കാശിനാഥൻ – ഭാഗം 47, എഴുത്ത്-മയിൽപീലി

“ഹലോ കാശി. രണ്ടു ദിവസം കൂടി കഴിഞ്ഞേയുള്ളുന്നല്ലേ പറഞ്ഞത്?”

ശിവ കാശി വന്നത് കണ്ട് അതിശയിച്ചു

“ഒരു കേസ് ഉണ്ട്. ഒരു കുട്ടി. ആലിയ മുഹമ്മദ്‌”

“ആ yes yes.. അൻവർ സാറിന്റെ പേഷ്യന്റ് ആണ്. അതിന്റ പേരെന്റ്സ് വന്നപ്പോൾ മുതൽ അന്വേഷിച്ചു. ഞാൻ പറഞ്ഞു വീട്ടിൽ ആണ് അവധിയിൽ ആണെന്നൊക്ക “

“അങ്ങനെ ആണെങ്കിലും ഇങ്ങനെ ഉള്ള സമയം വരണമല്ലോ.”

ശിവയുടെ ബഹുമാനം ഇരട്ടിച്ചു..എന്തൊരു മനുഷ്യൻ ആണ്..എത്ര നല്ല ഒരു ഡോക്ടർ.

അവൻ അൻവർ സാറിനെ കണ്ടു

“ആ കാശി.. ആ കേസ് കുറച്ചു complication ഉള്ളതാണ് ഞാൻ കാശി വരാൻ നോക്കിയിരിക്കുകയായൊരുന്നു “

“ആ കുട്ടിയുടെ ഫാദർ എന്നേ വന്നു കണ്ടിരുന്നു. കേസ് ഷീറ്റ് ഒന്ന് നോക്കട്ട് “

“Yes yes “

അദ്ദേഹം മെഡിക്കൽ റിപ്പോര്ട്ട് അവന് കൈ മാറി

“തനിക്ക് പറ്റും. ദൈവം തൊട്ട വിരലുകൾ ആണ് തന്റേത് “

അൻവർ സാർ ആ തോളിൽ ഒന്ന് തട്ടി മുറിയിൽ നിന്ന് പോയി..അവൻ അത് വിശദമായി പഠിച്ചു. അൻവർ സാർ പറഞ്ഞത് പോലെ complication ഉണ്ട്. പക്ഷെ ചാൻസ് ഉണ്ട്. അവൻ ആ കുട്ടിയുടെ അരികിലേക്ക് പോയി

വാടി തളർന്ന് കിടക്കുന്ന ഒരു കൊച്ച് കുട്ടി. ഹക്കിം അവനെ കണ്ടു തൊഴുതു. അവൻ അവളെ നോക്കി പുഞ്ചിരിച്ചു
മരിക്കുമ്പോൾ തന്റെ ചേച്ചിയുടെ പ്രായം ഇതായിരുന്നു. അവൻ ആ കണ്ണുകൾ വിടർത്തി നോക്കി. മരണം എത്തി നോക്കുന്ന കണ്ണുകൾ

അവൻ നെറ്റിയിൽ കൈ വെച്ചു

“മോൾക്ക് വേദന ഉണ്ടോ?”

“ഉണ്ടായിരുന്നു.. ഇപ്പോൾ തീരെ ഇല്ല “

“ഗുഡ്.. പെട്ടെന്ന് മാറും.. മിടുക്കിയായി സ്കൂളിൽ പോകാം നമുക്ക് “

അവൾ ഉത്സാഹത്തോടെ തലയാട്ടി. അവൻ മുറിയിൽ നിന്ന് ഇറങ്ങാൻ നേരം ഹക്കിം ഓടി വന്നു

“സർജറി ഉടനെ ഉണ്ടാവുമോ ഡോക്ടർ?”

“അൻവർ സാർ എന്ത് പറഞ്ഞു “

“സർജറി ഉടൻ വേണം. നടന്നാൽ തന്നെ രക്ഷപ്പെടാനുള്ള ചാൻസ് ഫിഫ്റ്റി ഫിഫ്റ്റി ആണ് എന്നൊക്ക പറഞ്ഞു..രക്ഷിക്കണം. എനിക്ക് ഈ ഒരു മകളെയുള്ളു. അതും ഒരുപാട് ട്രീറ്റ്മെന്റ് എടുത്തു കിട്ടിയയാണ് “

അവൻ കുറച്ചു നേരം അയാളുടെ മിഴികളിൽ നോക്കിയിരുന്നു

“രക്ഷിക്കേണ്ടത് ദൈവമാണ്. ഞാൻ ശ്രമിക്കാം.. പ്രാർത്ഥിക്കുക.. “

അയാളുടെ കണ്ണുകൾ നിറഞ്ഞു തൂവി

“ഡോക്ടർ എവിടെ ആണ് താമസിക്കുന്നത്?”

“ഡിസൈർ ഫ്ലാറ്റിൽ “

“ഒന്ന് വന്നു കണ്ടോട്ടെ.”

“കാശു തരാൻ ആണെങ്കിൽ വേണ്ടാ “

അയാൾ മുഖം താഴ്ത്തി

“ഞാനൊരു ഗവണ്മെന്റ് ഡോക്ടർ ആണ്. ഇത് പബ്ലിക് സർവീസ് ആണ്. കൈകൂലി വേണ്ട. പക്ഷെ തീർച്ചയായും എനിക്ക് നിങ്ങളെ സർജറിക്കു മുന്നേ കാണണം. എന്റെ ഫ്ലാറ്റിൽ വെച്ചല്ല. പുറത്ത് എവിടെ എങ്കിലും വെച്ച് “

“തീർച്ചയായും കാണാം. ഡോക്ടർ പറഞ്ഞാൽ മതി. എന്ന് വേണം?”

“സർജറി മറ്റെന്നാൾ നടക്കും. നാളെ വൈകുന്നേരം ഞാൻ പറയുന്ന സ്ഥലത്ത് വരണം “

“തീർച്ചയായും വരാം “

കാശിനാഥൻ പുഞ്ചിരിച്ചു..പിന്നെ അയാളെ കടന്ന് നടന്നു പോയി

🌹🌹🌹

ഫെലിക്സ് വൈകുന്നേരം വന്നു

“പാർവതി ജോലി നിർത്തിയോ?”

“വന്നില്ലേ?”

“കുറച്ചു ദിവസം ആയി വരുന്നില്ലല്ലോ.”

“അത് ഞാൻ ലീവ് ആയത് കൊണ്ട..”

ഫെലിക്സ് പുഞ്ചിരിയോടെ ആ മുഖത്തേക്ക് നോക്കി

“നീ ഭാഗ്യവനാടാ.. നല്ല സ്നേഹം ആണല്ലേ ആ കുട്ടിക്ക്?”

“സ്നേഹം മാത്രമേയുള്ളു.. ഒരു തൊട്ടാവാടി. സൂക്ഷിച്ചു നോക്കിയാൽ കണ്ണ് നിറയും. പിന്നെ ഒരു ഡെവലപ്പ്മെന്റ് അമ്മ അറിഞ്ഞു “

“അടിപൊളി. എങ്ങനെ നീ പറഞ്ഞോ?”

“പറയാതെ അറിഞ്ഞു “

“അതെങ്ങനെ?”

“അവൾക്ക് ഞാൻ ഒരുമ്മ കൊടുത്തു അത് അമ്മ കണ്ടു “

ഫെലിക്സ് പൊട്ടിച്ചിരിച്ചു പോയി

“ഒരുമ്മ?”

“ഒരായിരം ഉമ്മകൾ “

കാശിനാഥൻ നീണ്ടു നിവർന്നു കിടന്നു കൈ മുകളിലേക്ക് വിടർത്തി

“അപ്പോൾ അത് ഫിക്സ് “

“അമ്മ അവളുടെ അച്ഛനോട് സംസാരിച്ചു..അവർക്കും ഇഷ്ടം. ഉടൻ വേണം എന്നാണ് അമ്മയ്ക്ക്.”

“അപ്പോൾ ഉടൻ കല്യാണം.”

“Yes “
അവന്റെ മുഖം ചുവന്നത് ഫെലിക്സ് കണ്ടു
അത്ര മേൽ. പ്രണയിക്കുന്ന. പുരുഷന്റെ മുഖം ഇത്രയും ഭംഗി ഉള്ളതാവുമെന്ന് അവൻ ആദ്യമായി അറിയുകയായിരുന്നു

“നിന്റെ കാര്യം എന്തായി?”

“ഓ.. ശിവയുടെ വീട്ടിൽ അവതരിപ്പിക്കാൻ അവൾക്ക്. പേടി”

“അത് ശരി..അത് ഒക്കെ ശരിയാകും..”

ഫെലിക്സ് എഴുനേറ്റു

“നീ റസ്റ്റ്‌ എടുക്ക്.. ഞാൻ. അങ്ങോട്ട് പോണു “

അവൻ പോയപ്പോ കാശി ഫോൺ എടുത്തു

“പാറു?”

“ഉം “

“ഹോസ്പിറ്റലിൽ പോണില്ലേ?”

“ഊഹും “

“അതെന്താ?”

“എന്റെ കോൺസെൻട്രേഷൻ ഒക്കെ. പോയി.. ഇനിം ഒന്നും പറ്റില്ല “

“നിനക്ക് നല്ല അടിയുടെ കുറവുണ്ട് “

“അടിച്ചോ…”

അവൻ കണ്ണുകൾ അടച്ചു ആ മുഖം. ഓർത്തു

“നോവിക്കാൻ തോന്നില്ല.. ഓമനിക്കാനും ഉമ്മ വെയ്ക്കാനുമാണ് തോന്നുക “

അവളൊന്നും പറയാതെ കേട്ട് നിന്നു

“വീട്ടിൽ ആണോ.?”

“ഏട്ടന്റെ വീട്ടിൽ.. മുളക് ഉണക്കാൻ ഇട്ടേക്കുവാ. ഞാനാണ് നോട്ടക്കാരി “

“മുളകിന്റെ മാത്രം അല്ല ” ഒരു ചിരി

“അയാളെ കണ്ടോ?”

“ഉം “

“എന്നാ സർജറി?”

“മറ്റെന്നാൾ “

“ഏട്ടനാണോ?”

“അതെ.. നാളെ അയാളെ ഞാൻ ഒന്നുടെ കാണും. അതാണ് അവസാനകാഴ്ച “

അവളുടെ നെഞ്ചിൽ ഒരിടി മുഴങ്ങി

തുടരും…