പുനർവിവാഹം ~ ഭാഗം 79, എഴുത്ത്: ആതൂസ് മഹാദേവ്

അമ്പലത്തിൽ നിന്ന് മടങ്ങിയ എത്തിയ നേത്ര തന്റെ റൂമിൽ തന്നെ ഒതുങ്ങി കൂടി..!! കാര്യം എന്താന്ന് അറിയാവുന്നത് കൊണ്ട് തന്നെ അജയച്ഛൻ രാധമ്മയോട് പറയുകയും ചെയ്തു..!! അതുകൊണ്ട് തന്നെ അവരും അവളെ ശല്യം ചെയ്തില്ല..!!

തുറന്നു കിടക്കുന്ന ജനാലയിലൂടെ പുറത്ത് ഇടിച്ചു കുത്തി പെയ്യുന്ന മഴയിൽ കണ്ണും നട്ട് നിൽക്കുമ്പോൾ അവളുടെ ശരീരം മാത്രം ആയിരുന്നു അവിടെ..!! മനസ്സ് നൂല് ഇല്ല പട്ടം പോലെ മറ്റെങ്ങോ സഞ്ചരിച്ചു കൊണ്ട് ഇരുന്നു..!!

ആദ്യമായ് തങ്ങൾ ഒന്നായ ആ രാവിൽ..!! ഇരു നഗ്ന ശരീരങ്ങളും ഒരു പുതപ്പിനുള്ളിൽ കെട്ടി പുണർന്ന് കിടക്കുമ്പോൾ ഉള്ള രാവിലേയ്ക്ക് തെന്നി നീങ്ങി അവളുടെ ഓർമ..!!

എത്ര അറിഞ്ഞിട്ടും മതി ആവാത്തത് പോലെ തന്റെ പ്രാണൻ തന്നെ ആവോളം അറിയുമ്പോൾ അവളും അവനായി ആ രാവ് സമ്മാനിച്ചു..!! ഒടുവിൽ നേരം പുലരാറാകുമ്പോൾ ആണ് അവൻ അവളിലേയ്ക്ക് തളർന്ന് വീഴുന്നത്..!! അവനെ തന്നിലേയ്ക്ക് അടക്കി പിടിച്ചു നേത്ര..!!

“” മനസ്സുകൾ കൊണ്ട് മാത്രമല്ല നേത്ര ശരീരം കൊണ്ടും നീ ഇപ്പോൾ ഈ ദക്ഷിന്റെ ആണ്..!! ഇനി ഒരു വേർപിരിയൽ നമുക്ക് ഇടയിൽ സ്ഥാനം ഇല്ല..!! ഞാൻ ആയ് ഒരിക്കലും എന്റെ പ്രാണനെ വിട്ട് കളയില്ല..!! അതുപോലെ നീയും എനിക്ക് വാക്ക് താ എന്നെ വിട്ട് പോകില്ല എന്ന്..!! നിന്റെ വാക്ക് മതി എനിക്ക് വിശ്വാസം ആണ് അത് “

വലത് കരം തനിക്ക് നേരെ നീട്ടി കൊണ്ട് അവൻ അത് ചോദിക്കുമ്പോൾ ആ കൈകളിലേയ്ക്ക് തന്റെ കൈ ചേർത്ത് വച്ചു അവൾ..!!

” കണ്ണേ…ട്ടൻ ഇല്ലാതെ ഈ നേത്രയ്ക്ക് ഇനി ജീവിക്കാൻ കഴിയില്ല..!! ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നേത്ര വിട്ട് പോകില്ല ദക്ഷിനെ..!! ഇത് എന്റെ വാക്കാണ് “

വല്ലാത്തൊരു ഉറപ്പോടെ അവൾ അവന്റെ മിഴികളിൾ നോട്ടമെറിഞ്ഞു കൊണ്ട് പറയുമ്പോൾ പ്രണയത്തോടെ ആ ചൊടികൾ കവർന്നു അവൻ..!!!!

ആ ഓർമകളിൽ നിന്ന് ഒരു നോവോടെ പുറത്തേയ്ക്ക് കടക്കുമ്പോൾ പുറത്ത് പെയ്യുന്ന മഴയെക്കാൾ ശക്തമായ് അവളുടെ കണ്ണുകൾ പെയ്തു കൊണ്ട് ഇരുന്നു..!!

“” ഞാൻ കൊടുത്ത വാക്ക് ആ ആയ് തന്നെ തെറ്റിച്ചു..!! എങ്ങനെ കഴിഞ്ഞു നേത്ര നിനക്ക് അതിന്?? അതും തന്റെ പ്രാണൻ ആ ഒരു അവസ്ഥയിൽ കിടക്കുമ്പോൾ “”

മനസ്സ് അവളോട് തന്നെ ചോദ്യ ശരം നീട്ടുമ്പോൾ ഉള്ളാൽ ഒന്ന് പിടഞ്ഞു പോയി നേത്ര..!!

“” സത്യത്തിൽ നി അവനെ സ്നേഹിച്ച് ഇരുന്നോ?? സ്നേഹിച്ച് ഇരുന്നു എങ്കിൽ അവനെ ആ അവസ്ഥയിൽ ഇട്ട് നിനക്ക് എങ്ങനെ വരാൻ തോന്നി “”

വീണ്ടും ചോദ്യ ശരം അവൾക്ക് നേരെ മനസാക്ഷി ഉയർത്തുമ്പോൾ പൊട്ടി കരഞ്ഞു കൊണ്ട് നിലത്തേയ്ക്ക് ഊർന്ന് ഇരുന്നു അവൾ..!!

” തെറ്റാ വലിയ തെറ്റാ ഞാൻ ചെയ്തത്?? പാടില്ലായിരുന്നു..!! മറ്റുള്ളവരുടെ വാക്ക് കേട്ട് തന്റെ പ്രണനെ താൻ ആയ് മറവിക്ക് വിട്ട് കൊടുക്കാൻ പാടില്ലായിരുന്നു..!! പക്ഷെ എന്നെ തേടി അല്ലെ കണ്ണേട്ടാ നിങ്ങൾ ഇവിടേയ്ക്ക് വന്നത്?? എന്നിട്ടും എന്നെ ഒന്ന് വിളിക്കാൻ നിങ്ങൾക്ക് തോന്നുന്നില്ലേ ഏട്ടാ?? അതോ നേത്രയേ നിങ്ങളും മറവിക്ക് വിട്ട് കൊടുത്തോ “

മുട്ടിന് ഇടയിൽ മുഖം ഒളിപ്പിച്ചു കൊണ്ട് ഏങ്ങി ഏങ്ങി കരയുമ്പോൾ അത്രമേൽ അവൾ നോവുന്നുണ്ടായിരുന്നു..!!

*******************

” എന്താ ഡോ അവൻ വന്നില്ലേ “

നൈറ്റ് ഫുഡ്‌ കഴിക്കാൻ ഡെയിനിങ് ടേബിളിൽ ഇരിക്കുക ആണ് ബദ്രി..!! ദക്ഷിനെ വിളിക്കാൻ പോയ ദർശു അൽപ്പം കഴിഞ്ഞ് തനിയെ വരുന്നത് കണ്ട് അവൻ ഒരു സംശയത്തോടെ ചോദിച്ചു..!!

” അവന് വേണ്ടാന്ന പറയണേ..!! നി ഒന്ന് വിളിച്ചു നോക്ക് ബദ്രി..!! നി വിളിച്ചാൽ അവൻ വരും “

” മ്മ് “

അതിന് മറുപടി ആയ് ഒന്ന് മൂളി കൊണ്ട് ബദ്രി എഴുന്നേറ്റ് ദക്ഷിന്റെ റൂമിലേയ്ക്ക് പോയി..!! പുറകെ ദർശുവും..!! ബദ്രി റൂമിൽ എത്തുമ്പോൾ ദക്ഷ്‌ ബെഡിൽ മലർന്ന് കണ്ണുകൾ അടച്ച് കിടക്കുക ആണ്..!! അവനെ ഒന്ന് നോക്കി കൊണ്ട് ബദ്രി അവന്റെ അടുത്തായ് വന്ന് നിന്നു..!! ആളനക്കം അറിഞ്ഞത് കൊണ്ട് ആകും വേഗം കണ്ണുകൾ തുറന്നു നോക്കിയ ദക്ഷിൻ കണ്ടു അടുത്ത് ഇരിക്കുന്ന ബദ്രിയെ..!! അത് കണ്ട് അവൻ മെല്ലെ എഴുന്നേറ്റു..!!

” നി എന്താ കഴിക്കാൻ വരാത്തത് “

” എനിക്ക് വേണ്ട “

ഒറ്റ വാക്കിൽ ഒതുക്കി അവൻ അതിന്റെ മറുപടി..!!

” അതാ ചോദിച്ചത് എന്താന്ന്?? “

” ബദ്രി പ്ലീസ് എനിക്ക് വിശപ്പ് ഇല്ല അതുകൊണ്ട് “

” വിശപ്പ് ഇല്ലാത്തത് ആണോ?? അതോ മനസ്സിലെ വേദന കൊണ്ടോ “

ഗൗരവത്തോടെ ഉള്ള അവന്റെ ആ ചോദ്യം കേൾക്കെ ദക്ഷ്‌ അവനെ ഒന്ന് നോക്കി..!!

” എടാ അഭിനയം നല്ലതാ പക്ഷെ അത് സ്നേഹിക്കുന്നവരുടെ മുന്നിൽ അത്ര നല്ല കാര്യം അല്ല..!! അനുഭവം കൊണ്ട് പറയുന്നതാ ഇത്..!! നി ഇപ്പൊ അനുഭവിക്കുന്ന വേദന എത്ര മാത്രം ആണെന്ന് ഈ എനിക്ക് നന്നായ് അറിയാം ദക്ഷ്‌..!! നി മാത്രം അല്ല അവളും..!!

ഒന്ന് മനസ്സ് തുറന്ന് സംസാരിച്ചാൽ തീരാവുന്ന നിസ്സാര പ്രശ്നം മാത്രവേ ഒള്ളൂ നിങ്ങൾക്ക് ഇടയിൽ..!! അത് ഇങ്ങനെ പരസ്പരം ഉള്ള വാശിയിലേക്ക് കൊണ്ട് പോകരുത് എന്നൊരു റിക്വസ്റ്റ് മാത്രെ ഒള്ളൂ എനിക്ക് “

മുഖം കറുപ്പിച്ച് അത്രയും പറഞ്ഞു കൊണ്ട് ബദ്രി ആ റൂം വിട്ട് ഇറങ്ങുമ്പോൾ ദക്ഷ്‌ അതെ ഇരുപ്പ് തുടർന്നു..!!

******************

” വന്നില്ല അല്ലെ “

നിരാശയോടെ ദർശുവിന്റെ ആ ചോദ്യത്തിന് മറുപടി പറയാതെ സോഫയിൽ ആയ് പോയ്‌ ഇരുന്നു അവൻ..!!

” ഇനിയും ഇത് ഇങ്ങനെ നീട്ടി കൊണ്ട് പോയാൽ പറ്റില്ല ദർശു..!! ഇതിന് ഒരു ക്ലൈമാക്സ്‌ വേണം..!! അതും എത്രയും പെട്ടന്ന് “

” ബദ്രി എന്താ ഉദ്ദേശിക്കുന്നത്?? “

കാര്യം മനസിലാകാത്തത് പോലെ ആയിരുന്നു ദർശുവിന്റെ ആ ചോദ്യം..!!

” നാളെ നമുക്ക് നേത്രയേ കാണാൻ പോകണം..!! പിന്നെ എന്താ വേണ്ടത് എന്ന് ഈ എനിക്ക് അറിയാം “

എന്തോ മനസ്സിൽ ഉറപ്പിച്ചത് പോലെ ഒരു കുസൃതി ചിരി അവൻ ചിരിക്കുമ്പോൾ ദർശു സംശയം നിറഞ്ഞ ഭാവത്തോടെ അവനെ തന്നെ നോക്കി ഇരുന്നു..!!

*********************

“അമ്മേ “

കുഞ്ഞി പെണ്ണിന്റെ ആ വിളി കേട്ട് നേത്ര മിഴികൾ താഴ്ത്തി അവളെ ഒന്ന് നോക്കി..!! രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ ആയ് കിടക്കുക ആണ് ഇരുവരും..!!

” ദച്ചു വരുവോ അമ്മേ നമ്മളെ കൊണ്ട് പോകാൻ “

കണ്ണുകൾ വിടർത്തി സന്തോഷത്തോടെ ഉള്ള അവളുടെ ആ ചോദ്യത്തിന് മുന്നിൽ നിർ വികാരമായ് കിടക്കാൻ മാത്രമേ നേത്രയ്ക്ക് കഴിഞ്ഞോളൂ..!!

” എന്റെ ക്ലാസ്സിൽ എല്ലാവർക്കും ഉണ്ട് അമ്മേ കുഞ്ഞാവ..!! എനിക്കും വേണം കുഞ്ഞാവ..!! ഞാനും ദച്ചുവും അമ്മയും കുഞ്ഞാവയും ഹൈ നല്ല രസം ആയിരിക്കും അല്ലെ അമ്മേ “

അവളുടെ ആ വാക്കുകൾ കേൾക്കെ എന്തിനോ വേണ്ടി നേത്രയുടെ കൈ തന്റെ ഉദരത്തിലേയ്ക്ക് ചലിച്ചു..!! ഒരു പക്ഷെ ഒന്നിച്ച് ഉണ്ടായിരുന്നു എങ്കിൽ തന്റെ പ്രാണന്റെ ഒരു തുടിപ്പ് തന്റെ ഉദരത്തിൽ ഇതിനോടകം ജന്മം കൊണ്ടെനെ എന്നവൾ വേദനയോടെ ഓർത്തു..!!

” അമ്മ എന്താ ഒന്നും പറയാത്തത്?? എനിക്ക് കുഞ്ഞാവ വരില്ലേ അമ്മേ “

” മ്മ് വരും മോളെ “

പതിഞ്ഞ ശബ്ദത്തിൽ അതിന് മറുപടി ആയ് നേത്ര അത് പറയുമ്പോൾ ഒന്ന് കുലുങ്ങി ചിരിച്ചു കള്ളി പെണ്ണ്..!!

” ആദ്യം ദച്ചു വന്നാൽ മതി..!! പിന്നെ കുഞ്ഞാവ വരട്ടെ..!! എന്നാലേ എനിക്കും ദച്ചൂനും കൂടെ കുഞ്ഞാവേ ആന കളിപ്പിക്കാൻ പറ്റൂ “

നിഷ്കളങ്കമായ് അല്ലി മോള് ഓരോന്ന് ഒക്കെ പറയുമ്പോൾ നേത്ര അവളെ തന്റെ മാറിലേയ്ക്ക് അടുപ്പിച്ച് പിടിച്ചു..!! ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിലൂടെ മെല്ലെ ഒഴുകി ഇറങ്ങി..!!

തുടരും….