കാശിനാഥൻ – ഭാഗം 34, എഴുത്ത്-മയിൽപീലി

ആനന്ദിന്റെ സർജറി 

ഒരു പാട് പ്രാർത്ഥിച്ചു കൊണ്ടാണ് കാശി ഓപ്പറേഷൻ തീയറ്ററിൽ നിന്നത്. ഒരു പാട് പഠിച്ചു ഇതിനായി മാത്രം. ഒരുപാട് കഷ്ടപ്പെട്ട് ചർച്ചകൾ നടത്തി. ചില പുതിയ മെഡിസിൻ വരുത്തിച്ചു. ഇത്രയും effort എടുത്ത ഒരു സർജറിയും ആദ്യമായിട്ടായിരുന്നു 

അഞ്ചു മണിക്കൂർ നീണ്ട ഒരു സർജറി. വെളിയിൽ ഭാര്യയും കുടുംബവും മുഴുവൻ ഉണ്ടായിരുന്നു 

ശിവ വന്നില്ല. എന്തോ അവൾക്ക് അത് തോന്നിയില്ല. ഫെലിക്സ് ഉണ്ടായിരുന്നു 

ഒടുവിൽ കാശി പുറത്തേക്ക് വന്നു. മുഖം സാധാരണ പോലെ തന്നേ

“24hours വേണം. അത് കഴിഞ്ഞു പറയാം “

അവൻ പറഞ്ഞു. പിന്നെ ഫെലിക്സ്ന്റെ മുറിയിലേക്ക് പോയി 

“എങ്ങനെ?”

“നാളെ പറയാം. ബോധം വീണിട്ട് “

ഫെലിക്സ് തലയാട്ടി 

“ഞാൻ ഇന്ന് ഇവിടെ കാണും. രാത്രി “

ഫെലിക്സ്ന്റെ മുഖം വിടർന്നു 

“ഓരോ മണിക്കൂറും നിർണായകമാണ്.. നീ വേണേൽ പൊയ്ക്കോ “

“അതെന്ത് വർത്താനം ആണെടാ. നീ ഇവിടെ ഇരിക്കുമ്പോ ഞാൻ എങ്ങോട് പോകാൻ..പണ്ടൊക്കെ നമ്മൾ ഒന്നിച്ചു ഇത് പോലെ combine സ്റ്റഡി ക്ക് കൂടും. രാത്രി മുഴുവൻ.. അങ്ങനെ.. നല്ല രസം ഉള്ള കാലമായിരുന്നു ല്ലേ?”

കാശി പുഞ്ചിരിച്ചു 

“ശിവ വിളിച്ചോ?”

“ഇല്ല “

ഫെലിക്സ് പറഞ്ഞു 

കാശി മൊബൈൽ എടുത്തു ഓൺ ആക്കി. ശിവയുടെ നമ്പർ ഡയൽ ചെയ്തു 

“ആ കാശി “

“എവിടെയാ ശിവ”

“ഞാനെ അച്ഛൻ വരണം എന്ന് പറഞ്ഞിട്ട് വിളിച്ചു .അങ്ങനെ വീട്ടിലേക്ക് വന്നു. എല്ലാം ഓക്കേ അല്ലേ?”

“ഇത് വരെ.. നാളെ. ഈ സമയം കുറച്ചു കൂടെ ഉറപ്പിച്ചു പറയാം..”

“എനിക്കുറപ്പാണ്. എല്ലാം. ഓക്കേ. ആവും “

കാശി ചിരിച്ചു 

“എവിടെയാ ഫ്ലാറ്റിൽ ആണോ?”

“അല്ല ഹോസ്പിറ്റലിൽ ആണ് “

“ഫെലിക്സ് ഉണ്ടോ?”

കാശി ഫെലിക്സ്നെ നോക്കി കണ്ണിറുക്കി 

“ഉണ്ടല്ലോ.”

“ഞാൻ അന്വേഷിച്ചെന്ന് പറയണേ “

“എടാ നിന്നെ ശിവ അന്വേഷിച്ചു “

അവൻ പെട്ടെന്ന് പറഞ്ഞു 

“മുന്നിൽ തന്നെ ഉണ്ടോ?”

“Yes “

“ഒന്ന് കൊടുത്തേ “

അവൻ ഫോൺ ഫെലിക്സ് നു കൊടുത്തു 

“ഹലോ ഫെലിക്സ് “

“ഹായ് “

“ഞാൻ വീട്ടിലാണ് “

“എന്ന് പോയി?”

“ഇന്ന് ഡ്യൂട്ടി കഴിഞ്ഞു പോയി “

“എന്ന് വരും?”

“രണ്ടു ദിവസം കഴിഞ്ഞു വരും “

“ശരി “

കാശി കൗതുകത്തോടെ അവനെ നോക്കിയിരുന്നു. ഫോൺ കട്ട്‌ ചെയ്തു അവന് തിരിച്ചു കൊടുത്തു ഫെലിക്സ് 

“തീർന്നോ?”

“ആ “

“ശിവയോട് എന്തെങ്കിലും ഉണ്ടോ?”

ഫെലിക്സ് ചുവക്കുന്നത് കാണാൻ നല്ല ഭംഗി 

“ചെക്കൻ ബ്ലഷ് അടിച്ചു “

ഫെലിക്സ് തല താഴ്ത്തി 

“അവൾക്ക് എങ്ങനെ?”

“ഫ്രണ്ട്സ് ആണ് “

“അത് ഒന്ന് ലിഫ്റ്റ് ചെയ്യാൻ എത്ര നേരം വേണം?”

“നിന്റെ ഗട്ട്സ് എനിക്ക് ഇല്ല “

“അതിന് അത് ഒന്നും വേണ്ടാ. പ്രേമം മതി”

“പോടാ “

അങ്ങനെ ഒന്നും രണ്ടും പറഞ്ഞു രാവ് കടന്ന് പോയി 

ഇടക്ക് രണ്ടു പേരും മയങ്ങി. ഇടക്ക് കാശി ഉണർന്നു. പോയി നോക്കി. സ്റ്റേബിൾ ആണ് 

അങ്ങനെ വീണ്ടും ഒരു പകൽ.

“ഡോക്ടർ അയാൾക്ക് ബോധം വീണിട്ടുണ്ട് “

നഴ്സ് വന്നു പറഞ്ഞപ്പോൾ കാശി അവിടെക്ക് ചെന്നു. ആനന്ദ് കണ്ണ് തുറന്നു കിടക്കുകയായിരുന്നു. കാശി ആ കണ്ണുകൾ വിടർത്തി നോക്കി. പിന്നെ ചെറിയ കുറച്ചു ടെസ്റ്റ്‌. സ്പർശം അറിയുന്നുണ്ടോ എന്ന്. അങ്ങനെ കുറച്ചു കാര്യങ്ങൾ 

ഒടുവിൽ കാശിയുടെ മുഖം തെളിഞ്ഞു 

“You are blessed..” കാശി മെല്ലെ പറഞ്ഞു 

ആനന്ദിന്റെ കണ്ണുകളിൽ വെള്ളം നിറഞ്ഞു 

“ഡോക്ടർ..?”

കാശി പോകാൻ തുടങ്ങുകയാണ് 

നിന്നു 

“ഡോക്ടർ… ശിവ?”

“ശിവ വീട്ടിൽ പോയി “

“ഒരുപകാരം ചെയ്യാമോ?”

“പറഞ്ഞോളൂ.”

“എന്നോട് ക്ഷമിക്കാൻ പറയണേ “

കാശി കുറച്ചു നേരം അവനെ നോക്കി നിന്നു 

“അത് മാത്രം ആണ് ഇപ്പോൾ വേദന “

“അത് മറന്നേക്ക്. അവൾക്ക്. ഇപ്പോൾ. ഒരു റിലേഷൻ ഉണ്ട്. താമസിയാതെ കല്യാണം നടക്കും “

കാശിയുടെ ശബ്ദത്തിൽ ഒരു ഗൗരവം നിറഞ്ഞു. ആനന്ദ് മിണ്ടാതെ കിടന്നു 

“Relax “

കാശി ഇറങ്ങി

വേദന പോലും….ഏതോ ദോഷത്തിന്റെ പേരും പറഞ്ഞു അവളെ ഉപേക്ഷിച്ചു കളഞ്ഞിട്ട് ഇപ്പൊ വേദന ആണത്രേ. സ്റ്റുപ്പിഡ് 

അവൻ ഫെലിക്സ്ന്റെ അരികിൽ വന്നു 

“ഞാൻ പോവാടാ ഒന്ന് ഉറങ്ങണം.ഇനി പ്രോബ്ലം ഒന്നുമില്ല. “

ഫെലിക്സ് പുഞ്ചിരിച്ചു

“You are great man.”

“No, god is great “

അവൻ മെല്ലെ പറഞ്ഞു 

“ഞാൻ പാറുനെ ഒന്ന് കണ്ടിട്ട് പോകാം. ഇന്നലെ ആ തിരക്കിനിടയിൽ കണ്ടില്ല “

“ആയിക്കോട്ടെ “

ഫെലിക്സ് ചിരിച്ചു 

അവൻ ഫോൺ എടുത്തു അവൾക്ക് ഒരു മെസ്സേജ് ഇട്ടിട്ട് താഴേക്ക് ചെന്നു. ആള് നിൽക്കുന്നുണ്ട് 

“ഇവിടെ ഉണ്ടായിരുന്നോ?” അവൾ ചോദിച്ചു 

“Yes “

“പറഞ്ഞില്ലല്ലോ “

അവൻ ചിരിച്ചു 

“വരുന്നോ എന്റെ കൂടെ? വൈകുന്നേരം ഒന്നിച്ചു വീട്ടിൽ പോകാം “

“ലീവ് പറഞ്ഞില്ല “

“അത് ഞാൻ വിളിച്ചു പറഞ്ഞാൽ പോരെ?”

അവൾ തലയാട്ടി. അവൻ നടന്നു 

“യൂണിഫോം മാറിയിട്ട് കാറിന്റെ അടുത്ത് വന്നേക്ക് “

അവൾ ഉത്സാഹത്തോടെ ഓടി പോകുന്നത് നോക്കി നിന്നു അവൻ 

തുടരും…..