( ബാക്കി പാസ്റ്റ് ആണെ..!! ഇതോടെ പാസ്റ്റ് കഴിയും )
” ഈ ശരീരത്തിൽ ഒരിറ്റ് ജീവൻ എങ്കിലും ബാക്കി ഉണ്ടെങ്കിൽ നിന്നെ ഞാൻ ഉപേക്ഷിക്കില്ല പെണ്ണെ..!! അത്രയും നീ എന്നിൽ അലിഞ്ഞു പോയി..!! നിന്നിൽ നിന്നൊരു മടക്കം അത് എനിക്ക് ഇനി അസാധ്യമാണ് “
അവളുടെ വെളുത്ത കഴുത്തിലൂടെ ചുണ്ട് ഉരസി അവൻ അത്രയും പ്രണയത്തോടെ അത് പറയുമ്പോൾ അവളുടെ മനസ്സ് പോലെ തന്നെ കണ്ണുകളും നിറഞ്ഞിരുന്നു..!!
അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ നിന്ന് മാറിലേയ്ക്ക് തെന്നി നീങ്ങവേ അവൾ ഒന്ന് പുളഞ്ഞു കൊണ്ട് അവനെ തള്ളി മാറ്റി കിതപ്പോടെ എഴുന്നേറ്റ് ഇരുന്നു..!! ശേഷം തന്റെ അഴിഞ്ഞുലഞ്ഞ ദാവണി പിടിച്ച് നേരെ ഇട്ടു..!!
“പെണ്ണെ 🔥”
കാതിൽ പതിഞ്ഞ ആ നിശ്വസ ചൂടിന് ഒപ്പം അരയിൽ അമർന്നു മുറുകുന്ന കൈകൾ കൂടെ ആയതും അവൾ പിടഞ്ഞു പോയി..!!
” ഏട്ടാ പ്ലീസ് മതി “
അവനെ തള്ളി മാറ്റാൻ ശ്രെമിച്ചു കൊണ്ട് അവൾ പറയുമ്പോൾ അവൻ കൂടുതൽ അവളിലേയ്ക്ക് ചേർന്ന് ഇരുന്നു..!!
” എന്താ നേത്ര നിനക്ക് എന്നെ വിശ്വാസം ഇല്ലേ പെണ്ണെ?? നിന്നെ ഞാൻ ചതിക്കും എന്ന് തോന്നുന്നു….. “
ബാക്കി പറയും മുന്നേ അവൾ വേഗം തിരിഞ്ഞ് അവന്റെ ചുണ്ടുകൾക്ക് തടസ്സം തീർത്തു..!!
” ഇവിടെ ഒരു വിശ്വാസമില്ലായ്മയ്ക്ക് സ്ഥാനം ഇല്ല ഏട്ടാ..!! എനിക്ക് വിശ്വാസം ആണ് എന്നേക്കാൾ..!! പക്ഷെ ഏട്ടന്റെ കൈ കൊണ്ട് ഒരു താലി അത് എനിക്ക് വേണം എന്റെ ഈ കഴുത്തിൽ..!! അതിന് ശേഷം എന്നെ ഞാൻ തരും “
ബദ്രിയുടെ കണ്ണുകളിലേയ്ക്ക് നോക്കി അവൾ അത് പറയുമ്പോൾ ഇത്തിരി നിമിഷം എന്തൊക്കെയോ ആലോചിച്ച് ഇരുന്നു അവൻ..!! ശേഷം ആ പടവിൽ നിന്ന് എഴുന്നേൽക്കുന്നതിന്റെ ഒപ്പം അവളെയും പിടിച്ച് എഴുന്നേൽപ്പിച്ചു കൊണ്ട് തിരിഞ്ഞു നടന്നു..!!
” ഇ..ത് ഏങ്ങോട്ട പോകുന്നെ “
അവളെയും കൊണ്ട് നാഗ കാവിലേയ്ക്ക് കയറുന്ന അവനോട് ഒരു സംശയം പോൽ അവൾ ചോദിക്കുമ്പോൾ മറുപടി പറയാതെ അവളെയും കൊണ്ട് അവൻ ആ നാഗ പ്രതിഷ്ഠയ്ക്ക് മുന്നിൽ ആയ് വന്ന് നിന്നു..!! ശേഷം പാന്റ്സിന്റെ പോക്കറ്റിൽ കൈയിട്ട് ഒരു താലി മാല പുറത്തേയ്ക്ക് എടുത്തു..!! അത് കണ്ട് അവൾ ഒന്ന് ഞെട്ടി..!!
” എപ്പോഴായാലും ഇത് നമുക്ക് ഇടയിൽ ആവശ്യമായ് വരും എന്ന് എനിക്ക് അറിയാമായിരുന്നു..!! അതാ കൈയിൽ തന്നെ കരുതി ഇരുന്നത്..!! ഇനിയും ഇത് വൈകിപ്പിക്കുന്നില്ല “
അത്രയും പറഞ്ഞ് അവൻ ആ താലി അവളുടെ കഴുത്തിൽ അണിയിക്കുമ്പോൾ ഒരു തരം മരവിപ്പോടെ നിന്ന് പോയി അവൾ..!! പിന്നെ അതൊരു പൊട്ടി കരച്ചിൽ ആയ് അവന്റെ നെഞ്ചിലേയ്ക്ക് വീണു..!!
” ഈ ജന്മം എനിക്ക് വേണം നേത്ര നിന്നെ..!! ആർക്കും ആർക്കും നിന്നെ ഞാൻ വിട്ട് കൊടുക്കില്ല..!! ഇനി രണ്ടല്ല ഒന്നാ നമ്മൾ “
അവളെ തന്റെ നെഞ്ചിലേയ്ക്ക് പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൻ അത് പറയുമ്പോൾ കണ്ണുനീരോടേ കൂടുതൽ അവനിലേയ്ക്ക് ചേർന്ന് നിന്നു അവൾ..!! എന്നാൽ അപ്പോൾ അവന്റെ ചുണ്ടിൽ വിരിഞ്ഞ പുച്ഛ ചിരി അവൾ കണ്ടിരുന്നില്ല..!!
************
പിറ്റേന്ന് വൈകുന്നേരം അമ്പല ദർശനം കഴിഞ്ഞ് തങ്ങളുടെ സ്ഥിരം സ്ഥലത്ത് തന്റെ പ്രാണനെ കാണാൻ നേത്ര എത്തി..!! പതിവ് പോലെ അവളെയും കാത്ത് കൽ പടവിൽ അവൻ ഇരിപ്പുണ്ടായിരുന്നു..!!
ഒരുപാട് നേരം നീണ്ടു നിന്ന സംസാരം ഒടുവിൽ ദിശ മാറുമ്പോൾ അവൾ അവനെ തടയാൽ ശ്രെമിച്ചു എങ്കിലും അത് ഒരു നിരാശയിൽ അവസാനിച്ചു..!!
“” ഞാൻ എടുക്കുവാ നേത്ര നിന്നെ..!! നിന്നെ ഇങ്ങനെ കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല..!! നിന്റെ സമ്മതം എനിക്ക് വേണ്ട..!! എനിക്ക് വേണം നിന്നെ “”
അതും പറഞ്ഞ് തന്നിലേയ്ക്ക് ബലമായ് അമർന്ന ബദ്രിയെ അവൾ തടയാൻ ശ്രെമിച്ചു എങ്കിലും അവൻ അവളിൽ കൂടുതൽ ആധിപത്യം സ്ഥാപിച്ചു..!! ഒടുവിൽ അവളിലെ പെണ്ണിനെ അവൻ കവർന്ന് എടുത്ത് കൂടുതൽ കൂടുതൽ അവളെ അറിയുമ്പോൾ അവനിലെ കാ, മം അവൾ പ്രണയമായ് കണ്ടു..!!
തന്റെ കഴുത്തിലെ താലിയുടെ അവകാശിക്ക് ആണ് താൻ തന്നെ സമർപ്പിക്കുന്നത് എന്ന് അവൾ കരുതി..!!
അത്രയും പറഞ്ഞ് അവൾ നിർത്തുമ്പോൾ ദക്ഷ് അവളെ വലിച്ച് തന്റെ നെഞ്ചിലേയ്ക്ക് ചേർത്തു..!! നേത്ര അവന്റെ നെഞ്ചിൽ കിടന്ന് പൊട്ടി പൊട്ടി കരഞ്ഞു..!!
” മതി നേത്ര ഇനി ഒന്നും പറയണ്ട താൻ “
കേൾക്കാൻ താല്പര്യം ഇല്ലാത്തത് പോലെ അവൻ പറയുമ്പോൾ അവൾ ഇല്ല എന്ന അർഥത്തിൽ തല ചലിപ്പിച്ചു..!!
” പിന്നെയും ഒരുപാട് തവണ എന്നെ അയാൾ സ്വന്തമാക്കി..!! സ്നേഹ വാക്കുകൾ പറഞ്ഞപ്പോൾ ഞാൻ അത് വീണു പോയി..! അല്ലെങ്കിൽ വിശ്വാസിച്ചു പോയി..!! എന്റെ പ്രണയം അല്ലെ എന്നെ ചതിക്കില്ല എന്ന ഓവർ കോൺഫിഡസ്..!! എന്റെ ഉള്ളിൽ അയാളുടെ ഒരു തുടിപ്പ് വളരുന്നുണ്ട് എന്ന് അറിഞ്ഞ നിമിഷം ലോകം പിടിച്ചടക്കിയാ സന്തോഷം ആയിരുന്നു എന്നിൽ..!! അത് പറയാൻ പോയ എന്നെ “
അത്രയും പറഞ്ഞ് അവൾ അലറി കരയുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞു..!! ബദ്രിയേ കൊല്ലാൻ ഉള്ള കലി തോന്നി ദക്ഷിന്..!!
” നേത്ര ആ അവന് വേണ്ടി ആണ് നീ ഇപ്പോഴും കരഞ്ഞു കൊണ്ട് ഇരിക്കുന്നത്..!! അത് വേണ്ട..!! സമ്മതിച്ചു തരില്ല ഞാൻ..!! അവൻ എന്ന ആദ്യായം നിന്നിൽ നിന്ന് പോയ് കഴിഞ്ഞു..!! ഞാൻ മതി ഇനി ഞാൻ മാത്രം..!! അവന്റെ പേര് പറഞ്ഞ് എന്നെ ഇനിയും അകറ്റി നിർത്തരുത് നേത്ര..!! ഭ്രാന്ത് പിടിക്കും എനിക്ക് “
മുറുകിയ ശബ്ദത്തിൽ അവൻ അത്രയും പറയുമ്പോൾ ഇരു കൈയാലും അവനെ ആഞ്ഞു പുണർന്നു നേത്ര..!!
” ഇല്ല സാർ ഇനി എന്നിൽ നിന്ന് അകലാൻ നോക്കിയാലും ഞാൻ ഇനി അകലില്ല..!! ആർക്കും ആർക്കും ഞാൻ വിട്ട് കൊടുക്കില്ല..!! എന്റെയാ എന്റെ മാത്രം “
അവന്റെ നെഞ്ചിൽ പതുങ്ങി നിന്ന് കൊണ്ട് അവൾ പതിഞ്ഞ ശബ്ദത്തിൽ എന്നാൽ വല്ലാത്തൊരു ഉറപ്പോടെ അത് പറയുമ്പോൾ ദക്ഷിന്റെ കൈകൾ അവളിൽ മുറുകി..!! കണ്ണുകൾ വിടർന്നു..!! അവൻ വേഗം അവളെ തന്നിൽ നിന്ന് അകറ്റി മാറ്റി..!!
” What did you say?? “
വല്ലാത്തൊരു അത്ഭുതത്തോടെ അവൻ അത് ചോദിക്കുമ്പോൾ അവൾ നാണത്തോടെ അവന്റെ നെഞ്ചിൽ ഒന്ന് ചൂണ്ട് വിരലിനാൽ കുത്തി കൊണ്ട് പറഞ്ഞു..!!
” ഇതേ ഇനി എന്റെ ആണെന്ന് എന്റെ മാത്രം “
അതും പറഞ്ഞ് അവൾ അതെ നാണത്തോടെ അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിക്കുമ്പോൾ ദക്ഷ് അവളെ ഇരു കൈയിലും ആയ് കോരി എടുത്തു..!!
ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ അവൾ അവന്റെ നെഞ്ചിൽ ചേർന്ന് കിടന്നു..!!
തുടരും….
