മംഗല്യ താലി, ഭാഗം 25,26,27– എഴുത്ത്: കാശി നാഥൻ

മംഗല്യത്താലി 25

അമ്മ കേൾക്കാൻ വേണ്ടി ഒന്നൂടെ പറയുവാ….എന്റെ ഭാര്യ എന്റെ കൂടെ ക്കാണും.. ഈ ഹരി എവിടെയാണോ അവിടെ

എന്നോട് തർക്കുത്തരം പറയാനും മാത്രം വളർന്നോ ഹരി നീയ്….

മഹാലക്ഷ്മി അവനു നേരെ ആക്രോശിച്ചു.

അമ്മയോട് തർക്കുത്തരമല്ല പറഞ്ഞത്, സത്യം… സത്യം മാത്രമാണ് പറഞ്ഞത്.

ഹരിയുടെ ആയുസ് തീരും വരേയ്കും ഭദ്ര ഒപ്പം കാണും.. കണ്ടിരിക്കും..അതിനു യാതൊരു മാറ്റവുമില്ലമ്മേ….100ശതമാനം.

അവൻ പറയുന്നത് കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ഭദ്ര.കവിൾത്തടത്തിൽ കൈപത്തി ചേർത്തു അമർത്തിപിടിച്ചു കൊണ്ട്

ഇത്രയ്ക്ക് ഒറ്റ രാത്രികൊണ്ട് മാറിപ്പോകാനും മാത്രം എന്ത് മയക്കുവിദ്യയാണ് ഇവള് നിനക്ക് ചെയ്തു തന്നത്… അത്രമാത്രം അപ്സരസ് ആണോടാ ഈ നിൽക്കുന്നവൾ..

മഹാലക്ഷ്മി പറയുന്ന ഓരോ വാക്കുകളും കേൾക്കുമ്പോൾ അവൾക്ക് നിന്നിടത്തു നിന്ന് ഉരുകും പോലെ തോന്നി.

ഈ തtha, ന്തയില്ലാത്തവളെ ഏത് നേരത്താണോ എടുത്തു തലയിൽ വെയ്ക്കാൻ എനിക്ക് തോന്നീത്.. സ്വന്തം ശവക്കല്ലറ സ്വയം ഞാൻ കുഴിച്ചത് പോലെയായില്ലോ..

അവർ നിന്ന് ചീറി.

ഇതിനൊക്കെയുള്ള മറുപടി അമ്മയോട് പറയാൻ പോലും എനിക്ക് താല്പര്യംമില്ല…ഒട്ടും താല്പര്യമില്ല. അമ്മ പറയുന്ന ഓരോ വാക്കുകളും അത്രമേൽ നിലവാരമില്ലാത്തത് ആണെന്നുള്ളത് അമ്മയ്ക്ക് തന്നേ അറിയാല്ലോ… പിന്നെ കൂടുതൽ ആയിട്ടൊരു സംസാരം, അതിനി ഇവിടെ വേണ്ട… ഹരിയ്ക്ക് ജീവിതത്തിൽ തുണയായി എന്നും ഭദ്ര കാണും…

വീറോടെ അവനും പറഞ്ഞു നിറുത്തി

ഭദ്രാ…….

ഹരി വിളിച്ചതും അവൾ മുഖമുയർത്തി അവനെ നോക്കി.

വാടോ,,,,,

അവളുടെ കൈത്തണ്ടയിൽ പിടിച്ചുകൊണ്ട്, അവൻ മുകളിലേക്ക് ഉള്ള സ്റ്റെപ്സ് ഒന്നൊന്നായ് വേഗത്തിൽ കയറിപ്പോയ്.

റൂമിൽ എത്തിയതും അവൻ വാതിലടച്ചു ലോക്ക് ചെയ്തു. എന്നിട്ട് ഭദ്രയുടെ നേർക്ക് തിരിഞ്ഞു.

വേദനിച്ചോ തനിയ്ക്ക്…..അവൻ അവളുടെ കവിളിലൂടെ വിരൽ ഓടിച്ചുകൊണ്ട് ചോദിക്കുകയാണ്.

നിസ്സഹായയായി നിൽക്കുന്ന അവളുടെ മിഴികളിലേക്ക് നോക്കും തോറും വല്ലാത്തൊരു വേദന, അതവനിൽ മൂടുപടം തീർത്തു.

സോറിടോ…റിയലി സോറി…അമ്മയ്ക്ക് വേണ്ടി ഞാൻ തന്നോട് ക്ഷമ ചോദിക്കുവാ..അവൻ സാവധാനം പറഞ്ഞു

ഹരിയേട്ടാ….. ഞാൻ കാലു പിടിക്കുവാ, പ്ലീസ്… എനിയ്ക്ക് എന്റെ വീട്ടിൽ പോണം… ഞാൻ താമസിച്ചത് അവിടെയല്ലേ, എനിയ്ക്ക് അവിടേക്ക് പോയാൽ മതി. എന്റെ മീരടീച്ചറും ദേവിയമ്മയും കൂട്ടുകാരുമൊക്കെ ഉള്ളത് അവിടാ….. ദയവ് ചെയ്തു എന്നേ അവിടെയൊന്നു എത്തിക്കാമോ.. ഞാൻ ഹരിയേട്ടന്റെ കാലു പിടിക്കാം.

അവൾ ഹരിയുടെ ഇരു കാലുകളിലും കെട്ടിപിടിച്ചുകൊണ്ട് അവനോട് യാചിച്ചു.

ഒരു വേള അവനും വല്ലാതെയായി.

ഭദ്ര, താൻ എന്താണ് ഈ കാണിയ്ക്കുന്നെ..ചെ ചെ…എഴുന്നേറ്റ് വന്നെടോ ഇങ്ങട്…

അവൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു നേരെ നിറുത്തി.

അപമാനിച്ചോട്ടെ, സാരമില്ല, അർഹതപ്പെട്ടതാണ്, പക്ഷെ ഇങ്ങനെ എന്നെ തരം താഴ്ത്താനും മാത്രം എന്ത് തെറ്റാണ് ഹരിയേട്ടാ ഞാൻ ചെയ്തത്.. ലക്ഷ്മിയമ്മ എന്തേല്ലാമാണ് എന്നോട് വിളിച്ചു പറഞ്ഞത്, ഞാൻ ഹരിയേട്ടനെ മയക്കിഎടുത്തോ… എന്തെങ്കിലും പറഞ്ഞൊ…

അവൾ ഹരിയെ നോക്കി വിങ്ങിപൊട്ടി..

ഈ തtha, ന്തയില്ലാത്തവളല്ല ഹരിനാരായണന് തുണയായ് വേണ്ടത്, അതിനു വിധിച്ചയൊരു പെൺകുട്ടി ഇവിടെയീ കുടുംബത്തിൽ തന്നേയുണ്ട്, അവളെ ഒപ്പം ചേർത്താൽ മതി.. എന്നെ എന്റെ വഴിയ്ക്ക് വിട്ടേക്ക്..

അവൾ ഹരിയുടെ നേർക്ക് കൈ കൂപ്പി തൊഴുത് കൊണ്ട് പറഞ്ഞു.

ഇല്ല ഭദ്ര…. നിന്നെ എവിടെയ്ക്കും വിട്ടു കളയില്ല ഞാന്… അമ്മയോട് പറഞ കാര്യങ്ങൾ തന്നെയാണ്,  എനിക്ക് പറയുവാനുള്ളത്. അതിലൊരു മാറ്റം, അത് ചിന്തിക്കുക പോലും വേണ്ട…

ഹരി തീർത്തു പറഞ്ഞു.

താൻ വേഗം റെഡിയാവ്, നമുക്ക് പുറത്തേക്കൊന്നും പോണം. അനിയേട്ടന്  എന്തെങ്കിലും ഗിഫ്റ്റ് വാങ്ങണം, പിന്നെ എനിക്കൊരു കുർത്തയും, ഞാൻ കാലത്തെ പറഞ്ഞിരുന്നില്ലേ… പെട്ടെന്ന് ആയിക്കോട്ടെ ഭദ്ര… പോയി മടങ്ങി വന്നിട്ട് ഒരുപാട് കാര്യങ്ങൾ ഉള്ളതാണ് .

ഞാൻ എവിടേക്കും  വരുന്നില്ല ഹരിയേട്ടാ. എനിക്കതിനാവില്ല…കൂടുതൽ എന്നെ നിർബന്ധിക്കുകയും വേണ്ട….

അതെന്താ തനിയ്ക്കെന്റെ ഒപ്പം വന്നാല്… എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?

വേണ്ട..അത് ശരിയാവില്ല….ഹരിയേട്ടനെന്നെ ഓർഭനേജിൽ ആക്കി തരുവാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ കുഴപ്പമില്ല ഞാൻ തനിയെ പൊയ്ക്കോളാം.. പിന്നെ വൈകുനേരത്തെ റിസപ്ഷന് ഞാൻ വരില്ല, ഇനിയും മറ്റുള്ളവരുടെ മുന്നിൽ അപമാന ഭാരവും പേറി   നിൽക്കാൻ എനിയ്ക്ക് താല്പര്യമുവില്ല..പ്ലീസ് എന്നോട് അല്പം കരുണ കാണിക്കാൻ മനസ് ഉണ്ടാവണം.

മംഗല്യത്താലി 26

ഭദ്രേ…അങ്ങനെ തോന്നുമ്പോൾ താലികെട്ടുവാനും, തോന്നുമ്പോൾ വലിച്ചെറിയാനുമല്ല ഞാൻ നിന്നെ വിവാഹം കഴിച്ചത്.  സത്യം പറഞ്ഞാൽ പെട്ടെന്ന് ഇങ്ങനെ നടന്നപ്പോൾ എനിക്ക് ലേശം വിഷമമുണ്ടായിരുന്നു, രണ്ടുദിവസം കൊണ്ടാണ് അമ്മ ഇങ്ങനെയൊക്കെ പ്ലാൻ ചെയ്തത്, എന്താണ് കാര്യം എന്ന് ചോദിച്ചിട്ട് ഒന്നും അമ്മ എന്നോട് പറഞ്ഞു ഇല്ല, എന്നിട്ടും ഞാൻ അമ്മയെ എതിർത്തു,

കുറെയേറെ ബഹളം വച്ചു,പിന്നീടങ്ങനെ കൂടുതലായ് ഒന്നും എന്നോട് പറഞ്ഞില്ല അപ്പോൾ അമ്മ എന്നെ എന്റെ വഴിക്ക് വിടുകയാണെന്നാണ് ഞാൻ കരുതിയത്, പക്ഷേ അന്ന് അനിയേട്ടന്റെ ആ കതിർമണ്ഡപത്തിൽ എത്തിയപ്പോഴാണ്, എന്റെ വിവാഹവും അന്നേദിവസം അവിടെ വച്ച് നടക്കപ്പെടും എന്ന് ഞാൻ അറിഞ്ഞത്. കുറെയേറെ തവണ ഞാൻ അമ്മയെ എതിർത്തു, പക്ഷേ അമ്മ തീരുമാനിച്ചത് അപ്പോൾ അവിടെ നടക്കൂ എന്ന വാശിയിലായിരുന്നു.

വിവാഹത്തെക്കുറിച്ച് ഒക്കെ ഏതൊരു പുരുഷനെയും പോലെ എനിക്കും ചില സങ്കല്പങ്ങളും പ്രതീക്ഷകളും ഒക്കെ ഉണ്ടായിരുന്നു,വെളുത്തു തുടുത്ത് പൂവൻപഴം പോലുള്ള പെൺകുട്ടിയെ വേണമെന്ന് ഒന്നും അല്ലായിരുന്നു കേട്ടോ,എന്നാലും വിവാഹത്തിനു മുന്നെ മനസ്സ് തുറന്ന് കുറെ സംസാരിക്കണം എന്നും,രണ്ടാളുടെയും ഇഷ്ടങ്ങളൊക്കെ പരസ്പരം മനസ്സിലാക്കി, പുതിയൊരു ജീവിതത്തിലേക്ക് തുടക്കം കുറിക്കണമെന്നും ഒക്കെയായിരുന്നു എന്റെ കാഴ്ചപ്പാട്. പെട്ടെന്ന് അതെല്ലാം കാറ്റിൽ പറത്തി വിട്ടുകൊണ്ട് അമ്മയുടെ ഇഷ്ടത്തിന് ഞാൻ ഒടുവിൽ വഴങ്ങി കൊടുക്കുകയായിരുന്നു.

അപ്പോൾ മൃദുല?

സംശയത്തോടെ ഭദ്ര ഹരിയെ നോക്കി.

മൃദുല എന്റെ കസിൻ സിസ്റ്റർ ആണ്,അതിനേക്കാൾ ഉപരി എന്റെ ബെസ്റ്റ് ഫ്രണ്ടും.ഒരിക്കലും അവളെ ഞാൻ എന്റെ ഭാര്യയുടെ സ്ഥാനത്ത് കണ്ടിട്ടില്ല,ഇനിയൊട്ടു കാണാനും പോകുന്നില്ല.അതുപോലെതന്നെയാണ് അവൾ തിരിച്ചും.എന്റെ അമ്മയുടെ സഹോദരന്റെ മകളാണ് മൃദുല,തനിക്ക് ഏകദേശം എന്റെ അമ്മയെ ഇപ്പോൾ മനസ്സിലായി കാണുമല്ലോ,അപ്പോൾ അവരുടെ സഹോദരനെ ഊഹിക്കാല്ലോ,അത്രയേ ഉള്ളൂ, എന്റെ അമ്മ പറയും പോലെ എന്നെ മാത്രം മനസ്സിൽ ഓർത്തു കരഞ്ഞു നിലവിളിച്ചിരിക്കുകയൊന്നും അല്ല മൃദുല,  വളരെ ബോൾഡ് ആയിട്ടുള്ള നല്ലൊരു പെൺകുട്ടിയാണ് അവള്.  അമ്മാവൻ ഈ കാര്യം സംസാരിച്ചപ്പോൾ തന്നെ അവൾ അവരോട് ബഹളം വെച്ചു. ഈ പ്രൊപ്പോസലിന്റെ കാര്യം അവളോട് ഇനി പറഞ്ഞിട്ടുണ്ടെങ്കിൽ,അവൾക്ക് തോന്നിയവനെ കണ്ടുപിടിച്ച അവന്റെ ഒപ്പം ഇറങ്ങിപ്പോകും എന്നും,  സ്വന്തം ഇഷ്ടപ്രകാരം ജീവിക്കും എന്നും പറഞ്ഞു അമ്മാവനെ വിരട്ടിയിരിക്കുകയാണ്. ആ മൃദുല ആണോ ഇങ്ങോട്ട് എന്നെ തേടി വരുമെന്ന് അമ്മ പറഞ്ഞിരിക്കുന്നത്, ചുമ്മാ… അതൊക്കെ അമ്മയുടെ വെറും വ്യാമോഹം മാത്രമാണ്..

ഭദ്ര അവനെ തുറിച്ചു നോക്കി നിൽക്കുകയാണ്.

താനൊരു കാരണവശാലും മടങ്ങിപ്പോകും ഒന്നും വേണ്ട,തനിയ്ക്ക് കുറെയേറെ ലക്ഷ്യങ്ങൾ ഒക്കെ ഉണ്ടെന്നല്ലേ പറഞ്ഞത്, നല്ലൊരു ജോലി മേടിക്കണം ഓർഫനേജിൽ എല്ലാവരെയും ഹെല്പ് ചെയ്യണം, തന്റെ അച്ഛനെയും അമ്മയെയോ ആരെയെങ്കിലും ഒരാളെ എങ്കിലും തനിക്ക് കണ്ടുപിടിക്കണം… ഇതൊക്കെയല്ലേ ഭദ്രകുട്ടിയുടെ ആഗ്രഹങ്ങൾ….  വെട്ടം സിനിമയിൽ നമ്മുടെ ഹീറോയിൻ പറയുന്നതുപോലെ, എന്റെ കൂടെ നിന്നാലെ, ഞാൻ ഇയാളെ സഹായിക്കാം, തന്റെ ലക്ഷ്യങ്ങളൊക്കെ പൂർത്തീകരിക്കുവാൻ ഈ ഹരിനാരായണൻ കൂടെയുണ്ടായിരിക്കും, ആലോചിച്ചു പറഞ്ഞാൽ മതി. അവിടെ ആരൊക്കെ തടസ്സമായാലും അതൊക്കെ തുടച്ചുമാറ്റുന്ന കാര്യം ഞാൻ ഏറ്റു..

ആലോചിക്കാൻ ഒന്നുമില്ല ഹരിയേട്ടാ,വേണ്ട അതൊന്നും ശരിയാവില്ല,എന്നോട് ദേഷ്യം ഒന്നും തോന്നരുത്,എനിക്ക് ഹരിയേട്ടനോടൊപ്പം താമസിക്കുവാൻ ബുദ്ധിമുട്ടുണ്ട്,എന്റെ വിലയും നിലയും ഒക്കെ ഞാൻ നോക്കേണ്ടവളാണ്, അതിനനുസരിച്ചുള്ള പദവിയിലേക്ക് ഞാൻ ഉയരാൻ പാടുള്ളൂ,മംഗലത്ത് വീട്ടിലെ ഹരിനാരായണന്റെ ഭാര്യാപദവി അതൊരിക്കലും എനിക്ക് വേണ്ട….എന്നോട് ക്ഷമിക്കണം.

ഹരി തന്റെ ചൂണ്ടുവിരൽ താടിയിലേക്ക് മുട്ടിച്ചുകൊണ്ട് അവളെ സാകൂതം നിരീക്ഷിച്ചു.

സത്യം പറഞ്ഞാൽ,ഭദ്ര തന്റെ വാക്കുകൾ കേൾക്കുമ്പോൾ സമ്മതിക്കും എന്നായിരുന്നു കരുതിയത്. പക്ഷേ തനിക്ക് തെറ്റിപ്പോയി,  ഒന്നാലോചിക്കാൻ പോലും കൂട്ടാക്കാതെ കൊണ്ട് അവൾ വേഗം തന്നെ മറുപടി പറഞ്ഞു. അതിന്റെ കാരണം അമ്മയെ അവൾ ഭയന്നതാണ്.

അതെന്താ ഭദ്രേ, തന്റെ സങ്കല്പത്തിലുള്ള ഒരാളല്ലേ ഞാന്, അതുകൊണ്ടാണോ താൻ എന്നെ ഒഴിവാക്കുന്നത്.

അയ്യോ അല്ല..സത്യമായിട്ടും അല്ല…ഞാൻ അങ്ങനെ മനസ്സിൽ പോലും കരുതിയിട്ടില്ല, പക്ഷേ വേണ്ട ഹരിയേട്ടാ ഞാനിനി ഇവിടെ തുടരുന്നത് ശരിയല്ല.

ഇത്രയൊക്കെ കാര്യങ്ങൾ വഷളായി സ്ഥിതിക്ക് തന്നെ ഇനി ഓർഫനേജിൽ അമ്മ നിർത്തുമെന്ന് തോന്നുന്നുണ്ടോ…
പെട്ടെന്ന് അവൻ ചോദിച്ചു.

അറിയില്ല, സാധ്യത കുറവാണ്, പക്ഷേ മീര ടീച്ചർ എനിക്ക് എന്തെങ്കിലും ഒരു വഴി കാട്ടിത്തരും, ആ ഒരു വിശ്വാസത്തിലാണ് ഞാൻ..

എല്ലാവരെയും അത്രയ്ക്ക് വിശ്വാസമുണ്ട്,പക്ഷേ എന്നെ മാത്രം… എന്തേ….

എനിക്ക് ഹരിയേട്ടനെ വിശ്വാസമാണ്.നൂറു വട്ടം.. പക്ഷെ ഞാൻ ഇവിടെ തുടരുന്നത് ഹരിയേട്ടന്റെ ജീവിതം കൂടിഇല്ലാതാക്കും..അതുകൊണ്ടാണ്.എനിയ്ക്ക് പോണം, പോയെ തീരൂ

അവൾ വീണ്ടും അത് തന്നേ ആവർത്തിച്ചു.

മംഗല്യത്താലി 27

എനിക്ക് ഹരിയേട്ടനെ വിശ്വാസമാണ്. നൂറു വട്ടം.. പക്ഷെ ഞാൻ ഇവിടെ തുടരുന്നത് ഹരിയേട്ടന്റെ ജീവിതം കൂടിഇല്ലാതാക്കും..അതുകൊണ്ടാണ്.എനിയ്ക്ക് പോണം, പോയെ തീരൂ

അവൾ വീണ്ടും അത് തന്നേ ആവർത്തിച്ചു.

ഞാൻ ഇത്രമാത്രം പറഞ്ഞിട്ടും തനിയ്ക്ക് മനസിലാവുന്നില്ലേ ഭദ്രേ…..

കൊച്ച്കുട്ടികളെ പോലെ ഇങ്ങനെ തുടരല്ലേ… കുറച്ചു കഷ്ടം ആണ് കേട്ടോ….

അവൻ ചെറുതായ് ശാസിച്ചപ്പോൾ അവൾ മുഖം കുനിച്ചു നിന്നു.

ഭദ്രയുടെ നന്മയ്ക്ക് വേണ്ടിയാണ് ഞാനീ പറയുന്നത്,പഠിത്തം, ജോലി, ഇതൊക്കെ മുന്നോട്ട് കിടക്കുവല്ലേ, എല്ലാത്തിലും ഉപരിയായിട്ടു സ്വസ്ഥമായും സമാധാനമായും തനിക്ക് ജീവിക്കണ്ടേ കൊച്ചേ,ഒന്നുല്ലെങ്കിലും ഈ താലി തന്റെ കഴുത്തിൽ അണിയിച്ചു തന്നവൻ അല്ലെടോ.. ആ ഒരു പരിഗണനയെങ്കിലും ഒന്ന് തന്നുടെ…

ഇവിടെഎനിയ്ക്ക് സ്വസ്ഥമായിട്ട് ജീവിക്കാൻ ആവില്ല ഹരിയേട്ടാ, ലക്ഷ്മിയമ്മയ്ക്ക് എന്നോട് തീർത്താൽ തീരാത്ത പകയാണ്, വൈരാഗ്യവും ദേഷ്യവുമാണ്. എന്നേ നോക്കുന്നത് പോലും ആ ഒരു മനോഭാവത്തിൽ പോലുമാണ്. ആ സ്ഥിതിയ്ക്ക് ഹരിയേട്ടൻ ഒന്ന് ആലോചിച്ചു നോക്കു, ഞാനെങ്ങനെ ഇവിടെ കഴിയും.

അവൾ പറഞ്ഞത് കേട്ടപ്പോൾ അവൻ തല കുലുക്കി.

വരട്ടെ നോക്കാം….

അപ്പോളേക്കും ഹരിയുടെ ഫോൺ ശബ്ധിച്ചു.

പോളേട്ടൻ….

ഹലോ പോളേട്ടാ….. ആഹ് പറഞ്ഞോ.

ഹരി ഫോണും ആയിട്ട് ഇറങ്ങി വെളിയിലേക്ക് പോയി.

തികട്ടി വന്ന സങ്കടത്തോടെ ഭദ്ര അവൻ പോകുന്നത് നോക്കി നിന്നു.

ഈ മനുഷ്യൻ പറയുന്നത് സത്യംആയിരിക്കും, തന്നേ ഒരുപക്ഷെ സഹായിയ്ക്കാമെന്ന് കരുതിയാവും, വിശ്വാസക്കുറവ് ആയിട്ടല്ല,ഒക്കെ ശരി തന്നേയാവും … എന്നാൽ ഇവിടെയുള്ള ബാക്കി ഓരോ ആളുകൾ…അവരുടെയൊക്കെ നോട്ടം….. ആ മനോഭാവം ഓർക്കുമ്പോൾ അവളെ വിറച്ചു

ഇപ്പോളും തന്റെ കവിളിലേ തരിപ്പ് പോലും മാറിയിട്ടില്ല.. അത്രയ്ക്ക് ശക്തമായി ആയിരുന്നു അവർ അടിച്ചത്,,,,, യാതൊരു തെറ്റും ചെയ്യാത്ത തന്നോട് എന്തിനാണ് ഈ ക്രൂra രത കാണിക്കുന്നത്.. സ്വന്തം മകന്റെ കുടുംബജീവിതം സുരക്ഷിതമാക്കുവാൻ വേണ്ടി ഈ പാവം അനാഥപ്പെണ്ണിന്റെ ജീവിതം ഇല്ലാതാക്കികളഞ്ഞു.

എല്ലാവരുടെയും മുൻപിൽ വെച്ചു തന്നേ ത,tha ന്തയില്ലാത്തവൾ എന്ന് വിളിച്ചു അധിക്ഷേപിച്ചു.

എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ തന്റെ അച്ഛൻ……ആ മുഖം ഒരിക്കലെങ്കിലും ഒന്ന് കാണാൻ സാധിക്കുമോ കൃഷ്ണാ…ഒരു തവണ ഒരേയൊരു തവണ, ഒന്ന് ചേർത്ത് നിറുത്തി പറയാൻ കഴിയോ, നീയാണ് എന്റെ മകളെന്നു…

ഈ ലോകത്തോട് ഒന്നും വിളിച്ചു പറയേണ്ട, അങ്ങനെയൊരു അത്യാഗ്രഹം ഇല്ല താനും,പക്ഷെ എന്നേ എന്റെ മുഖത്ത് നോക്കി തtha, ന്തയില്ലാത്തവൾ എന്ന് വിളിച്ച മഹാലഷ്മിയമ്മയുടെ മുൻപിൽ വെച്ചു പറയണം….

ഇതാണ് എന്റെ മകളെന്നു…… ഇവൾക്ക് ജന്മം നൽകിയവൻ ഞാൻ ആണെന്ന്…അത് കേട്ട് തലയുയർത്തി പിടിച്ചു അവരുടെ മുൻപിൽ നിൽക്കാൻ ആദ്യമായി അവൾക്ക് വല്ലാത്തൊരു കൊതി തോന്നി..

ഭദ്ര…

ഹരി വന്നു തോളിൽ പിടിച്ചപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി.

ഇതേത് ലോകത്താണ്, ഞാൻ ഇഇവിടെ വന്നു നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറേ ആയി, താൻ ഇത് വല്ലതും അറിഞ്ഞോടോ..

അവന്റെ ചോദ്യം കേട്ട് അവളൊന്നു മന്ദഹസിച്ചു.

ഞാൻ.. വെറുതെ ഓരോന്ന് ഓർത്തു….

ഹ്മ്മ്….ആയിക്കോട്ടെ, അപ്പൊൾ എങ്ങനെയാ എന്റെ കൂടെ പുറത്തേക്ക് വരുന്നുണ്ടോ താന്.

ഇല്ല… ഹരിയേട്ടാ, എന്നേ നിർബന്ധിക്കരുത്… പ്ലീസ്…ഞാൻ പറഞ്ഞു കഴിഞ്ഞല്ലോ

ഓക്കേ….. ഇതിൽ കൂടുതൽ നിർബന്ധിയ്ക്കാൻ എനിയ്ക്ക് അറിയില്ല ഭദ്രാ….അതൊന്നും വശമില്ലാത്ത ഏർപ്പാട് ആണേ…

പറയുന്നതിനൊപ്പം അവൻ ഡ്രസിങ് റൂമിലേക്ക് പോയി,

എന്നാൽ പിന്നെ ഞാൻ പോയിട്ട് വരാം കെട്ടോ..

ഹരി റെഡിയായി ഇറങ്ങി വന്നപ്പോൾ, ഭദ്രയ്ക്ക് ചെറിയ പേടി തോന്നാതിരുന്നില്ല. എങ്കിലും ധൈര്യം സംഭരിച്ച് നിൽക്കുവാൻ തന്നെയായിരുന്നു അവളുടെ തീരുമാനം..

അപ്പോളാണ് അനിരുദ്ധൻ അവിടേക്ക് കയറി വന്നത്..

ഹരി ബിസിയാണോ..?

ഹ്മ്മ്… ഞാൻ പറഞ്ഞില്ലേ അനിയേട്ടാ പുറത്തേക്ക് പോകുന്നത്, ഓഫീസിൽ ഒന്ന് കയറണം, ഒരു ചെറിയ ഷോപ്പിംഗ്..

നീ ഒറ്റയ്ക്കാണോ ഹരി പോകുന്നത്?

അതേ ഭദ്രയ്ക്ക് ഒപ്പം വരാൻ മടിയാണ് പോലും.. പിന്നെ എനിക്ക് അത്യാവശ്യമായിട്ട് പോകേണ്ടത് ആണ്..

ഹരി നീ ഇപ്പൊ തൽക്കാലം ഓഫീസിലേക്ക് ഒന്നും പോകേണ്ട, അതും ഈ കുട്ടിയെ ഇവിടെ തനിച്ചാക്കിയിട്ട്. അവിടുത്തെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം.നിനക്കെന്തോ ഷോപ്പിങ്ങിന് പോണം എന്ന് പറഞ്ഞില്ലേ, അതും തൽക്കാലം വേണ്ട… അമ്മ ആകെ വയലന്‍റ് ആണ്, എന്തെങ്കിലും ഒരു സൊലൂഷൻ കണ്ടെത്തിയേ തീരൂ.

അമ്മ വയലന്റ് ആയി എന്നുവച്ച് എനിക്കെന്താ, ഹരിക്ക് എവിടെയെങ്കിലും പോണമെങ്കിൽ പോകുക തന്നെ ചെയ്യും,  അത് എന്റെ സൗകര്യമാണ്..

അവനും വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു.

നീയും അമ്മയും തമ്മിൽ വാശി കാണിക്കുമ്പോൾ,ഇവിടെ കിടന്നു വലയുന്ന ഒരാളുണ്ട്,നിന്റെ ഭാര്യ..  അത് മറക്കരുത് ഹരീ നീയ്. ഈ കുട്ടി എന്തു പിഴച്ചു, നിന്റെ മുന്നിൽ തലകുനിച്ചു തന്നു എന്നൊരു തെറ്റു മാത്രമേ അവൾ ചെയ്തുള്ളൂ, ഒപ്പം നമ്മളുടെ അമ്മയെ വിശ്വസിക്കുകയും ചെയ്തു.  ആ ഒരു കുറ്റം ചെയ്തതു കൊണ്ടാണല്ലോ അവൾക്ക് ഇന്ന്, അമ്മയുടെ കയ്യിൽ നിന്നും അടി വരെ വാങ്ങിക്കേണ്ടിവന്നത്….  എന്തായാലും ഇനി ഭദ്രയുടെ കണ്ണീര്  ഇവിടെ വീഴുവാൻ ഞാൻ സമ്മതിക്കില്ല… 

ഭദ്രയ്ക്ക് ഇവിടെ നിന്നും മടങ്ങണമെന്നല്ലേ പറഞ്ഞത്. എന്താണ് വേണ്ടത് എന്നുള്ളത് നിങ്ങൾ രണ്ടാളും ആലോചിച്ച് തീരുമാനിക്കുക.അതു മാത്രമേ എനിക്ക് നിന്നോട് പറയാനുള്ളൂ..

കൂടുതൽ ആലോചിക്കുവാൻ ഒന്നും എനിക്ക് നേരമില്ല അനിയേട്ടാ, ഭദ്ര അവിടേക്ക് മടങ്ങി പോകണമെന്ന് ഒരേ തീരുമാനത്തിലാണ്. അതെന്തായാലും സാധ്യമല്ല, അതാണ് എന്റെയും തീരുമാനം. പിന്നെ ബാക്കിയൊക്കെ വരുന്നിടത്ത് വച്ച് കാണാം അത്രമാത്രം.
അനിരുദ്ധനോട് പറഞ്ഞശേഷം ഹരി ഭദ്രയെ ഒന്നു നോക്കി.

താൻ വാതിൽ കുറ്റിയിട്ടോളൂ,ഞാൻ വന്നശേഷം തുറന്നാൽ മതി…

അവൾ മറുപടി എന്തെങ്കിലും പറയും മുന്നെ ഹരി സ്റ്റെപ്സ് ഇറങ്ങി താഴേക്ക് പോയിരുന്നു.

ഭദ്ര ദയനീയമായി അനിരുത്തനെ ഒന്ന് നോക്കി.

മോളെ അവൻ പറയുന്നതുപോലെ ചെയ്തോളൂ. വാതിലടച്ചോളു കെട്ടോ..

അവൻ പറഞ്ഞതും ഭദ്ര തല കുലുക്കി. എന്നിട്ട് വാതിൽ അടച്ചു

ബാക്കി ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ