കാശിനാഥൻ – ഭാഗം32, എഴുത്ത്-മയിൽപീലി

“മസാലദോശ വട കോഫീ “

കാശി ഓർഡർ ചെയ്തിട്ട് പാർവതിയേ നോക്കിയിരുന്നു 

“അമ്മ എന്ത് പറയുന്നു?”

“അത് ശരി. എന്നോടാണോ ചോദിക്കുക..അമ്മേ വിളിച്ചില്ലേ?”

“ഇല്ലെടി. ഇന്നലെ സർജറി ഡേ ആയിരുന്നു. വന്നപ്പോ തന്നെ വൈകി. അപ്പോഴാണ് ഈ കേസ്. പിന്നെ ദേ രാവിലെ എഴുനേറ്റു പോരുന്നു..”

“അമ്മക്ക് സുഖം.. അച്ഛന് ട്രാൻസ്ഫർ കിട്ടാത്തത് കൊണ്ട് അമ്മയ്ക്കാ ഏറ്റവും സന്തോഷം, “

“അല്ല “

“ങേ?”

“അമ്മയ്ക്ക് അല്ല ഏറ്റവും സന്തോഷം “

അവൾ പുഞ്ചിരിച്ചു കൊണ്ട് മുഖം. താഴ്ത്തി 

“വരുന്നോ എന്റെ കൂടെ ഫ്ലാറ്റിൽ?”

“ഇന്നോ.?”

“ഉം “

“ഹോസ്പിറ്റലിൽ പോകണ്ടേ?”

“വേഗം വരാം “

“ലീവ് ഉള്ള ദിവസമല്ലേ നല്ലത്.. അപ്പോൾ ഒന്നിച്ച് ഇരിക്കാല്ലോ.”

ഭക്ഷണം വന്നു 

“പാറു..?”

“എന്തോ..”

അവൻ എന്തോ പറയാൻ വന്നിട്ട് വേണ്ടന്ന് വെച്ചു. അവളുടെ സന്തോഷം കെടുത്താൻ അവൻ ആഗ്രഹിച്ചില്ല 

“ഞാനെ ഇവിടെ ഉള്ള അമ്പലങ്ങളിൽ ഒന്നും പോയിട്ടില്ല. അമ്മയെ കൂടെ കൂട്ടി നമുക്ക് ഒരു ദിവസം പോണേ “

“പോകാം. അമ്മ കുറെ നാളായി ആറ്റുകാൽ. തൊഴണം എന്ന് പറയുന്നു.. അടുത്ത അവധി നോക്കട്ട്..”

അവൾക്ക് സന്തോഷം ആയി 

ചെറിയ കാര്യങ്ങൾ മതി 

പാർവതി സന്തോഷിക്കാൻ കുഞ്ഞ് കാര്യം മതി. സങ്കടം വരാനും അങ്ങനെ തന്നെ 

തിരിച്ചു വരുമ്പോൾ അവൻ ഇടതു കൈ കൊണ്ട് അവളെ ചേർത്ത്.പിടിച്ചു 

പാർവതി ഒതുങ്ങി ആ തോളിൽ ചാരി ഇരുന്നു.

ഒരുപാട് ദൂരം ഇങ്ങനെ ഓടിച്ചു പോകാൻ തോന്നി അവന് 

അവൾക്കൊപ്പം കാലത്തിന്റെ അറ്റത്തേക്ക് ഒരു യാത്ര 

🌹🌹

ഒരാഴ്ച കഴിഞ്ഞു.

വീണ്ടും സ്കാൻ ചെയ്തു നോക്കി. പക്ഷെ റിപ്പോർട്ട്‌ കണ്ടപ്പോൾ കാശിയുടെ മനസ്സ് ഇടിഞ്ഞു..ബുദ്ധിമുട്ട് ആണ്..അവൻ അത് ഫെലിക്സ്നോട്‌ പറഞ്ഞു 

“എന്ന് വെച്ചാൽ?”

“അത് ഒരു വല്ലാത്ത പൊസിഷൻ ആണ്. ഞാൻ മെഡിസിൻ കൊടുത്തത് അതിന്റെ സൈസ് കുറയ്ക്കാനും ആ നേർവിൽ നിന്ന് അത് വിട്ട് നിൽക്കാനും ആണ്. പക്ഷെ ഒരു mm പോലും ചുരുങ്ങിയില്ല എന്ന് മാത്രം അല്ല മൂന്ന് mm വളർന്നു. ഒരാഴ്ച കൊണ്ട്.. റിസ്ക് ഫാക്ടർ വളരെ കൂടുതൽ ആണ് ഫെലിക്സ്.. അവരുടെ പേരെന്റ്സ്നോട്‌ സംസാരിച്ചിട്ട് സമ്മതിച്ച മാത്രം സർജറി മതി. കാരണം ഫിഫ്റ്റി ഫിഫ്റ്റി പോലുമില്ല ചാൻസ്..Its a 10% success chance “

ഫെലിക്സ് വല്ലാതായി 

“കഷ്ടം ആയല്ലോ ഫെലിക്സ്. അയാളുടെ വൈഫ് പ്രെഗ്നന്റ്. അമ്മയും അച്ഛനും ഇവിടെ തന്നെ മുറിയിൽ ആകെ തളർന്നു ഇരിക്കുവാ..ഇടയ്ക്കിടെ ബിപി കൂട്ടി ട്രിപ്പ്‌ ഇടും. ആ അവസ്ഥ. അവരോട് എങ്ങനെ ഞാൻ..?”

കാശി വെറുതെ പേപ്പർ വെയിറ്റ് ചുറ്റി ഇരുന്നു 

“ഒരു ഹോപ്‌ വേണ്ടന്നാണോ?”

“ഈ സർജറി കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നുമില്ല എന്നാണ്. ഇതിന് ശേഷം ഒരു പക്ഷെ കംപ്ലീറ്റ് ആയിട് paralysed ആയിപോകുകയും ചെയ്യാനാണ് ചാൻസ്. നീ ഇതൊക്കെ ഒന്ന് convince ചെയ്യ്. എനിക്ക് തിരക്ക് ഉണ്ട് 
സി എമിന്റെ വീട്ടിൽ പോകണം..”

ഫെലിക്സ് നെറ്റി ചുളിച്ചു 

“മുഖ്യമന്ത്രി ഹരിഗോവിന്ദന്റെ വീട്ടിലോ? അതെന്തിനാ?”

“ഹരിഗോവിന്ദൻ സാറിന് ചെറിയ ഒരു ന്യൂറോ പ്രോബ്ലം ഉണ്ട്. മൂന്ന് വർഷം ആയി തുടങ്ങിയിട്ട് മെഡിക്കേഷനിൽ. തല്ക്കാലം അത് സ്റ്റോപ്പ്‌ ആയി.. അപ്പൊ പറ്റിയത് എന്താ എന്ന് വെച്ചാൽ ഒരു പനി വന്നാൽ പോലും ആള് എന്നേ വിളിക്കും. ഒന്ന് വന്നിട്ട് പോ ഡോക്ടറേ എന്നാ പറയുക..ഒരു വിശ്വാസം അതാണ്. വേറെ ആരെയും കാണില്ല..”

ഫെലിക്സ്ന്റെ കണ്ണുകൾ വിടർന്നു 

“ഈ കോൺടാക്ട് എന്നോട് പറഞ്ഞിട്ടില്ല ട്ടോ നിയ് “

“എടാ അത് അത്ര പറയാൻ മാത്രം ഒന്നുല്ല..എന്നേ വലിയ ഇഷ്ടം ആണ് ആൾക്ക്. മക്കൾ ഒക്കെ വിദേശത്ത് അല്ലേ. മൂത്ത മോന്റെ ഛായ ഉണ്ടെന്നൊക്ക ഇടയ്ക്ക് പറയും.. ഒരു പാവം മനുഷ്യൻ “

“ഉവ്വ പാവം.. രാഷ്ട്രീയത്തിൽ വലിയ പാവം ഒന്നുമല്ല. ശകുനി തന്ത്രം ആണ് “

“അത് വേണ്ടേ?”

“അതും ശരിയാ ജീവിക്കണ്ടേ?”

“അപ്പോൾ ഞാൻ ഇറങ്ങുവാ..”

“ഇത് ശിവയോട്..പറയണ്ടേ?”

ഫെലിക്സ് ചോദിച്ചു 

“ഇത്രയും സീരിയസ് ആണ് ആനന്ദിനു എന്ന് സൂചിപ്പിക്കു “

“നോക്കട്ട്.. ശിവ. ഒരു പാവമാണ്. മനസ്സ് ശുദ്ധമാണ്. അത് കൊണ്ടു തന്നെ ഇമോഷണലി ആള് വീക്ക്‌ ആണ്. പറയാം “

ഫെലിക്സ് മൂളി 

“ഫ്രീ ആകുമ്പോൾ ഇങ്ങോട്ട് വിട്ട മതി. ഞാൻ പറഞ്ഞു കൊടുക്കാം “

കാശി ഒന്ന് നോക്കി..ഫെലിക്സ് വിളറി 

“അല്ല.. നീ പറയുന്നെങ്കിൽ പറഞ്ഞോ “

“മോനെ ഫെലിക്സേ.. ഒരു ആട്ടം തുടങ്ങിയത് ഞാൻ കാണുന്നുണ്ട് കേട്ടോ “

പോടാ 

ഫെലിക്സ് അവനെ തള്ളി പുറത്താക്കി 

തുടരും….