പുനർവിവാഹം ~ ഭാഗം 60, എഴുത്ത്: ആതൂസ് മഹാദേവ്

ഇടയ്ക്ക് എന്തോ പറയാൻ ആയ് തിരിഞ്ഞ ദക്ഷിന്റെ കണ്ണുകൾ ഉടക്കിയത് ആ കാഴ്ച്ചയിൽ ആണ്..!! കുറച്ച് മുന്നേ ഉള്ള തന്റെ പ്രവൃത്തികളിൽ ദാവണി തെന്നി നീങ്ങി അനാവൃതമായ അവളുടെ ന, ഗ്ന, മായ അണി വ, യർ അവനു മുന്നിൽ വെളിവ് ആയിരുന്നു..!!

ഒരു നിമിഷം അവന്റെ കണ്ണുകൾ അവിടെ തറഞ്ഞു നിന്നു..!! കണ്ണുകൾ അവിടെ നിന്ന് മാറ്റണം എന്ന് മനസ്സ് പറയുമ്പോഴും ശരീരം അതിന് വഴങ്ങാത്ത പോലെ തറഞ്ഞു നിന്നു ആ കണ്ണുകൾ..!!

പരിസരം മറന്ന് എന്തോ ചിന്തകളിൽ കിടന്ന നേത്ര അത് ഒന്നും തന്നെ അപ്പോൾ അറിഞ്ഞിരുന്നില്ല..!! പെട്ടന്ന് ബോധം വന്നത് പോലെ ദക്ഷ്‌ വേഗം തിരിഞ്ഞിരുന്നു..!!

” നേത്ര “

അൽപ്പം ഇടർച്ചയോടെ വിളിക്കുമ്പോൾ അവൾ പെട്ടന്ന് അവനെ ഒന്ന് നോക്കി..!! അതും ആ വിളി കേട്ട്..!!

” മ്മ് “

കാര്യം അറിയാൻ എന്നോണം അവൾ ഒന്ന് മൂളി..!!

” Please straighten your dress”

” എന്താ “

അൽപ്പം ഉയർന്നു ആ ശബ്ദം..!!

” എടി ആ ഡ്രസ്സ്‌ നേരെ ഇടാൻ..!! മനുഷ്യനെ വഴി തെറ്റിക്കാൻ ആയിട്ട് ഓരോന്ന് കാണിച്ച് കിടന്നോളും “

പിറുപിറുക്കും പോലെ അവൻ അതും പറഞ്ഞു കൊണ്ട് ബെഡിൽ നിന്ന് എഴുന്നേൽക്കുമ്പോൾ നേത്ര വേഗം തന്നെ ഒന്ന് സ്വയം നോക്കി..!! ഒരു വേള അവളുടെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു..!!

ഞെട്ടി പിടഞ്ഞു കൊണ്ട് അവൾ ഷോൾ നേരെ വലിച്ച് ഇട്ട് കൊണ്ട് വേഗത്തിൽ തിരിഞ്ഞു കിടക്കുമ്പോൾ അവളുടെ ഹൃദയ മിടിപ്പ് വല്ലാതെ ഉയർന്നു..!!

” അയ്യേ നാണം കെട്ടു “

കണ്ണുകൾ അമർത്തി അടച്ച് കൊണ്ട് അവൾ വല്ലായ്മയോടെ പറയുമ്പോൾ പെട്ടന്ന് പിൻ കഴുത്തിൽ ആയ് ഇളം ചൂട് നിശ്വസം വന്ന് പതിഞ്ഞു..!! അടഞ്ഞ കണ്ണുകൾ അവൾ വലിച്ചു തുറക്കുമ്പോഴേയ്ക്ക് ആ ശബ്ദം അവളുടെ കാതുകളിൽ ആയ് പതിഞ്ഞിരുന്നു..!!

” ഉഫ് എന്ത് ഭംഗിയ പെണ്ണെ നിന്റെ അരക്കെട്ട്..!! കണ്ടിട്ട് കണ്ട്രോൾ പോയില്ല എന്നെ ഒള്ളൂ..!! ഓരോന്ന് കാണിച്ച് എന്നെ ഇങ്ങനെ കൊതിപ്പിക്കല്ലേ നേത്ര..!! i can’t control my സെൽഫ് “

അവളുടെ മുടി ഇഴകളിലേയ്ക്ക് അവൻ മുഖം അമർത്തി കൊണ്ട് മെല്ലെ പറയുമ്പോൾ ആയിരം മിന്നൽ പിണരുകൾ തന്റെ ഉള്ളിലൂടെ പായുന്നത് പോലെ തോന്നി അവൾക്ക്..!! ശരീരം ഒന്ന് വിറയ്ക്കുന്നത് പോലെ..!! അത് കണ്ട് ദക്ഷിന് ചിരി ആണ് വന്നത്..!!

അവൻ അതെ ചിരിയോടെ അവളെ അവന് നേരെ തിരിച്ചു കിടത്തി..!! നേത്ര അവനെ നോക്കാതെ പിടപ്പോടെ കണ്ണുകൾ താഴ്ത്തി കിടന്നു..!! പക്ഷെ അവൻ തന്റെ ചൂണ്ട് വിരൽ  കൊണ്ട് അവളുടെ മുഖം മെല്ലെ അവന് നേരെ ഉയർത്തി..!!

” നേത്ര എന്റെ പല ഭാവങ്ങളും ഇനിയാകും നീ അറിയാനും കാണാനും പോകുന്നത്..!! ഒരു മനുഷ്യനിൽ തന്നെ പല ഭാവങ്ങൾ കാണില്ലേ..!! അതൊക്കെ കണ്ട് പേടിച്ച് ഓടരുത് നീ എന്റെ അടുത്ത് നിന്ന്..!! നിന്റെ ഈ വിറയൽ കാണുമ്പോൾ എനിക്ക് ഇപ്പൊ അതാ പറയാൻ തോന്നുന്നത് “

ശാന്തമായ മുഖ ഭാവതൊടെ എന്നാൽ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവൻ അത് പറയുമ്പോൾ അവൾ മെല്ലെ കണ്ണുകൾ ഉയർത്തി അവനെ ഒന്ന് നോക്കി..!!

പ്രണയം കൊണ്ട് തിളങ്ങുന്ന മിഴികൾ..!! വെളുത്ത മുഖം..!! അൽപ്പം വളർന്ന കറുത്ത മുടി ഇഴകൾ..!! ഇളം റോസ് ചുണ്ടുകൾ മേൽ ചുണ്ട് കട്ടി മീശ കൊണ്ട് മറഞ്ഞിരിക്കുന്നു..!! താടി ഉണ്ട് എങ്കിലും ഡ്രിം ചെയ്തിട്ടുണ്ട്..!!

സത്യത്തിൽ ഇപ്പോഴാണ് അവനെ അവൾ നേരെ ഒന്ന് ശ്രെദ്ധിക്കുന്നത് തന്നെ..!! അവളുടെ കണ്ണുകൾ അവന്റെ മുഖമാകെ ഓടി നടന്നു..!! പിന്നെ എന്തോ ഓർത്ത പോലെ അവൾ അവനിൽ നിന്ന് നോട്ടം മാറ്റി..!!

ദക്ഷ്‌ ഒരു ചിരിയോടെ അവളിൽ നിന്ന് അകന്ന് മാറി കിടക്കുമ്പോൾ നേത്രയും അവന് എതിര് ആയ് തിരിഞ്ഞു കിടന്നു..!! എന്തോ ആ രാത്രി എന്ത് കൊണ്ടോ അവർക്ക് ഉറങ്ങാൻ കഴിഞ്ഞില്ല..!!

*********************

മെല്ലെ മെല്ലെ കണ്ണുകൾ ചിമ്മി തുറക്കുമ്പോൾ ആദ്യം മുന്നിൽ വന്നത് മുകളിലെ വലിയ ലൈറ്റ് ആണ്..!! ഒരു വേള താൻ ഇപ്പൊ എവിടെ ആണെന്ന് പോലും ചിന്തയിൽ വരാതെ അവൾ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു..!!

ശേഷം കണ്ണുകളാൽ ചുറ്റും പരതുമ്പോൾ ആണ് എന്തെല്ലാമോ മനസിലേയ്ക്ക് ഇരചേത്തുന്നത്..!! ഒരു വേള അവളിൽ ഒരു പുഞ്ചിരിയും ഭയവും കടന്ന് പോയി..!! പുഞ്ചിരി ദക്ഷിനെ ഓർത്ത് ആയിരുന്നു എങ്കിൽ ഭയം തന്റെ ഇപ്പോഴത്തെ സാഹചര്യം ഓർത്ത് ആയിരുന്നു..!!

” മോള് “

അല്ലി മോളെ കുറിച്ച് ഓർത്തു കൊണ്ട് അവൾ വേഗം നോക്കിയത് മോള് കിടന്ന ബെഡിലേയ്ക്ക് ആണ്..!! ഒരു വേള അവളുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു..!! ഇരുന്ന ഇടത് നിന്ന് അവൾ ചാടി പിടഞ്ഞെഴുന്നേറ്റു..!!

” ഈശ്വര എന്റെ മോള് എവിടെ “

പരിചയം ഇല്ലാത്ത സ്ഥലം പരിചയം ഇല്ലാത്ത ആളുകൾ എല്ലാം കൂടെ അവൾക്ക് വല്ലാത്ത പേടി തോന്നി..!! പിന്നെ ഒന്നും നോക്കാതെ അവൾ വാതിൽ തുറന്ന് പുറത്തേയ്ക്ക് ഓടി..!!

മുകളിൽ എങ്ങും നോക്കിയിട്ടും മോളെ മാത്രം നേത്ര കണ്ടില്ല..!! മുകളിൽ തന്നെ ഒരുപാട് റൂമുകൾ ഉണ്ടായിരുന്നു..!! പിന്നെ അവൾ വേഗത്തിൽ താഴേയ്ക്ക് ഇറങ്ങി..!! എന്നാൽ പകുതി സ്റ്റേപ്പ് ഇറങ്ങിയപ്പോഴാണ് അവൾ അത് കാണുന്നത്..!!

താഴെ ഹാളിൽ കൂടി നിൽക്കുന്ന കുറച്ച് അധികം പേര്..!! എല്ലാവരുടെയും മുഖങ്ങളിൽ ദേഷ്യവും സങ്കടവും ആണ്..!! അവളുടെ കണ്ണുകൾ മുഴുവൻ ആയ് ഒന്ന് ഓട്ട പ്രതക്ഷണം നടത്തി..!! പെട്ടന്ന് നീലുവിന്റെ കൈയിൽ ഇരിക്കുന്ന അല്ലി മോളെ കണ്ട് അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി..!!

വേഗത്തിൽ അവളുടെ അടുത്തേയ്ക്ക് പായൻ നിൽക്കുമ്പോൾ ആണ് ആ വാക്കുകൾ അവളുടെ കാതുകളിൽ വന്ന് പതിയുന്നത്..!!

” കൊണ്ട് വന്നത് പോലെ ആ കുട്ടിയെ ഇവൻ തിരികെ കൊണ്ട് ആക്കട്ടെ..!! എന്നിട്ട് അഞ്ചു മോളുമായുള്ള വിവാഹത്തിന് സമ്മതിക്കണം..!! പറഞ്ഞ മുഹൂർത്തത്തിൽ തന്നെ ദക്ഷും അഞ്ചുവുമായുള്ള വിവാഹം നടക്കും”

സേതുവിന്റേത് ആയിരുന്നു ആ വാക്കുകൾ..!! അയാളുടെ ആ വാക്കുകൾ നേത്രയിൽ നേരിയ ഒരു വിറയൽ തീർത്തു..!!

” നിങ്ങൾക്ക് ഒക്കെ എന്താ പറഞ്ഞാൽ മനസ്സിലാവില്ലേ എനിക്ക് ഈ വിവാഹത്തിന് സമ്മതം അല്ല “

പെട്ടന്ന് അവിടെ മറ്റൊരു ശബ്ദം ഉയരുമ്പോൾ എല്ലാവരുടെയും ഒപ്പം നെത്രയുടെയും ശ്രെദ്ധ അവിടെക്ക് ആയ്..!!

കാഴ്ച്ചയിൽ അതി സുന്ദരി ആയൊരു പെണ്ണ് കുട്ടി..!! പക്ഷെ വീൽ ചെയറിൽ ആണ് ആ കുട്ടി ഇരിക്കുന്നത്..!! നേത്രയുടെ മിഴികൾ അവളിൽ തന്നെ തറഞ്ഞു നിന്നു..!!

” ആരും എന്താ എന്റെ അവസ്ഥ മനസിലാകാത്തത്..!! വർഷങ്ങൾക്ക് മുന്നേ ഈ വീൽ ചെയറിൽ എന്റെ ജീവിതം ഒതുങ്ങുമ്പോൾ ഞാൻ തീരുമാനിച്ചത് ആണ് മറ്റൊരാളുടെ ജീവിതം ഞാൻ കാരണം ഇല്ലാതെ ആകാൻ പാടില്ല എന്ന്..!! പക്ഷെ നിങ്ങളുടെ ഒക്കെ നിരന്തരം ഉള്ള വിമർശങ്ങളും പരാതികളും കേട്ട് നിങ്ങൾക്ക് ഒക്കെ ഞാൻ ഒരു ഭാരം ആകണ്ട എന്ന് കരുതിയ ഞാൻ വിവാഹത്തിന് സമ്മതിച്ചത്..!!

പക്ഷെ നിങ്ങൾ എല്ലാവരും എന്റെ വാക്ക് ഒരു ആയുധമായ് എടുക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയത് അല്ല..!! സ്വന്തം ഏട്ടനായ് കണ്ട ആ മനുഷ്യനെ തന്നെ എനിക്ക് വേണ്ടി കണ്ടെത്താൻ നിങ്ങൾക്ക് ഒക്കെ എങ്ങനെ കഴിഞ്ഞു..!! ഇന്നോളം ഒരു കൂടെ പിറപ്പിന്റെ വാത്സല്യത്തോടെ അല്ലാതെ ഒരു നോക്ക് കൊണ്ട് പോലും നോക്കാത്ത ആ മനുഷ്യനെ കൂടെ തളർത്താൻ നിങ്ങൾ എങ്ങനെ കഴിഞ്ഞു “

അതും പറഞ്ഞു കൊണ്ട് അവൾ പൊട്ടി കരയുമ്പോൾ നീലു ഓടി വന്ന് അവളെ ചേർത്തു പിടിച്ചു..!!

” എന്തൊക്കെയാ മോളെ നീ ഈ പറയുന്നത്..!! നിനക്ക് വേണ്ടി അല്ലെ ഞങ്ങൾ..!! നീ എന്നും ഞങ്ങളുടെ മുന്നിൽ തന്നെ വേണം എന്ന് ഓർത്തു കൊണ്ട് അല്ലെ “

” അതിന് സ്വന്തം ഏട്ടനെ കിട്ടിയോളോ നിങ്ങൾക്ക് “

ദേഷ്യം കൊണ്ട് മൂർച്ഛിച്ച അവളുടെ ചോദ്യത്തിന് മുന്നിൽ എല്ലാവരും ഒന്ന് പതറി..!! നേത്ര അപ്പോഴും അവളെ തന്നെ നോക്കി നിന്നു..!!

പെട്ടന്ന് ആയിരുന്നു പുറത്ത് നിന്ന് അകത്തേയ്ക്ക് ഉള്ള ദക്ഷിന്റെ വരവ്..!! ജോഗിംങ്ങ് കഴിഞ്ഞുള്ള വരവ് ആയിരുന്നു അത്..!! ഗൗരവം നിറഞ്ഞാടുന്ന ആ മുഖം കാൺകെ പലരിലും പല ഭാവങ്ങൾ വന്ന് ആയിരുന്നു..!!

നേത്രയും അവനെ ഒന്ന് നോക്കി..!! എന്നാൽ അവന്റെ കണ്ണുകൾ അഞ്ചുവിൽ ആയിരുന്നു..!! അവന്റെ കാലുകൾ പെട്ടന്ന് അവൾക്ക് അരുകിലേയ്ക്ക് ചലിച്ചു..!!

” What is going on here? “

ചുറ്റും ഒന്ന് നോക്കി അവൻ ഗൗരവത്തിൽ ചോദിക്കുമ്പോൾ മറുപടി ഇല്ലാതെ നിന്നു ഓരോരുത്തരും..!!

” ചോദിച്ചത് കേട്ടില്ലേ എന്താ ഇവിടെ എന്ന് “

ഉച്ചത്തിൽ ഉള്ള ആ ശബ്ദം അവിടെ മുഴങ്ങുമ്പോൾ എല്ലാവരെയും പോലെ നേത്രയും ഒന്ന് കിടുങ്ങി..!!

” ഞാൻ പറയാം “

അത്രയും നേരം ഒന്നും മിണ്ടാതെ സോഫയിൽ ആയ് ഇരുന്ന കേശവ് എഴുന്നേറ്റു കൊണ്ട് അത് പറയുമ്പോൾ അവന്റെ ശ്രെദ്ധ അയാൾക്ക് നേരെ ആയ്..!!

” നിന്റെയും അഞ്ജുവിന്റെയും വിവാഹ കാര്യം ആണ് ഇവിടത്തെ ചർച്ച..!! അവൾ അവളുടെ അഭിപ്രായം വീണ്ടും അറിയിച്ചു കഴിഞ്ഞു..!! ഇനി നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ “

ഗൗരവം വിളയാടുന്ന ആ ശബ്ദത്തിന് മുന്നിൽ നിശബ്ദത പാലിച്ചു നിന്നു എല്ലാവരും..!!

” ഞാൻ പറഞ്ഞ് കഴിഞ്ഞത് അല്ലെ എന്റെ ഡിസിഷൻ..!! പ്രേമിച്ച പെണ്ണിനെ കയറി പെങ്ങൾ ആയ് കാണാനും സ്വന്തം പെങ്ങളെ ഭാര്യ ആയ് ചിന്തിക്കാനും ഈ ദക്ഷിന് കഴിയില്ല..!! സൊ ഈ വിവാഹം നടക്കില്ല “

ഉറച്ചത് ആയിരുന്നു അവന്റെ വാക്കുകൾ..!!

തുടരും……