അതി രാവിലെ തന്നെ ഇരു കാറിൽ ആയ് ഞാൻ അവർ നാട്ടിലേക്ക് തിരിച്ചത്..!! ദക്ഷും നേത്രയും അല്ലി മോളും ദക്ഷിന്റെ കാറിലും..!! നീലു അവളുടെ കാറിലും..!! നേത്ര ആകെ ഒരു വല്ലാത്ത അവസ്ഥയിൽ ആണ്..!! ടെൻഷനും പേടിയും അങ്ങനെ പലത്..!!
ദക്ഷ് അവളെ ശ്രെദ്ധിക്കുന്നുണ്ട് എങ്കിലും പ്രതേകിച്ച് ഒന്നും പറയാൻ പോയില്ല..!! അല്ലി മോള് എപ്പോഴത്തെയും പോലെ അവന്റെ മടിയിൽ തന്നെ ആണ് ഇരുപ്പ്..!! ദൂരെ യാത്ര ആയത് കൊണ്ട് തന്നെ ഇടയ്ക്ക് ഒക്കെ ഭക്ഷണം കഴിക്കാനും പല ആവശ്യങ്ങൾക്കും നിർത്തി നിർത്തി ആണ് അവർ പോയത്..!!
ഏകദേശം രാത്രിയോട് അടുപ്പിച്ച് ആണ് അവർ ഇന്ദീവരം തറവാട്ടിൽ എത്തിയത്..!! ദക്ഷ് ഒക്കെ എത്തുന്നതിനു മുന്നേ തന്നെ നീലു അവിടെ എത്തി കാര്യങ്ങൾ ഒക്കെ ഏകദേശം അവതരിപ്പിച്ചു..!!
എല്ലാവരും ഹാളിൽ അവർക്ക് ആയുള്ള കാത്തിരുപ്പിൽ ആണ്..!! എന്നാൽ പലരിലും പല വികാരങ്ങൾ ആയിരുന്നു എന്ന് മാത്രം..!!
” താൻ എന്ത് ആലോചിച്ച് ഇരിക്കുവാ?? വീട് എത്തി ഇറങ്ങുന്നില്ലേ “
എന്തൊക്കെയോ കാര്യമായി ആലോചിച്ചു കൊണ്ടിരുന്ന നേത്രയേ ഉണർത്തിയത് ദക്ഷിന്റെ ശബ്ദം ആയിരുന്നു..!! അത് കേൾക്കെ അവൾ ഒരു പിടപ്പോടെ ചുറ്റും നോക്കി..!!
കൊട്ടാരത്തിന് തുല്യമായ വീട് ആയിരുന്നു അത്..!! വീട് എന്നല്ല കൊട്ടാരം എന്ന് തന്നെ പറയേണ്ടി വരും..!! വലിയയും ചെറിയതുമായ വാഹനങ്ങളും..!! അത് പാർക്ക് ചെയ്യാൻ ആയ് ധാരാളം പോർച്ച് സ്പെയിസും..!! ഏക്കറോളം വിസ്തീർണം തോന്നിപ്പിക്കുന്ന ഇന്റർ ലോക്ക് മുറ്റവും..!! പലതരം വർണ്ണങ്ങൾ നിറഞ്ഞ ലൈറ്റുകളും കൊണ്ട് വല്ലാത്തൊരു ആന്തരീക്ഷം പോലെ തോന്നി അവൾക്ക്..!!
അവളിൽ വല്ലാത്തൊരു ഭയം വന്ന് നിറയുമ്പോൾ അത് മനസിലാക്കി കൊണ്ട് ആ നേരം കൊണ്ട് അവന്റെ കൈകൾ അവളെ ചേർത്തു പിടിച്ചു..!!
” ഞാൻ കൂടെ ഉള്ളപ്പോൾ നിന്നിൽ ഇനി ഈ ഭയം വേണ്ട നേത്ര..!! എന്റെ വീടാ ഇത്..!! ഇന്ന് മുതൽ നിന്റെയും..!! ഇവിടെ ആരും നിന്നെ നോവിക്കില്ല..!! ആ ഉറപ്പ് നിനക്ക് ഞാൻ തരാം “
വല്ലാത്ത ഉറപ്പോടെ അവൻ അത് പറയുമ്പോൾ വല്ലാത്തൊരു ആശ്വാസം വന്ന് നിറഞ്ഞു അവളിൽ..!! ഒരു ചെറു പുഞ്ചിരി അവനായ് കൈ മാറുമ്പോൾ ദക്ഷ് ഡോർ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി മറു സൈഡിൽ ആയ് വന്ന് കുഞ്ഞിനെ വാങ്ങി തന്റെ തോളിൽ ആയ് കിടത്തി..!!
” വാ ഇറങ്ങ് “
അവൾക്ക് ആയ് കൈ നീട്ടി കൊണ്ട് അത് പറയുമ്പോൾ നേത്ര അവന്റെ കൈയിൽ മെല്ലെ പിടിച്ച് പുറത്തേയ്ക്ക് ഇറങ്ങി..!! ശേഷം ആ വീടിന്റെ പടികൾ മെല്ലെ കയറുമ്പോൾ ക്രമം തെറ്റി മിടിക്കുന്ന മിടിപ്പിനെ അടക്കാൻ പാട് പ്പെടുക ആയിരുന്നു അവൾ..!!
ദക്ഷിന്റെ കൈയും പിടിച്ച് അകത്തേയ്ക്ക് വരുന്ന അവളിൽ ആയിരുന്നു ആ ഹാളിൽ ഉണ്ടായിരുന്ന ഓരോരുത്തരുടെയും കണ്ണുകൾ..!! അവളിലും അവന്റെ തോളിൽ കിടക്കുന്ന കുഞ്ഞിലും എല്ലാവരുടെയും കണ്ണുകൾ മാറി മാറി പതിഞ്ഞു കൊണ്ടിരുന്നു..!!
” മോളെ ഇങ്ങ് താ ദക്ഷു “
നീലു വേഗം മുന്നോട്ട് വന്ന് കുഞ്ഞിനെയും വാങ്ങി കൊണ്ട് മുകളിലേയ്ക്ക് പോകുമ്പോൾ നേത്രയുടെ കണ്ണുകൾ അവൾക്ക് പിന്നാലെ പാഞ്ഞു..!!
മൗനം തളം കെട്ടി നിന്ന ഹാളിൽ ആദ്യം ഉയർന്നത് ദക്ഷിന്റെ ശബ്ദം ആയിരുന്നു..!! നേത്രയുടെ കൈയും പിടിച്ച് തന്റെ അച്ഛന്റെയും അച്ചച്ചന്റെയും മുന്നിൽ ആയ് വന്ന് നിന്നു അവൻ..!!
” അച്ഛച്ച ഇത് “
” മ്മ് മനസിലായി നിന്റെ പെണ്ണ് അല്ലെ “
അവനെ പറയാൻ സമ്മതിക്കാതെ അയാൾ ഇങ്ങോട്ട് പറയുമ്പോൾ ഒന്ന് മൂളി അവൻ..!! നേത്ര പേടിയോടെ അവന്റെ കൈയിൽ ആയ് അമർത്തി പിടിച്ചു നിന്നു..!!
” നീലു എല്ലാം പറഞ്ഞു..!! ബാക്കി സംസാരം ഒക്കെ നാളെ ആകാം..!! യാത്ര ക്ഷീണം കാണും ഇപ്പൊ പോയ് കിടന്നോളൂ “
രണ്ടാളെയും ഒന്ന് നോക്കി അത്രയും പറഞ്ഞു കൊണ്ട് അയാൾ അകത്തേയ്ക്ക് പോകുമ്പോൾ ദക്ഷ് അടുത്ത് നിന്ന തന്റെ അച്ഛനെ ഒന്ന് നോക്കി..!! അയാൾ തന്റെ മകന് നേരെ കണ്ണ് ചിമ്മി കാണിക്കുമ്പോൾ അവൻ അവളുടെ കൈയും പിടിച്ച് വേഗത്തിൽ മുകളിലേയ്ക്ക് കയറി..!!
****************
” ഏട്ടൻ എന്താ അവനോട് ഒന്നും പറയാത്തത്..!! നാല് ദിവസം കഴിഞ്ഞാൽ അവന്റെ വിവാഹം ആണ്..!! അതും അഞ്ചു മോളോട് ഒപ്പം “
നിത്യ തന്റെ ഭർത്താവിനോട് അൽപ്പം നീരസത്തിൽ തന്നെ ആണ് ചോദിച്ചത്..!! ഇന്ദീവരതെ കാരണവർ ഒഴികെ ബാക്കി എല്ലാവരും ഇപ്പൊ അവിടെ ഉണ്ട്..!!
” ഞാൻ എന്ത് വേണം എന്നാ താൻ ഈ പറയുന്നത്?? അവനെയും ആ കുട്ടിയേയും ഇവിടെ നിന്ന് ഇറക്കി വിടണോ “
വല്ലാത്ത ദേഷ്യം നിറഞ്ഞു ആ വാക്കുകളിൽ..!!
” ഏട്ടാ ഏട്ടത്തി ഏട്ടത്തിയുടെ ടെൻഷൻ കൊണ്ട് പറയുന്നത് ആണ്..!! അതിന് ഏട്ടൻ ഇങ്ങനെ ദേഷ്യപ്പെടാതെ..!! പിന്നെ അത് മാത്രം അല്ല നാടൊട്ട് നമ്മൾ പിള്ളേരുടെ വിവാഹം ക്ഷണിച്ചതും അല്ലെ..!! ആളുകൾ ഒക്കെ വരുമ്പോൾ ഈ വിവാഹം നടക്കില്ല എന്നും അവനോടൊപ്പം ഒരു പെണ്ണ് വന്നിട്ടുണ്ട് എന്നും എല്ലാവരും അറിഞ്ഞാൽ നമ്മുടെ കുടുംബത്തിന് തന്നെ അല്ലെ അതിന്റെ ദോഷം “
ദേവൻ തന്റെ ഉള്ള് തുറക്കുമ്പോൾ അത് ശെരിയാണെന്ന് അയാൾക്കും തോന്നി..!!
” ഞാൻ ഇപ്പൊ എന്ത് വേണം എന്നാ നിങ്ങൾ പറയുന്നത് “
” എന്തായാലും ഇത്ര ഒക്കെ ആയ സ്ഥിതിക്ക് നാളെ നേരം വെളുക്കുമ്പോൾ അവനോട് തന്നെ ചോദിക്ക് എന്താ വേണ്ടത് എന്ന്..!! അവൻ പറയട്ടെ അവന്റെ ഡിസിഷൻ..!! എന്നിട്ട് തീരുമാനിക്കാം നമുക്ക് ബാക്കി “
സേതു മുന്നോട്ട് വന്ന് കൊണ്ട് പറഞ്ഞു..!! അയാൾ അത് മൂളി സമ്മതിക്കുകയും ചെയ്തു..!!
***********************
മുകളിലേയ്ക്ക് എത്തിയ ദക്ഷ് നെത്രയെയും കൊണ്ട് തന്റെ റൂമിലേയ്ക്ക് ആണ് പോയത്..!! പോകുന്ന വഴി അത്രയും ചുറ്റും പാഞ്ഞു നടക്കുവായിരുന്നു അവളുടെ കണ്ണുകൾ..!! ആകെ വല്ലാത്തൊരു അത്ഭുതം പോലെ തോന്നി അവൾക്ക്..!!
പുറത്ത് നിന്ന് കണ്ടതിനേക്കാൾ കൂടുതൽ കൂടുതൽ മനോഹരമായ കാഴ്ചകൾ ആയിരുന്നു ഉള്ളിൽ..!! ഗ്ലാസ് കൊണ്ടുള്ള ഡോറുകളും, പലതരം ആഡംബരം നിറഞ്ഞ ലൈറ്റ് കളും മുകളിൽ തന്നെ ഒരു സൈഡിൽ ആയ് പൂളും മൊത്തത്തിൽ ഒരു luxury look..!!
” ഇതാ നമ്മുടെ റൂം “
അവന്റെ ശബ്ദമാണ് ചുറ്റും നോക്കുന്ന തിരക്കിൽ നിന്ന് അവളെ അങ്ങോട്ട് നോക്കാൻ പ്രേരിപ്പിച്ചത്..!! ഒരു വേള അവളുടെ കണ്ണുകൾ മിഴിഞ്ഞു പോയി..!! അത്രയും ആഡംബരവും വലിപ്പവും നിറഞ്ഞ റൂം ആയിരുന്നു അത്..!!
*******************(
” എന്താടോ ഇഷ്ട്ടം ആയില്ലേ “
അവളുടെ ആ നിൽപ്പ് കണ്ട് അവൻ ഒരു കുറുമ്പോടെ ചോദിക്കുമ്പോൾ അവൾ ഒന്ന് കൂർപ്പിച്ചു നോക്കി അവനെ..!!
അതിന് അവൻ മറുപടി ആയ് എന്തോ പറയാൻ ഒരുങ്ങുമ്പോൾ നീലു പുറത്തേയ്ക്ക് വരുന്നത്..!!
” ദക്ഷു മോളെ കുഞ്ഞി ബെഡിൽ കിടത്തിയിട്ടുണ്ട്..!! നിങ്ങൾ ഫ്രഷായി കിടന്നോ..!! Gud nit..!! Gud nit നേത്ര “
അത്രയും പറഞ്ഞു കൊണ്ട് അവൾ പുറത്തേയ്ക്ക് പോയി..!!
” അകത്തേയ്ക്ക് വാടോ “
ദക്ഷ് അകത്തേയ്ക്ക് കയറിയിട്ടും നേത്ര വല്ലാത്ത മടിയോടെ അവിടെ തന്നെ നിന്ന് താളം ചവിട്ടി..!!
” താൻ എന്താ കയറുന്നില്ലേ “
തിരിഞ്ഞു നോക്കി കൊണ്ട് അവൻ ചോദിക്കുമ്പോൾ നേത്ര മുഖം താഴ്ത്തി അവിടെ തന്നെ നിന്നു..!!
” നിന്ന് താളം ചവിട്ടാതെ ഇങ്ങോട്ട് വാ പെണ്ണെ “
അവളെ വലിച്ചു അകത്തേയ്ക്ക് കയറ്റി ഡോർ ലോക്ക് ചെയ്തു അവൻ..!! നേത്ര ഞെട്ടലോടെ അവനെ ഉറ്റു നോക്കുമ്പോൾ ദക്ഷ് പതിയെ അവൾക്ക് അരുകിലേയ്ക്ക് നടന്നു..!! കൂടാതെ അവൻ ഇട്ടിരുന്ന ഷർട്ടിന്റെ ഓരോ ബട്ടൻ ആയ് അഴിക്കുകയും ചെയ്തു..!!
ഉള്ളിലൂടെ ഒരു വിറയൽ പായുന്നതിന്റെ ഒപ്പം അറിയാതെ തന്നെ പുറകിലേയ്ക്ക് ചുവടുകൾ വച്ചു അവൾ..!! ഒടുവിൽ ഗ്ലാസ് ഡോറിൽ ആയ് ഇടിച്ചു നിൽക്കുമ്പോൾ ഒന്ന് കിടുങ്ങി അവൾ..!! അപ്പോഴേയ്ക്ക് ദക്ഷ് അവൾക്ക് അരുകിൽ ആയ് എത്തിയിരുന്നു..!!
” പേടി തോന്നുന്നുണ്ടോ നേത്ര “
അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് അവൻ അത് കേൾക്കുമ്പോൾ മറുപടി ഒന്നും പുറത്തേയ്ക്ക് വരാതെ നിന്നു പോയി അവൾ..!!
” നമുക്കിടയിൽ ഭയം എന്തിനാ നേത്ര..!! എന്റേത് അല്ലെ നീ..!! ഈ ദക്ഷിന്റെ മാത്രം “
ഇരു കൈയാലും അവളുടെ കഴുത്തിലും കവിളിയും നടുവിൽ ആയ് അമർത്തി കൊണ്ട് അവൻ ചോദിക്കുമ്പോൾ പിടഞ്ഞു കൊണ്ട് കണ്ണുകൾ ഉയർത്തി നോക്കി അവനെ..!! അവളിലേയ്ക്ക് മുഖം അടുപ്പിച്ച് ആ പുരിക കൊടികൾക്ക് നടുവിൽ ആയ് ചുണ്ടും നാവും ചേർത്ത് അമർത്തി ചുംബിക്കുമ്പോൾ അവനിലേയ്ക്ക് ചേർന്ന് നിന്നു അവൾ..!!
” താൻ പോയ് ഫ്രഷ് ആയിക്കോ അതാ ബാത്രൂം “
അവൻ അവളിൽ നിന്ന് അകന്ന് മാറി കൊണ്ട് പറയുമ്പോൾ നേത്ര ഒന്ന് തലയാട്ടി കൊണ്ട് ചുറ്റും നോക്കി..!! ശേഷം അവന്റെ മുഖത്തേയ്ക്കും..!!
” ഡ്രെസ്സും ടൗവലും ഒക്കെ ദേ ആ ഷെൽഫിൽ ഉണ്ട്..!! ആവശ്യം ഉള്ളത് എന്താന്ന് വച്ചാൽ താൻ എടുത്തോ “
അവളുടെ മനസ്സ് അറിഞ്ഞ പോലെ അവൻ പറയുമ്പോൾ അവൾ വേഗം അവിടെക്ക് നടന്നു..!! ശേഷം അതൊന്ന് തുറക്കുമ്പോൾ അതിന് അകത്ത് ഇരിക്കുന്ന സാധനങ്ങൾ കണ്ട് അവൾ ഞെട്ടി..!!
പല തരം ഡ്രെസ്സുകൾ..!! സാരി, ദാവണി, മിടി, ടോപ്പ്, പാലാസ, ജീൻസ്, ടി ഷർട്ട്, സ്കെർട്ട് അങ്ങനെ ഒരുപാട് ഒരുപാട്..!! മറു സൈഡിൽ ആയ് ഉള്ളിൽ ഇടാൻ ആവശ്യം ഉള്ളത് എല്ലാം ഉണ്ട്..!!
” എല്ലാം നീലു ആളെ വിട്ട് വാങ്ങിപ്പിച്ചതാ ഇന്നലെ തന്നെ..!! താൻ വരുന്നത് അറിഞ്ഞ്..!! പിന്നെ സൈസ് ഒക്കെ ഞാൻ പറഞ്ഞു കൊടുത്തു..!! തെറ്റാൻ വഴി ഇല്ല..!! കറക്റ്റ് ആകും i promise “
ദക്ഷ് അവൾക്ക് പുറകിൽ ആയ് വന്ന് ആദ്യം ഉറക്കെയും അവസാനം പതുക്കെയും ആയ് പറയുമ്പോൾ പിടപ്പോടെ ഇട്ടിരിക്കുന്ന ദാവണി സ്കെർട്ടിൽ അമർത്തി നിന്നു അവൾ..!!
പിന്നെ വേഗം കൈയിൽ ആദ്യം തടഞ്ഞ ദാവണിയും ബാക്കി എന്തൊക്കെയോ എടുത്തു കൊണ്ട് അവനെ തള്ളി മാറ്റി ബാത്റൂമിലേക്ക് ഓടുമ്പോൾ ചുണ്ടിൽ വിരിഞ്ഞ കള്ള ചിരിയോടെ നിന്നു അവൻ..!!!!
തുടരും….
