“എന്താ ഫെലിക്സ് പറയാനുണ്ടെന്ന് പറഞ്ഞത്?”
കുറച്ചു നേരമായി അവർ അങ്ങനെ ഇരിക്കുന്നു
ശിവ അവനെ നോക്കിയിരിക്കുകയാണ്
“അത്.. പറയാം.. കോഫീ കുടിക്ക് “
അവൾ കോഫീ കുടിച്ചു
ഫെലിക്സ് അത് എങ്ങനെ പറയണമെന്ന് വീണ്ടും ചിന്തിച്ചു
“ഇനി പറഞ്ഞോ” ശിവ പുഞ്ചിരിച്ചു
“ശിവ.. അത്.. കാശി ആനന്ദ് നെ ഒന്നുടെ കംപ്ലീറ്റ് ചെക്ക് അപ്പ് ചെയ്തിരുന്നു. കുറച്ചു മെഡിസിൻ കൊടുത്തത് വർക്ക് ആയില്ല. Growth കുറഞ്ഞില്ല.. റിസ്ക് ഫാക്ടർ കൂടുതൽ ആണെന്ന് അവൻ പറഞ്ഞു.. പിന്നെ സർജറി ചെയ്താലും പരലൈസെഡ് ആകാനുള്ള ചാൻസ് കൂടുതൽ ആണെന്ന് പറഞ്ഞു
ഇത് തന്നോട് ഒന്ന് പറയാനാ ഞാൻ..”
അവൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല
“കാശിക്ക് പറ്റും..” അവൾ ദൃഢമായ ശബ്ദത്തിൽ പറഞ്ഞു
“കാശിയിൽ ദൈവം തൊടുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. സർജറിയിൽ പലപ്പോഴും ഞാൻ കാശിക്ക് ഒപ്പം ഉണ്ട്. അപ്പോഴൊക്കെ ഞാൻ അത് അനുഭവിച്ച് അറിഞ്ഞതാണ്..പിന്നെ എന്നിട്ടും രക്ഷ ഇല്ലെങ്കിൽ അത് ആനന്ദിന്റെ വിധി.. ഇനി ആ പേരിൽ ഞാൻ കരയില്ല ഫെലിക്സ്..കരയാൻ പാടില്ല. മനസ്സ് കൊണ്ട് പോലും അവനെ കുറിച്ച് ഞാൻ അത്രയും ഇന്റിമേറ്റ് ആയി ഓർക്കരുത്. അവന്റെ വൈഫ് പ്രെഗ്നന്റ് ആണ്.. ആ കുട്ടി എന്നേക്കാൾ അവനെ ഓർത്തു കരയുന്നുണ്ടാവും. ഞാൻ വെറും എക്സ്… ഇനി ഞാൻ കരയില്ല ഫെലിക്സ്. പ്രാർത്ഥിക്കും. അവൻ രക്ഷപ്പെടാൻ.”
ഫെലിക്സ് ദീർഘമായി ശ്വാസം വിട്ടു
“ഹോ സത്യത്തിൽ ഇതൊരു ടാസ്ക് ആയിരുന്നു “
അവൾ വിഷാദത്തിൽ ചിരിച്ചു
“ഫെലിക്സ്…?
“ഉം “
“എനിക്ക് തോന്നിയതാണ്. പറയുന്നത് തെറ്റ് ആണെങ്കിൽ പൊറുക്കണം “
“പറഞ്ഞോളൂ “
അവൾ വിദൂരതയിലേക്ക് കണ്ണുകളയച്ചു
“ഫെലിക്സ് ഞാൻ… ഞാൻ.. ആനന്ദും ഞാനും ആയി എല്ലാ ബന്ധവും ഉണ്ടായിട്ടുണ്ട്.സ്വന്തം എന്ന് വിശ്വസിച്ചിട്ടാ എല്ലാം..ഞാൻ.. ഞാൻ.. ഫെലിക്സ് നു കുറച്ചു കൂടി നല്ല ഒരാൾ..”
ഫെലിക്സ് അമ്പരന്ന് പോയി. താൻ ഒരിക്കലും അത് തുറന്നു പറഞ്ഞിട്ടില്ല. എങ്ങനെ അത് മനസിലാക്കി
“താൻ സൈക്കോളജി എടുക്കുന്നതായിരുന്നു നല്ലത് ” അവൻ പെട്ടെന്ന് പറഞ്ഞു
“കാശിയും പറയും ” അവൾ പുഞ്ചിരിച്ചു
“ഫെലിക്സ്നെ എനിക്ക് ഇഷ്ടമാണ്. കാശിയെ പോലെ തന്നെ നല്ല ഫ്രണ്ട് ആണ് ഫെലിക്സ്.. എനിക്ക് സന്തോഷം ആണ് ഫെലിക്സ്ന്റെ ഒപ്പം ഇരിക്കുമ്പോ. പക്ഷെ..”
അവൻ കൈ എടുത്തു വിലക്കി
“പക്ഷെ ഒന്നും വേണ്ട.. ഞാൻ ഒന്നും പറഞ്ഞിട്ടില്ല.. തനിക്ക് comfort ഏതാണോ അത് ചെയ്യുക. വേറെ ഒരാൾക്ക് ഒപ്പം കഴിഞ്ഞത് ഡിസ്‌ക്വാളിഫിക്കേഷൻ ആണെങ്കിലും ഞാനും ഡിസ്‌ക്വാളിഫൈഡ് ആണ്. ആണിനും പെണ്ണിനും അതൊക്കെ ഒരേ പോലെയാ ശിവ..”
ശിവ മെല്ലെ ഒന്ന് ചിരിച്ചു
“വിശക്കുന്നുണ്ട് “
“എന്താ വേണ്ടത്?”
“നല്ല പോലെ വിശക്കുന്നുണ്ട് “
ഫെലിക്സ് ചിരിച്ചു പോയി
“രണ്ടു ബിരിയാണി ” അവൻ ഓർഡർ ചെയ്തു
“നാട്ടിൽ ആരൊക്കെയുണ്ട് ശിവക്ക്?”
“അച്ഛൻ അമ്മ അനിയത്തി ഒരു പട്ടിക്കുട്ടി. ലിയോ “
“എനിക്കും ഉണ്ട് ഒരു ലിയോ “
“ങേ.. ലിയോ എന്നാണോ. പേര്?”
“Yes “
അവൻ മൊബൈലിൽ ഫോട്ടോ കാണിച്ചു കൊടുത്തു. അവളും കാട്ടി
“ഫെലിക്സ്ന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്”
“ഞാനും പപ്പയും മാത്രം. ഞാൻ ഒറ്റ മകനാണ്. മമ്മി കഴിഞ്ഞ വർഷം മരിച്ചു പോയി. പപ്പാ കൂടെയുണ്ട് “
അവൾ തലയാട്ടി
“ഞാൻ ഡിവോഴ്സിയാണ് ശിവ “
ശിവ പെട്ടെന്ന് അന്തം വിട്ടു നോക്കി. അത് അവൾക്ക് അറിയില്ല. കാശി പറഞ്ഞിട്ടില്ല
“ആണോ? ഞാൻ കരുതി.. കാശിയെ പോലെ.”
“അല്ല കല്യാണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞു ഡിവോഴ്സ് ആയി..”
“ഓ..”
“എന്റെ ഡിസ്‌ക്വാളിഫിക്കേഷൻ ഇപ്പോൾ ക്ലിയർ ആയില്ലേ?”
“ഒരിക്കലും അല്ല ഫെലിക്സ്. വിവാഹം കഴിഞ്ഞു. യോജിക്കില്ല എന്ന് കണ്ടപ്പോ പിരിഞ്ഞു. സാരമില്ല. പക്ഷെ കല്യാണത്തിന് മുൻപ് ആകുമ്പോൾ അത് കുറച്ചു കൂടി പെയിൻ ആണ്. നമ്മെ യൂസ് ചെയ്തിട്ട് ഉപേക്ഷിച്ചു കളയുന്ന പോലെ. നിവൃത്തി ഉണ്ടെങ്കിൽ കല്യാണത്തിന് മുന്നേ സെ, ക്സ് പാടില്ല എന്ന് ഞാൻ ഇനിം പറയും. ഇത് പറഞ്ഞാൽ എന്നേ ആൾക്കാർ തള്ള വൈബ് എന്നൊക്കെ. പറഞ്ഞേക്കാം. പക്ഷെ അത് പെയിൻ ആണ്. “
ബിരിയാണി വന്നു
“അത് പോട്ടെടോ.താൻ കഴിക്ക്. നമ്മൾ വിചാരിച്ചു വെയ്ക്കുന്ന ഒന്നുമല്ല. ലൈഫ്.”
അവൾ ഒരു ബിരിയാണി രണ്ടായി പകുത്തത് ഒന്ന് അവന്റെ പ്ലേറ്റിലും മറ്റൊന്നു തന്റെ പ്ലേറ്റിലും വിളമ്പി
“ഇടക്ക് ഇത് പോലെ കാണുന്നതിന് വിരോധം ഉണ്ടോ?” അവൾ ഇല്ല എന്ന് തലയാട്ടി
“ഇടക്ക് ഒന്ന് വിളിക്കാമോ?”
“ഉം “
അവൻ ഭക്ഷണം കഴിച്ചു തുടങ്ങി
അവൾ അൽപനേരം നോക്കിയിരുന്നു..പിന്നെ അവളും കഴിച്ചു തുടങ്ങി
തുടരും…..
