബ്ദമാണ് നേത്രയേ ഞെട്ടലിൽ നിന്ന് ഉണർത്തിയത്..!! അവൾ വേഗം ബദ്രിയിൽ നിന്ന് കണ്ണുകൾ മാറ്റി ദക്ഷിനെ നോക്കി ഒന്ന് തലയാട്ടി കൊണ്ട് വേഗത്തിൽ അകത്തേയ്ക്ക് കയറി പോയി..!!

” എന്താ?? നിനക്ക് എന്താ എന്റെ വീട്ടിൽ കാര്യം “

ഒട്ടും താല്പര്യമില്ലാത്ത ആ ശബ്ദതിൽ ഒരു പതർച്ച വന്ന് നിറഞ്ഞു അവനിൽ..!!

” ദക്ഷ്‌ ഒരു പ്രശ്നത്തിന് വന്നത് അല്ല ഞാൻ..!! എനിക്ക് നെത്രയോട് ഒന്ന് സംസാരിക്കണം പ്ലീസ് “

അത് കേൾക്കെ ദക്ഷ്‌ ഒന്ന് ചിരിച്ചു..!! അത് തീർത്തും പുച്ഛത്തിൽ ആയിരുന്നു എന്ന് മാത്രം..!!

” Sry mr ബദ്രിക് എന്റെ പെണ്ണിന് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല “

ഒരു വേള “”എന്റെ പെണ്ണ് “” എന്നാ ദക്ഷിന്റെ വാക്കുകൾ അവനെ നന്നേ ചൊടിപ്പിച്ചു..!!

” നിന്റെ പെണ്ണോ 😡?? She is my wife..!! അവൾ എന്റെ ഭാര്യ ആണ്..!! ആ അവളോട് സംസാരിക്കാൻ എനിക്ക് നിന്റെ അനുവാദം വേണ്ട ദക്ഷ്‌..!! വിളിക്ക് അവളെ നേത്ര…. “

ഉച്ചത്തിൽ അതും വിളിച്ചു കൊണ്ട് തിരിഞ്ഞ ബദ്രി കാണുന്നത് വാതിൽ പടിയിൽ കൈ കെട്ടി ചാരി നിൽക്കുന്ന നേത്രയേ ആണ്..!! മുഖത് ഗൗരവമോ ദേഷ്യമോ ഒന്നും തന്നെ ആയിരുന്നില്ല പകരം ശാന്തമായ ഭാവം..!!

” നേത്ര പ്ലീസ് എനിക്ക്… എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം “

” sry Mr എന്റെ കണ്ണേട്ടൻ പറഞ്ഞതെ എനിക്ക് നിങ്ങളോട് പറയാൻ ഒള്ളൂ..!! എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യം ഇല്ല..!! അതുകൊണ്ട് നിന്ന് വെറുതെ സമയം കളയാതെ പോകുന്നത് ആകും നല്ലത് “

അവളുടെ ആ ഉറച്ച വാക്കുകൾ അവനെ മാത്രം ആയിരുന്നില്ല ദക്ഷിനെയും ഒന്ന് ഞെട്ടിച്ചു..!! “” കണ്ണേട്ടൻ “” അവന്റെ കാതുകളിൽ ആ പേര് വീണ്ടും വീണ്ടും അലയടിച്ചു കൊണ്ടിരുന്നു..!! വിടർന്ന കണ്ണുകളോടെ അവൻ അവളെ നോക്കുമ്പോൾ അവൾ ഒരു പിടപ്പോടെ അവനിൽ നിന്ന് നോട്ടം മാറ്റി തിരിഞ്ഞു നടന്നു..!!

” നേത്ര “

പെട്ടന്ന് ബദ്രി അവളുടെ കൈയിൽ ആയ് പിടിച്ച് നിർത്തുമ്പോൾ നേത്ര ദേഷ്യത്തോടെ ആ കൈ കുടഞ്ഞെറിഞ്ഞു..!!

” തൊട്ട് പോകരുത് എന്നെ..!! എനിക്ക് ഇനി നിങ്ങളുടെ ഒരു ന്യായീകരങ്ങളും കേൾക്കണ്ട..!! നേത്രയിൽ നിങ്ങൾക്ക് ഇനി ഒരു അവകാശവും ഇല്ല..!! ഒരു പേരും പറഞ്ഞ് എനിക്ക് മുന്നിൽ വരരുത് ഇനി..!! നിങ്ങളുമായുള്ള സകല ബന്ധങ്ങളും പൊട്ടിച്ചേറിഞ്ഞ് കൊണ്ടാ നേത്ര ആ തറവാടിന്റെ പടി ഇറങ്ങിയത് “

” ഡി പ, *ന്ന ** മോളെ..!! എന്ത് കണ്ടിട്ട് ആടി ഇപ്പൊ നീ ഈ കിടന്ന് നെഗളിക്കുന്നത്..!! ഇവനെ കണ്ടിട്ട് ആണൊ?? എന്നാൽ നിനക്ക് അറിയോ അടുത്ത ആഴ്ച ഇവന്റെ വിവാഹം ആണ്..!! വേറെ ആരും അല്ല ഇവന്റെ മുറപെണ്ണും ആയ്..!! ആ വിവാഹത്തിന് സമ്മതവും മൂളിയിട്ട് ആണ് ഇവൻ നിനക്ക് മുന്നിൽ ഈ ആടി തിമിർക്കുന്നത് “

ബദ്രിയുടെ പുച്ഛത്തോടെ ഉള്ള ആ വാക്കുകൾ നേത്രയുടെ കാതുകളിലേയ്ക്ക് തീ കനൽ പോലെ തുളഞ്ഞു കയറുമ്പോൾ പൊള്ളി പിടഞ്ഞത് പോലെ മുഖം ഉയർത്തി ദക്ഷിനെ നോക്കുമ്പോൾ അവിടെയും ഒരു തരം ഞെട്ടൽ ആയിരുന്നു..!!

തുടരും….