പുനർവിവാഹം ~ ഭാഗം 64, എഴുത്ത്: ആതൂസ് മഹാദേവ്

ഭക്ഷണം കഴിച്ച് കഴിഞ്ഞ് വീട്ടിൽ ഉള്ളവർ എല്ലാം ഹാളിൽ ഒത്തു കൂടിയിരിക്കുന്നു ആണ്..!! കേശവിന്റെ നിർദ്ദേശ പ്രകാരം ആണ് അത്..!! ദക്ഷ്‌ അല്ലി മോളെയും മടിയിൽ വച്ച് സോഫയിൽ ഇരിപ്പുണ്ട്..!! കുഞ്ഞി പെണ്ണ് അവന്റെ മടിയിൽ കയറി നിന്ന് കൊണ്ട് അവന്റെ താടിയിലും മുടിയിലും ഒക്കെ പിടിച്ച് വലിച്ച് ഭയങ്കര കളിയിൽ ആണ്..!! അവൻ ചിരിയോടെ അതിനൊക്കെ ഇരുന്ന് കൊടുക്കുന്നുമുണ്ട്..!!

എല്ലാവരും ആ കാഴ്ച്ച ഒരു അത്ഭുതത്തോടെ ആണ് നോക്കി കണ്ടത്..!! ആരോടും ചിരിച്ചു സംസാരിക്കാത്ത അവരുടെ ഒക്കെ കണ്ണന്റെ മറ്റൊരു ഭാവം ആയിരുന്നു അത്..!! എന്നാൽ നീലുവിൽ മാത്രം ഒരു തരം കള്ള ചിരി ആയിരുന്നു..!! അവൾക്ക് അരുകിൽ ആയ് നേത്രയും അഞ്ജുവും ഉണ്ട്..!!

” അലോകും അർജുനും വന്നില്ലേ ഇതുവരെ “

” ഇല്ല അച്ഛാ ഞാൻ വിളിച്ചപ്പോൾ എത്താറായി എന്ന പറഞ്ഞത് “

ദേവൻ അതും പറഞ്ഞ് വീണ്ടും ഫോൺ എടുക്കുമ്പോൾ ആണ് പുറത്ത് ഒരു കാർ വന്ന് നിന്നത്..!!

” ആ ദേ അവര് വന്നെന്ന് തോന്നുന്നു “

ചന്ദന വേഗം പോയ്‌ ഡോർ തുറക്കുമ്പോൾ രണ്ട് ചെറുപ്പക്കാർ അകത്തേയ്ക്ക് വന്നു..!! ഇരുവരും കാണാൻ ദേവന്റെ രൂപമാണ്..!! ആവശ്യത്തിന് പൊക്കവും അതിനൊത്ത് വണ്ണവും പുതു നിറവും ഉള്ള സുന്ദരന്മാർ..!!

ഒരാൾ ലൈറ്റ് ഗ്രീൻ ഷർട്ടും ബ്ലാക്ക് പാന്റും ആണ് വേഷം..!! ഒരു കൈയിൽ വാച്ചും മറു കൈയും ഒരു ചെയനും ഉണ്ട്..!! മുടി ജെൽ തേയ്ച്ച് ഭംഗിയായ് ഒതുക്കി വച്ചിട്ടുണ്ട്..!! മുഖത്ത് നേരിയ പുഞ്ചിരി സ്ഥാനം പിടിച്ചിട്ടുണ്ട്..!! അലോക് വർമ്മ..!!

ഇനി മറ്റേ ആൾ ബ്ലാക്ക് ഷർട്ടും ബ്ലൂ ജീൻസും ആണ്..!! നീണ്ടു വളർന്ന മുടി പുറകിൽ ബൺ ചെയ്തു വച്ചിട്ടുണ്ട്..!! ഒരു കൈയിൽ ഇടി വളയും കഴുത്തിൽ സിൽവറിന്റെ ചെയനും ഇട്ടിട്ടുണ്ട്..!! അൽപ്പം ഗൗരവം ആണ് ആ മുഖ ഭാവം..!! അർജുൻ വർമ്മ..!!

” എന്താ രണ്ടാളും ഇത്രയും ലേറ്റ് “

കേശവ് തന്റെ ഇരുപ്പിടത്തിലേയ്ക്ക് ഒന്ന് അമർന്ന് ഇരുന്ന് കൊണ്ട് അവർ ഇരുവരെയും മാറി മാറി അത് ചോദിക്കുമ്പോൾ അവരുടെ കണ്ണുകൾ വന്ന് നിന്നത് ദക്ഷിന്റെ നേർക്ക് ആണ്..!!

ആ കണ്ണുകൾ എന്തോ സിഗ്നൽ കൊടുത്തതും അവർ അയാൾക്ക് നേരെ തിരിഞ്ഞു..!! വേറെ ആരും അത് ശ്രദ്ധിച്ചില്ല എങ്കിലും നേത്രയുടെ കണ്ണുകൾ വ്യക്തമായ് അത് ഒപ്പി എടുത്തു..!!

” അച്ഛച്ച ഒരു മീറ്റിംഗ് ഉണ്ടായിരുന്നു..!! കഴിഞ്ഞ് ഇറങ്ങിയപ്പോ ലേറ്റ് ആയ്..!! പിന്നെ വരുന്ന വഴി ആകെ ബ്ലോക്കും അതാ ലേറ്റ് ആയത് “

” മ്മ് “

അതിന് ഒന്ന് അമർത്തി മൂളുക മാത്രം ചെയ്തു അയാൾ..!!

” നേത്രയ്ക്ക് ഇത് ആരാണെന്ന് മനസ്സിലായോ “

അവർ ഇരുവരെയും തന്നെ നോക്കി നിൽക്കുന്ന നേത്രയോട് ആയ് നീലു ചോദിക്കുമ്പോൾ അവൾ ഇല്ല എന്ന അർഥത്തിൽ തല ചലിപ്പിച്ചു..!!

” എന്റെ ഏട്ടന്മാർ ആണ് ആദ്യം നിൽക്കുന്നത് അല്ലു ഏട്ടനും..!! മറ്റേത് അജു ഏട്ടനും..!! ദേവമ്മാവന്റെ മക്കൾ ആണ് “

അത് കേട്ട് അവൾ അവരെ നോക്കി കൊണ്ട് തന്നെ തലയാട്ടി..!!

” എല്ലാവരും വന്ന സ്ഥിതിക്ക് അച്ഛൻ കാര്യം എന്താന്ന് വച്ചാൽ പറയ്യൂ “

പ്രതാപൻ അത് പറയുമ്പോൾ എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് അയാൾ ഇരുന്ന ഇടത് നിന്ന് ഒന്ന് എഴുന്നേറ്റു..!!

” എനിക്ക് പറയാൻ ഉള്ളത് അഞ്ചു മോളുടെ വിവാഹ കാര്യം ആണ്..!! പറഞ്ഞാ ദിവസം പറഞ്ഞ സമയത്ത് തന്നെ അവളുടെ വിവാഹം നടക്കും “

അയാളുടെ ആ വാക്കുകൾ എല്ലാവരിലും ഒരു സംശയം ആണ് ഉണർത്തിയത് എങ്കിലും നേത്രയിൽ ഒരു പരവേഷം ആയിരുന്നു..!!

” അച്ഛൻ പറഞ്ഞു വരുന്നത് “

” അതെ അഞ്ചുവിനെ വിവാഹം കഴിക്കാൻ പോകുന്നത് മറ്റാരും അല്ല ഈ നിൽക്കുന്ന അലോക് ആണ് “

അയാളുടെ ആ വെളിപ്പെടുത്തൽ എല്ലാവരെയും ഒന്ന് ഞെട്ടിച്ചു..!! കണ്ണനെയും അല്ലുവിനെയും അജുവിനെയും ഒഴികെ..!! എന്നാൽ ആ വാക്കുകൾ കേട്ട് തറഞ്ഞ് ഇരുന്ന് പോയി അഞ്ചു..!! അവൾക്ക് തന്റെ കാതുകളെ വിശ്വാസിക്കാൻ കഴിഞ്ഞില്ല..!!

” എന്താ ആരും ഒന്നും മിണ്ടാത്തത് ഞാൻ പറഞ്ഞത് കേട്ടില്ല എന്ന് ഉണ്ടോ?? “

വീണ്ടും അയാളുടെ ശബ്ദം അവിടെ ഉയർന്നു..!!

” പക്ഷെ അച്ഛാ പിള്ളേർക്ക് “

ചന്ദന എന്തോ പറഞ്ഞു വന്നതും അയാൾ അവർക്ക് നേരെ കൈ ഉയർത്തി തടഞ്ഞു കൊണ്ട് പറഞ്ഞു..!!

” നിങ്ങൾ നിങ്ങളുടെ മാത്രം അഭിപ്രായം പറഞ്ഞാൽ മതി..!! ഇവരുടെ സമ്മതം ചോദിക്കാൻ എനിക്ക് അറിയാം..!! ദേവനും സേതുവും എന്ത് പറയുന്നു “

” കുട്ടികൾ രണ്ടും നമ്മുടെ ആണ് അതുകൊണ്ട് തീരുമാനവും അവരുടേത് തന്നെ ആണ്..!! നാളെ ഒരു കാലത്ത് വേണ്ടായിരുന്നു എന്ന് അവർക്ക് തോന്നരുത്..!! ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം “

ആശ ( അഞ്ചുവിന്റെ അമ്മ ) ആയിരുന്നു അത് പറഞ്ഞത്..!!

” അല്ലു പറയ് നിനക്ക് ഈ വിവാഹത്തിന് സമ്മതം ആണൊ?? “

എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് കേശവ് അവനോട് ആയ് ചോദിച്ചു..!! എല്ലാ മിഴികളും ഇപ്പൊ അവന് നേർക്ക് ആണ്..!! എന്നാൽ അഞ്ചു മാത്രം മുഖം താഴ്ത്തി ഇരുന്നു..!! കണ്ണുകൾ മാത്രം നിറഞ്ഞൊഴുകി കൊണ്ടിരുന്നു..!!

” എനിക്ക് സമ്മതം ആണ് “

ഉറച്ചത് ആയിരുന്നു അവന്റെ വാക്കുകൾ..!! എല്ലാവരും ഒരു അത്ഭുതത്തോടെ അവനെ നോക്കി..!! കേശവ് അടുത്ത് പോയത് അഞ്ജുവിന്റെ അടുത്തേയ്ക്ക് ആണ്..!! അവൾ ഇപ്പോഴും മുഖം താഴ്ത്തി ഇരിക്കുക ആണ്..!!

” അഞ്ചു മോളെ “

അയാളുടെ ആ വിളിയിൽ അവൾ ഒന്ന് മുഖം ഉയർത്തി നോക്കി..!!

” പറയ് മോൾക്ക് സമ്മതം അല്ലെ ഈ വിവാഹത്തിന് “

അയാളുടെ ആ ചോദ്യം കേൾക്കെ അവൾ നോക്കിയത് അല്ലുവിന്റെ നേർക്ക് ആണ്..!! തന്നെ പ്രണയത്തോടെ നോക്കി നിൽക്കുന്ന ആ മിഴികൾ കാൺകെ അവൾ ഒന്ന് പിടഞ്ഞു..!!

” പറയ് മോളെ നിന്റെ സമ്മതം ആണ് ഞങ്ങൾക്ക് വലുത് “

ദേവൻ അവൾക്ക് അടുത്തേയ്ക്ക് വന്ന് അവളുടെ തലയിൽ ഒന്ന് തഴുകി കൊണ്ട് പറഞ്ഞു..!!

“” കണ്ണേട്ടൻ ഒന്നും നിന്നെ വിവാഹം കഴിക്കാൻ പോകുന്നില്ല അഞ്ചു..!! കാരണം നീ എന്റെ പെണ്ണാ..!! ഈ അല്ലുവിന്റെ പെണ്ണ്..!! നിന്റെ കഴുത്തിൽ ഈ ഞാനെ താലി കെട്ടൂ “”

ഒരിക്കൽ അല്ലു അവളോട് പറഞ്ഞ ആ വാക്കുകൾ മനസിലേയ്ക്ക് വരുമ്പോൾ അവൾ പോകും അറിയാതെ സമ്മത ഭാവത്തിൽ അവൾ തല ചലിപ്പിക്കുമ്പോൾ അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു..!!

” അച്ഛാ അവർക്ക് സമ്മത കുറവ് ഒന്നും ഇല്ലാത്ത സ്ഥിതിക്ക് നമുക്ക് അങ്ങനെ തന്നെ നടത്തം “

” മ്മ് എന്നാൽ അങ്ങനെ ആവട്ടെ..!! സമയം ഒരുപാട് ആയ് ഇനി പോയ്‌ കിടന്നോ എല്ലാവരും “

അതും പറഞ്ഞ് അയാൾ അകത്തേയ്ക്ക് കയറുമ്പോൾ എല്ലാവരും അവരവരുടെ റൂമിലേയ്ക്ക് ആയ് പോയ്‌..!! നീലു അഞ്ജുവിനെയും കൊണ്ട് താഴത്തെ അവരുടെ റൂമിലേയ്ക്കും..!! ഒടുവിൽ അവിടെ  ദക്ഷും,, അല്ലുവും,, അജുവും,, നേത്രയും,, പ്രതാപും,, നിത്യയും മാത്രമായി..!!

” നേത്ര താൻ മോളെയും കൊണ്ട് റൂമിലേയ്ക്ക് പൊയ്ക്കോ ഞാൻ വരാം “

ദക്ഷ്‌ വേഗം എഴുന്നേറ്റ് മോളെ അവളുടെ കൈയിലേക്ക് കൊടുത്തു കൊണ്ട് അത് പറയുമ്പോൾ അല്ലി മോള് ചിണുങ്ങി കൊണ്ട് അവന്റെ തോളിൽ കൈയിട്ട് അമർത്തി കൊണ്ട് പറഞ്ഞു..!!

” ഇയ്യ നാൻ ദച്ചൂന്റെ കൂടെ നിച്ചും ” ( ഇല്ല ഞാൻ ദക്ഷുന്റെ കൂടെ നിൽക്കും )

” കള്ളി പെണ്ണെ ദക്ഷു വേഗം വരാടി മോള് ഇപ്പൊ അമ്മേടെ കൂടെ പൊയ്ക്കോ “

” മ്മ് മ്മ് “

വീണ്ടും ചിണുങ്ങി കൊണ്ട് അവൾ അവന്റെ തോളിൽ മുഖം അമർത്തി വച്ചു..!! അത് കണ്ട് അവന് ചിരി ആണ് വന്നത്..!! നേത്രയിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും സന്തോഷവും തോന്നി..!!

എന്നാൽ ബാക്കി ഉള്ളവരിൽ ഒക്കെ വല്ലാത്ത ഒരു അത്ഭുതം ആയിരുന്നു ആ കാഴ്ച്ച..!! നിത്യ കണ്ണുകൾ എടുക്കാതെ അവരെ തന്നെ നോക്കി നിന്നു..!!

” എന്നാൽ താൻ പൊയ്ക്കോ മോളെ ഞാൻ കൊണ്ട് വരാം “

” മ്മ് “

അതിന് ഒന്ന് മൂളി കൊണ്ട് അവൾ മെല്ലെ സ്റ്റെപ്പ് കയറി മുകളിലേയ്ക്ക് പോയി..!!

*********************

റൂമിലേയ്ക്ക് വന്ന നേത്ര ഇട്ട് മാറാൻ ഉള്ള ഡ്രെസ്സും എടുത്ത് ഫ്രഷാവൻ ആയ് കയറി..!! അൽപ്പം നേരത്തിന് ശേഷം കുളി കഴിഞ്ഞ് ഇറങ്ങുമ്പോഴും അവൻ വന്നിട്ടില്ലായിരുന്നു..!! അവൾ മിററിന് മുന്നിൽ നിന്ന് തല തൂവർത്തുമ്പോൾ ആണ് ടേബിളിൽ ഇരുന്ന അവളുടെ ഫോണിൽ നിന്ന് ഒന്നിൽ അധികം msg ടോൺ കേൾക്കുന്നത്..!!

നിർത്താതെ കേൾക്കുന്ന ആ ശബ്ദം കേൾക്കെ അവൾ ഒരു സംശയത്തോടെ അവിടെക്ക് നടന്ന് ആ ഫോൺ ഒന്ന് എടുത്തു നോക്കി..!! പരിചയം ഇല്ലാത്ത നമ്പറിൽ നിന്നുള്ള msg ആയിരുന്നു അത്!!

അവളുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി..!! പിന്നെ അതൊന്ന് ഓപ്പൺ ചെയ്തു നോക്കി..!! ഒരു വേള അവളുടെ കണ്ണുകൾ ഒന്ന് വികസിച്ചു..!! ഹൃദയ മിടിപ്പ് ഉയർന്നു..!! അതോടൊപ്പം കണ്ണുകളും നിറഞ്ഞു വന്നു..!! കൈയിൽ ഇരിക്കുന്ന ഫോണിലെ സ്‌ക്രീനിൽ തെളിഞ്ഞ ചിത്രത്തിൽ തന്നെ അവളുടെ കണ്ണുകൾ തറഞ്ഞു നിന്നു..!!

തുടരും…..