മംഗല്യ താലി
ഭാഗം 108
മീരയോട് ഒരുപാട് ക്ഷമ പറഞ്ഞുകൊണ്ട് രവീന്ദ്രന്റെ അമ്മ ഉറക്കെ കരയുന്നുണ്ട്.
അതൊന്നും സാരമില്ലെന്നും ഒക്കെ ദൈവഹിതം ആണെന്നും പറഞ്ഞ് മീര അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ആ അമ്മ ഒട്ടും പ്രതീക്ഷിക്കാതെ മീരയുടെ കാലിൽ വീഴുന്നത് കണ്ടപ്പോൾ ഭദ്രയും ശരിക്കും വിഷമിച്ചു പോയി.
അമ്മേ അമ്മേ എന്താണ് ഇങ്ങനെയൊക്കെ കാണിക്കുന്നത് മീര പെട്ടെന്ന് അവരെ പിടിച്ചു എഴുന്നേൽപ്പിക്കാൻ തുടങ്ങി.
അന്നേരത്തെ എന്റെ മനസ്ഥിതി അങ്ങനെയൊക്കെ ആയിരുന്നു മോളെ.. ആകപ്പാടെ ഒരു മകനല്ലേ ഉള്ളൂ. എല്ലാ പ്രതീക്ഷയും അവനിലായിരുന്നു അവന്റെ വിവാഹം എന്ന് പറയുന്നത് ഞങ്ങളുടെ ഒരു വലിയ സ്വപ്നമായിരുന്നു.ഒട്ടും പ്രതീക്ഷിക്കാതെ അവൻ ഒരു പെൺകുട്ടിയെയും വിളിച്ചുകൊണ്ടു വന്നപ്പോൾ ഞങ്ങൾ വല്ലാണ്ടായി പോയി. നിന്നോട് എനിക്ക് അതുകൊണ്ട് തീർത്താൽ തീരാത്ത പകയായിരുന്നു എങ്കിലും ഈ ലോകത്തിൽ ഒരു സ്ത്രീയും ചെയ്യാത്തത്ര ക്രൂരതയാണ് നിന്നോട് ഞാൻ കാണിച്ചത് മാപ്പ് ചോദിക്കാനുള്ള അർഹതയൊന്നും അമ്മയ്ക്കില്ല പക്ഷേ ഞാൻ ഭഗവാനോട് എന്നും പ്രാർത്ഥിക്കുമായിരുന്നു ഒരിക്കലെങ്കിലും നിന്നെ എന്റെ മുൻപിൽ കൊണ്ടു വരികയാണെങ്കിൽ ആ പാദത്തിൽ വീണ് ഞാൻ ക്ഷമ പറയുമെന്ന് എന്തായാലും എന്റെ പ്രാർത്ഥന ഈശ്വരൻ കേട്ടു അതുകൊണ്ടല്ലേ നിങ്ങൾ ഇന്ന് വന്നത്.
സാരമില്ല കഴിഞ്ഞതൊക്കെ കഴിഞ്ഞു അമ്മ ഇനി അതൊന്നും പറയാൻ നിൽക്കണ്ട.
മീര അവരോട് ചേർന്നിരുന്നു കൊണ്ട് ആ കൈകളിൽ തഴുകി.
ഭദ്രയും അവരുടെ അടുത്തേക്ക് വന്നു.
മുത്തശ്ശി ഇങ്ങനെ കരയരുത്… മുത്തശ്ശിക്ക് വയ്യാണ്ടിരിക്കുന്നതല്ലേ. കരഞ്ഞു നിലവിളിച്ച് എന്തെങ്കിലും അസുഖം വരുത്തുവാനാണോ തീരുമാനം.
ഒന്നും പറയാതെ കൊണ്ട് ഭദ്രയെ നോക്കി അവർ കുറെ നേരം ഇരുന്നു…
അപ്പോഴേക്കും രവീന്ദ്രന് ഒരു കോൾ വന്നു അയാളെ കാണുവാനായി ആരോ ബാംഗ്ലൂരിൽ നിന്നും എത്തിയിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഫോൺ കോൾ. ഒരു ഒഫീഷ്യൽ മീറ്റിംഗ് നടത്തേണ്ട ആവശ്യം അയാൾക്കുണ്ട്. ഹരിയോട് മാനേജ് ചെയ്യാൻ പറഞ്ഞപ്പോൾ അവൻ പറഞ്ഞു അങ്കിളും കൂടി വന്നിട്ട് ബാക്കി കാര്യങ്ങൾ സെറ്റ് ചെയ്യാം എന്ന്.
മീരയോടും ഭദ്രയോടും കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ അവരും വീട്ടിലേക്ക് മടങ്ങുവാനായി എഴുന്നേറ്റു.
അമ്മ ഞങ്ങളുടെ കൂടെ പോരെ.. ഇവിടെ ഇനി ഒറ്റയ്ക്ക് താമസിക്കേണ്ട. മീര വിളിച്ചുവെങ്കിലും അവർ അവരോടൊപ്പം പോരുവാൻ കൂട്ടാക്കിയില്ല.
തനിക്ക് അങ്ങനെ പറയത്തക്ക ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നും, എന്നതെങ്കിലും ക്ഷീണം വന്നാൽ ഇവിടെ സഹായത്തിന് ആളുണ്ടെന്നും, പറഞ്ഞു അവർ ഒഴിഞ്ഞുമാറി. രവീന്ദ്രനും മീരയും ഭദ്രയും ഒക്കെ വിളിച്ചു എങ്കിലും അവർ തന്റെ മറുപടി യിൽ ഉറച്ചു നിന്നു. ഒടുവിൽ മൂവരും കൂടി ഉച്ചയ്ക്ക് ശേഷം തിരിച്ചു പോന്നു
അച്ഛമ്മയോട് രണ്ട് വാക്ക് പറയാൻ പോയ ഭദ്രയും തിരിച്ചുള്ള യാത്രയിൽ ആകെ ക്ഷീണിതയായി.
അവരുടെ അവസ്ഥ, പ്രായം, കരച്ചിൽ.. ഒക്കെ കാണുമ്പോൾ വല്ലാത്ത സങ്കടം.
ഹരി പലതവണ വിളിച്ചു.. പക്ഷെ അവനോട് അത്ര കാര്യമായിട്ട് ഒന്നും അവൾ സംസാരിച്ചില്ല..ഒടുവിൽ അവൻ രവീന്ദ്രനെ വിളിച്ചു, ഭദ്ര ക്ക് എന്താണ് പറ്റിയത് എന്ന് ചോദിച്ചു..
വേറെ കുഴപ്പമൊന്നുമില്ല അവൾ ഒക്കെയാണ് എന്ന് ഹരിയോട് പറഞ്ഞപ്പോൾ ഇങ്ങനെയൊരു യാത്രയുടെ ആവശ്യമില്ലായിരുന്നു എന്നും താൻ പറഞ്ഞത് കേൾക്കാതെ ഭദ്ര പോയി എന്നും പറഞ്ഞ് ഹരി ഇത്തിരി ദേഷ്യത്തിൽ ആയിരുന്നു പറഞ്ഞത്..
അങ്ങനെ രാത്രി ഇത്തിരി വൈകിയാണ് എല്ലാവരും തിരിച്ചു എത്തിയത്. ഭദ്രയെ വീട്ടിൽ ആക്കിയ ശേഷം രവീന്ദ്രനും മീരയും മടങ്ങി പോകുവാനാണ് തീരുമാനിച്ചത്. എന്നാൽ അന്ന് അച്ഛനും അമ്മയും കൂടെ നിൽക്കണമെന്ന് അവൾ വാശിപിടിച്ചപ്പോൾ ഒടുവിൽ അവർ അവിടെ കൂടി.
മൂവരും ഫുഡ് കഴിച്ചിട്ടാണ് വന്നത് ഹരിക്ക് ഉള്ളത് പാഴ്സലും വാങ്ങി.
ആകെ വാടി ത്തളർന്ന ഭദ്രയെ കണ്ടതും ഹരിയ്ക്ക് ദേഷ്യം തോന്നി.
ഭദ്രാ…. എടുത്തു ചാട്ടം അത്ര നല്ലത് അല്ല. തന്നോട് ഞാൻ എത്ര തവണ പറഞ്ഞതാണ് പോകരുത്ന്നു.
ഹരി ദേഷ്യത്താൽ ഭദ്രയെ നോക്കി.
കുഴപ്പമില്ല ഹരിയേട്ടാ.. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരി തൂകി.
നീ പ്രെഗ്നന്റ് ആണെന്ന് ഉള്ളത് നിനക്ക് ചെറിയ കാര്യം ആയിരിക്കും. പക്ഷെ എനിക്ക് അങ്ങനെയല്ല. ഈശ്വരൻ തന്നതാണ് ഈ കുഞ്ഞിനെ. പ്രോപ്പർ ആയിട്ട് എല്ലാം ശ്രെദ്ധിക്കേണ്ടത് നമ്മുട ഉത്തരവാദിത്തം അല്ലെ. അതിനു പകരം ചാടി തുള്ളി ഇറങ്ങി.. ഒത്താശ പാടാൻ പേരെന്റ്സ് കൂടി ഉണ്ടല്ലോ. പിന്നെ ഈസി ആയി കാര്യങ്ങൾ.
ഹരി മൂവരെയും നോക്കി പറയുമ്പോൾ ആർക്കും ഒരു ഉത്തരം കൊടുക്കാൻ ഇല്ലാത്ത അവസ്ഥ ആയിരുന്നു.
ഞാനൊന്നു കുളിച്ചു വരാം… അപ്പോളേക്കും ഈ ബുദ്ധിമുട്ട് മാറും. ഭദ്ര റൂമിലേക്ക് നടന്നു.
ഹരി….രവീന്ദ്രൻ വിളിച്ചപ്പോൾ അവൻ അത്ര താല്പര്യം ഇല്ലാത്ത മട്ടിൽ അയാളെ നോക്കി.
സോറി മോനെ…..അവൾക്ക് അമ്മയെ കാണണം എന്ന് പറഞ്ഞപ്പോൾ,,,
നിങ്ങള് ഫുഡ് കഴിച്ചിട്ടാണോ വന്നത്..?
അതെ… ഹരിയ്ക്കുള്ളത് വാങ്ങി യിട്ടുണ്ട് കേട്ടോ.
അതൊന്നും സാരമില്ല…
മോന് ദേഷ്യം ആയല്ലേ.
അവളുടെ കണ്ടിഷൻ അങ്കിളൊന്നു നോക്കിക്കേ. എങ്ങനെ ദേഷ്യം വരാതിരിക്കും.
ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ശരിയാകും മോനെ…
രവീന്ദ്രനും മീരയും അവനെ സമാധാനിപ്പിച്ചു.
******
അങ്ങനെ ദിവസങ്ങളും മാസങ്ങളും ആർക്കും കാത്തു നിൽക്കാതെ അങ്ങനെ ഓടി മറഞ്ഞു.
ഹരിയും ഭദ്രയും അച്ഛനുമമ്മയും നൽകിയ പുതിയ വീട്ടിൽ താമസമാക്കിയിട്ട് ഇന്ന് 27വർഷം പിന്നിട്ടു.
*********
തിരിഞ്ഞു നിന്ന് ചായ എടുക്കുകയാണ് ഭദ്ര.
അമ്മാ…….പിന്നിൽ നിന്നും ഒരു വിളി.. ഒപ്പം ഭദ്ര വായുവിൽ ഉയർന്നു പൊങ്ങി.
യ്യോ….മോനെ… എന്താടാ ഈ കാട്ടുന്നെ. താഴെ നിറുത്തിയ്ക്കെ. മകനെ നോക്കി ഉച്ചത്തിൽ പറയുന്നുണ്ട്. ഒപ്പം ഹരിയേട്ടാ എന്നുറക്കെ വിളിച്ചു ഭദ്ര…
അവസാനിച്ചു
മംഗല്യതാലി സീസൺ ടു പ്രീമിയം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
