വളരെ അധികം പഴക്കമുള്ള ഒരു പൊട്ടി പൊളിഞ്ഞ ഗോ ടൗണിന് മുന്നിൽ ആയ് ആണ് ദക്ഷിന്റെ കാർ വന്ന് നിന്നത്..!! ഡോർ തുറന്ന് അവൻ പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ മറു സൈഡിൽ നിന്ന് നേത്രയും ഇറങ്ങി..!! അവളെ നോക്കാതെ അവൻ മുന്നോട്ട് നടക്കുമ്പോൾ പെട്ടന്ന് അവന്റെ കൈകളിൽ ആയ് ഒരു പിടി വീണു..!!
” ആഗ്രഹിക്കുന്നത് എല്ലാം കൈ വിട്ട് പോയിട്ടേ ഒള്ളൂ..!! ഇനി ഒന്ന് കൂടെ താങ്ങാൻ എനിക്ക് കഴിയില്ല “
നിറയുന്ന കണ്ണുകളോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി അവൾ ഇടർച്ചയോടെ അത് പറയുമ്പോൾ ദക്ഷ് അവളുടെ കൈ പൊതിഞ്ഞു പിടിച്ചു..!!
” എനിക്ക് ഇവിടെ നിന്ന് ഒരു മടങ്ങി പോക്ക് ഉണ്ടെങ്കിൽ എന്റെ ഒപ്പം നീയും ഉണ്ടാവും നേത്ര..!! ഇല്ലെങ്കിൽ ഒരു പക്ഷെ നാളത്തെ സൂര്യോദയം കാണാൻ ഈ ദക്ഷ് വർമ്മ ഉണ്ടായി എന്ന് വരില്ല “
അവളുടെ കൈകളിൽ അമർത്തി പിടിച്ച് ഉറപ്പോടെ അവൻ അതും പറഞ്ഞ് അവളുടെ മറുപടിക്ക് കാക്കാതെ ആ കൈയും പിടിച്ച് വേഗത്തിൽ അകത്തേയ്ക്ക് നടന്നു..!!
ചുറ്റും വല്ലാത്തൊരു തരം ഇരുട്ട് ആയിരുന്നു അകത്ത്..!! ഒരു മൊട്ട് സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദതതയും..!! നേത്ര ഭയത്തോടെ ദക്ഷിന്റെ ഷർട്ടിൽ അമർത്തി പിടിച്ച് അവന്റെ പിന്നിൽ ആയ് പതുങ്ങുമ്പോൾ ദക്ഷിൻ എന്തും നേരിടാൻ ഉള്ള ഭാവം ആയിരുന്നു..!!
എന്നാൽ പെട്ടന്ന് ആണ് ചുറ്റും ഇരുട്ട് നിറഞ്ഞു നിന്ന ഇടത്ത് വെളിച്ചം പകരുന്നത്..!! നേത്രയിൽ അതൊരു ഞെട്ടൽ ആയ് പരിണമിച്ചു എങ്കിലും ദക്ഷിൽ അപ്പോഴും സ്ഥായി ഭാവം തന്നെ..!!
” Welcome mr ദക്ഷിൻ പ്രതാപ വർമ്മ “
പുറകിൽ നിന്ന് കേട്ട ആ ശബ്ദത്തിൽ ദക്ഷിനോടൊപ്പം തന്നെ നേത്രയും തിരിഞ്ഞു നോക്കുമ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് വികസിച്ചു പോയി അവളുടെ കണ്ണുകൾ..!!
” കല്യാൺ “
അവളുടെ ചുണ്ടുകൾ വിറയലോടെ മൊഴിഞ്ഞു..!! അത് അവനിൽ വല്ലാത്ത ഒരു തരം വ. ശ്യത ആണ് തീർത്തത്..!!
” സുഖാണോ ഏട്ടത്തി “
അർഥം വച്ചുള്ള അവന്റെ ആ ചോദ്യത്തിന് നേത്ര ഞെട്ടി കൊണ്ട് ദക്ഷിനെ നോക്കുമ്പോൾ അവിടെ തീർത്തും ശാന്തമാണ് ഭാവം..!!
” കോവിലകത്തെ വർമ്മ സാർ എന്താ ഒന്നും മിണ്ടാത്തത്?? എന്നെ കണ്ട് ഞെട്ടി നിക്കുവാണോ ഇപ്പോഴും “
അതിന് ഒരു പുച്ഛ ചിരി ആയിരുന്നു ദക്ഷിന്റെ മറുപടി..!!
” എന്റെ മോൾ എവിടെ?? “
ശാന്തമായിരുന്നു ആ ചോദ്യം..!! പക്ഷെ അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന കനൽ അവൻ തിരിച്ചറിഞ്ഞില്ല..!!
” നിന്റെ മോളോ?? അവൾ എങ്ങനാ ദക്ഷിൻ നിന്റെ മോൾ ആകുന്നത്..!! അവൾ ബദ്രിയുടെ മകൾ അല്ലെ..!! എന്റെ ഏട്ടന്റെ ചോര “
” Enough “
അതൊരു അലർച്ച ആയിരുന്നു..!! നേത്ര പേടിയോടെ അവന്റെ കൈകളിൽ അമർത്തി പിടിക്കുമ്പോൾ കല്യാൺ ചിരിയോടെ തന്നെ അവരെ നോക്കി നിന്നു..!!
” നി എത്ര ഒച്ച വച്ചിട്ടും കാര്യം ഇല്ല ദക്ഷിൻ..!! കാരണം ഞാൻ പറയുന്നത് ആണല്ലോ സത്യം..!! സംശയം ഉണ്ടെങ്കിൽ നി ഒന്ന് തിരിഞ്ഞു നോക്കിക്കേ “
മുഖത്തേ മായാത്ത ചിരിയോടെ അവൻ അത് പറയുമ്പോൾ ദക്ഷിൻ ഒരു സംശയത്തോടെ ഒന്ന് തിരിഞ്ഞു നോക്കി..!! ഒരു വേള മുന്നിലെ കാഴ്ച്ചയിൽ അവൻ ഒന്ന് ഞെട്ടി..!! അതോടൊപ്പം തന്നെ നേത്രയും..!!,
ഇപ്പോഴും ചെയറിൽ കൈ കാലുകൾ ബന്ധിക്കപ്പെട്ട രീതിയിൽ ഇരിക്കുന്ന ബദ്രിയുടെ തോളിൽ കൂടെ ഇരു കൈയും ഇട്ട് കെട്ടിപിടിച്ച് ഇരിക്കുന്ന അല്ലി മോള്..!! ബദ്രിയുടെ വായ് മൂടിയിരിക്കുന്നത് കൊണ്ട് അവന് ഒന്നും പറയാൻ കഴിയുന്നില്ല..!!
എന്നാൽ പെട്ടന്ന് ആണ് അത് സംഭവിച്ചത്..!! ദക്ഷിന്റെ അടുത്ത് നിന്ന നേത്രയേ ഒറ്റ വലിക്ക് കല്യാൺ അവന്റെ അടുത്തേയ്ക്ക് ആക്കി..!!
” എ.. എന്നെ വിട് “
അവൾ കുതറി കൊണ്ട് അവനിൽ നിന്ന് പിടഞ്ഞു മാറും മുന്നേ പുറകിൽ തിരുകി ഇരുന്ന ഗൺ എടുത്ത് അവൻ അവളുടെ നെറ്റിയിൽ മുട്ടിച്ചു..!! അവന്റെ ആ പ്രവൃത്തിയിൽ നേത്ര ആകെ ഒന്ന് വിറച്ചു പോയി എങ്കിൽ ദക്ഷിൻ പെട്ടന്ന് ഒന്ന് സ്ഥക്കായി..!!
” ദക്ഷിൻ നിനക്ക് വേണ്ടത് കുഞ്ഞ് അല്ലെ അവളെയും കൊണ്ട് ഇവിടെ നിന്ന് പോകുന്നത് ആകും നിനക്ക് നല്ലത്..!! ഇനി അല്ല ഒരു സഹായത്തിന് മുതിരാനാണ് ഉദ്ദേശം എങ്കിൽ നിന്റെ ശവം ആകും ഇനി പുറം ലോകം കാണുന്നത് “
കല്യാണിന്റെ ആ വാക്കുകൾ കേൾക്കെ നേത്ര കരഞ്ഞു പോയി..!! എന്നാൽ അപ്പോഴും ദക്ഷിന്റെ ശ്രെദ്ധ അല്ലി മോളിൽ ആയിരുന്നു..!! അവൻ മെല്ലെ കുഞ്ഞിന്റെ അടുത്തേയ്ക്ക് നടന്നു..!! ഒടുവിൽ ബദ്രിയുടെ അടുത്ത് എത്തി അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ദക്ഷ് കുഞ്ഞിന്റെ നെറുകയിൽ ഒന്ന് തലോടുമ്പോൾ പെട്ടന്ന് അല്ലി മോള് ചാടി എഴുന്നേറ്റ് തിരിഞ്ഞു നോക്കി..!!
” ദച്ചു “
ചുണ്ടുകൾ വിതുമ്പി വിറച്ച് കൊണ്ടുള്ള ആ വിളിയിൽ ദക്ഷ് ഒരു നിമിഷം പോലും കളയാതെ അല്ലി മോളെ വാരി എടുത്ത് നെഞ്ചോട് ചേർത്തു..!!
” ദച്ചു “
കുഞ്ഞി പെണ്ണ് അവന്റെ തോളിലൂടെ ഇരു കൈയിട്ട് അവന്റെ നെഞ്ചിൽ അള്ളി പിടിച്ച് കിടന്നു..!! ബദ്രി അത് കാണാൻ കഴിവ് ഇല്ലാത്ത പോലെ കണ്ണുകൾ അമർത്തി അടയ്ക്കുമ്പോൾ നേത്ര ആ കണ്ണുനീരിന് ഇടയിലും ഒന്ന് പുഞ്ചിരിച്ചു പോയി..!!
” കുഞ്ഞിനെ കിട്ടിയില്ലേ ഇനി നിനക്ക് പോകാം ദക്ഷിൻ..!! നി ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും നിന്റെ ജീവന് ആണ് ദോഷം “
വീണ്ടും കല്യാണിന്റെ ശബ്ദം അവിടെ ഉയരുമ്പോൾ ദക്ഷ് തിരിഞ്ഞ് അവനെ ഒന്ന് നോക്കി..!! പിന്നെ ഒന്ന് ചിരിച്ചു..!!
” നിനക്ക് എന്താ കല്യാൺ പേടി തോന്നുന്നുണ്ടോ?? എന്നെ ഭയക്കുന്നുണ്ടോ നി..!! അതുകൊണ്ട് ആണോ നിന്റെ മുഖത്ത് ഈ വെപ്രാളം “
തീർത്തും ശാന്തമായുള്ള അവന്റെ ആ ചോദ്യത്തിന് മുന്നിൽ കല്യാൺ ഒന്ന് പതറി..!!
” വേണ്ട ദക്ഷിൻ സ്വയം കുഴി തോണ്ടരുത് നി നിന്റെ..!! എനിക്ക് വേണ്ടത് നിന്നെ അല്ല ഇവളെ ആണ്..!! ഇവളെ മാത്രം “
” പക്ഷെ നിനക്ക് അവളെ കിട്ടില്ല കല്യാൺ..!! ദക്ഷ് ജീവനോടെ ഉള്ളപ്പോ നിനക്ക് അവളെ കിട്ടില്ല “
അത് കേട്ട് കലിയോടെ മുന്നോട്ട് കുതിക്കാൻ നിന്ന കല്യാൺ പെട്ടന്ന് ഒന്ന് നിന്നു..!! ശേഷം അവന്റെ ചുണ്ടുകളിൽ ക്രൂരമായ ഒരു ചിരി വിരിഞ്ഞു..!!
” അപ്പോ നി ഇവളെയും കൊണ്ടേ പോകൂ “
” അതെ ദക്ഷ് പോകുന്നുണ്ടെങ്കിൽ അത് നേത്രെയും കൊണ്ട് ആകും “
അത് പറയുമ്പോൾ ദക്ഷിന്റെ കണ്ണുകൾ നേത്രയുടെ നേർക്ക് ആയിരുന്നു..!! എന്നാൽ തന്റെ പുറകിലേയ്ക്ക് വികസിച്ച കണ്ണുകളോടെ നോക്കുന്ന അവളെ കണ്ട് അവൻ ഒന്ന് തിരിയും മുന്നേ ” കണ്ണേട്ടാ ” എന്ന അലർച്ചെയോടൊപ്പം മറ്റൊരു അലർച്ച കൂടെ അവിടെ മുഴങ്ങി..!!
” ആഹ്ഹ “
മാധവന്റെ കൈയാൽ തന്റെ വ. യറിലേയ്ക്ക് തുളഞ്ഞു കയറിയ വാ. ളാൽ പിടഞ്ഞു പോ. യി ദക്ഷ്..!! അവന്റെ നാവിൽ നിന്ന് ഒരു അർഥ നാദം ഉയർന്നു..!! ഭൂമി പോലും നിശ്ചലമായ നിമിഷം..!!
തുടരും….
