ബദ്രി പറഞ്ഞ ഹോട്ടലിന് മുന്നിൽ ആയ് വന്ന് നിൽക്കുമ്പോൾ എത്രയും പെട്ടന്ന് അവന്റെ മുന്നിൽ എത്തണം എന്ന് മാത്രം ആയിരുന്നു നേത്രയിൽ..!! ഓട്ടോ കാശും കൊടുത്തു കൊണ്ട് അവൾ വേഗത്തിൽ അകത്തേയ്ക്ക് കയറി..!! ലിഫ്റ്റ് കയറാൻ നിൽക്കാതെ അവൾ വേഗത്തിൽ സ്റ്റെപ്പുകൾ ഓരോന്ന് ആയ് കയറി..!!
ഫസ്റ്റ് ഫ്ലോറും സെക്കന്റ് ഫ്ലോറും കടന്ന് തേർഡ് ഫ്ലോറിൽ ആയ് വന്ന് നിൽക്കുമ്പോൾ നന്നായ് തകർന്ന് പോയി അവൾ..!! അൽപ്പം നിമിഷം നിന്ന് തന്റെ കിതപ്പ് ഒന്ന് അടക്കി കൊണ്ട് അവൾ വേഗത്തിൽ ബദ്രി പറഞ്ഞ റൂമിന് മുന്നിൽ ആയ് വന്ന് നിന്നു..!!
റൂം നമ്പർ 1** ന് മുന്നിൽ ആയ് നിൽക്കുമ്പോൾ കൈ കാലുകൾ ഒക്കെ വിറയ്ക്കും പോലെ അവൾക്ക്..!! ആ വിറയർന്ന കൈകൾ കൊണ്ട് അവൾ മെല്ലെ കോളിങ്ങ് ബെൽ അമർത്തി..!!
അൽപ്പ നിമിഷങ്ങൾക്ക് ഒടുവിൽ അകത്ത് നിന്ന് ആ വാതിൽ തുറക്കുമ്പോൾ നേത്രയുടെ ഹൃദയമിടിപ്പും വല്ലാണ്ട് ഉയർന്നു പോയി..!! കണ്ണുകൾ പിടപ്പോടെ മുന്നിലേയ്ക്ക് നീണ്ടു..!!
മുന്നിൽ ഞെട്ടലോടെ നിൽക്കുന്ന ദക്ഷിന്റെ നെഞ്ചിൽ ആയ് അവൾ ആഞ്ഞു തള്ളുമ്പോൾ അവൻ പുറകിലേയ്ക്ക് വേച്ചു പോയി..!! അതോടൊപ്പം തന്നെ നേത്ര അകത്തേയ്ക്ക് കയറി..!!
” നേ..ത്ര താൻ “
അവൻ അത് പറഞ്ഞു പൂർത്തിയാക്കും മുന്നേ നേത്രയുടെ കൈ അവന്റെ ക. വിളിൽ ശക്തമായ് പതി. ഞ്ഞു..!! ദക്ഷിന്റെ മുഖം ഒരു സൈഡിലേയ്ക്ക് ചരിഞ്ഞു..!! അവൻ ഞെട്ടലോടെ അവളെ നോക്കും മുന്നേ മറു കവിളിലും അതി ശക്തമായ് തന്നെ അവളുടെ കൈ വീണ്ടും പതിഞ്ഞു..!!
” എന്ത് തെറ്റാ ഞാൻ ചെയ്തത്?? എന്നെ എന്തിനാ ഇങ്ങനെ ദ്രോഹിക്കുന്നത്..!! എല്ലാവരും കൂടെ എന്നെ അല്ലെ ആട്ടി ഇറക്കിത്തത്..!! പിന്നെ ഞാൻ എന്ത് ചെയ്യണം ആയിരുന്നു പറയ് ഞാൻ എന്ത് ചെയ്യണം ആയിരുന്നു എന്ന് “
അവന്റെ നെഞ്ചിൽ ശക്തമായ് അടിച്ചു കൊണ്ട് അവൾ കരഞ്ഞു കൊണ്ട് ചോദിക്കുമ്പോൾ അവളിൽ നിന്ന് എല്ലാം ഏറ്റു വാങ്ങുക ആയിരുന്നു അവൻ..!!
” വീണ്ടും എന്നെ തോൽപ്പിക്കാൻ അല്ലെ നിങ്ങൾ വന്നത്..!! എന്നിട്ട് എനിക്ക് വേണ്ടി ത്യാഗം ചെയ്ത് പോകുവാ ആണല്ലേ?? പിന്നെ ഞാൻ എന്തിനാ ജീവിക്കുന്നെ?? പറയ് പിന്നെ നേത്ര എന്തിനാ “
” നേത്ര മോളെ ഞാൻ “
” വേണ്ട ആർക്കും എന്നെ വേണ്ട..!! നേത്രയേ ആർക്കും വേണ്ട..!! പൊയ്ക്കോ നിങ്ങളും പൊയ്ക്കോ..!! ത്യാഗം ചെയ്ത് പൊയ്ക്കോ നിങ്ങൾ..!! ആർക്ക് വേണ്ടെങ്കിലും എന്റെ മോൾക്ക് വേണ്ടി ഞാൻ ജീവിക്കും..!! പക്ഷെ പോയ് കഴിഞ്ഞാൽ എന്റെ മുന്നിൽ പോലും നിങ്ങൾ ഇനി വരരുത്..!! ഇത് നേത്രയുടെ അവസാന വാക്ക് ആണ് “
അവന്റെ മുഖത്തേയ്ക്ക് നോക്കി വാശിയോടെ അത്രയും പറഞ്ഞ് അവൾ തിരിയുമ്പോൾ ദക്ഷ് അവളുടെ കൈയിൽ പിടിച്ച് വലിച്ച് അവന്റെ നെഞ്ചിലേയ്ക്ക് ഇട്ടു..!!
” പി..ന്നെ എന്തിനാടി മോളെ ഞാൻ..!! നി ഇല്ലാതെ ദക്ഷിന് പറ്റും എന്ന് തോന്നുന്നുണ്ടോ?? അതിന് ആണോ എല്ലാത്തിൽ നിന്നും നിന്നെ ഞാൻ പൊതിഞ്ഞു പിടിച്ചത് “
അവന്റെ ആ വാക്കുകളിൽ പൊട്ടി കരഞ്ഞു കൊണ്ട് അവൾ അവന്റെ നെഞ്ചിലേയ്ക്ക് വീഴുമ്പോൾ ദക്ഷ് അവളെ ചേർത്ത് പിടിച്ചു..!! അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി..!!
” ഒരു പെണ്ണിന് ഈ ജന്മം സഹിക്കാവുന്നതിലും അപ്പുറം സഹിച്ചവളാ നി..!! ആ നിന്നെ ഇനിയും നോവിക്കാൻ തോന്നിയില്ല എനിക്ക്..!! നിന്റെ മുന്നിൽ വന്ന് നിൽക്കാൻ ഉള്ള അർഹത ഉണ്ടെന്ന് തോന്നിയില്ല “
” വേണ്ട എല്ലാ കുറ്റവും സ്വായം ഏറ്റെടുക്കണ്ട..!! ഞാനും ഒരു നിമിഷം മറന്നു..!! മറ്റുള്ളവരുടെ വാക്ക് കാരിരുമ്പ് പോലെ നെഞ്ചിൽ തറച്ചപ്പോൾ മരിക്കാനാ ഇറങ്ങി……… “
ബാക്കി പറയും മുന്നേ ദക്ഷ് അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി..!! വിശ്വാസം വരാത്തത് പോലെ അവൻ അവളെ നോക്കുമ്പോൾ നേത്ര മുഖം താഴ്ത്തി കളഞ്ഞു..!!
” പക്ഷെ അവിടെയും ദൈവം തുണച്ച് എന്നെ എത്തിച്ചത് എന്റെ അച്ഛന്റെയും അമ്മയുടേയും മുന്നിൽ ആണ്..!! പിന്നെ അവർ പോലെ അനുസരിച്ചു..!! പക്ഷെ ഈ നിമിഷം വരെ മറന്നിട്ടില്ല ഞാൻ..!! മറക്കാൻ നിക്ക് പറ്റില്ല കണ്ണേട്ടാ “
അവനെ വാരി പുണർന്നു കൊണ്ട് അവൾ പറഞ്ഞു..!!
” എന്നോട് ക്ഷെമിക്ക് എടൊ..!! ഞാ..ൻ ഞാൻ ഒന്നും അറിഞ്ഞില്ലാലോ “
അവളെ എത്ര അടക്കി പിടിച്ചിട്ടും മതി ആകാത്തത് പോലെ തന്റെ നെഞ്ചിലേയ്ക്ക് പൊതിഞ്ഞു പൊതിഞ്ഞു പിടിച്ചു അവൻ..!! ആദ്യമായ് അറിയും പോലെ അവന്റെ നെഞ്ചിൽന്റെ ചൂടിൽ പതുങ്ങി കൂടി അവൾ..!!
” ആഹാ ബെസ്റ്റ് ഒരു ക്ലൈമാക്സ് പ്രതീക്ഷിച്ചു വന്നിട്ട് ഒരു റൊമാൻസ് ആണല്ലോ കാഴ്ച്ച “
പെട്ടന്ന് ഡോർ തുറന്ന് അകത്തേയ്ക്ക് വന്ന ബദ്രിയുടെ ശബ്ദമാണ് അവരെ ഉണർത്തിയത്..!! നേത്ര വേഗം അവനിൽ നിന്ന് അകന്ന് മാറി..!!
” എല്ലാം പറഞ്ഞു കഴിഞ്ഞോ രണ്ടാളും?? എന്നാൽ പിന്നെ പ്രശ്നം compromise അല്ലെ “
ദർശു നേത്രയ്ക്ക് അടുത്തേയ്ക്ക് വന്ന് അത് ചോദിക്കുമ്പോൾ അവൾ വെറുതെ ഒന്ന് പുഞ്ചിരിക്കാൻ മാത്രം ശ്രെമിച്ചു..!!
” എന്റെ അഭിപ്രായം ഇവിടെ പറയാമോ എന്ന് അറിയില്ല എങ്കിലും പറയുവാ..!! ദക്ഷിന് എന്നോട് ദേഷ്യം ഒന്നും തോന്നരുത്..!! ഇവിടെ തെറ്റ് ചെയ്തത് നിങ്ങൾ രണ്ടാളും അല്ല..!! ദക്ഷിൻറെ അമ്മ ആണ്..!! അതുപോലെ തന്നെ ബദ്രിയും..!! ഈ രണ്ട് ആളുടെയും കടന്ന് കയറ്റം ആണ് നിങ്ങളിൽ രണ്ട് വിരഹ വേദനകൾ തീർത്തത്..!!
അൽപ്പം വൈകിയിട്ട് ആണെങ്കിലും അവന്റെ തെറ്റ് അവൻ തിരുത്തി..!! ഒരിക്കൽ നിങ്ങളെ പിരിച്ച അവൻ തന്നെ വീണ്ടും നിങ്ങളെ കൂട്ടി ചേർത്തു..!! തെറ്റ് ചെയ്യാത്തവർ ആയ് ആരും ഉണ്ടാവില്ല..!! പക്ഷെ അത് ഷെമിക്കാൻ കഴിയുന്ന മനസ്സ് ഉള്ളവർ അപൂർവം ആണ്..!! അതിന് ഒരു ഉടമ ആണ് ദക്ഷ്..!!
എന്തായാലും കഴിഞ്ഞത് കഴിഞ്ഞു ഇനി എങ്കിലും സന്തോഷത്തോടെ ജീവിക്കണം നിങ്ങൾ..!! ആരും നിങ്ങൾക്ക് ഇടയിലേയ്ക്ക് വരരുത്..!! അതിന് ആദ്യം വേണ്ടത് ദക്ഷിന്റെ താലി നേത്രയുടെ കഴുത്തിൽ വീഴുക എന്നത് ആണ്..!! ഒരു പക്ഷെ മുന്നേ അത് ഉണ്ടായിരുന്നു എങ്കിൽ നിന്റെ അമ്മ ഒരിക്കലും ഇവളെ ഇറക്കി വിടില്ലായിരുന്നു..!! ഇനി അത് ഉണ്ടാവാതെ ഇരിക്കാൻ അത് നിങ്ങൾക്ക് ഇടയിൽ ഉണ്ടാവണം നേത്ര “
അവൾ അത് പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ എന്തോ മനസ്സിൽ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ ദക്ഷ് അവളെ ചേർത്ത് പിടിച്ചു..!!
********************
ബെഡിൽ ഇരിക്കുന്ന ദക്ഷിന്റ മടിയിൽ ഇരുന്ന് അവന്റെ നെഞ്ചിൽ തല ചായ്ച്ചു വച്ചു അവൾ..!! അവന്റെ ഇരു കൈകളും അവളെ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്..!!
” കണ്ണേട്ടാ “
“മ്മ് “
അവളുടെ വിളിയിൽ അവൻ ഒന്ന് മൂളി..!!
” പഴയത് ഒന്നും ഓർക്കേണ്ട..!! അതൊന്നും നമുക്ക് ഇടയിൽ ഇനി വേണ്ട..!! അതുപോലെ തന്നെ ആരും വേണ്ട ഇനി നമുക്ക്..!! ഞാനും മോളും കണ്ണേട്ടനും മാത്രം “
എന്തോ ഉറപ്പിച്ച പോലുള്ള അവളുടെ ആ വാക്കുകൾ കേട്ട് സംശയത്തോടെ അവൻ ഒന്ന് നോക്കുമ്പോൾ നേത്ര അവനിൽ നിന്ന് മുഖം ഉയർത്തി നോക്കി..!!
” പറയുന്നത് തെറ്റ് ആണെങ്കിൽ കണ്ണേട്ടൻ എന്നോട് ക്ഷെമിക്കണം..!! ഇവിടെ നിന്നൊരു മടക്കം ഇനി എനിക്ക് ഇല്ല..!! രണ്ട് തവണയ എനിക്ക് അവർ പുതു ജീവൻ തന്നത്..!! ഒരിക്കൽ ഞാൻ അവരെ മറന്നു..!! ഒരു പക്ഷെ അതിന് ഉള്ള ശിക്ഷ ആകാം ഈശ്വരൻ എനിക്ക് തന്നത്..!! പക്ഷെ ഇനിയും അവരെ മറക്കാൻ എനിക്ക് കഴിയില്ല..!! അതുപോലെ തന്നെ കണ്ണേട്ടന്റെ അമ്മയോട് ഷെമിക്കാനും “
അവളുടെ ആ വാക്കുകൾ കേൾക്കെ ദക്ഷ് ഒരു തരം അത്ഭുതത്തോടെ അവളെ നോക്കി..!! അവളിൽ മുൻപ് കണ്ടിട്ടില്ലാത്ത വാശി നിറഞ്ഞ പുതു ഭാവം..!!
” ഈ നാട് വിട്ട് നേത്രയ്ക്ക് ഇനി ഒരു ജീവിതം വേണ്ട..!! അതുപോലെ നമുക്ക് ഇടയിലേയ്ക്ക് മറ്റാരും വേണ്ട..!! അത് എന്റെ വാശി ആണെന്ന് തന്നെ കൂട്ടിക്കോളൂ..!! ഇവിടെ എങ്കിലും എന്നെ ജയിക്കാൻ അനുവദിക്കില്ലേ?? “
പ്രതീക്ഷയോടെ അവന്റെ മുഖത്തേയ്ക്ക് ഉറ്റു നോക്കി ചോദിക്കുമ്പോൾ ദക്ഷ് നേരിയ ചിരിയോടേ അവന്റെ ഇരു കൈയിലും ആയ് അവന്റെ മുഖം കോരി എടുത്തു..!!
” ഇവിടം മാത്രം അല്ല ഇനി അങ്ങോട്ട് നിന്നെ തോൽപ്പിക്കാൻ നിന്റെ കണ്ണേട്ടൻ സമ്മതിക്കില്ല..!! നി പറഞ്ഞത് പോലെ ആരും വേണ്ട നമുക്ക്..!! നിന്നെ നിന്നെ മാത്രം മതി എനിക്ക് “
അവളുടെ കണ്ണുകളിലേയ്ക്ക് നോട്ടമെറിഞ്ഞു കൊണ്ട് അവൻ അത് പറയുമ്പോൾ അവളുടെ ചൊടികളിൽ മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി വിരിഞ്ഞു..!! ഒരു വേള ആ കണ്ണുകൾ തമ്മിൽ ഇടയുമ്പോൾ ഇരുവരുടെയും ചുണ്ടിലെ ചിരി മാഞ്ഞു..!! മറ്റെന്തോക്കേയോ ഭാവം അവിടെ നിറയുമ്പോൾ അവന്റെ കണ്ണുകൾ അവളുടെ ചൊടികളിലേയ്ക്ക് നീങ്ങി..!!
ആ നോട്ടത്തിന്റെ ദിശ മനസിലാക്കിയത് പോലെ ഒന്ന് വിറച്ചു നേത്ര..!! തന്നിലേയ്ക്ക് അടുത്ത് വരുന്ന ആ മുഖം കാൺകെ അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു..!!
” ദച്ചു “
പെട്ടന്ന് റൂമിന്റെ വാതിൽ തുറന്ന് അല്ലി അകത്തേയ്ക്ക് ഓടി വരുമ്പോൾ എരുവരും ഞെട്ടി പിടഞ്ഞു..!! നേത്ര വേഗത്തിൽ അവന്റെ മടിയിൽ നിന്ന് ചാടി എഴുന്നേറ്റു..!!
തുടരും….

